നികുതിനിക്ഷേപത്തിലെ പൊരുത്തക്കേട് ഉപയോക്തൃ മാനുവൽ
1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉപയോക്താക്കൾക്കും (ERIകൾ ഉൾപ്പെടെ) നികുതി ക്രെഡിറ്റ് പൊരുത്തക്കേട് സേവനം ലഭ്യമാണ്. ഈ സേവനത്തിലൂടെ പ്രസക്തമായ മൂല്യനിർണ്ണയ വർഷത്തെ ആദായനികുതി റിട്ടേൺ അപ്‌ലോഡ് ചെയ്ത ഉടൻ തന്നെ നിങ്ങൾ ഇ-ഫയൽ ചെയ്ത ആദായനികുതി റിട്ടേണുകളിലെ നികുതി ക്രെഡിറ്റ് പൊരുത്തക്കേട് എത്ര രേഖകൾക്ക് വേണമെങ്കിലും കാണാവുന്നതാണ്.
ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ നിങ്ങൾ നൽകിയ സ്രോതസിൽ നിന്ന് കിഴിച്ച നികുതി, സ്രോതസിൽ നിന്ന് പിരിച്ച നികുതി, മുൻകൂർ നികുതി, അല്ലെങ്കിൽ നിയമാനുസൃത മൂല്യനിർണ്ണയ നികുതി എന്നീ തുകകളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഈ സേവനം അത് വ്യക്തമാക്കും. പൊരുത്തക്കേട് ഉണ്ടായാൽ നിങ്ങളുടെ ഭാഗത്തുള്ള പിശകുകൾ തിരുത്തുകയോ നികുതി കിഴിവ് നടത്തുന്നവർ മുഖേന 24Q, 26Q, 27Q, 27EQ എന്നീ TDS റിട്ടേണുകളിൽ/ഫോമുകളിൽ തിരുത്തലുകൾ വരുത്താവുന്നതാണ് (ഇതിനായി തിരുത്തൽ അഭ്യർത്ഥനയോ പരിഷ്കരിച്ച റിട്ടേണോ സമർപ്പിക്കാവുന്നതാണ്).
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
- സാധുതയുള്ളതും സജീവവുമായ പാൻ
- കുറഞ്ഞത് ഒരു ആദായനികുതി റിട്ടേൺ എങ്കിലും ബന്ധപ്പെട്ട മൂല്യനിർണ്ണയ വർഷത്തിൽ (AY) സമർപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ആ വർഷത്തേക്കുള്ള നികുതി ക്രെഡിറ്റ് പൊരുത്തക്കേട് പരിശോധിക്കാൻ കഴിയൂ.
- ഇ-ഫയലിംഗ് പോർട്ടലിലെ ഫോം 26ASൽ TDS, TCS, അടച്ച ആദായനികുതി എന്നിവയെല്ലാം/എന്നിവയിലേതെങ്കിലുമോ പ്രതിഫലിച്ചിരിക്കണം.
- ERIകൾക്ക്: ERIകളെ ചേർത്തിരിക്കണം, കൂടാതെ ERI നികുതിദായകനെ ഒരു കക്ഷിയായി ചേർത്തിരിക്കണം.
- ERIകൾക്ക്: ERIയുടെ നിലവിലെ സ്ഥിതി സജീവമായിരിക്കണം.
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
3.1. നികുതി ക്രെഡിറ്റ് പൊരുത്തക്കേട് കാണുക
ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ സേവനങ്ങൾ നികുതി ക്രെഡിറ്റ് പൊരുത്തക്കേട് എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നികുതി ക്രെഡിറ്റ് പൊരുത്തക്കേട് എന്ന പേജിൽ മൂല്യനിർണ്ണയ വർഷം (നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന പൊരുത്തക്കേട് വിശദാംശങ്ങൾ)തെരഞ്ഞെടുത്ത് സമർപ്പിക്കുകഎന്നതിൽ ക്ലിക്ക് ചെയ്യുക.

കുറിപ്പ്: പാൻ ഓപ്ഷനിൽ നിങ്ങളുടെ പാൻ സ്വയമേ പൂരിപ്പിക്കപ്പെടും.
ഘട്ടം 4: നിങ്ങൾ ആദായനികുതി റിട്ടേണിൽ നൽകിയിട്ടുള്ള TDS, TCS, അടച്ച ആദായനികുതി വിവരങ്ങളെല്ലാം/വിവരങ്ങളിലേതെങ്കിലുമോ കൂടാതെ ഫോം 26ASൽ പ്രതിഫലിച്ചിരിക്കുന്ന വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേട് പ്രദർശിപ്പിക്കും.

കുറിപ്പ്:
- 10ൽ കൂടുതൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അത് ഡൗൺലോഡ് ചെയ്യുന്നതിനായി (PDF/XLS ഫോർമാറ്റിൽ) ഡൗൺലോഡ് ക്ലിക്ക് ചെയ്യുക .
- 10 ഓ അതിൽ കുറവോ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് അവ നികുതി ക്രെഡിറ്റ് പൊരുത്തക്കേട് എന്ന പേജിൽ തന്നെ കാണാൻ സാധിക്കും. കൂടാതെ ഡൗൺലോഡ് എന്നതിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാനും (PDF/ XLSൽ) സാധിക്കുന്നതാണ്.

3.2. നികുതി ക്രെഡിറ്റ് പൊരുത്തക്കേട് കാണുക (ERIകൾക്ക്)
ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ സേവനങ്ങൾ നികുതി ക്രെഡിറ്റ് പൊരുത്തക്കേട് എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നികുതി ക്രെഡിറ്റ് പൊരുത്തക്കേട് എന്ന പേജിൽ പാൻ (നിങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്ന വിശദാംശങ്ങൾ) രേഖപ്പെടുത്തുക, മൂല്യനിർണ്ണയ വർഷം (നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന പൊരുത്തക്കേട് വിശദാംശങ്ങൾ)തെരഞ്ഞെടുത്ത് സമർപ്പിക്കുകഎന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: തെരഞ്ഞെടുത്ത പാനിനായി സമർപ്പിച്ച ITRൽ നൽകിയിട്ടുള്ള TDS, TCS, അടച്ച ആദായനികുതി വിവരങ്ങളെല്ലാം/വിവരങ്ങളിലേതെങ്കിലുമോ (TDS/TCS ഒഴികെ) കൂടാതെ ഫോം 26ASൽ പ്രതിഫലിച്ചിരിക്കുന്ന വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേട് പ്രദർശിപ്പിക്കും.

കുറിപ്പ്:
- 10ൽ കൂടുതൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അത് ഡൗൺലോഡ് ചെയ്യുന്നതിനായി (PDF / XLS ഫോർമാറ്റിൽ) ഡൗൺലോഡ് ക്ലിക്ക് ചെയ്യുക .
- 10 ഓ അതിൽ കുറവോ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് അവ നികുതി ക്രെഡിറ്റ് പൊരുത്തക്കേട് എന്ന പേജിൽ തന്നെ കാണാൻ സാധിക്കും. കൂടാതെ ഡൗൺലോഡ് എന്നതിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാനും (PDF / XLS ഫോർമാറ്റിൽ) സാധിക്കുന്നതാണ്.

4. ബന്ധപ്പെട്ട വിഷയങ്ങൾ