1. കാലതാമസം അനുവദിക്കുന്നതിനുള്ള അപേക്ഷ ഏതെല്ലാം സാഹചര്യങ്ങളിലാണ് നിരസിക്കപ്പെടുന്നത്?

നിങ്ങളുടെ കാലതാമസത്തിനുള്ള ക്ഷമാപണ അഭ്യർത്ഥന അംഗീകരിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. അത് പൂർണ്ണമായും ആദായനികുതി വകുപ്പിന്‍റെ വിവേചനാധികാരത്തിന് വിധേയമാണ്. കാലതാമസത്തിനുള്ള നിങ്ങളുടെ കാരണം ആദായനികുതി വകുപ്പ് ന്യായമാണെന്ന് അംഗീകരിച്ചാൽ, കാലതാമസം മാപ്പാക്കാൻ അനുമതി ലഭിച്ചേക്കാം.

താഴെപ്പറയുന്ന ചില കാരണങ്ങളാൽ നികുതി അധികാരികൾ കാലതാമസം മാപ്പാക്കാതിരിക്കാം:

  1. നികുതിദായകൻ കാലതാമസത്തിനുള്ള സാധുതയുള്ളതും ന്യായയുക്തവുമായ കാരണങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ;
  2. നികുതിദായകൻ ആവർത്തിച്ച് നിയമങ്ങൾ പാലിക്കാതിരുന്നിട്ടുണ്ടെങ്കിലോ നിശ്ചിത സമയത്തിനകം റിട്ടേൺ സമർപ്പിക്കുന്നതിന് യാതൊരു ശ്രമവും നടത്താതിരുന്നെങ്കിലോ സമയബന്ധിതമായി നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെങ്കിലോ;
  3. നികുതിദായകൻ ആവശ്യമായ അനുബന്ധ രേഖകളോ തെളിവുകളോ കാലതാമസത്തിനുള്ള ക്ഷമാപണ അപേക്ഷയോടൊപ്പം സമർപ്പിക്കാത്ത പക്ഷം, അപേക്ഷ നിരസിക്കപ്പെടാം. അതിനാൽ, കാലതാമസത്തിന് കാരണമായ സാഹചര്യങ്ങൾ തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ അനുബന്ധ രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത് അനിവാര്യമാണ്.

2. ആദായനികുതി അധികാരിയിൽ നിന്ന് കാലതാമസത്തിനുള്ള ക്ഷമാപണ അഭ്യർത്ഥനയ്ക്കുള്ള അംഗീകാരം ലഭിച്ചാൽ നികുതിദായകൻ എന്തുചെയ്യണം?

ആദായനികുതി അധികാരിയിൽ നിന്ന് കാലതാമസത്തിനുള്ള ക്ഷമാപണ അഭ്യർത്ഥനയ്ക്കുള്ള അംഗീകാര ഉത്തരവ് ലഭിച്ചുകഴിഞ്ഞാൽ നികുതിദായകൻ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതാണ്.

3. കാലതാമസത്തിനുള്ള ക്ഷമാപണ അഭ്യർത്ഥന അംഗീകരിച്ചുകഴിഞ്ഞാൽ ITR സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?

നിങ്ങളുടെ കാലതാമസത്തിനുള്ള ക്ഷമാപണ അഭ്യർത്ഥന അംഗീകരിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ മുന്നോട്ട് പോകാം:

  • നിങ്ങളുടെ ആദായനികുതി റിട്ടേൺ അപ്‌ലോഡ് ചെയ്യുക
  • അപ്‌ലോഡ് ചെയ്ത റിട്ടേൺ ഇ-വെരിഫൈ ചെയ്യുക