ഫോം 29B ഉപയോക്തൃ മാനുവൽ

 

1. അവലോകനം

ആദായനികുതി നിയമം, 1961 ലെ വകുപ്പ് 115JB പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച്, ഒരു പ്രത്യേക മൂല്യനിർണ്ണയ വർഷത്തേക്ക് CA സാക്ഷ്യപ്പെടുത്തിയ ബുക്ക് പ്രോഫിറ്റ് വെളിപ്പെടുത്താൻ ഫോം 29B കമ്പനികളെ അനുവദിക്കുന്നു. ഈ ഫോം ഓൺലൈനായും ഓഫ്‌ലൈനായും സമർപ്പിക്കാം. 139(1) വകുപ്പ് പ്രകാരം റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിക്ക് ഒരു മാസം മുമ്പ് ഫോം 29B സമർപ്പിക്കണം അല്ലെങ്കിൽ വകുപ്പ് 142(1)(i) പ്രകാരമുള്ള നോട്ടീസിന് മറുപടിയായി സമർപ്പിച്ച വരുമാന റിട്ടേണിനൊപ്പം സമർപ്പിക്കണം.


2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

  • നികുതിദായകനും CA യും സാധുതയുള്ള യൂസർ ID യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
  • നികുതിദായകന്‍റെയും CA-യുടെയും പാനിന്‍റെ നിലവിലെ സ്ഥിതി സജീവമായിരിക്കണം
  • നികുതിദായകൻ ഫോം 29B സമർപ്പിക്കുന്നതിനായി എന്‍റെ CA എന്ന വിഭാഗത്തിനുകീഴിൽ ഒരു CA-യെ നിയമിച്ചിരിക്കണം.
  • CA യ്ക്ക് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും കാലഹരണപ്പെടാത്തതുമായ ഒരു സാധുതയുള്ള ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) ഉണ്ടായിരിക്കണം.

3. ഫോമിനെക്കുറിച്ച്

3.1 ഉദ്ദേശ്യം

ആദായനികുതി നിയമം, 1961-ലെ വ്യവസ്ഥകൾക്കനുസൃതമായി ബുക്ക് പ്രോഫിറ്റ് കണക്കാക്കിയിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി എല്ലാ കമ്പനികളും ഒരു അംഗീകൃത CA-യിൽ നിന്ന് ഫോം 29B-യിൽ ഒരു റിപ്പോർട്ട് നേടേണ്ടതാണ്.

3.2 ആർക്കൊക്കെ ഇത് ഉപയോഗിക്കാൻ കഴിയും?

കമ്പനികൾക്ക് ഫോം 29B രൂപത്തിലുള്ള ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി (ലോഗിൻ ചെയ്തശേഷം എന്‍റെ CA സേവനം ഉപയോഗിച്ച്) ഒരു CA-യെ നിയോഗിക്കണം. തുടർന്ന്, രജിസ്റ്റർ ചെയ്ത CA-യ്ക്ക് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള അഭ്യർത്ഥന സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം, (സ്വീകരിച്ചാൽ) ഫോം 29B തയ്യാറാക്കി സമർപ്പിക്കേണ്ടതാണ്.

4. ഫോം ഒറ്റനോട്ടത്തിൽ

ഫോം 29B-ൽ മൂന്ന് ഭാഗങ്ങളുണ്ട് – ഭാഗം A, ഭാഗം B / ഭാഗം C, കൂടാതെ ഒരു ഓഡിറ്റ് റിപ്പോർട്ട്. ഈ ഫോമിനൊപ്പം മൂന്ന് ഭാഗങ്ങളുള്ള അനുബന്ധങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തെ ഭാഗം എല്ലാ കമ്പനികൾക്കും ബാധകമാണ്. രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങൾ ചില വ്യവസ്ഥകളെ അടിസ്ഥാനമാക്കി ബാധകമാണ്.

ഫോം പൂരിപ്പിക്കാൻ ആരംഭിക്കുന്നതിനുമുമ്പ് ഭാഗം B യും ഭാഗം C യും ബാധകമാണോ എന്ന് രജിസ്റ്റർ ചെയ്ത CA-യോട് ചോദിക്കും. അതനുസരിച്ച്, പൂരിപ്പിക്കേണ്ട ഭാഗങ്ങൾ ലഭ്യമാകും.

Data responsive

4.1 ഭാഗം A

ഒന്നാമത്തെ ഭാഗത്തിൽ എല്ലാ കമ്പനികൾക്കും ബാധകമായ ബുക്ക് പ്രോഫിറ്റിന്‍റെ പൊതുവായ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു.
 

Data responsive

4.2 ഭാഗം B / ഭാഗം C

ഭാഗം B-യിൽ ആദായനികുതി നിയമത്തിലെ വകുപ്പ് 115JB-യുടെ ഉപവകുപ്പ് (2A) അനുസരിച്ച് വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ട തുകയുടെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. ഭാഗം C-യിൽ വകുപ്പ് 115JB-യുടെ ഉപവകുപ്പ് (2C) അനുസരിച്ച് വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ട തുകയുടെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു.
 

Data responsive

4.3 ഒരു അക്കൗണ്ടന്‍റിന്‍റെ റിപ്പോർട്ട്

അവസാന ഭാഗം CA-യുടെ ഓഡിറ്റ് റിപ്പോർട്ടാണ്.

Data responsive

5. എങ്ങനെ ലഭ്യമാക്കി സമർപ്പിക്കാം.

ഫോം 29B താഴെപ്പറയുന്ന രീതികളിലൂടെ പൂരിപ്പിച്ച് സമർപ്പിക്കാം:

  • ഓൺലൈൻ രീതി - ഇ-ഫയലിംഗ് പോർട്ടൽ മുഖേന
  • ഓഫ്‌ലൈൻ രീതി- ഓഫ്‌ലൈൻ സൗകര്യം മുഖേന

കുറിപ്പ്: കൂടുതലറിയാൻ ഓഫ്‌ലൈൻ സൗകര്യം (നിയമപരമായ ഫോമുകൾ) എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

ഓൺലൈൻ രീതിയിൽ ഫോം 29B ഫയൽ ചെയ്യാനും സമർപ്പിക്കാനും താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക.

5.1. നികുതിദായകൻ ഫോം 29B നൽകുന്നു

ഘട്ടം 1: നിങ്ങളുടെ യൂസർ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ, ഇ-ഫയൽ > ആദായനികുതി ഫോമുകൾ, ആദായനികുതി ഫോമുകൾ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 3: 1961 ലെ ആദായനികുതി നിയമം അനുസരിച്ച് ഫോമുകളിൽ നിന്ന് ഫോം 29B തെരഞ്ഞെടുക്കുക/തെരയുക.

Data responsive

എന്‍റെ CA സേവനം ഉപയോഗിച്ച് ഒരു CAയെ നിയോഗിക്കുക (നിങ്ങൾ ഒരു CAയെയും നിയോഗിച്ചിട്ടില്ലെങ്കിൽ).

കുറിപ്പ്: കൂടുതലറിയാൻ എന്‍റെ CA ഉപയോക്തൃ മാനുവൽ പരിശോധിക്കുക. 

ഘട്ടം 4: മൂല്യനിർണ്ണയ വർഷം നൽകി എന്‍റെ CA സേവനം ഉപയോഗിച്ച് CA യെ നിയോഗിക്കുക. ആവശ്യമായ രേഖകൾ ചേർത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsiveData responsive

ഫോം വിജയകരമായി CA-യ്ക്ക് സമർപ്പിച്ചിരിക്കുന്നു. ട്രാൻസാക്ഷൻ ID-ക്കൊപ്പം ഒരു വിജയസന്ദേശം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യങ്ങൾക്കായി ട്രാൻസാക്ഷൻ ID കുറിച്ചുവയ്ക്കുക.
 

5.2. CA മുഖേന ഫോം 29B സമർപ്പിക്കൽ

ഘട്ടം 1: നിങ്ങളുടെ യൂസർ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ , പൂർത്തിയാകാത്ത നടപടികൾ > പ്രവർത്തനപ്പട്ടിക എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive

ഘട്ടം 3: ഫോം 29B സമർപ്പിക്കുന്നതിനുള്ള അഭ്യർത്ഥന അംഗീകരിക്കുക അല്ലെങ്കിൽ നിരസിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive

കുറിപ്പ്:

  • നിങ്ങൾ നിരസിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ബന്ധപ്പെട്ട കാരണം നിങ്ങൾക്ക് നൽകാം.
  • നിരസിക്കപ്പെടുമ്പോൾ, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ID-യിലും മൊബൈൽ നമ്പറിലും നികുതിദായകന് നിരസിക്കാനുള്ള കാരണങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ ഇമെയിലും SMS ഉം അയയ്ക്കും

അംഗീകരിച്ചതിനുശേഷം ഒരു വിജയസന്ദേശം പ്രദർശിപ്പിക്കും.
 

Data responsive

ഘട്ടം 4:  നിങ്ങളുടെ പ്രവർത്തനപ്പട്ടികയിൽ  ഫയൽ ഫോം തെരഞ്ഞെടുക്കുക.
 

Data responsive

ഘട്ടം 5: വിശദാംശങ്ങൾ സ്ഥിരീകരിച്ച് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive

Step 6: നിർദ്ദേശങ്ങൾ എന്ന പേജിൽ , ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക.

 

Data responsive

ഘട്ടം 7:ഫോം 29B യുടെ പാർട്ട് B യുടെയും C യുടെയും പ്രയോഗികത, ബന്ധപ്പെട്ട ഓപ്ഷനുകളിൽ ക്ലിക്ക് ചെയ്ത് തെരഞ്ഞെടുക്കുക, തുടർന്ന് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

 

Data responsive

കുറിപ്പ്: നിങ്ങളുടെ തെരഞ്ഞെടുപ്പിന് അനുസൃതമായി ബാധകമായ ഭാഗങ്ങൾ മാത്രമേ ഫോം നമ്പർ 29B പേജിൽ ദൃശ്യമാകൂ.

ഘട്ടം 8: ബാധകമായ വിഭാഗങ്ങളിലെ - ഭാഗം A, ഭാഗം B / ഭാഗം C, ഒരു അക്കൗണ്ടന്‍റിന്‍റെ റിപ്പോർട്ട് എന്നീ ആവശ്യമായവയെല്ലാം പൂരിപ്പിക്കുക തുടർന്ന് പ്രിവ്യൂ ക്ലിക്ക് ചെയ്യുക.
 

Data responsive

ഘട്ടം 9: പ്രിവ്യൂ പേജിൽ, ഇ-വെരിഫൈ ചെയ്യാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive

ഘട്ടം 10: സ്ഥിരീകരിക്കാൻ അതെ എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive

ഘട്ടം 11: അതെ എന്ന് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളെ ഇ-വെരിഫൈ പേജിലേക്ക് കൊണ്ടുപോകും.


കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക


വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു വിജയസന്ദേശം ട്രാൻസാക്ഷൻ ID-ക്കൊപ്പം പ്രദർശിപ്പിക്കും. ഫോം വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ, നികുതിദായകൻ ഇത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുവേണ്ടി, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്കും ഇമെയിൽ ID-യിലേക്കും ഒരു സ്ഥിരീകരണ സന്ദേശം അയക്കുന്നതാണ്.
 

Data responsive

5.3. നികുതിദായകർ പൂരിപ്പിച്ച ഫോം 29B അംഗീകരിക്കൽ

ഘട്ടം 1: യൂസർ ID യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ , പൂർത്തിയാകാത്ത നടപടികൾ പ്രവർത്തനപ്പട്ടിക എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive

ഘട്ടം 3: CA അപ്‌ലോഡ് ചെയ്ത ഫോം അംഗീകരിക്കാൻ അംഗീകരിക്കുക തെരഞ്ഞെടുക്കുക / ഫോം നിരസിക്കാൻ നിരസിക്കുക തെരഞ്ഞെടുക്കുക, കൂടാതെ നിരസിക്കൽ സംബന്ധിച്ച അഭിപ്രായങ്ങൾ നൽകുക.
 

Data responsive

കുറിപ്പ്:

  • നിങ്ങൾ നിരസിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ബന്ധപ്പെട്ട കാരണം നിങ്ങൾക്ക് നൽകാം.
  • നിരസിക്കുമ്പോൾ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ IDയിലും മൊബൈൽ നമ്പറിലും നിരസിക്കാനുള്ള കാരണങ്ങളുടെ വിശദാംശങ്ങളോടുകൂടി CAയ്ക്ക് ഇമെയിലും SMS ഉം അയയ്ക്കും.

ഘട്ടം 5: അംഗീകരിക്കുക തെരഞ്ഞെടുക്കുമ്പോൾ, അപ്‌ലോഡ് ചെയ്‌ത ഫോം സ്ഥിരീകരിക്കാൻ കഴിയുന്ന ഇ-വെരിഫൈ പേജിലേക്ക് നിങ്ങളെ കൊണ്ടുപോകും.

കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക

വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു വിജയസന്ദേശം ഒരു അക്‌നോളജ്‌മെന്‍റ് രസീത് നമ്പറിനൊപ്പം പ്രദർശിപ്പിക്കും. നിങ്ങളുടെ ഫോം വിജയകരമായി സമർപ്പിച്ചതായി സ്ഥിരീകരിക്കുന്ന ഒരു ഇ-മെയിൽ നികുതിദായകരുടെയും ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള CA-യുടെയും ഇമെയിൽ ID-യിലേക്കും മൊബൈൽ നമ്പറിലേക്കും അയയ്ക്കും.
 

Data responsive