അംഗീകൃത സിഗ്നേറ്ററി ചേർക്കുക -ഉപയോക്തൃ മാനുവൽ
1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാണ്. രാജ്യത്തിന് പുറത്തായതിനാലോ, പ്രവാസികളായതിനാലോ, മറ്റേതെങ്കിലും കാരണത്താലോ - തങ്ങളുടെ ITR-കൾ, ഫോമുകൾ അല്ലെങ്കിൽ സേവന അഭ്യർത്ഥനകൾ സ്വയം സ്ഥിരീകരിക്കാൻ കഴിയാത്ത ഉപയോക്താക്കൾക്ക്, അവർക്ക് പകരമായി സ്ഥിരീകരണം പൂർത്തിയാക്കാൻ മറ്റൊരാളെ അധികാരപ്പെടുത്താൻ ഇത് സഹായിക്കുന്നു. പ്രതിനിധി നികുതിദാതാക്കളായി രജിസ്റ്റർ ചെയ്യാനും മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാനും ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
-
സാധുതയുള്ള യൂസർ ID-യും പാസ്‌വേഡും
-
പാൻ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു
3. പ്രക്രിയ/ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം
3.1 മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിലെ ഹോംപേജിലേക്ക് പോകുക.
ഘട്ടം 2: യൂസർ ID-യും പാസ്‌വേഡും നൽകുക.
ഘട്ടം 3: അംഗീകൃത പങ്കാളികൾ എന്നതിലേക്ക് പോകുക, തനിക്കുവേണ്ടി പ്രവർത്തിക്കാൻ മറ്റൊരാൾക്ക് അധികാരം നൽകുക എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 4: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: + അംഗീകൃത ഒപ്പിട്ടയാളെ ചേർക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: അംഗീകൃത ഒപ്പിട്ടയാളെ ചേർക്കാനുള്ള കാരണം തെരഞ്ഞെടുക്കുക, അംഗീകൃത ഒപ്പിട്ടയാളുടെ പാൻ രേഖപ്പെടുത്തുക, തുടർന്ന് അധികാരപ്പെടുത്തിയ കാലയളവ് (ആരംഭ തീയതി മുതൽ അവസാന തീയതി വരെ) അല്ലെങ്കിൽ അധികാരപ്പെടുത്തിയ ചുമതല തെരഞ്ഞെടുക്കുക.
കുറിപ്പ്:
താഴെപ്പറയുന്ന ചുമതലകൾക്ക് അംഗീകൃത ഒപ്പിട്ടയാളെ ചേർക്കാം:
- വരുമാന റിട്ടേൺ സമർപ്പിക്കലും സ്ഥിരീകരണവും
- വരുമാന റിട്ടേൺ സ്ഥിരീകരണം
- ഫോം സമർപ്പിക്കൽ
- സേവന അഭ്യർത്ഥന സമർപ്പിക്കൽ
ഘട്ടം 7: ഇപ്പോൾ അഭ്യർത്ഥന സ്ഥിരീകരിക്കുന്നതിന് ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇമെയിൽ ID-യിലും ലഭിച്ച 6 അക്ക OTP നൽകുക.
ഘട്ടം 8: അഭ്യർത്ഥന വിജയകരമായി സമർപ്പിച്ചിരിക്കുന്നു, ഇപ്പോൾ അംഗീകൃത ഒപ്പിട്ടയാൾ 7 ദിവസത്തിനുള്ളിൽ അഭ്യർത്ഥന അംഗീകരിക്കേണ്ടതാണ്. ആദായനികുതി വകുപ്പ് 7 ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുന്നതായിരിക്കും.
അഭ്യർത്ഥന കാണുന്നതിന് അഭ്യർത്ഥന കാണുക എന്നതിൽ ക്ലിക്ക് ചെയ്യുക.
3.2 അംഗീകൃത ഒപ്പിട്ടയാളുടെ അഭ്യർത്ഥന അംഗീകരിക്കൽ:
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിലെ ഹോംപേജിലേക്ക് പോകുക.
ഘട്ടം 2: യൂസർ ID-യും പാസ്‌വേഡും നൽകുക.
ഘട്ടം 3: പൂർത്തിയാകാത്ത നടപടികൾ എന്നതിലേക്ക് പോയി പ്രവർത്തന പട്ടിക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: പ്രവർത്തനപ്പട്ടിക തുറക്കും, അവിടെ അംഗീകൃത ഒപ്പിട്ടയാളെ ചേർക്കുക എന്ന് നികുതിദായകൻ ഉന്നയിച്ച അഭ്യർത്ഥന നിങ്ങൾക്ക് കാണാൻ കഴിയും. അഭ്യർത്ഥന സ്വീകരിക്കാൻ അംഗീകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ഇപ്പോൾ ഫയൽ ചേർക്കുക എന്നതിൽ ക്ലിക്ക് ചെയ്തിട്ട് സ്ഥിരീകരണം തുടരുക എന്നതിൽ ക്ലിക്ക് ചെയ്ത് പവർ ഓഫ് അറ്റോർണി ചേർക്കുക.
കുറിപ്പ്:
1) പരമാവധി ഫയൽ വലിപ്പം 5 MB ആകാം.
2) ഫയലുകൾ PDF ആയി മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ.
ഘട്ടം 6: ഇനി താഴെപ്പറയുന്ന സ്ഥിരീകരണ രീതികളിലൂടെ അഭ്യർത്ഥന സ്ഥിരീകരിക്കുക:

ഘട്ടം 7: ആധാർ വിശദാംശങ്ങൾ സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ആധാർ OTP സൃഷ്ടിക്കുക തെരഞ്ഞെടുക്കുക, തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP രേഖപ്പെടുത്തുക.

ഘട്ടം 8: വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു സ്ഥിരീകരണ സന്ദേശം ദൃശ്യമാകും. ഫോം സമർപ്പിക്കുന്നത് തുടരാൻ അതെ എന്ന് ക്ലിക്ക് ചെയ്യുക.
സ്ഥിരീകരണത്തിനുശേഷം ആദായനികുതി വകുപ്പ് ഈ അഭ്യർത്ഥനയിന്മേൽ നടപടി സ്വീകരിക്കുകയും ഈ അംഗീകാരം നിലവിൽ വരാൻ 24 മുതൽ 72 മണിക്കൂർ വരെ സമയമെടുക്കുകയും ചെയ്യും.
ബന്ധപ്പെട്ട വിഷയങ്ങൾ
ഗ്ലോസറി
|
ചുരുക്കെഴുത്ത്/ സംക്ഷേപം |
വിവരണം/പൂർണ്ണരൂപം |
|
AO |
അസസ്സിങ് ഓഫീസർ |
|
AY |
മൂല്യനിർണ്ണയ വർഷം |
|
AOP |
വ്യക്തികളുടെ സംഘടന |
|
BOI |
വ്യക്തികളുടെ കൂട്ടായ്മ |
|
CA |
ചാർട്ടേഡ് അക്കൗണ്ടന്‍റ് |
|
CPC |
സെൻഡ്രലൈസ്ഡ് പ്രോസസിംഗ് സെന്‍റർ |
|
ERI |
ഇ-റിട്ടേൺ ഇടനിലക്കാരൻ |
|
LA |
പ്രാദേശിക അധികാരി |
|
TDS |
സ്രോതസ്സിൽ നിന്ന് കിഴിച്ച നികുതി |
|
EXTA |
ബാഹ്യ ഏജൻസി |
|
ITDREIN |
ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്‍റ് റിപ്പോർട്ടിംഗ് എന്‍റിറ്റി ഐഡന്‍റിഫിക്കേഷൻ നമ്പർ |
|
HUF |
ഹിന്ദു അവിഭക്ത കുടുംബം |
|
EVC |
ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് |
|
DSC |
ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് |
|
ITD |
ആദായ നികുതി വകുപ്പ് |
|
ITR |
ആദായനികുതി റിട്ടേൺ |