ഇ-പേ ടാക്‌സ് കീഴിലെ നികുതി പേയ്‌മെന്റ് മാർഗങ്ങൾ
1. അവലോകനം
നികുതിദായകർക്ക് നേരിട്ടുള്ള നികുതികൾ തടസ്സമില്ലാതെ അടയ്ക്കുന്നതിനായി ഇ-ഫയലിംഗ് പോർട്ടൽ (www.incometax.gov.in) ഒരു ഏകീകൃത ഇ-പേ നികുതി സേവനം നൽകുന്നുണ്ട്.
പണമടയ്ക്കുന്നത് ആദായനികുതി നിയമം, 1961 പ്രകാരമുള്ളതാണോ അതോ ആദായനികുതി നിയമം, 2025 പ്രകാരമുള്ളതാണോ എന്ന് പരിഗണിക്കാതെ തന്നെ നികുതി അടയ്ക്കുന്നതിനായി ലഭ്യമായ പണമടവ് രീതികളിൽ മാറ്റമൊന്നും ഉണ്ടായിരിക്കുന്നതല്ല.
പ്ലാറ്റ്‌ഫോം അഞ്ച് അംഗീകൃത പണമടവ് രീതികളെ പിന്തുണയ്ക്കുന്നു, അവ താഴെപ്പറയുന്നവയാണ്:
- നെറ്റ് ബാങ്കിംഗ് – ബാങ്കിന്‍റെ നെറ്റ് ബാങ്കിംഗ് ലോഗിൻ ഉപയോഗിച്ച്.
- ഡെബിറ്റ് കാർഡ് – അംഗീകൃത ബാങ്കുകളുടെ ATM/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച്.
- ബാങ്ക് കൗണ്ടറിൽ (OTC) പണമടയ്ക്കുക – പണം, ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ്.
- RTGS/NEFT – സൃഷ്ടിച്ച അനുമതി ഫോം ഉപയോഗിച്ച് ഏത് ബാങ്കിൽ നിന്നും.
- പേയ്‌മെന്‍റ് ഗേറ്റ്‌വേ – ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, UPI അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
നിങ്ങൾക്ക് പ്രീ-ലോഗിൻ (ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിനുമുമ്പ്) അല്ലെങ്കിൽ പോസ്റ്റ്-ലോഗിൻ (ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തശേഷം) എന്നീ രണ്ട് രീതികളിൽ നികുതി അടയ്ക്കാവുന്നതാണ്.
മുകളിൽ പരാമർശിച്ചിരിക്കുന്ന 5 ഓപ്ഷനുകളിൽ നിന്നും ഏത് പണമടവ് രീതിയും ഉപയോഗിക്കുന്നതിനുള്ള പൊതുവായ മുൻവ്യവസ്ഥകൾ
|
ലോഗിൻ ചെയ്യുന്നതിനുമുമ്പ് |
|
|
ലോഗിൻ ചെയ്തശേഷം |
|
3. പൊതുവായ ഘട്ടങ്ങൾ (പണമടവ് രീതി തെരഞ്ഞെടുക്കുന്നതിനുമുമ്പ്) – ലോഗിൻ ചെയ്യുന്നതിന് മുമ്പും ശേഷവും
3.1 ചലാൻ ഫോം സൃഷ്ടിക്കുക (CRN) (ലോഗിൻ ചെയ്തശേഷം)
നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
3.2 ഡാഷ്‌ബോർഡിൽ, ഇ-ഫയൽ > ഇ-പേ നികുതി ക്ലിക്ക് ചെയ്യുക. ഉപയോക്താവിനെ നിയമം തെരഞ്ഞെടുക്കുക എന്ന സ്‌ക്രീനിലേക്ക് കൊണ്ടുപോകും.അനുയോജ്യമായ ഓപ്ഷൻ തെരഞ്ഞെടുത്തശേഷം തുടരുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക. തുടർന്ന് നിങ്ങളെ ഇ-പേ നികുതി എന്നതിലേക്ക് കൊണ്ടുപോകും.
e-പേ നികുതി പേജിൽ ഓൺലൈനായി നികുതി അടയ്ക്കുന്ന നടപടികൾ ആരംഭിക്കുന്നതിനായി പുതിയ പണമടവ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

3.3 പുതിയ പണമടവ് പേജിൽ, നിങ്ങൾക്ക് ബാധകമായ നികുതി പണമടവ് കളത്തിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക. ബാധകമായ കളം തെരഞ്ഞെടുക്കാൻ പാൻ ലോഗിൻ/ടാൻ ലോഗിൻ വഴി ചലാൻ സൃഷ്ടിക്കുന്നതിനുള്ള ഉപയോക്തൃ മാനുവൽ പരിശോധിക്കുക.
3.4 ബാധകമായ നികുതിയടക്കാനുള്ള കളം തെരഞ്ഞെടുത്തശേഷം ഉചിതമായ വർഷം (മൂല്യനിർണ്ണയ വർഷം/നികുതി വർഷം), ഉപശീർഷകം, മറ്റ് വിശദാംശങ്ങൾ (ബാധകമാകുന്നതുപോലെ) എന്നിവ തെരഞ്ഞെടുത്ത് തുടരുക എന്നിതിൽ ക്ലിക്ക് ചെയ്യുക.
3.5 നികുതി വിഭജന വിശദാംശങ്ങൾ ചേർക്കുക എന്ന പേജിൽ ആകെ അടയ്ക്കാനുള്ള നികുതിത്തുകയുടെ വിഭജനം ചേർത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക
3.6 പണമടവ് രീതി തെരഞ്ഞെടുക്കുക എന്ന പേജിൽ അതത് വിഭാഗങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ പണമടയ്ക്കുക.
|
ക്രമനമ്പർ |
പണമടവ് രീതി |
വിഭാഗം പരിശോധിക്കുക |
|
1 |
നെറ്റ് ബാങ്കിംഗ് |
വിശദാംശങ്ങൾക്ക് വിഭാഗം 4 പരിശോധിക്കുക |
|
2 |
ഡെബിറ്റ് കാർഡ് |
വിശദാംശങ്ങൾക്ക് വിഭാഗം 5 പരിശോധിക്കുക |
|
3 |
ബാങ്ക് കൗണ്ടറിൽ പണമടയ്ക്കുക |
വിശദാംശങ്ങൾക്ക് വിഭാഗം 6 പരിശോധിക്കുക |
|
4 |
RTGS/NEFT |
വിശദാംശങ്ങൾക്ക് വിഭാഗം 7 പരിശോധിക്കുക |
|
5 |
പേയ്‌മെന്‍റ് ഗേറ്റ്‌വേ |
വിശദാംശങ്ങൾക്ക് വിഭാഗം 8 പരിശോധിക്കുക |
3.7 ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാതെ പണമടയ്ക്കുക – പ്രീ-ലോഗിൻ സേവനം
3.7.1 ഇ-ഫയലിംഗ് പോർട്ടലിൽ www.incometax.gov.in സന്ദർശിച്ച് ഇ-പേ നികുതി ക്ലിക്ക് ചെയ്യുക.
3.7.2 ഇ-പേ നികുതി പേജിൽ താഴെയുള്ള സ്ക്രീൻഷോട്ടിൽ പരാമർശിച്ചിരിക്കുന്നതുപോലെ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് തുടരുക. എന്നതിൽ ക്ലിക്ക് ചെയ്യുക
3.7.3 OTP സ്ഥിരീകരണ പേജിൽ ഘട്ടം 2ൽ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച 6 അക്ക OTP രേഖപ്പെടുത്തി തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.
3.7.4 OTP സ്ഥിരീകരിച്ചശേഷം നിങ്ങളുടെ പാൻ/ടാൻ, മറച്ച പേര് എന്നിവയുള്ള ഒരു വിജയസന്ദേശം പ്രദർശിപ്പിക്കും. മുന്നോട്ടുപോകാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
3.7.5 ഇ-പേ നികുതി പേജിൽ നിങ്ങൾക്ക് ബാധകമായ നികുതിയടവ് വിഭാഗത്തിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
- 26-27 വരെയുള്ള മൂല്യനിർണ്ണയ വർഷങ്ങളിലെയും മുൻ വർഷങ്ങളിലെയും പണമടയ്ക്കാൻ "ആദായനികുതി നിയമം 1961" എന്ന റേഡിയോ ബട്ടൺ തെരഞ്ഞെടുക്കുക.
- TY 2026–27 മുതലുള്ള പണമടയ്ക്കാൻ "ആദായനികുതി നിയമം 2025" തെരഞ്ഞെടുക്കുക.
3.7.6 കൂടാതെ, വിഭാഗം 3.3 മുതൽ 3.6 വരെയുള്ള ഘട്ടങ്ങൾ പരാമർശിച്ചിരിക്കുന്നതുപോലെ തന്നെയായിരിക്കും
4. രീതി 1 - നെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കുക
ഇ-ഫയലിംഗ് പോർട്ടലിൽ (ഇ-പേ നികുതി സർവീസ്) നെറ്റ് ബാങ്കിംഗ് രീതിയിൽ നികുതിയടയ്ക്കാൻ അംഗീകൃത ബാങ്കുകൾ മുഖേന സാധ്യമാണ്. അംഗീകൃത ബാങ്കുകളുടെ പട്ടികയ്ക്കായി (2026 ഏപ്രിൽ 01 ലെ കണക്കനുസരിച്ച്) അനുബന്ധം 1 കാണുക. മറ്റ് ബാങ്കുകൾക്ക് ദയവായി പേയ്‌മെന്‍റ് ഗേറ്റ്‌വേ അല്ലെങ്കിൽ RTGS/NEFT സൗകര്യം ഉപയോഗിക്കുക.
4.1 പണമടവ് രീതി തെരഞ്ഞെടുക്കുക എന്ന പേജിൽ നെറ്റ് ബാങ്കിംഗ് രീതി തെരഞ്ഞെടുത്ത് ഓപ്ഷനുകളിൽ നിന്ന് ബാങ്കിന്‍റെ പേര് തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക
4.2 പ്രിവ്യൂ നോക്കിയിട്ട് പണമടയ്ക്കുക എന്ന പേജിലെ വിശദാംശങ്ങളും നികുതി വിഭജന വിശദാംശങ്ങളും സ്ഥിരീകരിച്ചശേഷം ഇപ്പോൾ പണമടയ്‌ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
4.3 തുടരുക എന്നതിൽ ക്ലിക്കുചെയ്ത് പോപ്പ്-അപ്പിൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും വായിച്ചിട്ട് മുന്നോട്ടുപോകുന്നതിനായി ചെക്ക് ബോക്‌സ് തെരഞ്ഞെടുക്കുക.
4.4 തുടരുക എന്നതിൽ ക്ലിക്കുചെയ്യുമ്പോൾ, നിങ്ങളെ ബാങ്കിന്‍റെ ലോഗിൻ പേജിലേക്ക് കൊണ്ടുപോകും, അവിടെ ഉപയോക്താവിന് അംഗീകൃത ബാങ്കിന്‍റെ നെറ്റ് ബാങ്കിംഗ് ലോഗിൻ വിവരങ്ങൾ നൽകി പണമടയ്ക്കാവുന്നതാണ്.
4.5 വിജയകരമായി പണമടച്ചുകഴിഞ്ഞാൽ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ IDയിലും മൊബൈൽ നമ്പറിലും നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇ-മെയിലും ഒരു SMS ഉം ലഭിക്കും. വിജയകരമായി പണമടച്ചുകഴിഞ്ഞാൽ ഇ-പേ നികുതി എന്ന പേജിലെ പണമടവ് ചരിത്രം എന്ന ടാബിന് കീഴിൽ പണമടച്ചതിന്‍റെയും ചലാൻ രസീതിന്‍റെയും വിശദാംശങ്ങൾ ലഭ്യമാകും.
5. രീതി 2 – ഡെബിറ്റ് കാർഡ് വഴി പണമടയ്ക്കുക
അംഗീകൃത ബാങ്കുകളുടെ ഡെബിറ്റ് കാർഡ് വഴിയുള്ള നികുതിയടയ്ക്കുക എന്ന ഓപ്ഷൻ എല്ലാ നികുതിദായകർക്കും ലഭ്യമാണ്. ഈ സേവനം ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ഓൺലൈനായി നികുതിയടയ്ക്കുന്നതിന് ലഭ്യമായ ഒരു അംഗീകൃത ബാങ്കിന്‍റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈനായി നികുതി പേയ്‌മെന്‍റ് നടത്താം (പ്രീ-ലോഗിൻ അല്ലെങ്കിൽ പോസ്റ്റ്-ലോഗിൻ രീതിയിൽ).
5.1 ഡെബിറ്റ് കാർഡ് രീതി തെരഞ്ഞെടുത്ത് ഓപ്ഷനുകളിൽ നിന്ന് ബാങ്കിന്‍റെ പേര് തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക
കുറിപ്പ്:
- അംഗീകൃത ബാങ്ക് നൽകുന്ന ഡെബിറ്റ് കാർഡുള്ള നികുതിദായകർക്ക് (ഇ-ഫയലിംഗ് പോർട്ടലിൽ ഡെബിറ്റ് കാർഡ് വഴി നികുതിയടയ്ക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നു) നികുതിയടയ്ക്കുന്നതിന് ഈ രീതി ഉപയോഗിക്കാമെന്നത് ദയവായി ശ്രദ്ധിക്കുക.
- ഈ രീതിയിലൂടെ നികുതിയടയ്ക്കുന്നതിന് യാതൊരു ഇടപാട് നിരക്ക്/ഫീസ് ബാധകമല്ല. നിലവിൽ കാനറ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡെബിറ്റ് കാർഡ് വഴി ഇ-ഫയലിംഗ് പോർട്ടലിൽ (ഇ-പേ നികുതി സേവനം) നികുതിയടയ്ക്കാം. മറ്റ് ബാങ്കുകൾക്ക് പേയ്‌മെന്‍റ് ഗേറ്റ്‌വേ രീതി തെരഞ്ഞെടുക്കുക.
5.2 പ്രിവ്യൂ നോക്കിയിട്ട് പണമടയ്ക്കുക എന്ന പേജിലെ വിശദാംശങ്ങളും നികുതി വിഭജന വിശദാംശങ്ങളും സ്ഥിരീകരിച്ചശേഷം ഇപ്പോൾ പണമടയ്‌ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
5.3 ഇപ്പോൾ പണമടയ്‌ക്കുക എന്നതിൽ ക്ലിക്കുചെയ്താൽ ഉപയോക്താവിനെ നിബന്ധനകളും വ്യവസ്ഥകളും എന്ന പേജിലേക്ക് കൊണ്ടുപോകും. തുടർനടപടികൾക്കായി ഉപയോക്താവ് നിബന്ധനകളും വ്യവസ്ഥകളും എന്ന ചെക്ക്‌ബോക്‌സ് തെരഞ്ഞെടുത്ത് ബാങ്കിൽ സമർപ്പിക്കുക എന്ന ബട്ടൺ ക്ലിക്കുചെയ്യണം.
5.4 ബാങ്കിൽ സമർപ്പിക്കുക എന്ന ബട്ടൺ ക്ലിക്കുചെയ്‌തശേഷം ഉപയോക്താവിനെ ബാങ്കിന്‍റെ വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും. അവിടെ ബാങ്കിന്‍റെ പേജ് ആവശ്യപ്പെടുന്ന പ്രകാരം ഉപയോക്താവ് കാർഡിന്‍റെ വിശദാംശങ്ങൾ തുടങ്ങിയവ നൽകണം. വിശദാംശങ്ങൾ നൽകി OTP രേഖപ്പെടുത്തിയാൽ ഉപയോക്താവിനെ ഇ ഫയലിംഗ് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും.
5.5 വിജയകരമായി പണമടച്ചുകഴിഞ്ഞാൽ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ IDയിലും മൊബൈൽ നമ്പറിലും നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇ-മെയിലും ഒരു SMS ഉം ലഭിക്കും. വിജയകരമായി പണമടച്ചുകഴിഞ്ഞാൽ ഇ-പേ നികുതി എന്ന പേജിലെ പണമടവ് ചരിത്രം എന്ന ടാബിന് കീഴിൽ പണമടച്ചതിന്‍റെയും ചലാൻ രസീതിന്‍റെയും വിശദാംശങ്ങൾ ലഭ്യമാകും.
6. രീതി 3 – കൗണ്ടറിൽ പണമടയ്ക്കുക എന്ന രീതിയിൽ പണമടയ്ക്കുക
"ബാങ്ക് കൗണ്ടറിൽ പണമടയ്ക്കുക" എന്ന സൗകര്യം നികുതിയടയ്ക്കുന്ന എല്ലാ നികുതിദായകർക്കും ഇ-ഫയലിംഗ് പോർട്ടലിൽ www.incometax.gov.in (പ്രീ-ലോഗിൻ അല്ലെങ്കിൽ പോസ്റ്റ്-ലോഗിൻ രീതിയിൽ) ലഭ്യമാണ്. ഈ സേവനം ഉപയോഗിച്ച്, ചലാൻ ഫോം (CRN) സൃഷ്ടിക്കുമ്പോൾ (പണം / ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന) നിങ്ങൾ തെരഞ്ഞെടുത്ത ബാങ്കിന്‍റെ കൗണ്ടറിൽ പണമടച്ച് നികുതി അടയ്ക്കാം.
"ബാങ്ക് കൗണ്ടറിൽ പണമടയ്ക്കുക" എന്ന സൗകര്യം ഉപയോഗിച്ച് പ്രീ-ലോഗിൻ (ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിനുമുമ്പ്) അല്ലെങ്കിൽ പോസ്റ്റ്-ലോഗിൻ (ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തശേഷം) രീതിയിൽ നികുതി അടയ്ക്കാം.
ആദായനികുതി ചട്ടങ്ങൾ 2026 ലെ ചട്ടം 333 പ്രകാരം വകുപ്പ് 63 ലെ വ്യവസ്ഥകൾ ബാധകമാകുന്ന ഒരു കമ്പനിയായ നികുതിദായകന് അല്ലെങ്കിൽ ഒരു വ്യക്തിക്ക് (ഒരു കമ്പനി ഒഴികെയുള്ള) ഈ സൗകര്യം ഉപയോഗിക്കാൻ കഴിയില്ല
നികുതിദായകർക്ക് അംഗീകൃത ബാങ്കുകളുടെ കൗണ്ടറിൽ നികുതി അടയ്ക്കാൻ ഈ രീതി ഉപയോഗിക്കാം.
- പണമടയ്ക്കുന്നതിനായി ഒപ്പിട്ട ചലാൻ ഫോമിന്‍റെ പകർപ്പും പണമടയ്ക്കാനുള്ള ഉപാധിയും (പണം, ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ്) നിങ്ങൾ തെരഞ്ഞെടുത്ത അംഗീകൃത ബാങ്കിന്‍റെ ശാഖയിൽ ഹാജരാക്കേണ്ടതുണ്ട്.
- ഈ രീതിയിൽ 10,000/- രൂപയിൽ കൂടുതൽ (പതിനായിരം രൂപ മാത്രം) നികുതി പണമായി അടയ്ക്കാൻ അനുവദിക്കുന്നതല്ല.
- ഈ രീതി വഴി നികുതി അടയ്ക്കുന്നതിന് ഇടപാട് നിരക്ക്/ഫീസ് ബാധകമല്ല.
6.1 പണമടവ് രീതി തെരഞ്ഞെടുക്കുക എന്ന പേജിൽ ബാങ്ക് കൗണ്ടറിൽ പണമടയ്ക്കുക എന്ന രീതി തെരഞ്ഞെടുത്ത് ചെക്ക്, പണം അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയുള്ള പണമടവ് രീതി തെരഞ്ഞെടുക്കുക, അതിനുശേഷം ഓപ്ഷനുകളിൽ നിന്ന് ബാങ്കിന്‍റെ പേര് തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.
6.2 പ്രിവ്യൂ പരിശോധിച്ചിട്ട് ചലാൻ ഫോം ഡൗൺലോഡ് ചെയ്യുക എന്ന പേജിൽ വിശദാംശങ്ങളും നികുതി വിഭജന വിശദാംശങ്ങളും സ്ഥിരീകരിച്ചിട്ട് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
6.3 ചലാൻ ഫോം വിജയകരമായി സൃഷ്ടിക്കപ്പെടും. പണമടയ്ക്കുന്നതിനായി ചലാൻ ഫോം (CRN) പ്രിന്‍റെടുത്ത് തെരഞ്ഞെടുത്ത ബാങ്കിന്‍റെ ഏതെങ്കിലും ശാഖ സന്ദർശിക്കുക.
6.4 വിജയകരമായി പണമടച്ചുകഴിഞ്ഞാൽ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ IDയിലും മൊബൈൽ നമ്പറിലും നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇ-മെയിലും ഒരു SMS ഉം ലഭിക്കും. വിജയകരമായി പണമടച്ചുകഴിഞ്ഞാൽ ഭാവിയിലെ ആവശ്യങ്ങൾക്കായി ചലാൻ രസീത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്തശേഷം ഇ-പേ നികുതി എന്ന പേജിലെ പണമടവ് ചരിത്രം എന്ന ടാബിന് കീഴിൽ പണമടച്ചതിന്‍റെയും ചലാൻ രസീതിന്‍റെയും വിശദാംശങ്ങൾ ലഭ്യമാകും.
7. രീതി 4 – RTGS/NEFT രീതിയിലൂടെ പണമടയ്ക്കുക
“RTGS/NEFT” എന്ന സൗകര്യം നികുതിയടയ്ക്കുന്ന എല്ലാ നികുതിദായകർക്കും ഇ-ഫയലിംഗ് പോർട്ടലിൽ www.incometax.gov.in (പ്രീ-ലോഗിൻ അല്ലെങ്കിൽ പോസ്റ്റ്-ലോഗിൻ രീതിയിൽ) ലഭ്യമാണ്. ഈ സേവനം ഉപയോഗിച്ച് നിങ്ങൾക്ക് RTGS/NEFT വഴി നികുതി അടയ്ക്കാം.
പ്രധാനപ്പെട്ട കുറിപ്പ്:
- നികുതിദായകന് ഏത് ബാങ്ക് വഴിയും RTGS/NEFT രീതിയിൽ പണമടയ്ക്കാം.
- ഇ-ഫയലിംഗ് പോർട്ടലിൽ ഇ-പേ നികുതി സേവനം ഉപയോഗിച്ച് ഒരു CRN സൃഷ്ടിച്ചതിനുശേഷം മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താവൂ.
7.1 പണമടവ് രീതി തെരഞ്ഞെടുക്കുക എന്ന പേജിൽ RTGS/NEFT രീതി തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
7.2 പ്രിവ്യൂ പരിശോധിച്ചിട്ട് അനുമതി ഫോം ഡൗൺലോഡ് ചെയ്യുക എന്ന പേജിൽ വിശദാംശങ്ങളും നികുതി വിഭജന വിശദാംശങ്ങളും സ്ഥിരീകരിച്ചിട്ട് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
7.3 അനുമതി ഫോം വിജയകരമായി സൃഷ്ടിക്കപ്പെടും. അനുമതി ഫോം (CRN) പ്രിന്‍റെടുത്ത് പണമടയ്ക്കുന്നതിനായി RTGS/NEFT സൗകര്യം നൽകുന്ന ഏതെങ്കിലും ബാങ്ക് ശാഖ സന്ദർശിക്കുക. ലഭ്യമായ ബാങ്കിന്‍റെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചും നിങ്ങൾക്ക് നികുതിത്തുക അടയ്ക്കാം. [ഇതിനായി അനുമതി ഫോമിൽ ലഭ്യമായ ഗുണഭോക്തൃ വിശദാംശങ്ങളോടൊപ്പം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഗുണഭോക്താവിനെ ചേർക്കുകയും ചേർത്ത അക്കൗണ്ടിലേക്ക് നികുതിത്തുക കൈമാറുകയും വേണം].
7.4 വിജയകരമായി പണമടച്ചുകഴിഞ്ഞാൽ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ IDയിലും മൊബൈൽ നമ്പറിലും നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇ-മെയിലും ഒരു SMS ഉം ലഭിക്കും. വിജയകരമായി പണമടച്ചുകഴിഞ്ഞാൽ പണമടച്ച വിശദാംശങ്ങളും ചലാൻ രസീതും ഇ-പേ നികുതി എന്ന പേജിലെ പണമടവ് ചരിത്രം എന്ന ടാബിന് കീഴിൽ ലഭ്യമാകും.
8. രീതി 5 - പേയ്‌മെന്‍റ് ഗേറ്റ്‌വേ രീതിയിൽ പണമടയ്ക്കാം
പേയ്‌മെന്‍റ് ഗേറ്റ്‌വേ വഴി നികുതിയടയ്ക്കുക എന്ന ഓപ്ഷൻ www.incometax.gov.in എല്ലാ നികുതിദായകർക്കും ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാണ്. ഈ സേവനം ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ്-ബാങ്കിംഗ്, UPI എന്നിവയിലൂടെ നികുതി അടയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന പേയ്‌മെന്‍റ് ഗേറ്റ്‌വേ ഉപയോഗിച്ച് ഓൺലൈനായി (പ്രീ-ലോഗിൻ അല്ലെങ്കിൽ പോസ്റ്റ്-ലോഗിൻ രീതിയിൽ) നികുതി അടയ്ക്കാം. തെരഞ്ഞെടുത്ത പേയ്‌മെന്‍റ് ഗേറ്റ്‌വേ സ്വന്തം പേജിലേക്ക് കൊണ്ടുപോകുകയും ആ ഗേറ്റ്‌വേയിൽ ലഭ്യമായ എല്ലാ ഓപ്ഷനുകളും നൽകുകയും ചെയ്യും. അനുബന്ധം 2 പ്രകാരമുള്ള ഇടപാട് നിരക്കുകൾ ഈ രീതിയിൽ നികുതി തുകയ്ക്ക് പുറമേ ബാധകമായിരിക്കും.
നിലവിൽ ഇ-ഫയലിംഗ് പോർട്ടലിലെ (ഇ-പേ നികുതി സേവനം) പേയ്‌മെന്‍റ് ഗേറ്റ്‌വേ രീതിയിലൂടെ നികുതിയടയ്ക്കുക എന്നത് അംഗീകൃത ബാങ്കുകൾ മുഖേന മാത്രമാണ് ലഭ്യമാകുന്നത്.
8.1 പണമടവ് രീതി തെരഞ്ഞെടുക്കുക എന്ന പേജിൽ പേയ്‌മെന്‍റ് ഗേറ്റ്‌വേ രീതി തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
8.2 പ്രിവ്യൂ പരിശോധിച്ചിട്ട് പണമടയ്ക്കുക എന്ന പേജിൽ വിശദാംശങ്ങളും നികുതി വിഭജന വിശദാംശങ്ങളും സ്ഥിരീകരിച്ചശേഷം ഇപ്പോൾ പണമടയ്‌ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
8.3 നിബന്ധനകളും വ്യവസ്ഥകളും വായിച്ചിട്ട് തെരഞ്ഞെടുത്ത ബാങ്കിൽ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക (നിങ്ങളെ പേയ്‌മെന്‍റ് ഗേറ്റ്‌വേയുടെ വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും, അവിടെ നിങ്ങൾക്ക് ലോഗിൻ ചെയ്യാനോ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് / UPI വിശദാംശങ്ങൾ നൽകാനോ പണമടയ്ക്കാനോ കഴിയും).
(പണമടയ്ക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിനുമുമ്പ് അഞ്ച് പേയ്‌മെന്‍റ് ഗേറ്റ്‌വേകളിലെ ഇടപാട് നിരക്കുകൾ (അനുബന്ധം 2 പ്രകാരം) താരതമ്യം ചെയ്യാം)
8.4 വിജയകരമായി പണമടച്ചുകഴിഞ്ഞാൽ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ IDയിലും മൊബൈൽ നമ്പറിലും നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇ-മെയിലും ഒരു SMS ഉം ലഭിക്കും. വിജയകരമായി പണമടച്ചുകഴിഞ്ഞാൽ പണമടച്ച വിശദാംശങ്ങളും ചലാൻ രസീതും ഇ-പേ നികുതി എന്ന പേജിലെ പണമടവ് ചരിത്രം എന്ന ടാബിന് കീഴിൽ ലഭ്യമാകും.
അനുബന്ധം 1: അംഗീകൃത ബാങ്കുകളുടെ പട്ടിക (01 ഏപ്രിൽ 2026 പ്രകാരം)
|
ക്ര. നം. |
ബാങ്കിന്‍റെ പേര് |
|
1 |
ആക്സിസ് ബാങ്ക് |
|
2 |
ബന്ധൻ ബാങ്ക് |
|
3 |
ബാങ്ക് ഓഫ് ബറോഡ |
|
4 |
ബാങ്ക് ഓഫ് ഇന്ത്യ |
|
5 |
ബാങ്ക് ഓഫ് മഹാരാഷ്ട്ര |
|
6 |
കാനറ ബാങ്ക് |
|
7 |
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ |
|
8 |
സിറ്റി യൂണിയൻ ബാങ്ക് |
|
9 |
ഡിസിബി ബാങ്ക് |
|
10 |
ഫെഡറൽ ബാങ്ക് |
|
11 |
എച്ച്.ഡി.എഫ്.സി ബാങ്ക് |
|
12 |
ഐ.സി.ഐ.സി.ഐ ബാങ്ക് |
|
13 |
ഐഡിബിഐ ബാങ്ക് |
|
14 |
ഇന്ത്യൻ ബാങ്ക് |
|
15 |
ഇന്ത്യൻ ഓവർസീസ് ബാങ്ക് |
|
16 |
ഇൻഡസ്ഇൻഡ് ബാങ്ക് |
|
17 |
ജമ്മു & കശ്മീർ ബാങ്ക് |
|
18 |
കരൂർ വൈശ്യ ബാങ്ക് |
|
19 |
കൊട്ടക് മഹീന്ദ്ര ബാങ്ക് |
|
20 |
പഞ്ചാബ് & സിന്ധ് ബാങ്ക് |
|
21 |
പഞ്ചാബ് നാഷണൽ ബാങ്ക് |
|
22 |
ആർബിഎൽ ബാങ്ക് |
|
23 |
സൗത്ത് ഇന്ത്യൻ ബാങ്ക് |
|
24 |
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
|
25 |
യൂക്കോ ബാങ്ക് |
|
26 |
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ |
|
27 |
ധനലക്ഷ്മി ബാങ്ക് |
|
28 |
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് |
|
29 |
കർണാടക ബാങ്ക് |
|
30 |
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ |
|
31 |
തമിഴ്‌നാട് മെർക്കന്‍റൈൽ ബാങ്ക് |
|
32 |
യെസ് ബാങ്ക് |
|
33 |
ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ് |
അനുബന്ധം 2: ഇടപാട് നിരക്കുകൾ
|
പേയ്‌മെന്‍റ് ഗേറ്റ്‌വേ നിരക്കുകൾ – ഫെഡറൽ ബാങ്ക് |
|
|
പണമടവ് രീതി |
ഇടപാട് നിരക്കുകൾ (INR) |
|
നെറ്റ് ബാങ്കിംഗ് |
സൗകര്യ ഫീസ് |
|
എച്ച്.ഡി.എഫ്.സി ബാങ്ക് – INR 12* |
|
|
ഐസിഐസിഐ ബാങ്ക് – INR 9* |
|
|
എസ്‌ബിഐ ബാങ്ക് – INR 7* |
|
|
ആക്സിസ് ബാങ്ക് – INR 7* |
|
|
മറ്റു ബാങ്കുകൾ (ഫെഡറൽ ബാങ്ക് ഉൾപ്പെടെ) – INR 5* |
|
|
ഡെബിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) (ഇടപാട് തുക <=2,000) |
NIL |
|
ഡെബിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) (ഇടപാട് തുക >=2,000) |
NIL |
|
ക്രെഡിറ്റ് കാർഡ് (ഫെഡറൽ ബാങ്ക്) |
0.85%* |
|
ക്രെഡിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) |
0.85% * |
|
റുപേ അധിഷ്ഠിത ഡെബിറ്റ് കാർഡ് |
ശൂന്യം |
|
യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (UPI) (BHIM-UPI) |
ശൂന്യം |
|
യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് ക്വിക്ക് റെസ്‌പോൺസ് കോഡ് (UPI QR കോഡ്) (BHIM-UPI QR കോഡ്) |
ശൂന്യം |
|
*18% അധിക GST ഈടാക്കുന്നതാണ്. |
|
|
പേയ്‌മെന്‍റ് ഗേറ്റ്‌വേ നിരക്കുകൾ – കാനറ ബാങ്ക് |
|
|
പണമടവ് രീതി |
ഇടപാട് നിരക്കുകൾ (INR) |
|
നെറ്റ് ബാങ്കിംഗ് (എച്ച്.ഡി.എഫ്.സി/ഐ.സി.ഐ.സി.ഐ/യെസ്) |
INR 14* |
|
നെറ്റ് ബാങ്കിംഗ് (മറ്റ് ബാങ്കുകൾ) |
INR 6* |
|
ഡെബിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) (ഇടപാട് തുക <2,000) |
ശൂന്യം |
|
ഡെബിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) (ഇടപാട് തുക >=2,000) |
ശൂന്യം |
|
ക്രെഡിറ്റ് കാർഡ് (കാനറ ബാങ്ക്) |
0.90%* |
|
ക്രെഡിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) |
0.90%* |
|
റുപേ അധിഷ്ഠിത ഡെബിറ്റ് കാർഡ് |
ശൂന്യം |
|
യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (UPI) (BHIM-UPI) |
ശൂന്യം |
|
യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് ക്വിക്ക് റെസ്‌പോൺസ് കോഡ് (UPI QR കോഡ്) (BHIM-UPI QR കോഡ്) |
ശൂന്യം |
|
*18% അധിക GST ഈടാക്കുന്നതാണ്. |
|
പേയ്‌മെന്‍റ് ഗേറ്റ്‌വേ നിരക്കുകൾ – കൊട്ടക് മഹീന്ദ്ര ബാങ്ക്
|
പണമടവ് രീതി |
ഇടപാട് നിരക്കുകൾ (INR) |
|
നെറ്റ് ബാങ്കിംഗ് (ആക്സിസ്/എച്ച്.ഡി.എഫ്.സി/ഐ.സി.ഐ.സി.ഐ/കൊട്ടക്/എസ്.ബി.ഐ.) |
INR 7* |
|
നെറ്റ് ബാങ്കിംഗ് (മറ്റ് ബാങ്കുകൾ) |
INR 5* |
|
ഡെബിറ്റ് കാർഡുകൾ (വിസ / മാസ്റ്റർകാർഡ്) - 2000 രൂപ വരെ |
ശൂന്യം |
|
ഡെബിറ്റ് കാർഡുകൾ (വിസ / മാസ്റ്റർകാർഡ്) - 2000 രൂപയ്ക്ക് മുകളിൽ |
ശൂന്യം |
|
ഡെബിറ്റ് കാർഡുകൾ (RuPay) / UPI / UPI QR |
ശൂന്യം |
|
ക്രെഡിറ്റ് കാർഡുകൾ (മാസ്റ്റർ/വിസ/റുപേ) |
0.80%* |
|
ക്രെഡിറ്റ് കാർഡുകൾ (ഇന്‍റർനാഷണൽ) |
2.75%* |
|
*18% അധിക GST ഈടാക്കുന്നതാണ്. |
|
പേയ്‌മെന്‍റ് ഗേറ്റ്‌വേ നിരക്കുകൾ – എസ്ബിഐ ബാങ്ക്
|
പണമടവ് രീതി |
ഇടപാട് നിരക്കുകൾ (INR) |
|
നെറ്റ് ബാങ്കിംഗ് (മറ്റ് ബാങ്കുകൾ) |
INR 5.08* |
|
ഡെബിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) (ഇടപാട് തുക <2,000) |
ബാധകമല്ല |
|
ഡെബിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) (ഇടപാട് തുക >=2,000) |
ബാധകമല്ല |
|
ക്രെഡിറ്റ് കാർഡ് (എസ്.ബി.ഐ ബാങ്ക്) |
ബാധകമല്ല |
|
ക്രെഡിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) |
ബാധകമല്ല |
|
റുപേ അധിഷ്ഠിത ഡെബിറ്റ് കാർഡ് |
ബാധകമല്ല |
|
യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (UPI) (BHIM-UPI) |
ശൂന്യം |
|
യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് ക്വിക്ക് റെസ്‌പോൺസ് കോഡ് (UPI QR കോഡ്) (BHIM-UPI QR കോഡ്) |
ശൂന്യം |
|
*18% അധിക GST ഈടാക്കുന്നതാണ്. |
|
പേയ്‌മെന്‍റ് ഗേറ്റ്‌വേ നിരക്കുകൾ – എച്ച്.ഡി.എഫ്.സി
|
പണമടവ് രീതി |
ഇടപാട് നിരക്കുകൾ (INR) |
|
നെറ്റ് ബാങ്കിംഗ് (മറ്റ് ബാങ്കുകൾ) |
ബാധകമല്ല |
|
ഡെബിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) (ഇടപാട് തുക <=2,000) |
ശൂന്യം |
|
ഡെബിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) (ഇടപാട് തുക >=2,000) |
ശൂന്യം |
|
ക്രെഡിറ്റ് കാർഡ് (എച്ച്.ഡി.എഫ്.സി ബാങ്ക്) |
0.72%* |
|
ക്രെഡിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) |
0.80%* |
|
റുപേ അധിഷ്ഠിത ഡെബിറ്റ് കാർഡ് |
ശൂന്യം |
|
യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ്(UPI) (BHIM-UPI) |
ശൂന്യം |
|
യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് ക്വിക്ക് റെസ്‌പോൺസ് കോഡ് (UPI QR കോഡ്) (BHIM-UPI QR കോഡ്) |
ശൂന്യം |
|
*18% അധിക GST ഈടാക്കുന്നതാണ്. |
|
പേയ്‌മെന്‍റ് ഗേറ്റ്‌വേ നിരക്കുകൾ – ബാങ്ക് ഓഫ് മഹാരാഷ്ട്ര
|
പണമടവ് രീതി |
ഇടപാട് നിരക്കുകൾ (INR) |
|
നെറ്റ് ബാങ്കിംഗ് |
INR 15* |
|
ഡെബിറ്റ് കാർഡ് - 2000 രൂപയ്ക്ക് താഴെ |
0.40%* |
|
ഡെബിറ്റ് കാർഡ് - 2000 രൂപയ്ക്ക് മുകളിൽ |
0.90%* |
|
ക്രെഡിറ്റ് കാർഡ് - 2000 രൂപയ്ക്ക് മുകളിൽ |
1.00%* |
|
ക്രെഡിറ്റ് കാർഡ് EMI - മാസ്റ്റർ/വിസ/റുപേ |
1.00%* |
|
യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (UPI) |
ശൂന്യം |
|
യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് ക്വിക്ക് റെസ്‌പോൺസ് കോഡ് (UPI QR കോഡ്) |
ശൂന്യം |
|
*18% അധിക GST ഈടാക്കുന്നതാണ്. |
|
പേയ്‌മെന്‍റ് ഗേറ്റ്‌വേ നിരക്കുകൾ – ബന്ധൻ ബാങ്ക്
|
പണമടവ് രീതി |
ഇടപാട് നിരക്കുകൾ (INR) |
|
നെറ്റ് ബാങ്കിംഗ് (എച്ച്.ഡി.എഫ്.സി/ഐ.സി.ഐ.സി.ഐ/യെസ്) |
INR 12* |
|
നെറ്റ് ബാങ്കിംഗ് (മറ്റ് ബാങ്കുകൾ) |
INR 8* |
|
ഡെബിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) (ഇടപാട് തുക <=2,000) |
ശൂന്യം |
|
ഡെബിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) (ഇടപാട് തുക >=2,000) |
ശൂന്യം |
|
ക്രെഡിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) |
1.00% (സൗകര്യ നിരക്ക്) |
|
റുപേ അധിഷ്ഠിത ഡെബിറ്റ് കാർഡ് |
ശൂന്യം |
|
*18% അധിക GST ഈടാക്കുന്നതാണ്. |
|
പേയ്‌മെന്‍റ് ഗേറ്റ്‌വേ നിരക്കുകൾ – ഐസിഐസിഐ
|
പണമടവ് രീതി |
ഇടപാട് നിരക്കുകൾ (INR) |
|
നെറ്റ് ബാങ്കിംഗ് (ആക്സിസ്/എച്ച്.ഡി.എഫ്.സി/ഐ.സി.ഐ.സി.ഐ/കൊട്ടക്/എസ്.ബി.ഐ/യെസ്) |
INR 7* |
|
നെറ്റ് ബാങ്കിംഗ് (മറ്റ് ബാങ്കുകൾ) |
INR 5* |
|
റുപേ അധിഷ്ഠിത ഡെബിറ്റ് കാർഡ് |
ശൂന്യം |
|
ഡെബിറ്റ് കാർഡ് (മറ്റ് ബാങ്കുകൾ) |
INR 12/- + 0.15% |
|
റീട്ടെയിൽ ക്രെഡിറ്റ് കാർഡ് |
0.85% |
|
കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് |
0.78% |
|
*18% അധിക GST ഈടാക്കുന്നതാണ് |
|