വരുമാനവും നികുതി എസ്റ്റിമേറ്ററും ഉപയോക്തൃ മാനുവൽ
1. അവലോകനം
രജിസ്റ്റർ ചെയ്ത ഇ-ഫൈലിംഗ് ഉപയോക്താക്കൾക്ക്, അവർ നേടിയ വരുമാനവും നിയമപ്രകാരംനേടിയ കിഴിവുകളും സംബന്ധിച്ച വിവരങ്ങൾ നൽകിക്കൊണ്ട്, ആദായനികുതി നിയമം, ആദായനികുതി ചട്ടങ്ങൾ, വിജ്ഞാപനങ്ങൾ എന്നിവയിലെ വ്യവസ്ഥകൾ അനുസരിച്ച് തങ്ങളുടെ നികുതി കണക്കാക്കാൻ 'വരുമാന-നികുതി കണക്കാക്കൽ' സേവനം സഹായിക്കുന്നു. കൂടാതെ, ഈ സേവനം പഴയതോ പുതിയതോ ആയ നികുതി വ്യവസ്ഥകൾ പ്രകാരമുള്ള നികുതിയുടെ ഒരു ഏകദേശ കണക്ക് നൽകുകയും പഴയതും പുതിയതുമായ വ്യവസ്ഥകൾ തമ്മിലുള്ള നികുതി താരതമ്യം ചെയ്തു കാണിക്കുകയും ചെയ്യുന്നു.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
• സാധുതയുള്ള യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
ദയവായി ശ്രദ്ധിക്കുക: ഈ ഉപയോക്തൃ മാനുവൽ ആദായനികുതി നിയമം, 2025 അനുസരിച്ച് നികുതി വർഷം (TY) 2026–27ലെ നികുതി ഏകദേശം കണക്കാക്കുന്നതിനായി /കണക്കാക്കുന്നതിനായി തയ്യാറാക്കിയതാണ്. മൂല്യനിർണയ വർഷം (AY) 2026–27ലെ നികുതി കണക്കാക്കണമെങ്കിൽ ഘട്ടം 3(a)ൽ ബാധകമായ നിയമമായി ആദായനികുതി നിയമം, 1961 തെരഞ്ഞെടുക്കണം.
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ, 'വരുമാന-നികുതി കണക്കാക്കൽ' എന്നതിൽ ക്ലിക്ക് ചെയ്യുക.
'വരുമാന-നികുതി കണക്കാക്കൽ' എന്നതിന് നാല് ടാബുകൾ ഉണ്ട്, ഈ ടാബുകളിൽ നിങ്ങളുടെ വിശദാംശങ്ങൾ നൽകണം:
ഘട്ടം 3a: 'അടിസ്ഥാന വിവരങ്ങൾ' എന്ന ടാബിൽ, പാൻ, നികുതിദായകന്‍റെ പേര്, ബാധകമായ നിയമം തെരഞ്ഞെടുക്കുക (ആദായനികുതി നിയമം 2025 അല്ലെങ്കിൽ ആദായനികുതി നിയമം 1961), നിയമം തെരഞ്ഞെടുത്തതനുസരിച്ച് AY അല്ലെങ്കിൽ TY, നികുതിദായകന്‍റെ വിഭാഗം, താമസത്തിന്‍റെ നിലവിലെ സ്ഥിതി, പ്രായം, അവസാന തീയതി, റിട്ടേൺ സമർപ്പിക്കേണ്ട യഥാർത്ഥ തീയതി തുടങ്ങിയ ആവശ്യമായ വിശദാംശങ്ങൾ നൽകുക.
ദയവായി ശ്രദ്ധിക്കുക: 2026-27 ലെ നികുതി വർഷത്തേക്കുള്ള (TY) ഏകദേശം കണക്കാക്കുന്നതിനായി / നികുതി കണക്കാക്കുന്നതിനായി ആദായനികുതി നിയമം, 2025 പ്രകാരമാണ് ഈ ഉപയോക്തൃ മാനുവൽ തയ്യാറാക്കിയിരിക്കുന്നത്. 2026-27 ലെ മൂല്യനിർണയ വർഷത്തെ (AY) നികുതിയാണ് നിങ്ങൾ ഏകദേശം കണക്കാക്കാൻ / കണക്കാക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ഘട്ടം 3(a) ൽ നിങ്ങൾ ബാധകമായ നിയമമായി ആദായനികുതി നിയമം, 1961 തെരഞ്ഞെടുക്കേണ്ടതുണ്ട്.
ഘട്ടം 3b: 'വരുമാന വിശദാംശങ്ങൾ' എന്ന ടാബിൽ ആവശ്യമായ വിശദാംശങ്ങൾ നൽകുക:
• ശമ്പളം എന്ന ഇനത്തിലുള്ള വരുമാനം,
• ഭവന ആസ്തി എന്ന ഇനത്തിലുള്ള വരുമാനം,
• മൂലധന നേട്ടങ്ങൾ എന്ന ഇനത്തിലുള്ള വരുമാനം,
• ബിസിനസ് അല്ലെങ്കിൽ തൊഴിൽ എന്ന ഇനത്തിലുള്ള വരുമാനം, കൂടാതെ
• മറ്റ് സ്രോതസ്സുകൾ എന്ന ഇനത്തിലുള്ള വരുമാനം
ശമ്പള വരുമാന വിശദാംശങ്ങൾ:
ഭവന ആസ്തി വരുമാന വിശദാംശങ്ങൾ:
മൂലധന നേട്ട വിശദാംശങ്ങൾ:
ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ഉള്ള വരുമാനം:
മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം:



ഘട്ടം 3c: 'കിഴിവ് വിശദാംശങ്ങൾ' എന്ന ടാബിൽ, PPF, LIC, ഭവന വായ്പ, NPS, മെഡിക്ലെയിം, ഉന്നത വിദ്യാഭ്യാസ വായ്പ എന്നിവ ഉൾപ്പെടെ നിങ്ങൾക്ക് ബാധകമായ പ്രസക്തമായ കിഴിവുകൾ നൽകുക.
ഘട്ടം 3d: 'നികുതി വിശദാംശങ്ങൾ' എന്ന ടാബിൽ, TDS/TCS വിശദാംശങ്ങൾ കാണുക, കൂടാതെ നിങ്ങൾക്ക് ലഭ്യമായ തെളിവുകൾ ഉള്ളിടത്ത് സ്വയം വിലയിരുത്തൽ നികുതി/ മുൻകൂർ നികുതി എന്നിവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുകയോ തിരുത്തുകയോ ചെയ്യുക.
ഘട്ടം 4: ഇവ ചെയ്തുകഴിഞ്ഞാൽ, 'നികുതി കണക്കാക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: നിങ്ങൾ അടയ്‌ക്കേണ്ട ഏകദേശ നികുതി കണക്കാക്കി പ്രദർശിപ്പിക്കും.

ഘട്ടം 6: ഏകദേശം കണക്കാക്കിയ/കണക്കാക്കിയ നികുതിയുടെ PDF ഡൗൺലോഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നികുതി കണക്കുകൂട്ടൽ വിവരങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു PDF ഫയലായി സേവ് ചെയ്യുന്നതിനായി ‘ഡൗൺലോഡ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 7: നിങ്ങൾ നൽകിയ വിവരങ്ങൾ അനുസരിച്ച് ഏകദേശം കണക്കാക്കിയ/കണക്കാക്കിയ നികുതിയുടെ PDF ഇതാ:









