EVC സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള ഉപയോക്തൃ മാനുവൽ

 

1. അവലോകനം

ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് (EVC) സൃഷ്ടിക്കുക എന്ന സേവനം, ഇ-ഫൈലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വ്യക്തിഗത ഉപയോക്താക്കൾക്ക് മാത്രമാണ് EVC സൃഷ്ടിക്കുന്നതിനായി ലഭ്യമാകുന്നത്. ഈ സേവനം നിങ്ങളെ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നു:

  • ഒരു ഇനം (നിയമാനുസൃത ഫോമുകൾ, ആദായ നികുതി റിട്ടേണുകൾ) ഇ-വെരിഫൈ ചെയ്യുക
  • ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക
  • പാസ്‌വേഡ് പുനഃസജ്ജമാക്കുക

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
 

  • സാധുതയുള്ള യൂസർ ID-യും പാസ്‌വേഡും ഉള്ള വ്യക്തിഗത നികുതിദായകനായി ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
  • ഇ-ഫയലിംഗ് പോർട്ടലിൽ സാധുതയുള്ളതും EVC പ്രവർത്തനക്ഷമമാക്കിയതുമായ ബാങ്ക് അക്കൗണ്ട് (ബാങ്ക് അക്കൗണ്ട് ഓപ്ഷന്)
  • ഇ-ഫയലിംഗ് പോർട്ടലിൽ (ഡിമാറ്റ് അക്കൗണ്ടിന്) സാധൂകരിച്ചതും EVC പ്രവർത്തനക്ഷമമാക്കിയതുമായ ഡീമാറ്റ് അക്കൗണ്ട്
  • ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച പാൻ (നെറ്റ് ബാങ്കിംഗ് ഓപ്ഷന്)
  • സാധുതയുള്ള ഡെബിറ്റ് കാർഡ് (ബാങ്ക് ATM ഓപ്ഷന്)

3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഘട്ടം 1: നിങ്ങളുടെ യൂസർ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
 

Data responsive

 

ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ , സേവനങ്ങൾ > EVC സൃഷ്ടിക്കുക എന്നതിൽ ക്ലിക്കുചെയ്യുക.
 

Data responsive

 


ഘട്ടം 3: EVC സൃഷ്ടിക്കുക എന്ന പേജിൽ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് (EVC) എങ്ങനെ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു? എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

നിങ്ങൾക്ക് താഴെപ്പറയുന്ന രീതികളിലൂടെ EVC സൃഷ്ടിക്കാം:
 

നെറ്റ് ബാങ്കിംഗ് വകുപ്പ് 3.1 പരിശോധിക്കുക
ബാങ്ക് അക്കൗണ്ട് വകുപ്പ് 3.2 പരിശോധിക്കുക
ഡീമാറ്റ് അക്കൗണ്ട് വകുപ്പ് 3.3 പരിശോധിക്കുക
Data responsive


3.1 നെറ്റ് ബാങ്കിംഗ് വഴി EVC സൃഷ്ടിക്കുക

ഘട്ടം 1: EVC സൃഷ്ടിക്കുക എന്ന പേജിൽ നെറ്റ് ബാങ്കിംഗ് മുഖേന എന്നത് തെരഞ്ഞെടുക്കുക, തുടർന്ന് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive


ഘട്ടം 2: നെറ്റ് ബാങ്കിംഗ് മുഖേന ഇ-ഫയലിംഗ് ലോഗിൻ ചെയ്യുക എന്ന പേജിൽ ബാങ്കിന്‍റെ പേര് തെരഞ്ഞെടുക്കുക.

 

Data responsive


കുറിപ്പ്: നിങ്ങളുടെ ബാങ്കിന്‍റെ നെറ്റ് ബാങ്കിംഗ് ലോഗിൻ പേജ് ദൃശ്യമാകുമ്പോൾ നിങ്ങൾ ഇ-ഫൈലിംഗ് പോർട്ടലിൽ നിന്ന് ലോഗ് ഔട്ട് ചെയ്യപ്പെടും.

ഘട്ടം 3: നിങ്ങളുടെ ബാങ്കിന്‍റെ നെറ്റ് ബാങ്കിംഗ് ലോഗിൻ പേജിൽ ബാങ്ക് നൽകിയ ഉപയോക്തൃനാമം, പാസ്‌വേഡ് എന്നിവ നൽകുക.

ഘട്ടം 4: നിങ്ങളുടെ നെറ്റ് ബാങ്കിംഗ് വെബ്സൈറ്റിൽ, ഇ-ഫൈലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിനുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

കുറിപ്പ്: ഇതോടെ നിങ്ങൾ നെറ്റ് ബാങ്കിംഗ് വെബ്സൈറ്റിൽ നിന്ന് ലോഗ് ഔട്ട് ചെയ്യപ്പെടുകയും, ഇ-ഫൈലിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യപ്പെടുകയും ചെയ്യും.

ഘട്ടം 5: നിങ്ങളുടെ ഡാഷ്‌ബോർഡിൽ , സേവനങ്ങൾ > EVC സൃഷ്ടിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഇ-ഫൈലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈൽ നമ്പറിലും ഇ-മെയിൽ ID-യിലും സൃഷ്ടിച്ച EVC ലഭിക്കും, കൂടാതെ ഒരു വിജയസന്ദേശവും പ്രദർശിപ്പിക്കപ്പെടും.
 

Data responsive


3.2 ബാങ്ക് അക്കൗണ്ട് മുഖേന EVC സൃഷ്ടിക്കുക

ഘട്ടം 1: EVC സൃഷ്ടിക്കുക എന്ന പേജിൽ ബാങ്ക് അക്കൗണ്ട് മുഖേന തെരഞ്ഞെടുക്കുക, തുടർന്ന് തുടരുക ക്ലിക്ക് ചെയ്യുക.
 

Data responsive


ഒരു വിജയസന്ദേശം പ്രദർശിപ്പിക്കപ്പെടും, കൂടാതെ ബാങ്ക് സ്ഥിരീകരിച്ച നിങ്ങളുടെ മൊബൈൽ നമ്പറിലും ഇമെയിൽ ID-യിലും EVC ലഭിക്കും.
 

Data responsive


കുറിപ്പ്:

  • ബാങ്ക് അക്കൗണ്ട് ചേർത്തത് സാധൂകരിക്കുകയും EVC പ്രവർത്തക്ഷമമാക്കുകയാണെങ്കിൽ മാത്രമേ ബാങ്ക് അക്കൗണ്ട് മുഖേനയുള്ള EVC ഓപ്ഷൻ സൃഷ്ടിക്കാൻ കഴിയൂ.
  • ബാങ്ക് സ്ഥിരീകരിച്ച നിങ്ങളുടെ മൊബൈൽ നമ്പറിലേക്കോ ഇമെയിൽ ഐഡിയിലേക്കോ മാത്രമേ EVC ലഭിക്കൂ.


3.3 ഡീമാറ്റ് അക്കൗണ്ട് മുഖേന EVC സൃഷ്ടിക്കുക

ഘട്ടം 1: EVC സൃഷ്ടിക്കുക എന്ന പേജിൽ ഡീമാറ്റ് അക്കൗണ്ട് മുഖേന എന്നത് തെരഞ്ഞെടുക്കുക, തുടർന്ന് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive


ഒരു വിജയസന്ദേശം പ്രദർശിപ്പിക്കപ്പെടും, കൂടാതെ NSDL / CDSL വഴി സ്ഥിരീകരിച്ച നിങ്ങളുടെ മൊബൈൽ നമ്പറിലും ഇമെയിൽ ID-യിലും EVC ലഭിക്കും.
 

Data responsive


കുറിപ്പ്:

  • ഡീമാറ്റ് അക്കൗണ്ട് വഴി EVC സൃഷ്ടിക്കാൻ ചേർത്തിരിക്കുന്ന ഡീമാറ്റ് അക്കൗണ്ട് സാധൂകരിക്കപ്പെട്ടതും EVC പ്രവർത്തനക്ഷമമാക്കിയതുമായിരിക്കണം.
  • NSDL/CSDL വഴി സ്ഥിരീകരിച്ചാൽ മാത്രമേ നിങ്ങളുടെ മൊബൈൽ നമ്പറിലോ ഇമെയിൽ ID-യിലോ EVC ലഭിക്കുകയുള്ളൂ.

4. ബന്ധപ്പെട്ട വിഷയങ്ങൾ