1. പാസ്‌വേഡ് റീസെറ്റ് ചെയ്യേണ്ടത് എന്തുകൊണ്ട്?
നിങ്ങളുടെ ഇ-ഫയലിംഗ് പോർട്ടൽ പാസ്‌വേഡ് നിങ്ങൾ മറന്നുപോവുകയോ ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ പാസ്‌വേഡ് അറിയാതിരിക്കുകയോ ചെയ്താൽ, ഈ സേവനം ഉപയോഗിച്ച് നിങ്ങൾക്കത് റീസെറ്റ് ചെയ്യാവുന്നതാണ്.


2. എൻ്റെ പാസ്‌വേഡ് വിജയകരമായി റീസെറ്റ് ചെയ്തു എന്ന് ഞാൻ എങ്ങനെ അറിയും?
നിങ്ങളുടെ പാസ്‌വേഡ് വിജയകരമായി റീസെറ്റ് ചെയ്യുമ്പോൾ, ഒരു ഇടപാട് ID നിർമ്മിക്കപ്പെടും. നിങ്ങളുടെ ഇമെയിൽ ID-യിലും ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.


3. DSC ഉപയോഗിച്ച് എൻ്റെ പാസ്‌വേഡ് റീസെറ്റ് ചെയ്യുമ്പോൾ എനിക്ക് ഒരു അസാധുവായ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് സന്ദേശം ലഭിക്കുന്നു. എനിക്ക് എന്ത് ചെയ്യാൻ കഴിയും?
DSC ഉപയോഗിച്ച് നിങ്ങളുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യുകയാണെങ്കിൽ, സാക്ഷ്യപ്പെടുത്തൽ അതോറിറ്റി അംഗീകരിച്ച ഒരു സജീവമായ ലെവൽ 2 അല്ലെങ്കിൽ അതിന് മുകളിലുള്ള DSC അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.


4. എൻ്റെ പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?
താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ നിങ്ങളുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ സാധിക്കും:

  • ഇ-ഫയലിംഗ് OTP (ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ചത്)
  • ആധാർ OTP (ആധാറിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ചത്)
  • EVC (നിങ്ങളുടെ മുൻകൂട്ടി സാധൂകരിച്ച ബാങ്ക് / ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് സൃഷ്ടിച്ചത്)
  • DSC

5. എനിക്ക് എവിടെ നിന്ന് EVC ലഭിക്കും?
നിങ്ങൾ തിരഞ്ഞെടുത്ത ഓപ്‌ഷൻ അനുസരിച്ച് നിങ്ങളുടെ മുൻകൂട്ടി സാധൂകരിച്ച ബാങ്ക് / ഡീമാറ്റ് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിൽ നിങ്ങളുടെ EVC ലഭിക്കും.


6. ബാങ്ക് അക്കൗണ്ട് EVC ഉപയോഗിച്ച് എന്റെ പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ അത്തരമൊരു ഓപ്ഷൻ കൊടുത്തിട്ടില്ല. എനിക്ക് എന്ത് ചെയ്യാൻ കഴിയും?
നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനായി ഇ-ഫയലിംഗ് വോൾട്ട് ഹയർ സെക്യൂരിറ്റി സേവനത്തിലൂടെ നിങ്ങൾ തിരഞ്ഞെടുത്ത ഓപ്‌ഷനുകൾ മാത്രമേ പ്രദർശിപ്പിക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ട് EVC അല്ലെങ്കിൽ മറ്റേതെങ്കിലും രീതി ഉപയോഗിച്ച് നിങ്ങളുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യണമെങ്കിലോ, അത് ഒരു ഓപ്ഷനായി പ്രദർശിപ്പിക്കുന്നില്ലെങ്കിലോ ഇ-ഫയലിംഗ് വോൾട്ട് ഹയർ സെക്യൂരിറ്റി സേവനത്തിലൂടെ നിങ്ങൾക്ക് അത് ചേർക്കാവുന്നതാണ്.


7. ഈ മാർഗങ്ങളിലൂടെയൊന്നും പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല?
കൂടുതൽ സഹായത്തിനായി ഹെൽപ്പ് ഡെസ്‌കുമായി (1800 103 0025) നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.