AY 2026-27 ലേക്ക് മുതിർന്ന പൗരനും സൂപ്പർ സീനിയർ സിറ്റിസൺസിനും ബാധകമായ റിട്ടേണുകളും ഫോമുകളും

നിരാകരണം:ഈ പേജിലെ ഉള്ളടക്കം ഒരു അവലോകനവും പൊതുവായ മാർഗ്ഗനിർദ്ദേശവും നൽകുന്നതിനുള്ളതുമാത്രമാണ്, സമഗ്രമല്ല.

 

പൂർണ്ണമായ വിശദാംശങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും ദയവായി ആദായനികുതി നിയമം, 1961 ലെ ഫോമുകൾ, നിയമങ്ങൾ, അറിയിപ്പുകൾ എന്നിവ കാണുക.

 

"മുൻ വർഷത്തെ ഏത് സമയത്തും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളതും എന്നാൽ 80 വയസ്സിൽ താഴെ പ്രായമുള്ളതുമായ ഒരു താമസക്കാരനെ ആദായനികുതി ആവശ്യങ്ങൾക്കായി മുതിർന്ന പൗരനായി കണക്കാക്കുന്നു. മുൻ വർഷത്തെ ഏത് സമയത്തും 80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഒരു താമസക്കാരനാണ് അതി മുതിർന്ന പൗരൻ."

 

 

 

ITR-1 (SAHAJ) – വ്യക്തികൾക്ക് മാത്രം ബാധകം

 

താഴെപ്പറയുന്ന ഏതെങ്കിലും സ്രോതസ്സുകളിൽ നിന്ന് ₹ 50 ലക്ഷം വരെ ആകെ വരുമാനമുള്ള ഒരു താമസക്കാരൻ (സാധാരണ താമസക്കാരനല്ലാത്ത) വ്യക്തിക്ക് ഈ റിട്ടേൺ ബാധകമാണ്.

ശമ്പളം/ പെൻഷൻ

ഒരു ഭവന ആസ്തി

മറ്റ് സ്രോതസ്സുകൾ (പലിശ, കുടുംബ പെൻഷൻ, ലാഭവിഹിതം മുതലായവ)

₹ 5,000 വരെ കാർഷിക വരുമാനം

വകുപ്പ് 112A പ്രകാരം മൂലധന നേട്ടം 125000 രൂപ വരെ

 

​

കുറിപ്പ്: ഇനിപ്പറയുന്ന വ്യക്തികൾക്ക് ITR-1 ഉപയോഗിക്കാൻ കഴിയില്ല:

(a) ഒരു കമ്പനിയിലെ ഡയറക്ടറാണ്

(b) ഹ്രസ്വകാല മൂലധന നേട്ടം ഉണ്ട്

(c) 112A (ആദായനികുതി നിയമം, 1961) വകുപ്പ് പ്രകാരമുള്ള ദീർഘകാല മൂലധന നേട്ടം 1.25 ലക്ഷം രൂപയിൽ കൂടുതലുണ്ട്

(d) മുൻ വർഷത്തിൽ എപ്പോഴെങ്കിലും ലിസ്റ്റ് ചെയ്യാത്ത ഏതെങ്കിലും ഇക്വിറ്റി ഓഹരികൾ കൈവശം വച്ചിട്ടുണ്ട്

(e) ഇന്ത്യയ്ക്ക് പുറത്ത് സ്ഥിതിചെയ്യുന്ന ഏതെങ്കിലും ആസ്തി (ഏതെങ്കിലും സ്ഥാപനത്തിൽ സാമ്പത്തിക താത്പര്യം ഉൾപ്പെടെ) ഉണ്ട്

(f) ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും അക്കൗണ്ടിൽ ഒപ്പിടാൻ അധികാരമുണ്ട്

(g) ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും സ്രോതസ്സിൽ നിന്ന് വരുമാനമുണ്ട്

(h) വരുമാന നികുതി നിയമം, 1961-ലെ വകുപ്പ് 194N പ്രകാരം നികുതി കിഴിവുള്ള ഒരു വ്യക്തിയാണ്.

(i) ESOP-യിൽ നികുതിയടവ് അല്ലെങ്കിൽ കിഴിവ് മാറ്റിവച്ചിരിക്കുന്ന ഒരു വ്യക്തിയാണ്

(j) ആകെ വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലാണ്.

 

ITR-2 - വ്യക്തികൾക്കും (ITR 1 ന് യോഗ്യതയില്ല) HUF നും ബാധകം.

 

ഈ റിട്ടേൺ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബത്തിനും (HUF) ബാധകമാണ്.

ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ഉള്ള ലാഭമോ നേട്ടമോ എന്ന ഇനത്തിൽ വരുമാനം ഇല്ലാതിരിക്കുക.

ആർക്കാണ് ITR-1 സമർപ്പിക്കാൻ യോഗ്യതയില്ലാത്തത്

 

 

ITR-3 - വ്യക്തിക്കും HUF നും ബാധകം

 

ഈ റിട്ടേൺ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബത്തിനും (HUF) ബാധകമാണ്.

ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ഉള്ള ലാഭമോ നേട്ടമോ എന്ന ഇനത്തിൽ വരുമാനം ഉണ്ടായിരിക്കുക.

ആർക്കാണ് ITR-1, 2 അല്ലെങ്കിൽ 4 സമർപ്പിക്കാൻ യോഗ്യതയില്ലാത്തത്

 

 

4. ITR-4 (SUGAM)– വ്യക്തി, HUF, സ്ഥാപനം (LLP ഒഴികെ) എന്നിവയ്ക്ക് ബാധകം.

 

ഈ റിട്ടേൺ അനുമാന അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഏതെങ്കിലും സ്രോതസ്സുകളിൽ നിന്ന് വരുമാനമുള്ള താമസക്കാരനായ എന്നാൽ സാധാരണ താമസക്കാരനല്ലാത്ത വ്യക്തിക്കോ ഹിന്ദു അവിഭക്ത കുടുംബത്തിനോ (HUF) അല്ലെങ്കിൽ 50 ലക്ഷം രൂപ വരെ ആകെ വരുമാനമുള്ളതും ബിസിനസിൽ നിന്നും തൊഴിലിൽ നിന്നും വരുമാനമുള്ളതുമായ ഒരു സ്ഥാപനത്തിനോ (LLP ഒഴികെ) ബാധകമാണ്:

ശമ്പളം / പെൻഷൻ

ഒരു ഭവന ആസ്തി

മറ്റ് സ്രോതസ്സുകൾ (പലിശ, കുടുംബ പെൻഷൻ, ലാഭവിഹിതം മുതലായവ)

₹ 5,000 വരെ കാർഷിക വരുമാനം

ആദായനികുതി നിയമം, 1961 ലെ വകുപ്പ് 44AD / 44ADA / 44AE പ്രകാരം അനുമാന അടിസ്ഥാനത്തിൽ കണക്കാക്കിയ ബിസിനസ്സ് / തൊഴിലിൽ നിന്നുള്ള വരുമാനം

112A (ആദായനികുതി നിയമം, 1961) വകുപ്പ് പ്രകാരമുള്ള മൂലധന നേട്ടം 125000 രൂപ വരെ

 

​

കുറിപ്പ്: ഇനിപ്പറയുന്ന വ്യക്തികൾക്ക് ITR-4 ഉപയോഗിക്കാൻ കഴിയില്ല:

(a) ഒരു കമ്പനിയിലെ ഡയറക്ടറാണ്

(b) ഹ്രസ്വകാല മൂലധന നേട്ടം ഉണ്ട്

(c) 112A (ആദായനികുതി നിയമം, 1961) വകുപ്പ് പ്രകാരമുള്ള ദീർഘകാല മൂലധന നേട്ടം 1.25 ലക്ഷം രൂപയിൽ കൂടുതലുണ്ട്

(d) മുൻ വർഷത്തിൽ എപ്പോഴെങ്കിലും ലിസ്റ്റ് ചെയ്യാത്ത ഏതെങ്കിലും ഇക്വിറ്റി ഓഹരികൾ കൈവശം വച്ചിട്ടുണ്ട്

(e) ഇന്ത്യയ്ക്ക് പുറത്ത് സ്ഥിതിചെയ്യുന്ന ഏതെങ്കിലും ആസ്തി (ഏതെങ്കിലും സ്ഥാപനത്തിൽ സാമ്പത്തിക താത്പര്യം ഉൾപ്പെടെ) ഉണ്ട്

(f) ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും അക്കൗണ്ടിൽ ഒപ്പിടാൻ അധികാരമുണ്ട്.

(g) ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും സ്രോതസ്സിൽ നിന്ന് വരുമാനമുണ്ട്

(h) വരുമാന നികുതി നിയമം, 1961-ലെ വകുപ്പ് 194N പ്രകാരം നികുതി കിഴിവുള്ള ഒരു വ്യക്തിയാണ്

(i) ESOP-യിൽ നികുതിയടവ് അല്ലെങ്കിൽ കിഴിവ് മാറ്റിവച്ചിരിക്കുന്ന ഒരു വ്യക്തിയാണ്

(j) ആകെ വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലാണ്.

 

കുറിപ്പ്: 2

ITR-4 (Sugam) നിർബന്ധമല്ല. ആദായനികുതി നിയമം, 1961 ലെ 44AD, 44ADA അല്ലെങ്കിൽ 44AE വകുപ്പ് പ്രകാരം അനുമാന അടിസ്ഥാനത്തിൽ ബിസിനസിൽ നിന്നും തൊഴിലിൽ നിന്നുമുള്ള ലാഭവും നേട്ടവും പ്രഖ്യാപിക്കാൻ അർഹതയുള്ള നികുതിദായകന് തന്‍റെ ഇഷ്ടപ്രകാരം ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ ഒരു റിട്ടേൺ ഫോമാണിത്.
 

 

കുറിപ്പ്:

ആദായനികുതി നിയമം, 1961-ലെ 194P വകുപ്പ് 75 വയസ്സും അതിലധികവും പ്രായമുള്ള മുതിർന്ന പൗരന്മാരെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകൾ നൽകുന്നു.

ഒഴിവാക്കലിനുള്ള വ്യവസ്ഥകൾ ഇവയാണ്:

  • മുതിർന്ന പൗരൻ 75 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ആളായിരിക്കണം
  • മുതിർന്ന പൗരൻ കഴിഞ്ഞ വർഷം 'താമസക്കാരൻ' ആയിരിക്കണം.
  • മുതിർന്ന പൗരന് പെൻഷൻ വരുമാനവും പലിശ വരുമാനവും മാത്രമേയുള്ളൂ കൂടാതെ പെൻഷൻ സ്വീകരിക്കുന്ന അതേ നിർദ്ദിഷ്ട ബാങ്കിൽ നിന്ന് നേടിയതും / സമ്പാദിക്കുന്ന പലിശ വരുമാനവും
  • മുതിർന്ന പൗരൻ നിർദ്ദിഷ്ട ബാങ്കിൽ ഒരു സാക്ഷ്യപത്രം സമർപ്പിക്കണം.
  • കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത പ്രകാരം ഈ ബാങ്ക് ഒരു 'നിർദ്ദിഷ്ട ബാങ്ക്' ആണ്. ആദായനികുതി നിയമം, 1961 ലെ അദ്ധ്യായം VI-A പ്രകാരമുള്ള കിഴിവുകളും വകുപ്പ് 87A പ്രകാരമുള്ള റിബേറ്റും പരിഗണിച്ചതിനുശേഷം മുതിർന്ന പൗരന്മാരുടെ TDS കിഴിവിന് അത്തരം ബാങ്കുകൾ ഉത്തരവാദികളായിരിക്കും.
  • മുകളിൽ സൂചിപ്പിച്ചതുപോലെ, നിർദ്ദിഷ്ട ബാങ്ക് 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരുടെ നികുതി കിഴിച്ചാൽ, മുതിർന്ന പൗരന്മാർക്ക് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട ആവശ്യമില്ല.

ആദായനികുതി നിയമം, 1961 അനുസരിച്ച് ബാധകമായ ഫോമുകൾ

1. ഫോം 15H - നികുതി കിഴിവ് കൂടാതെ ചില രസീതുകൾ നേടിയെടുക്കാൻ ഒരു വ്യക്തി (60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർ) നൽകേണ്ട സാക്ഷ്യപത്രം

 

സമർപ്പിച്ചത്

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

പലിശ വരുമാനത്തിൽ TDS കിഴിക്കാതിരിക്കാൻ 60 വയസ്സോ അതിലധികമോ പ്രായമുള്ള ഒരു താമസക്കാരനായ വ്യക്തി ബാങ്കിന്

സാമ്പത്തികവർഷത്തിൽ കണക്കാക്കിയ വരുമാനം

 

2. ഫോം 12BB - നികുതി കിഴിവിനായി ഒരു ജീവനക്കാരൻ ഉന്നയിക്കുന്ന വാദങ്ങളുടെ വിശദാംശങ്ങൾ (ആദായനികുതി നിയമം, 1961 ലെ 192 വകുപ്പ് പ്രകാരം)

 

നൽകിയത്

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

ഒരു ജീവനക്കാരൻ തന്‍റെ തൊഴിലുടമ(കൾ)ക്ക്

സ്രോതസ്സിൽ നിന്ന് കിഴിവ് ചെയ്യേണ്ട നികുതി (TDS) കണക്കാക്കുന്നതിനായി HRA, LTC, കടം വാങ്ങിയ മൂലധനത്തിന്മേലുള്ള പലിശ കിഴിവ്, നികുതി ലാഭിക്കൽ വാദങ്ങൾ/ കിഴിവുകൾ എന്നിവയുടെ തെളിവുകൾ അല്ലെങ്കിൽ വിശദാംശങ്ങൾ.

3. ഫോം 16 - ശമ്പള സ്രോതസ്സിൽ നിന്ന് കിഴിച്ച നികുതിയുടെ വിശദാംശങ്ങൾ (ആദായനികുതി നിയമം, 1961 ലെ 203 വകുപ്പ് പ്രകാരമുള്ള സർട്ടിഫിക്കറ്റ്)

 

നൽകിയത്

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

ഒരു തൊഴിലുടമയിൽ നിന്ന് ജീവനക്കാരന്

അടയ്ക്കേണ്ട/റീഫണ്ട് ചെയ്യേണ്ട നികുതി കണക്കാക്കുന്നതിനായി നൽകിയ ശമ്പളം, കിഴിവുകൾ / ഒഴിവാക്കലുകൾ, സ്രോതസ്സിൽ നിന്ന് കിഴിച്ച നികുതി.

 

4. ഫോം 16A – ശമ്പളം ഒഴികെയുള്ള വരുമാനത്തിന്മേലുള്ള TDSന് ആദായനികുതി നിയമം, 1961 ലെ 203 വകുപ്പ് പ്രകാരമുള്ള സർട്ടിഫിക്കറ്റ്.

 

നൽകിയത്

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

ഡിഡക്ടറിൽ നിന്ന് ഡിഡക്റ്റിയിലേക്ക്

ഫോം 16A എന്നത് ത്രൈമാസമായി നൽകുന്ന ഒരു നികുതി കിഴിവ് സ്രോതസ്സിൽ (TDS) സർട്ടിഫിക്കറ്റാണ്, ഇത് ആദായനികുതി വകുപ്പിൽ നിക്ഷേപിച്ച TDS തുക, പണമടവുകളുടെ സ്വഭാവം, TDS പണമടവുകൾ എന്നിവ രേഖപ്പെടുത്തുന്നു

 

 

 

5. ഫോം 26 AS - AIS  (വാർഷിക വിവര പ്രസ്താവന)

 

ഫോം 26 AS

AIS (വാർഷിക വിവര പ്രസ്താവന)

നൽകിയത്:

ആദായനികുതി വകുപ്പ് (ഇത് ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാണ്:

ലോഗിൻ > ഇ-ഫയൽ > ആദായനികുതി റിട്ടേൺ > ഫോം 26AS കാണുക)

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ:

നികുതി കിഴിച്ചത് /സ്രോതസ്സിൽ നിന്ന് ശേഖരിച്ചത്.

നൽകിയത്:

ആദായനികുതി വകുപ്പ് (ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തശേഷം ഇത് ലഭ്യമാകും)

ഇ-ഫയലിംഗ് പോർട്ടലിലേക്ക് പോകുക > ലോഗിൻ ചെയ്യുക> AIS

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ:

  • നികുതി കിഴിച്ചത് /സ്രോതസ്സിൽ നിന്ന് ശേഖരിച്ചത്
  • SFT വിവരങ്ങൾ
  • നികുതിയടവ്
  • ഡിമാൻഡ് / റീഫണ്ട്

മറ്റ് വിവരങ്ങൾ (തീർപ്പാക്കാത്ത/പൂർത്തിയാക്കിയ നടപടിക്രമങ്ങൾ, GST വിവരങ്ങൾ, വിദേശ സർക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ മുതലായവ)

   
 

 

6. ഫോം 10E - ശമ്പളം കുടിശ്ശിക അല്ലെങ്കിൽ മുൻകൂർ ആയി നൽകുമ്പോൾ ആദായനികുതി നിയമം, 1961ലെ 89(1) വകുപ്പ് പ്രകാരം ഇളവ് ലഭിക്കുന്നതിനായി വരുമാനത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിനുള്ള ഫോം.

 

ITR വകുപ്പ് 89(1) പ്രകാരം നികുതി ഇളവ് നേടുന്നതിനായി നികുതിദായകൻ സമർപ്പിച്ചത്

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

ഒരു ജീവനക്കാരനിൽ നിന്ന് ആദായനികുതി വകുപ്പിലേക്ക്

  • കുടിശ്ശിക/മുൻകൂർ ശമ്പളം
  • ഗ്രാറ്റുവിറ്റി
  • പിരിച്ചുവിടുമ്പോഴുള്ള നഷ്ടപരിഹാരം
  • പെൻഷൻ കമ്മ്യൂട്ടേഷൻ

 

7. ഫോം 67- ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു രാജ്യത്ത് നിന്നോ നിർദ്ദിഷ്ട പ്രദേശത്തുനിന്നോ ഉള്ള വരുമാന പ്രസ്താവനയും വിദേശ നികുതി ക്രെഡിറ്റും

 

സമർപ്പിച്ചത്

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

നികുതിദായകൻ

ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു രാജ്യത്തുനിന്നോ നിർദ്ദിഷ്ട പ്രദേശത്തുനിന്നോ ഉള്ള വരുമാനവും നേടിയെടുത്ത വിദേശ നികുതി ക്രെഡിറ്റും.

 

8. ഫോം 3CB-3CD

 

സമർപ്പിച്ചത്

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

ആദായനികുതി നിയമം, 1961 ലെ 44AB വകുപ്പ് പ്രകാരം ഒരു അക്കൗണ്ടന്‍റിനെക്കൊണ്ട് തന്‍റെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യിക്കേണ്ട നികുതിദായകൻ.

ആദായനികുതി നിയമം, 1961ലെ വകുപ്പ് 139 ലെ ഉപവകുപ്പ് (1) പ്രകാരമുള്ള വരുമാന റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിക്ക് ഒരു മാസം മുമ്പ് സമർപ്പിക്കണം

 

ആദായനികുതി നിയമം, 1961 ലെ 44AB വകുപ്പ് പ്രകാരം അക്കൗണ്ടിന്‍റെ ഓഡിറ്റ് റിപ്പോർട്ടും വിശദാംശങ്ങളുടെ പ്രസ്താവനയും സമർപ്പിക്കേണ്ടതുണ്ട്.

 

9. ഫോം 3CEB

 

സമർപ്പിച്ചത്

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

ഒരു അന്താരാഷ്ട്ര ഇടപാടിലോ നിർദ്ദിഷ്ട ആഭ്യന്തര ഇടപാടിലോ ഏർപ്പെടുന്നതിന് 92E (ആദായനികുതി നിയമം, 1961) വകുപ്പ് പ്രകാരം ഒരു അക്കൗണ്ടന്‍റിൽ നിന്ന് റിപ്പോർട്ട് നേടേണ്ട നികുതിദായകൻ.

ആദായനികുതി നിയമം, 1961 വകുപ്പ് 139 ലെ ഉപവകുപ്പ് (1) പ്രകാരമുള്ള വരുമാന റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിക്ക് ഒരു മാസം മുമ്പ് സമർപ്പിക്കണം.

അന്താരാഷ്ട്ര ഇടപാടുകൾ, നിർദ്ദിഷ്ട ആഭ്യന്തര ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട ആദായനികുതി നിയമം, 1961 വകുപ്പ് 92E പ്രകാരമുള്ള ഓഡിറ്റ് റിപ്പോർട്ട്.

2026-27 മൂല്യനിർണ്ണയ വർഷത്തേക്കുള്ള നികുതി സ്ലാബുകൾ***

 

  • പുതിയ നികുതി വ്യവസ്ഥയും പഴയ നികുതി വ്യവസ്ഥയും തമ്മിലുള്ള താരതമ്യം

  • AY 2024-25 ൽ നിലവിൽ വന്ന വകുപ്പ് 115BAC ലെ വ്യവസ്ഥകൾ 2023 ലെ ധനകാര്യ നിയമം ഭേദഗതി ചെയ്ത് വ്യക്തി, HUF, AOP (സഹകരണ സംഘങ്ങൾ അല്ലാത്തത്), BOI അല്ലെങ്കിൽ സാങ്കൽപ്പിക നിയമവ്യക്തി എന്നിവരാകുന്ന നികുതിദായകർക്ക് പുതിയ നികുതി വ്യവസ്ഥയെ സ്വതേ പ്രാബല്യത്തിലുള്ള നികുതി വ്യവസ്ഥയാക്കി. എന്നിരുന്നാലും, യോഗ്യരായ നികുതിദായകർക്ക് പുതിയ നികുതി വ്യവസ്ഥയിൽ നിന്ന് ഒഴിവാകാനും നികുതിയടയ്ക്കാൻ പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാനുമുള്ള ഓപ്ഷൻ ഉണ്ട്. പുതിയ നികുതി വ്യവസ്ഥ നിലവിൽ വരുന്നതിനുമുമ്പ് നിലവിലുണ്ടായിരുന്ന വരുമാന നികുതി കണക്കാക്കൽ രീതിയും നികുതി സ്ലാബുകളും ഉൾപ്പെടുന്നതാണ് പഴയ നികുതി വ്യവസ്ഥ. പഴയ നികുതി വ്യവസ്ഥയിൽ, നികുതിദായകർക്ക് വിവിധ നികുതി കിഴിവുകളും ഇളവുകളും നേടാനുള്ള ഓപ്ഷൻ ഉണ്ട്. എന്നിരുന്നാലും, സ്വതേ പ്രാബല്യത്തിലുള്ള വ്യവസ്ഥയെ പഴയ നികുതി വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ നികുതി നിരക്കുകൾ.

 

ബിസിനസ് അല്ലാത്ത കേസുകൾ:

"ബിസിനസ് അല്ലാത്ത കേസുകളിൽ", വ്യവസ്ഥ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ എല്ലാ വർഷവും നേരിട്ട് ITRൽ പ്രയോഗിക്കാവുന്നതാണ്, കൂടാതെ അത്തരം ITR ആദായനികുതി നിയമം, 1961 ലെ വകുപ്പ് 139(1) പ്രകാരം വ്യക്തമാക്കിയ അവസാന തീയതിയിലോ അതിനുമുമ്പോ സമർപ്പിക്കേണ്ടതുണ്ട്.

 

ബിസിനസ് കേസുകൾ:

ബിസിനസ്സിൽ നിന്നും തൊഴിലിൽ നിന്നും വരുമാനമുള്ള അർഹരായ നികുതിദായകർക്ക് സ്വതേ പ്രാബല്യത്തിലുള്ള നികുതി വ്യവസ്ഥയിൽ നിന്ന് ഒഴിവാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വകുപ്പ് 139(1) പ്രകാരം സമർപ്പിക്കേണ്ട അവസാന തീയതിയിലോ അതിനുമുമ്പോ ഫോം-10-IEA സമർപ്പിക്കാവുന്നതാണ്. കൂടാതെ, അത്തരം തെരഞ്ഞെടുപ്പ് പിൻവലിച്ച് വീണ്ടും പുതിയ നികുതി വ്യനസ്ഥയിലേക്ക് പ്രവേശിക്കാൻ ഫോം 10-IEA സമർപ്പിക്കണം. എങ്കിലും, പഴയ നികുതി വ്യവസ്ഥ പിൻവലിക്കാനും സ്വതേ പ്രാബല്യത്തിലുള്ള നികുതി വ്യവസ്ഥയിലേക്ക് വീണ്ടും പ്രവേശിക്കാനുമുള്ള ഓപ്ഷൻ അടുത്ത മൂല്യനിർണ്ണയ വർഷത്തിൽ മാത്രമേ ലഭ്യമാകൂ, കൂടാതെ - ബിസിനസ്സിൽ നിന്നും തൊഴിലിൽ നിന്നും വരുമാനമുള്ള അർഹരായ നികുതിദായകർക്ക് ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രമേ ലഭ്യമാകൂ.

 

1. മുൻ വർഷത്തെ ഏത് സമയത്തും 60 വയസ്സോ അതിൽ കൂടുതലോ എന്നാൽ 80 വയസ്സിൽ താഴെയോ പ്രായമായ വ്യക്തികൾക്കുള്ള (താമസക്കാരനോ പ്രവാസിയോ) നികുതി നിരക്കുകൾ താഴെ പറയുന്നവയാണ്:

പഴയ നികുതി വ്യവസ്ഥ

ആദായ നികുതി നിയമം, 1961115BAC വകുപ്പ് പ്രകാരം സ്വതേ പ്രാബല്യത്തിലുള്ള നികുതി വ്യവസ്ഥ

ആദായനികുതി സ്ലാബ്

ആദായനികുതി നിരക്ക്

 

ആദായനികുതി സ്ലാബ്

ആദായനികുതി നിരക്ക്

 

₹ 3,00,000 വരെ

ശൂന്യം

 

₹ 4,00,000 വരെ

ശൂന്യം

 

₹ 3,00,001 - ₹ 5,00,000**

₹ 3,00,000 ന് മുകളിൽ 5%
 

 

₹ 4,00,001 - ₹ 8,00,000**

₹ 4,00,000 ന് മുകളിൽ 5%

 

₹ 5,00,001 - ₹ 10,00,000

₹ 10,000 + ₹ 5,00,000 ന് മുകളിൽ 20%

 

₹ 8,00,001 - ₹ 12,00,000

₹ 20,000 + ₹ 8,00,000 ന് മുകളിൽ 10%

 

₹ 10,00,000

₹ 1,10,000 + ₹ 10,00,000 ന് മുകളിൽ 30%

 

₹ 12,00,001 - ₹ 16,00,000

₹ 60,000 + ₹ 12,00,000 ന് മുകളിൽ 15%

 

 

 

 

₹ 16,00,001 - ₹ 20,00,000

₹ 1,20,000 + ₹ 16,00,000 ന് മുകളിൽ 20%

 

 

 

 

₹ 20,00,001 - ₹ 24,00,000

₹ 2,00,000 + ₹ 20,00,000 ന് മുകളിൽ 25%

 

 

 

 

₹ 24,00,000 ന് മുകളിൽ

₹ 3,00,000 + ₹ 24,00,000 ന് മുകളിൽ 30%

2. മുൻ വർഷത്തെ ഏത് സമയത്തും 80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾക്കുള്ള (താമസക്കാരനോ പ്രവാസിയോ) നികുതി നിരക്കുകൾ താഴെ പറയുന്നവയാണ്:

പഴയ നികുതി വ്യവസ്ഥ

115BAC സെക്ഷൻ പ്രകാരം പുതിയ നികുതി വ്യവസ്ഥ

ആദായനികുതി സ്ലാബ്

ആദായനികുതി നിരക്ക്

 

ആദായനികുതി സ്ലാബ്

ആദായനികുതി നിരക്ക്

 

₹ 5,00,000 വരെ

ശൂന്യം

 

₹ 3,00,000 വരെ

ശൂന്യം

 

₹ 5,00,001 - ₹ 10,00,000

₹ 5,00,000-ന് മുകളിൽ 20%

 

₹ 3,00,001 - ₹ 7,00,000**

₹ 3,00,000-ന് മുകളിൽ 5%

 

₹ 10,00,001- ₹ 50,00,000

₹ 1,00,000 + ₹ 10,00,000-ന് മുകളിൽ 30%

 

₹ 7,00,001 - ₹ 10,00,000

₹ 20,000 + ₹ 7,00,000-ന് മുകളിൽ 10%

 

 

 

 

₹ 10,00,001 - ₹ 12,00,000

₹ 50,000 + ₹ 10,00,000-ന് മുകളിൽ 15%

 

 

 

 

₹ 12,00,001 - ₹ 15,00,000

₹ 80,000 + ₹ 12,00,000-ന് മുകളിൽ 20%

 

 

 

 

₹ 15,00,001- ₹ 50,00,000

₹ 1,40,000 + ₹ 15,00,000-ന് മുകളിൽ 30%

 

 

 

 

₹ 50,00,001- ₹ 100,00,000

₹ 1,40,000 + ₹ 15,00,000-ന് മുകളിൽ 30%

 

 

 

 

₹ 100,00,001- ₹ 200,00,000

₹ 1,40,000 + ₹ 15,00,000-ന് മുകളിൽ 30%

 

 

 

 

₹ 200,00,001 ന് മുകളിൽ

₹ 1,40,000 + ₹ 15,00,000-ന് മുകളിൽ 30%

 

 

*കുറിപ്പ്: 111A, 112, 112A എന്നീ വകുപ്പുകൾ പ്രകാരം ലാഭവിഹിതത്തിനും നികുതി ചുമത്താവുന്ന വരുമാനത്തിന് 25%, 37% വർദ്ധിത സർചാർജ് ഏത് സന്ദർഭത്തിലും ഈടാക്കുന്നില്ല. അതിനാൽ, 115A, 115AB, 115AC, 115ACA, 115E എന്നീ വകുപ്പുകൾ പ്രകാരം നികുതി ചുമത്താവുന്ന വരുമാനങ്ങൾ ഒഴികെ, അത്തരം വരുമാനങ്ങളിൽ അടയ്ക്കേണ്ട നികുതിയുടെ പരമാവധി സർചാർജ് നിരക്ക് 15% ആയിരിക്കും.

ബാധകമായ സർചാർജ് നിരക്കുകൾ:

      

 

വരുമാനപരിധി

ആദായനികുതി തുകയുടെ സർചാർജ് നിരക്ക്

 

(പുതിയ നികുതി വ്യവസ്ഥ)

ആദായനികുതി തുകയുടെ സർചാർജ് നിരക്ക്

 

(പഴയ നികുതി വ്യവസ്ഥ)

 

50 ലക്ഷം രൂപ വരെ

ശൂന്യം

ശൂന്യം

50 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ

10%

10%

1 കോടി രൂപ മുതൽ 2 കോടി രൂപ വരെ

15%

15%

2 കോടി രൂപ മുതൽ 5 കോടി രൂപ വരെ

25%

25%

5 കോടി രൂപയ്ക്ക് മുകളിൽ

25%

37%

 

*കുറിപ്പ്: 111A, 112, 112A (ആദായനികുതി നിയമം, 1961) എന്നീ വകുപ്പുകൾ പ്രകാരം ലാഭവിഹിതത്തിനും നികുതി ചുമത്താവുന്ന വരുമാനത്തിന് 25%, 37% വർദ്ധിത സർചാർജ് ഏത് സന്ദർഭത്തിലും ഈടാക്കുന്നില്ല. അതിനാൽ, 115A, 115AB, 115AC, 115ACA, 115E എന്നീ വകുപ്പുകൾ പ്രകാരം നികുതി ചുമത്താവുന്ന വരുമാനങ്ങൾ ഒഴികെ, അത്തരം വരുമാനങ്ങളിൽ അടയ്ക്കേണ്ട നികുതിയുടെ പരമാവധി സർചാർജ് നിരക്ക് 15% ആയിരിക്കും.

 

 
**1961 ലെ ആദായ നികുതി നിയമത്തിലെ വകുപ്പ് 87A പ്രകാരമുള്ള കിഴിവ്: താഴെപ്പറയുന്ന നികുതി വ്യവസ്ഥകളെ ആശ്രയിച്ച് പരമാവധി പരിധിക്ക് വിധേയമായി താമസക്കാരായ വ്യക്തികൾക്കും ആദായനികുതിയുടെ 100% വരെ കിഴിവിന് അർഹതയുണ്ട്:

നികുതി വ്യവസ്ഥ

കിഴിവ് പരിധി

കിഴിവ് വ്യവസ്ഥ

പുതിയ നികുതി വ്യവസ്ഥ

₹ 60,000   

നികുതി നൽകേണ്ട വരുമാനം 12,00,000 കവിയാൻ പാടില്ല.

പഴയ നികുതി വ്യവസ്ഥ

₹ 12,500 

നികുതി നൽകേണ്ട വരുമാനം 5,00,000 കവിയാൻ പാടില്ല

***കുറിപ്പ്: രണ്ട് വ്യവസ്ഥകളിലും ആദായനികുതിയും സർചാർജും (എന്തെങ്കിലും ഉണ്ടെങ്കിൽ) ചേർത്ത് 4% ആരോഗ്യ, വിദ്യാഭ്യാസ സെസ് അടയ്ക്കണം.

പഴയ നികുതി വ്യവസ്ഥയിൽ യഥാക്രമം ₹ 50 ലക്ഷം, ₹ 1 കോടി, ₹ 2 കോടി അല്ലെങ്കിൽ ₹ 5 കോടി കവിയുന്ന വരുമാനത്തിനും, ₹ 50 ലക്ഷം, ₹ 1 കോടി, ₹ 2 കോടി എന്നിവ കവിയുന്ന വരുമാനത്തിനും സർചാർജിൽ നിന്ന് നാമമാത്ര ഇളവ് നേടിയെടുക്കാം

 

മൊത്ത വരുമാന പരിധി

നാമമാത്ര ഇളവ്

(രൂപ) കവിയുന്നു

(രൂപ) കവിയരുത്

 

 

50 ലക്ഷം

1 കോടി

രണ്ട് നികുതി വ്യവസ്ഥകളിലും ആദായനികുതിയും സർചാർജും ചേർത്ത് നൽകേണ്ട തുക, 50 ലക്ഷം രൂപ വരെയുള്ള മൊത്തം വരുമാനത്തിന് ആദായനികുതിയായി നൽകേണ്ട ആകെ തുകയേക്കാൾ, 50 ലക്ഷം രൂപ കവിയുന്ന വരുമാനത്തേക്കാൾ കൂടുതലാകരുത്.

1 കോടി

2 കോടി

രണ്ട് നികുതി വ്യവസ്ഥകളിലും ആദായനികുതിയും സർചാർജും ചേർത്ത് നൽകേണ്ട തുക ഒരു കോടി രൂപ വരെയുള്ള മൊത്തം വരുമാനത്തിന് ആദായനികുതിയായി നൽകേണ്ട ആകെ തുകയേക്കാൾ ഒരു കോടി രൂപ കവിയുന്ന വരുമാനത്തേക്കാൾ കൂടുതലാകരുത്.

2 കോടി

5 കോടി

രണ്ട് നികുതി വ്യവസ്ഥകളിലും ആദായനികുതിയും സർചാർജും ചേർത്ത് നൽകേണ്ട തുക 2 കോടി രൂപ വരെയുള്ള മൊത്തം വരുമാനത്തിന് ആദായനികുതിയായി നൽകേണ്ട ആകെ തുകയേക്കാൾ 2 കോടി രൂപ കവിയുന്ന വരുമാനത്തേക്കാൾ കൂടുതലാകരുത്.

5 കോടി

-

രണ്ട് നികുതി വ്യവസ്ഥകളിലും ആദായനികുതിയും സർചാർജും ചേർത്ത് നൽകേണ്ട തുക 5 കോടി രൂപ വരെയുള്ള മൊത്തം വരുമാനത്തിന് ആദായനികുതിയായി നൽകേണ്ട ആകെ തുകയേക്കാൾ 5 കോടി രൂപ കവിയുന്ന വരുമാനത്തേക്കാൾ കൂടുതലാകരുത്.

 

എനിക്ക് നികുതി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങൾ / പണമടവുകൾ / വരുമാനങ്ങൾ

A. 115BAC (1A) വകുപ്പ് പ്രകാരം പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്ന നികുതിദായകന് ഇനിപ്പറയുന്ന കിഴിവുകൾ ലഭ്യമാകും:

1. വകുപ്പ് 24(b) – ഭവന വായ്പയ്ക്ക് നൽകുന്ന പലിശയിൽ ഭവന ആസ്തിയിൽ നിന്നുള്ള വരുമാനത്തിനുള്ള കിഴിവ്:

സ്വത്തിന്‍റെ സ്വഭാവം

വായ്പയുടെ ഉദ്ദേശ്യം

അനുവദനീയമായ (പരമാവധി പരിധി)

ITR പൂരിപ്പിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ

വാടകയ്ക്ക് കൊടുത്തിട്ടുള്ളവ

ഭവന ആസ്തി വാങ്ങൽ അല്ലെങ്കിൽ നിർമ്മാണം

പരിധിയില്ലാത്ത യഥാർത്ഥ മൂല്യം (എന്നാൽ "ഭവന ആസ്തിയിൽ നിന്നുള്ള വരുമാനം" എന്ന ഇനത്തിൽ എന്തെങ്കിലും നഷ്ടം ഉണ്ടെങ്കിൽ അത് CYLA ഷെഡ്യൂളിലെ മറ്റ് ഇനങ്ങൾക്കെതിരെ നികത്താൻ കഴിയില്ല, കൂടാതെ തുടർന്നുള്ള വർഷങ്ങളിലേക്ക് കൊണ്ടുപോകാനും കഴിയില്ല)

  • ബാങ്കിൽ നിന്നോ / മറ്റേതെങ്കിലും സ്ഥാപനത്തിൽ നിന്നോ എടുത്ത വായ്പ
  • വായ്പ എടുത്ത ബാങ്കിന്‍റെയോ / സ്ഥാപനത്തിന്‍റെയോ/ വ്യക്തിയുടെയോ പേര്
  • ബാങ്കിന്‍റെയോ / സ്ഥാപനത്തിന്‍റെയോ വായ്പ അക്കൗണ്ട് നമ്പർ
  • വായ്പ അനുവദിച്ച തീയതി
  • വായ്പകളുടെ ആകെ തുക
  • സാമ്പത്തിക വർഷത്തിലെ അവസാന തീയതിയിലെ കുടിശ്ശിക വായ്പ
  • 24(b) വകുപ്പ് പ്രകാരമുള്ള കടമെടുത്ത മൂലധനത്തിന്‍റെ പലിശ
  2. ആദായനികുതി നിയമം, 1961 ലെ അദ്ധ്യായം VI A പ്രകാരം വ്യക്തമാക്കിയ നികുതി കിഴിവുകൾ

വകുപ്പ് 80CCD(2)

കേന്ദ്ര സർക്കാരിന്‍റെ പെൻഷൻ പദ്ധതിയിലേക്ക് ഒരു തൊഴിലുടമ നൽകുന്ന സംഭാവനയ്ക്കുള്ള കിഴിവ്

എല്ലാ വിഭാഗം തൊഴിലുടമകൾക്കും

ശമ്പളത്തിന്റെ 14% വരെയുള്ള കിഴിവ് പരിധി

 

B. പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്ന നികുതിദായകന് ഇനിപ്പറയുന്ന കിഴിവുകൾ ലഭ്യമാകും:

 

  1. വകുപ്പ് 24(b) – ഭവന വായ്പയ്ക്കും ഭവന മെച്ചപ്പെടുത്തൽ വായ്പയ്ക്കും അടച്ച പലിശയ്ക്ക് ഭവന ആസ്തിയിൽ നിന്നുള്ള വരുമാനത്തിൽ ലഭിക്കുന്ന കിഴിവ് . സ്വവസിക്കുന്ന ഭവനത്തിന്റെ കാര്യത്തിൽ, ഭവന വായ്പയ്ക്ക് അടച്ച പലിശയ്ക്ക് ലഭിക്കുന്ന കിഴിവ് പരിധി ₹2 ലക്ഷം ആണ്. വകുപ്പ് 24(b) പ്രകാരം വായ്പയുടെ പലിശയിനത്തിൽ അനുവദനീയമായ കിഴിവ് താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു:

സ്വത്തിന്‍റെ സ്വഭാവം

വായ്പ എടുത്തപ്പോൾ

വായ്പയുടെ ഉദ്ദേശ്യം

അനുവദനീയമായ (പരമാവധി പരിധി)

ആവശ്യമായ വിശദാംശങ്ങൾ

സ്വന്തം താമസത്തിനായുള്ളവ

1/04/1999 ലോ അതിനുശേഷമോ

ഭവന ആസ്തി വാങ്ങൽ അല്ലെങ്കിൽ നിർമ്മാണം

₹ 2,00,000

  • ബാങ്കിൽ നിന്നോ / മറ്റേതെങ്കിലും സ്ഥാപനത്തിൽ നിന്നോ എടുത്ത വായ്പ
  • വായ്പ എടുത്ത ബാങ്കിന്‍റെയോ / സ്ഥാപനത്തിന്‍റെയോ/ വ്യക്തിയുടെയോ പേര്
  • ബാങ്കിന്‍റെയോ / സ്ഥാപനത്തിന്‍റെയോ വായ്പ അക്കൗണ്ട് നമ്പർ
  • വായ്പ അനുവദിച്ച തീയതി
  • വായ്പകളുടെ ആകെ തുക
  • സാമ്പത്തിക വർഷത്തിലെ അവസാന തീയതിയിലെ കുടിശ്ശിക വായ്പ
  • 24(b) വകുപ്പ് പ്രകാരമുള്ള കടമെടുത്ത മൂലധനത്തിന്‍റെ പലിശ

1/04/1999 ലോ അതിനുശേഷമോ

ഭവന ആസ്തിയുടെ അറ്റകുറ്റപ്പണികൾക്കായി

₹ 30,000

1/04/1999 ന് മുമ്പ്

ഭവന ആസ്തി വാങ്ങൽ അല്ലെങ്കിൽ നിർമ്മാണം

₹ 30,000

1/04/1999 ന് മുമ്പ്

ഭവന ആസ്തിയുടെ അറ്റകുറ്റപ്പണികൾക്കായി

₹ 30,000

വാടകയ്ക്ക് കൊടുത്തിട്ടുള്ളവ

ഏതുസമയത്തും

ഭവന ആസ്തി വാങ്ങൽ അല്ലെങ്കിൽ നിർമ്മാണം

പരിധിയില്ലാത്ത യഥാർത്ഥ മൂല്യം
മറ്റ് വരുമാന ഇനങ്ങളുടെ പേരിൽ മൂല്യനിർണ്ണയ വർഷത്തിൽ നികത്താൻ അനുവദിക്കുന്ന പരമാവധി നഷ്ടം 200000 രൂപയും ബാക്കി തുക 8 മൂല്യനിർണ്ണയ വർഷങ്ങൾ വരെ ഭാവിവർഷങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യാം.

 

 

2.ആദായനികുതി നിയമത്തിലെ അദ്ധ്യായം VI A പ്രകാരം വ്യക്തമാക്കിയ നികുതി കിഴിവുകൾ

വകുപ്പ് 80C, 80CCC, 80CCD (1)

നടത്തിയ പണമടവുകൾക്കുള്ള കിഴിവ്

80C

  • ലൈഫ് ഇൻഷുറൻസ് പ്രീമിയം
  • പ്രോവിഡന്‍റ് ഫണ്ട്
  • ചില ഇക്വിറ്റി ഷെയറുകളിലേക്കുള്ള വരിസംഖ്യ
  • ട്യൂഷൻ ഫീസ്
  • ദേശീയ സമ്പാദ്യ സർട്ടിഫിക്കറ്റ്
  • ഭവനവായ്പാ മുതൽ
  • മറ്റ് വിവിധ ഇനങ്ങൾ

 

₹ 1,50,000 ന്‍റെ സംയോജിത കിഴിവ് പരിധി

അർഹതയുള്ള ഓരോ പണമടവുകൾക്കും ITRൽ പൂരിപ്പിക്കേണ്ട വിശദാംശങ്ങൾ

  • പോളിസി നമ്പർ അല്ലെങ്കിൽ ഡോക്യുമെന്‍റ് തിരിച്ചറിയൽ നമ്പർ
  • വകുപ്പ് 80C പ്രകാരം കിഴിവിന് അർഹമായ തുക
     

80CCC

പെൻഷൻ പദ്ധതിയിലേക്കുള്ള LICയുടെയോ മറ്റ് ഇൻഷുററുടെയോ വാര്‍ഷിക വേതന പദ്ധതി

80CCD(1)

കേന്ദ്ര സർക്കാരിന്‍റെ പെൻഷൻ പദ്ധതി

 

 

 

വകുപ്പ് 80CCD(1B)

80CCD (1) പ്രകാരം നേടിയ കിഴിവ് ഒഴികെ, കേന്ദ്ര സർക്കാരിന്‍റെ പെൻഷൻ പദ്ധതിയിലേക്ക് നടത്തുന്ന പണമടവുകൾക്കുള്ള കിഴിവ്

₹ 50,000ന്‍റെ കിഴിവ് പരിധി

 

കുറിപ്പ്:
80 CCD (1),80 CCD (1B) വകുപ്പ് പ്രകാരമുള്ള കിഴിവ് നേടുന്ന നികുതിദായകർ താഴെ പറയുന്ന വിശദാംശങ്ങൾ നൽകണം:
•   സംഭാവന തുക
•   നികുതിദായകന്‍റെ PRAN

 

 

വകുപ്പ് 80CCD(2)

കേന്ദ്രസർക്കാരിന്‍റെ പെൻഷൻ പദ്ധതിയിലേക്ക് ഒരു തൊഴിലുടമ നൽകുന്ന സംഭാവനയ്ക്കുള്ള കിഴിവ്

തൊഴിലുടമ ഒരു PSU അല്ലെങ്കിൽ മറ്റുള്ളവയോ ആണെങ്കിൽ

ശമ്പളത്തിന്റെ 14% വരെയുള്ള കിഴിവ് പരിധി

തൊഴിലുടമ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ ആണെങ്കിൽ

ശമ്പളത്തിന്റെ 14% വരെയുള്ള കിഴിവ് പരിധി

 

വകുപ്പ് 80D

ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനും പ്രതിരോധ ആരോഗ്യ പരിശോധനയ്ക്കും അടയ്ക്കുന്ന പണത്തിനുള്ള കിഴിവ്

സ്വയം / ജീവിതപങ്കാളി അല്ലെങ്കിൽ ആശ്രിതരായ കുട്ടികൾക്കായി

 

₹ 25,000 (ഏതെങ്കിലും വ്യക്തി മുതിർന്ന പൗരനാണെങ്കിൽ ₹ 50,000)

മുകളിൽ പറഞ്ഞ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രതിരോധ ആരോഗ്യ പരിശോധനയ്ക്ക് ₹ 5,000

മാതാപിതാക്കൾക്ക്

 ​

₹ 25,000 (ഏതെങ്കിലും വ്യക്തി മുതിർന്ന പൗരനാണെങ്കിൽ ₹ 50,000)

മുകളിൽ പറഞ്ഞ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രതിരോധ ആരോഗ്യ പരിശോധനയ്ക്ക് ₹ 5,000

 

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ പ്രീമിയം അടച്ചിട്ടില്ലെങ്കിൽ മുതിർന്ന പൗരന്മാർക്ക് ഉണ്ടാകുന്ന ചികിത്സാചെലവുകൾക്കുള്ള കിഴിവ്

 

സ്വയം/ പങ്കാളി അല്ലെങ്കിൽ ആശ്രിതരായ കുട്ടികൾക്കായി

 ​

₹ 50,000 ന്‍റെ കിഴിവ് പരിധി

മാതാപിതാക്കൾക്ക്

 ​

₹ 50,000ന്‍റെ കിഴിവ് പരിധി

ദയവായി ശ്രദ്ധിക്കുക:

വകുപ്പ് 80 D പ്രകാരമുള്ള കിഴിവ് നേടിയെടുക്കാൻ നിങ്ങൾ താഴെ വിശദാംശങ്ങൾ നൽകണം:
• ഇൻഷുററുടെ പേര് (ഇൻഷുറൻസ് കമ്പനി)
• പോളിസി നമ്പർ
• ആരോഗ്യ ഇൻഷുറൻസ് തുക

 

വകുപ്പ് 80DD

വികലാംഗനായ ആശ്രിതന്‍റെ പരിപാലനത്തിനോ വൈദ്യചികിത്സയ്‌ക്കോ അടയ്ക്കുന്ന പണത്തിനോ ​​അല്ലെങ്കിൽ പ്രസക്തമായ അംഗീകൃത പദ്ധതിൽ അടച്ചതോ നിക്ഷേപിച്ചതോ ആയ തുകയ്‌ക്കുള്ള കിഴിവ്

നിശ്ചിത കിഴിവായ
₹ 75,000
ചെലവ് പരിഗണിക്കാതെ വൈകല്യമുള്ള വ്യക്തിക്ക് ലഭിക്കുന്നതാണ്.

വ്യക്തിക്ക് ഗുരുതരമായ വൈകല്യം (80% അല്ലെങ്കിൽ അതിൽ കൂടുതൽ) ഉണ്ടെങ്കിൽ
₹ 1,25,000
കിഴിവ് ലഭിക്കും

 
 

കുറിപ്പ്:

വകുപ്പ് 80 DD പ്രകാരം കിഴിവ് ലഭിക്കുന്നതിന് താഴെ പറയുന്ന വിശദാംശങ്ങൾ ITR-ൽ നൽകേണ്ടതുണ്ട്:
• വൈകല്യത്തിന്‍റെ സ്വഭാവം
• വൈകല്യത്തിന്‍റെ തരം
• കിഴിവ് തുക
• ആശ്രിതന്‍റെ തരം
• ആശ്രിതന്‍റെ പാൻ
• ആശ്രിതന്‍റെ ആധാർ
• ഓട്ടിസം, സെറിബ്രൽ പാൾസി അല്ലെങ്കിൽ ഒന്നിലധികം വൈകല്യങ്ങൾ എന്നിവ ഉണ്ടായാൽ സമർപ്പിച്ച ഫോം 10 IA-യുടെ അക്‌നോളജ്‌മെന്‍റ് നമ്പർ
• UDID നമ്പർ (ലഭ്യമെങ്കിൽ)

 

വകുപ്പ് 80DDB

സ്വയമായോ ആശ്രിതരുടെയോ നിർദ്ദിഷ്ട രോഗങ്ങളുടെ വൈദ്യചികിത്സയ്ക്ക് ചെലവാക്കിയ പണത്തിനുള്ള കിഴിവ്

₹ 40,000 ന്‍റെ കിഴിവ് പരിധി

(മുതിർന്ന പൗരനാണെങ്കിൽ ₹ 1,00,000)

 

വകുപ്പ് 80E

സ്വന്തം അല്ലെങ്കിൽ ബന്ധുവിന്‍റെ ഉന്നത വിദ്യാഭ്യാസത്തിനായി എടുത്ത വായ്പയുടെ പലിശ അടവുകൾക്കുള്ള കിഴിവ്

എടുത്ത വായ്പയുടെ പലിശയിനത്തിൽ അടച്ച ആകെ തുക

 

കുറിപ്പ്:

വകുപ്പ് 80E പ്രകാരം കിഴിവ് നേടുന്നതിന് ITR-ൽ താഴെ പറയുന്ന വിശദാംശങ്ങൾ നൽകണം:
• ബാങ്ക് / സ്ഥാപനത്തിൽ നിന്നോ എടുത്ത വായ്പ
• വായ്പ എടുത്ത സ്ഥാപനത്തിന്‍റെ / ബാങ്കിന്‍റെ പേര്
• ബാങ്കിന്‍റെ / സ്ഥാപനത്തിന്‍റെ വായ്പാ അക്കൗണ്ട് നമ്പർ.
• വായ്പ അനുവദിച്ച തീയതി
• വായ്പകളുടെ ആകെ തുക
• സാമ്പത്തിക വർഷത്തിലെ അവസാന തീയതിയിലെ കുടിശ്ശിക വായ്പ
• 80E വകുപ്പ് പ്രകാരമുള്ള പലിശ

 

വകുപ്പ് 80EE

2016 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെ അനുവദിച്ച വായ്പയിൽ താമസത്തിനുള്ള വീട് വാങ്ങുന്നതിനായി എടുത്ത വായ്പയുടെ പലിശയടവുകൾക്കുള്ള കിഴിവ്

എടുത്ത വായ്പയുടെ പലിശയിൽ
₹ 50,000
കിഴിവ് പരിധി

 

കുറിപ്പ്:

വകുപ്പ് 80EE പ്രകാരം കിഴിവ് നേടുന്നതിന് ITR-ൽ താഴെ പറയുന്ന വിശദാംശങ്ങൾ നൽകണം:
• വായ്പ എടുത്ത സ്ഥാപനത്തിന്‍റെ / ബാങ്കിന്‍റെ പേര്
• ബാങ്കിന്‍റെ / സ്ഥാപനത്തിന്‍റെ വായ്പാ അക്കൗണ്ട് നമ്പർ.
• വായ്പ അനുവദിച്ച തീയതി
• വായ്പകളുടെ ആകെ തുക
• സാമ്പത്തിക വർഷത്തിലെ അവസാന തീയതിയിലെ കുടിശ്ശിക വായ്പ
• 80E വകുപ്പ് പ്രകാരമുള്ള പലിശ

 

വകുപ്പ് 80EEA

താമസത്തിനുള്ള വീട് വാങ്ങുന്നതിനായി ആദ്യമായി എടുത്ത വായ്പയുടെ പലിശയടവുകൾക്ക് വ്യക്തികൾക്ക് മാത്രം ലഭ്യമായ കിഴിവ്, വായ്പ 2019 ഏപ്രിൽ 1 നും 2022 മാർച്ച് 31 നും ഇടയിൽ അനുവദിച്ചതായിരിക്കണം, വകുപ്പ് 80EE പ്രകാരം കിഴിവ് അവകാശപ്പെട്ടിരിക്കരുത്

എടുത്ത വായ്പയുടെ പലിശയിൽ
₹ 1,50,000
കിഴിവ് പരിധി

 

കുറിപ്പ്:

വകുപ്പ് 80EEA പ്രകാരം കിഴിവ് നേടുന്നതിന് ITR-ൽ താഴെ പറയുന്ന വിശദാംശങ്ങൾ നൽകേണ്ടതുണ്ട്
• താമസത്തിനുള്ള വീടിന്‍റെ സ്റ്റാമ്പ് മൂല്യം
• ബാങ്ക് / സ്ഥാപനത്തിൽ നിന്നോ എടുത്ത വായ്പ
• വായ്പ എടുത്ത ബാങ്കിന്‍റെ / സ്ഥാപനത്തിന്‍റെ പേര്
• ബാങ്കിന്‍റെ / സ്ഥാപനത്തിന്‍റെ വായ്പാ അക്കൗണ്ട് നമ്പർ
• വായ്പ അനുവദിച്ച തീയതി
• വായ്പയുടെ ആകെ തുക
• സാമ്പത്തിക വർഷത്തിലെ അവസാന തീയതിയിലെ കുടിശ്ശിക വായ്പ
• വകുപ്പ് 80EEA പ്രകാരമുള്ള പലിശ

80EEA വകുപ്പ് പ്രകാരമുള്ള കിഴിവ് അവകാശപ്പെടാൻ 24(b) വകുപ്പിലെ പരിധി തീർന്നിരിക്കണം എന്നത് ശ്രദ്ധിക്കുക. കൂടാതെ, വായ്പ അനുവദിച്ച തീയതിയും മറ്റ് അർഹമായ വ്യവസ്ഥകളും അനുസരിച്ച് നികുതിദായകന് 80EE അല്ലെങ്കിൽ 80EEA അവകാശപ്പെടാൻ സാധിക്കും.

 

 

വകുപ്പ് 80EEB

ഇലക്ട്രിക് വാഹനം വാങ്ങുന്നതിനായി 2019 ഏപ്രിൽ 1 നും 2023 മാർച്ച് 31 നും ഇടയിൽ എടുത്ത വായ്പയുടെ പലിശയടവുകൾക്കുള്ള കിഴിവ്

വായ്പയെടുത്തതിന് അടച്ച പലിശയ്ക്ക്
₹1,50,000
വരെ നികുതി കിഴിവ്

കുറിപ്പ്:

വകുപ്പ് 80EEB പ്രകാരം കിഴിവ് നേടുന്നതിന് ITR-ൽ താഴെ പറയുന്ന വിശദാംശങ്ങൾ നൽകേണ്ടതുണ്ട്
• ബാങ്ക് / സ്ഥാപനത്തിൽ നിന്നോ എടുത്ത വായ്പ
• വായ്പ എടുത്ത ബാങ്കിന്‍റെ / സ്ഥാപനത്തിന്‍റെ പേര്
• ബാങ്കിന്‍റെ / സ്ഥാപനത്തിന്‍റെ വായ്പാ അക്കൗണ്ട് നമ്പർ
• വായ്പ അനുവദിച്ച തീയതി
• വായ്പയുടെ ആകെ തുക
• സാമ്പത്തിക വർഷത്തിലെ അവസാന തീയതിയിലെ കുടിശ്ശിക വായ്പ
• പലിശ തുക 80EEB
• വാഹന രജിസ്ട്രേഷൻ നമ്പർ.

 

വകുപ്പ് 80G

നിർദ്ദിഷ്ട ഫണ്ടുകൾ, ധർമ്മസ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകുന്ന സംഭാവനകൾക്കുള്ള കിഴിവ്.

താഴെ പറയുന്ന വിഭാഗങ്ങൾ പ്രകാരം സംഭാവനകൾ കിഴിവിന് അർഹമാണ്.

ഒരു പരിധിയുമില്ലാതെ

 ​

100% കിഴിവ്

50% കിഴിവ്

യോഗ്യതാ പരിധിക്ക് വിധേയമാണ്

 ​

100% കിഴിവ്

50% കിഴിവ്

കുറിപ്പ്: ₹ 2000/-ൽ കൂടുതൽ പണമായി നൽകിയ സംഭാവനകൾക്ക് ഈ വകുപ്പ് പ്രകാരം കിഴിവ് അനുവദിക്കുന്നതല്ല.

വകുപ്പ് 80GG

വാടക വീടിന് അടച്ച വാടകയ്ക്കുള്ള കിഴിവ്; സ്വയം തൊഴിൽ ചെയ്യുന്നവർക്കോ ശമ്പളത്തിൽ HRA ഉൾപ്പെടാത്തവർക്കോ മാത്രം ബാധകം.

താഴെ പറയുന്നവയിൽ ഏറ്റവും കുറഞ്ഞ തുക കിഴിവായി അനുവദിക്കുന്നതാണ്

ഈ കിഴിവിനുമുമ്പുള്ള ആകെ വരുമാനത്തിന്‍റെ 10% കുറച്ചശേഷം അടച്ച വാടക

പ്രതിമാസം ₹ 5,000

മൊത്തം വരുമാനത്തിന്‍റെ 25% (ദീർഘകാല മൂലധന നേട്ടം, 111A വകുപ്പ് പ്രകാരമുള്ള ഹ്രസ്വകാല മൂലധന നേട്ടം, അല്ലെങ്കിൽ 115A അല്ലെങ്കിൽ 115D വകുപ്പ് പ്രകാരമുള്ള വരുമാനം എന്നിവ ഒഴികെ)

കുറിപ്പ്: വകുപ്പ് 80GG പ്രകാരം കിഴിവ് നേടിയെടുക്കാൻ, ഫോം 10 BA സമർപ്പിക്കുകയും വരുമാന റിട്ടേൺ സമർപ്പിക്കുമ്പോൾ ഷെഡ്യൂൾ 80 GG-യിൽ ഫോം 10 BA യുടെ (അക്നോളജ്‌മെന്‍റ് നമ്പർ) നിർബന്ധമായി രേഖപ്പെടുത്തുകയും വേണം

വകുപ്പ് 80GGA

ശാസ്ത്ര ഗവേഷണത്തിനോ ഗ്രാമവികസനത്തിനോ വേണ്ടി നൽകുന്ന സംഭാവനകൾക്കുള്ള കിഴിവ്


താഴെ പറയുന്ന വിഭാഗങ്ങൾ പ്രകാരം സംഭാവനകൾ കിഴിവിന് അർഹമാണ്:

ഗവേഷണ സംഘടന അല്ലെങ്കിൽ സർവകലാശാല, കോളേജ് അല്ലെങ്കിൽ മറ്റ് സ്ഥാപനം

  • ശാസ്ത്രീയ ഗവേഷണം
  • സാമൂഹിക ശാസ്ത്രം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്കൽ ഗവേഷണം

അസോസിയേഷന് അല്ലെങ്കിൽ സ്ഥാപനത്തിന്

  • ഗ്രാമവികസനം
  • പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം അല്ലെങ്കിൽ വനവത്ക്കരണം

അർഹമായ ഏതെങ്കിലും പദ്ധതി നടപ്പിലാക്കുന്നതിനായി ദേശീയ കമ്മിറ്റി അംഗീകരിച്ച PSU അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം അല്ലെങ്കിൽ ഒരു അസോസിയേഷൻ അല്ലെങ്കിൽ സ്ഥാപനം

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഫണ്ടുകൾക്ക്

  • വനവത്ക്കരണം
  • ഗ്രാമവികസനം

കേന്ദ്രസർക്കാർ രൂപീകരിച്ച് വിജ്ഞാപനം ചെയ്ത ദേശീയ നഗര ദാരിദ്ര്യ നിർമാർജന ഫണ്ട്

 

 

കുറിപ്പ്:₹ 2000-ൽ കൂടുതലുള്ള തുക പണമായി നൽകുന്ന സംഭാവനകൾക്ക് ഈ വകുപ്പ് പ്രകാരം യാതൊരു കിഴിവും അനുവദിക്കുന്നതല്ല. അതുപോലെ, ആകെ മൊത്ത വരുമാനത്തിൽ ലാഭത്തിൽ നിന്നുള്ള വരുമാനം / ബിസിനസ്സിൽ നിന്നുള്ള നേട്ടങ്ങൾ/ തൊഴിൽ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഈ വകുപ്പ് പ്രകാരം കിഴിവ് അനുവദിക്കില്ല.

വകുപ്പ് 80GGC

രാഷ്ട്രീയ പാർട്ടിക്കോ ഇലക്ടറൽ ട്രസ്റ്റിനോ നൽകുന്ന സംഭാവന തുകയ്ക്ക് കിഴിവ് അനുവദനീയമാണ്

രാഷ്ട്രീയ പാർട്ടിക്കോ ഇലക്ടറൽ ട്രസ്റ്റിനോ നൽകുന്ന സംഭാവന തുകയ്ക്ക് കിഴിവ് അനുവദനീയമാണ്

പണമായി നൽകിയ ഏതെങ്കിലും സംഭാവനകൾക്ക് കിഴിവ് അനുവദിക്കുന്നതല്ല

 

 

വകുപ്പ് 80TTB

സ്ഥിരതാമസക്കാരായ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്കുള്ള കിഴിവ്

₹ 50,000ന്‍റെ
കിഴിവ് പരിധി

 

 

വകുപ്പ് 80U

 

വികലാംഗരായ സ്ഥിരതാമസക്കാരായ വ്യക്തിഗത നികുതിദായകർക്കുള്ള കിഴിവുകൾ

ചെലവ് പരിഗണിക്കാതെ വൈകല്യമുള്ള വ്യക്തിക്ക് ₹ 75,000 എന്ന നിശ്ചിതകിഴിവ് ലഭ്യമാണ്

ചെലവ് പരിഗണിക്കാതെ ഗുരുതരമായ വൈകല്യമുള്ള (80% അല്ലെങ്കിൽ അതിൽ കൂടുതൽ) വ്യക്തിക്ക് ₹ 1,25,000 എന്ന നിശ്ചിതകിഴിവ് ലഭ്യമാണ്.

 

​

ദയവായി ശ്രദ്ധിക്കുക:

വകുപ്പ് 80U പ്രകാരമുള്ള കിഴിവ് നേടുന്നതിന് താഴെ പറയുന്ന വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
• വൈകല്യത്തിന്‍റെ സ്വഭാവം
• വൈകല്യത്തിന്‍റെ തരം
• കിഴിവ് തുക
• ഓട്ടിസം, സെറിബ്രൽ പാൾസി അല്ലെങ്കിൽ ഒന്നിലധികം വൈകല്യങ്ങൾ എന്നിവയ്ക്ക് സമർപ്പിച്ച ഫോം 10 IA യുടെ അക്‌നോളജ്‌മെന്‍റ് നമ്പർ.
• UDID നമ്പർ (ലഭ്യമെങ്കിൽ)
 

 

നികുതിദായകന്‍റെ പ്രായം പരിഗണിക്കാതെ ബാധകമായ നികുതി ആനുകൂല്യങ്ങൾക്ക് പുറമേ മുതിർന്ന പൗരന്മാർക്കും അതി മുതിർന്ന പൗരന്മാർക്കും ചില മെച്ചപ്പെടുത്തിയ / അധിക ആനുകൂല്യങ്ങൾ ഉണ്ട്. അധിക ആനുകൂല്യങ്ങൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:

 

ആദായനികുതി റിട്ടേൺ പേപ്പർ മുഖാന്തിരം സമർപ്പിക്കൽ

സൂപ്പർ സീനിയർ സിറ്റിസൺസിന് (80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർ) ഫോം 1 അല്ലെങ്കിൽ ഫോം 4 ഉപയോഗിച്ച് ഓഫ്‌ലൈൻ / പേപ്പർ വഴി ITR സമർപ്പിക്കാനുള്ള സൗകര്യം ഉണ്ട്. ഇ-ഫയലിംഗ് സൗകര്യം തുടർന്നും അവർക്ക് ലഭ്യമാണ്.

 

മുൻകൂർ നികുതി അടയ്ക്കുന്നതിൽ നിന്നുള്ള ഇളവ്

ആദായനികുതി നിയമം, 1961-ലെ വകുപ്പ് 208 പ്രകാരം വാർഷിക നികുതി ബാധ്യത ₹ 10,000 അല്ലെങ്കിൽ അതിൽ കൂടുതലായ എല്ലാ വ്യക്തികളും മുൻകൂർ നികുതിയുടെ രൂപത്തിൽ നികുതി മുൻകൂറായി അടയ്ക്കണം. എന്നാൽ ആദായനികുതി നിയമം, 1961-ലെ വകുപ്പ് 207, സ്ഥിരതാമസക്കാരായ മുതിർന്ന പൗരന്മാർക്ക് മുൻകൂർ നികുതി അടയ്ക്കുന്നതിൽ നിന്ന് ഇളവ് നൽകുന്നു. അതിനാൽ, ബിസിനസ് അല്ലെങ്കിൽ തൊഴിൽ വരുമാനം ഇല്ലാത്ത സ്ഥിരതാമസക്കാരായ മുതിർന്ന പൗരന്മാർ മുൻകൂർ നികുതി അടക്കാൻ ബാധ്യസ്ഥരല്ല. അതിനാൽ ITR 1 ഉം ITR 2 ഉം സമർപ്പിക്കുന്ന മുതിർന്ന പൗരന്മാർക്കും അതി മുതിർന്ന പൗരന്മാർക്കും 234B ഉം 234C ഉം ബാധകമല്ല.

 

ബാങ്ക് നിക്ഷേപങ്ങളിലെ പലിശയ്ക്കുള്ള ആദായനികുതി കിഴിവ്

ആദായനികുതി നിയമം, 1961-ലെ വകുപ്പ് 80TTB പ്രകാരം, ബാങ്കുകൾ, പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ സഹകരണ ബാങ്കുകൾ എന്നിവയിലെ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ആനുകൂല്യം അനുവദിക്കുന്നു. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പരമാവധി ₹ 50,000 വരെയുള്ള പലിശ വരുമാനത്തിന് കിഴിവ് അനുവദിക്കുന്നു. സേവിംഗ്സ് നിക്ഷേപങ്ങളിലെയും ഫിക്സഡ് ഡിപ്പോസിറ്റുകളിലെയും പലിശ ഈ വ്യവസ്ഥ പ്രകാരം കിഴിവിന് അർഹമാണ്.

കൂടാതെ, ആദായനികുതി നിയമം, 1961-ലെ വകുപ്പ് 194A പ്രകാരം ബാങ്ക്, പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ സഹകരണ ബാങ്ക് എന്നിവ മുതിർന്ന പൗരന്മാർക്ക് നൽകുന്ന ₹ 50,000 വരെയുള്ള പലിശയടവിന് സ്രോതസ്സിൽ നിന്ന് നികുതി (TDS) കുറയ്ക്കുന്നതല്ല. ഈ പരിധി ഓരോ ബാങ്കും പ്രത്യേകം കണക്കാക്കേണ്ടതാണ്.

 

മെഡിക്കൽ ഇൻഷുറൻസും ചെലവുകളും സംബന്ധിച്ച നികുതി ആനുകൂല്യങ്ങൾ

ആദായനികുതി നിയമം, 1961-ലെ വകുപ്പ് 80D പ്രകാരം മുതിർന്ന പൗരന്മാർക്ക് മെഡിക്കൽ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം അടയ്ക്കുന്നതിന് ₹ 50,000 വരെ ഉയർന്ന കിഴിവ് ലഭിക്കും. മുതിർന്ന പൗരന്മാരല്ലാത്തവരുടെ കാര്യത്തിൽ ഈ പരിധി ₹ 25,000 ആണ്.

കൂടാതെ, ആദായനികുതി നിയമം, 1961-ലെ വകുപ്പ് 80DDB പ്രകാരം നിയമത്തിൽ പറഞ്ഞിരിക്കുന്നതുപോലെ നിർദിഷ്ട രോഗങ്ങളുടെ ചികിത്സയ്ക്കായി ഒരു വ്യക്തി സ്വയം അല്ലെങ്കിൽ ആശ്രിതർക്കായി വഹിക്കുന്ന ചെലവുകൾക്ക് നികുതി കിഴിവ് അനുവദിക്കുന്നു. മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ പരമാവധി കിഴിവ് തുക ₹ 1 ലക്ഷം ആണ് (മുതിർന്ന പൗരന്മാരല്ലാത്ത നികുതിദായകർക്ക് ₹ 40,000).

​

 

 

പേജ് അവസാനം അവലോകനം ചെയ്തത് അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്തത്::