നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ- യൂസർ മാനുവൽ

 

1. അവലോകനം

ഇ-ഫൈലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ഉപയോക്താവിന് പോർട്ടലിലേക്ക് പ്രവേശിക്കുന്നതിനും അവിടെ ലഭ്യമായിട്ടുള്ള എല്ലാവിധ സേവനങ്ങളും ഉപയോഗപ്പെടുത്തുന്നതിനും ലോഗിൻ സേവനം പ്രാപ്തമാക്കുന്നു.

ഇ-ഫൈലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിനായി വിവിധ രീതികൾ ലഭ്യമാണ്. അതിനായുള്ള എല്ലാ ലോഗിൻ രീതികളും അവയ്ക്ക് നൽകേണ്ട വിവരങ്ങളും താഴെ നൽകുന്നു:
 

ലോഗിൻ രീതി നൽകേണ്ട വിവരങ്ങൾ

നെറ്റ് ബാങ്കിംഗ്

(ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷ പ്രവർത്തനക്ഷമമാക്കിയിട്ടില്ല)
നെറ്റ് ബാങ്കിംഗ് യൂസർ IDയും പാസ്‌വേഡും

നെറ്റ് ബാങ്കിംഗ്

(ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷ പ്രവർത്തനക്ഷമമാക്കി)
യൂസർ ID (പാൻ) & പാസ്‌വേഡും + രണ്ടാം ഘട്ട പരിശോധനയ്ക്കായി നെറ്റ് ബാങ്കിംഗ് യൂസർ IDയും പാസ്‌വേഡും

ബാങ്ക്/ഡീമാറ്റ് അക്കൗണ്ട് EVC

(ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷ പ്രവർത്തനക്ഷമമാക്കി)
യൂസർ ID (പാൻ) & പാസ്‌വേഡും + രണ്ടാം ഘട്ട പരിശോധനയ്ക്കായിബാങ്ക് EVC
DSC യൂസർ ID (പാൻ) & പാസ്‌വേഡും + രണ്ടാം ഘട്ട പരിശോധനയ്ക്കായിDSC
യൂസർ ID ഉപയോഗിച്ചുള്ള ലോഗിൻ – CA, TAN യൂസർ, ERI, ബാഹ്യ ഏജൻസി, ITDREIN ഉപയോക്താക്കൾക്കായി യൂസർ ID & പാസ്‌വേഡ്

മിക്ക പ്രമുഖ ബാങ്കുകളും അവരുടെ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ വഴി ഇ-ഫയലിംഗ് പോർട്ടലിൽ പ്രവേശിക്കാൻ നിങ്ങളെ അനുവദിക്കുന്നു. നികുതി സംബന്ധിയായ സേവനങ്ങൾക്കായി ഇ-ഫയലിംഗ് അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യുന്നതിനുള്ള സുരക്ഷിതവും എളുപ്പവുമായ മാർഗമാണിത്.
നിങ്ങളുടെ ബാങ്ക് ഇത് വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ ആദായനികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റിൽ നെറ്റ് ബാങ്കിംഗ് ഓപ്ഷൻ നോക്കാം.
ഈ ഉപയോക്തൃ മാനുവലിൽ നെറ്റ് ബാങ്കിംഗ് വഴി ഇ-ഫയലിംഗ് പോർട്ടലിലേക്ക് എങ്ങനെ ലോഗിൻ ചെയ്യാമെന്ന് നമ്മൾ ചർച്ച ചെയ്യുന്നതാണ് (ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സെക്യൂരിറ്റി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ / ഇല്ലെങ്കിൽ)

2. മുൻവ്യവസ്ഥ:

1. ഇ-ഫയലിംഗ് യൂസർ IDയും പാസ്‌വേഡും (നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിന് ഇ-ഫയലിംഗ് വോൾട്ട് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ)
2. ബാങ്ക് അക്കൗണ്ടുകൾ ഇ-ഫയലിംഗ് പോർട്ടലിൽ സാധൂകരിക്കുകയും നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യാൻ നാമനിർദ്ദേശം ചെയ്യുകയും വേണം.
3. നെറ്റ് ബാങ്കിംഗ് യൂസർ IDയും പാസ്‌വേഡും.
4. നികുതിദായകൻ നെറ്റ് ബാങ്കിംഗ് വഴി ഇ-ഫയലിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിനുമുമ്പ് ഒരു തവണയെങ്കിലും നെറ്റ് ബാങ്കിംഗിൽ ലോഗിൻ ചെയ്തിരിക്കണം.

3. ഘട്ടം ഘട്ടമായുള്ള പ്രക്രിയ:

ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിലെ ഹോംപേജിലേക്ക് പോയി ‘ലോഗിൻ’എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 2: ലോഗിൻ പേജിൽ, 'നെറ്റ് ബാങ്കിംഗ്' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ദയവായി ശ്രദ്ധിക്കുക:
1. നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിന് ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ- ആദ്യം, നിങ്ങൾ ഇ-ഫയലിംഗ് യൂസർ IDയും പാസ്‌വേഡും നൽകി നെറ്റ് ബാങ്കിംഗ് ലഭ്യമായ ബാങ്ക് തെരഞ്ഞെടുക്കുക.
2. നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിന് ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സെക്യൂരിറ്റി പ്രവർത്തനക്ഷമമാക്കിയിട്ടില്ലെങ്കിൽ- ലോഗിൻ പേജിൽ, നെറ്റ് ബാങ്കിംഗ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

ഘട്ടം 3: നെറ്റ് ബാങ്കിംഗ് പേജിൽ ലോഗിൻ ചെയ്യുമ്പോൾ ബാങ്ക് തെരഞ്ഞെടുക്കുക.

Data responsive

ഘട്ടം 4: ബാങ്ക് തെരഞ്ഞെടുക്കുമ്പോൾ, "നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് പുറത്തുകടന്ന് മറ്റ് കക്ഷികൾ നടത്തുന്ന വെബ്‌സൈറ്റിലേക്ക് പ്രവേശിക്കും" എന്ന പോപ്പ് അപ്പ് സന്ദേശം ലഭിക്കും. 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 5: നിങ്ങളുടെ നെറ്റ് ബാങ്കിംഗ് വിവരങ്ങൾ ഉപയോഗിച്ച് നെറ്റ് ബാങ്കിംഗ് വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.

Data responsive

ദയവായി ശ്രദ്ധിക്കുക: നെറ്റ് ബാങ്കിംഗ് ഉള്ള ബാങ്ക് അക്കൗണ്ട് ഇ-ഫയലിംഗ് പോർട്ടലിൽ സാധൂകരിക്കുകയും നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിന് നാമനിർദ്ദേശം ചെയ്യുകയും വേണം.

ഘട്ടം 6: ബാങ്ക് വെബ്‌സൈറ്റിൽ ആദായനികുതി ഇ-ഫയലിംഗ് ടാബ് കണ്ടെത്തുക (ഓരോ ബാങ്കിന്‍റെയും വെബ്‌സൈറ്റ് ഘടന വ്യത്യസ്തമായിരിക്കും) ബാങ്ക് വെബ്‌സൈറ്റിൽ 'ആദായനികുതി ഇ-ഫയലിംഗിലേക്ക് ലോഗിൻ ചെയ്യുക' എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive

ഘട്ടം 7: ഇവിടെ നിന്ന് നിങ്ങളെ നേരിട്ട് ഇ-ഫയലിംഗ് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും.

Data responsive