1. ആരാണ് ചാർട്ടേഡ് അക്കൗണ്ടന്റ്?
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത അംഗമാണ് ചാർട്ടേഡ് അക്കൗണ്ടന്റ് (CA). ഒരു CA യ്ക്ക് അദ്ദേഹത്തിന്റെ /അവരുടെ ക്ലയന്റുകൾക്ക് വേണ്ടി ITR, ഓഡിറ്റ്‌ റിപ്പോർ‌ട്ടുകൾ‌, മറ്റ് നിയമാനുസൃതമായ ഫോമുകൾ‌ എന്നിവ ഫയൽ‌ ചെയ്യുവാൻ കഴിയും.

2. CA ആയി രജിസ്റ്റർ ചെയ്യുന്നതിനുള്ള മുൻ‌വ്യവസ്ഥകൾ എന്തൊക്കെയാണ്?
അംഗത്വ നമ്പർ, എൻറോൾമെന്റ് തീയതി എന്നിവയാണ് CA ആയി രജിസ്റ്റർ ചെയ്യുന്നതിനുള്ള മുൻവ്യവസ്ഥകൾ. നിങ്ങളുടെ പാൻ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, സാധുതയുള്ളതും സജീവവുമായ ഒരു DSC നിർദ്ദിഷ്ട പാൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയും വേണം.

3. CA ആയി രജിസ്റ്റർ ചെയ്യുന്നതിന് എനിക്ക് ഒരു DSC ആവശ്യമുണ്ടോ?
അതെ, CA ആയി രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു DSC ആവശ്യമാണ്. നിങ്ങളുടെ DSC രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾ ആദ്യം അത് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

4. CA ആയി ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് എനിക്ക് എംസൈനർ യൂട്ടിലിറ്റി ആവശ്യമുണ്ടോ?
അതെ, നിങ്ങൾ എംസൈനർ യൂട്ടിലിറ്റി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. രജിസ്ട്രേഷൻ സമയത്ത് ഡൗൺലോഡിനുള്ള ലിങ്ക് നിങ്ങൾക്ക് ലഭ്യമാകുന്നതാണ്.