ഫോം 10BD-BE ഉപയോക്തൃ മാനുവൽ

 

1. അവലോകനം

ആദായനികുതി നിയമം, 1961-ലെ വകുപ്പ് 80G പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള ഒരു ട്രസ്റ്റോ, സ്ഥാപനമോ NGO യോ ആദായനികുതി അതോറിറ്റിക്ക് സമർപ്പിക്കേണ്ട ഒന്നാണ് ഫോം 10BD. ആദായനികുതി ചട്ടങ്ങൾ, 1962-ലെ ചട്ടം 18AB പ്രകാരം, സംഭാവന നൽകുന്ന വ്യക്തിക്ക് വകുപ്പ് 80G പ്രകാരമുള്ള നികുതി ഇളവ് ലഭിക്കുന്നതിനായി, സംഭാവന കൈപ്പറ്റുന്ന സംഘടന ഇത്തരം സംഭാവനകളുടെ വിശദാംശങ്ങൾ ഫോം 10BD യിലൂടെ പ്രസ്താവനയായി സമർപ്പിക്കേണ്ടത് നിർബന്ധമാണ്.

ഉപയോക്താക്കൾക്ക് (റിപ്പോർട്ട് ചെയ്യുന്ന സംഘടനകൾക്ക്) ഒന്നുകിൽ ഫോം 10BD നേരിട്ട് സമർപ്പിക്കാം; അതിനുശേഷം സിസ്റ്റം തന്നെ തനിയെ തയ്യാറാക്കുന്ന ഫോം 10BE സർട്ടിഫിക്കറ്റുകൾ സംഭാവന നൽകിയവർക്കായി (ഫോം 10BD സമർപ്പിച്ച് 24 മണിക്കൂറിനുശേഷം) ഡൗൺലോഡ് ചെയ്ത് നൽകാം. അല്ലെങ്കിൽ, സംഭാവന നൽകിയവർക്ക് ഫോം 10BE സർട്ടിഫിക്കറ്റുകൾ മാനുവലായി (നേരിട്ട്) നൽകുന്നതിനായി പ്രീ-അക്നോളജ്മെന്‍റ് നമ്പറുകൾ (മുൻ-ARN കൾ) സൃഷ്ടിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

റിപ്പോർട്ട് ചെയ്യുന്ന സംഘടനകൾക്ക് (ട്രസ്റ്റ്, സ്ഥാപനം അല്ലെങ്കിൽ NGO) ഫോം 10BD സമർപ്പിക്കാതെ തന്നെ ഫോം 10BEക്കായി 1000 മുൻ-ARN വരെ സൃഷ്ടിക്കാൻ സാധിക്കും. സംഭാവന കൈപ്പറ്റുന്ന സമയത്ത് തന്നെ സംഭാവന നൽകിയവർക്ക് നൽകുന്ന മാനുവൽ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തേണ്ട ഒരു സവിശേഷ നമ്പറാണ് ഈ പ്രീ-അക്നോളജ്മെന്‍റ് നമ്പർ. ഇത്തരത്തിൽ മുൻ-ARN നമ്പർ രേഖപ്പെടുത്തി നൽകിയ എല്ലാ മാനുവൽ സർട്ടിഫിക്കറ്റുകളുടെയും വിവരങ്ങൾ പിന്നീട് ഫോം 10BD സമർപ്പിക്കുമ്പോൾ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുണ്ട്.

നേരത്തെ സൃഷ്ടിച്ച എല്ലാ മുൻ-ARN നമ്പറുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഫോം 10BD സമർപ്പിച്ചതിനുശേഷം മാത്രമേ, ഒരു സംഘടനയ്ക്ക് കയ്യെഴുത്തായി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനായുള്ള അടുത്ത 1000 മുൻ-ARN നമ്പറുകൾ വീണ്ടും സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ.

ഫോം 10BD യിൽ സംഭാവനകളുടെ പ്രസ്താവന സമർപ്പിച്ചതിനുശേഷം റിപ്പോർട്ട് ചെയ്യുന്ന സംഘടന ഫോം 10BE യിൽ ഉള്ള സംഭാവന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സംഭാവന നൽകിയ വ്യക്തിക്ക് നൽകേണ്ടതുണ്ട്. ഈ സർട്ടിഫിക്കറ്റിൽ സ്ഥാപനത്തിന്‍റെ പേര്, പാൻ, വകുപ്പ് 80G അല്ലെങ്കിൽ 35(1) പ്രകാരമുള്ള അംഗീകാര നമ്പറുകൾ എന്നിവയ്‌ക്കൊപ്പം സംഭാവനയുടെയും സംഭാവന നൽകിയ ആളുടെയും വിശദാംശങ്ങൾ അടങ്ങിയിരിക്കും.

ഈ ഉപയോക്തൃ മാനുവലിൽ താഴെപ്പറയുന്ന ഘട്ടം ഘട്ടമായുള്ള പ്രക്രിയ അടങ്ങിയിരിക്കുന്നു-


പ്രീ-അക്നോളജ്മെന്‍റ് നമ്പറുകൾ എങ്ങനെ സൃഷ്ടിക്കാം (വിഭാഗം 4.1)

മുമ്പ് സൃഷ്ടിച്ച പ്രീ-അക്നോളജ്മെന്‍റ് നമ്പറുകൾ കാണുക (വിഭാഗം 4.2)

ഫോം 10 BD (ദാതാക്കളുടെയും സംഭാവനയുടെയും വിവരങ്ങളുടെ പ്രസ്താവന) സമർപ്പിക്കുന്നതെങ്ങനെ (വിഭാഗം 4.3)

• ഫോം 10BD സമർപ്പിച്ചതിനുശേഷം ഫോം 10BE എങ്ങനെ സൃഷ്ടിക്കാം (വിഭാഗം 4.4)

• പുതുക്കിയ ഫോം 10BD എങ്ങനെ സമർപ്പിക്കാം (വിഭാഗം 4.5)

• പുതുക്കിയ ഫോം 10BD എങ്ങനെ കാണാം (വിഭാഗം 4.6)

• പുതുക്കിയ ഫോം 10BE എങ്ങനെ കാണാം (വിഭാഗം 4.7)

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

നികുതിദായകൻ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നികുതിദായകന് ഇ-ഫയലിംഗ് 2.0 പോർട്ടലിൻ്റെ  സാധുതയുള്ള ഉപയോക്തൃനാമവും (പാൻ) പാസ്‌വേഡും ഉണ്ട്

പാൻ ഡാറ്റാബേസ് പ്രകാരം നികുതിദായകന്‍റെ പാനിന്‍റെ നിലവിലെ സ്ഥിതി "സജീവം" ആണ്.

• നികുതിദായകൻ DSC ഉപയോഗിച്ച് സാധൂകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് സാധുതയുള്ള ഒരു DSC ഉണ്ടായിരിക്കണം. അത് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതും കാലാവധി കഴിഞ്ഞിട്ടില്ലാത്തതുമായിരിക്കണം.

3. ഫോമിനെക്കുറിച്ച്

3.1 ഉദ്ദേശ്യം

വകുപ്പ് 80G(5)(viii), 35(1A)(i) എന്നിവ പ്രകാരം വിവരങ്ങൾ നൽകേണ്ട വ്യക്തി 2021–22 സാമ്പത്തിക വർഷം മുതൽ ഓരോ സാമ്പത്തിക വർഷത്തെയും സമർപ്പിക്കേണ്ട വിശദാംശങ്ങളുടെ പ്രസ്താവന നിർദേശിച്ചിരിക്കുന്നു. സംഭാവനകളുടെ പ്രസ്താവന (ഫോം 10BD) നിർബന്ധമായും സമർപ്പിക്കണം.

3.2 ആർക്കാണ് ഇത് ഉപയോഗിക്കാൻ കഴിയുക?

ആദായനികുതി നിയമത്തിലെ വകുപ്പ് 80G പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള ഒരു ട്രസ്റ്റ്, സ്ഥാപനം, അല്ലെങ്കിൽ എൻജിഒ ആദായനികുതി അതോറിറ്റിക്ക് സമർപ്പിക്കേണ്ട ഫോമാണ് ഫോം 10BD.

3.3. ഫോം-ഒറ്റനോട്ടത്തിൽ

ഫോം 10BD-യിൽ താഴെപ്പറയുന്ന 3 ഭാഗങ്ങളുണ്ട്-

1. പ്രീ-അക്നോളജ്മെൻ്റ് നമ്പറുകൾ സൃഷ്ടിക്കുക

2. നേരത്തെ സൃഷ്ടിച്ച പ്രീ-അക്നോളജ്‌മെൻ്റ് നമ്പറുകൾ കാണുക

3. വകുപ്പ് 80G(5)/35(1A) (i) പ്രകാരം വിവരങ്ങൾ നൽകേണ്ട വ്യക്തി പൂരിപ്പിച്ച വിശദാംശങ്ങളുടെ പ്രസ്താവന [ഫോം 10BD] സമർപ്പിക്കുക.

Data responsive

4. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 

4.1 പ്രീ-അക്നോളജ്‌മെന്‍റ് നമ്പറുകൾ സൃഷ്ടിക്കുക

(ഫോം 10BE കയ്യെഴുത്തായി നൽകുന്നതിനുള്ള പ്രീ-അക്‌നോളഡ്ജ്മെന്‍റ് നമ്പറുകൾ സൃഷ്ടിക്കുന്ന സൗകര്യം 2022–23 സാമ്പത്തിക വർഷത്തിലെ ഫയലിംഗുകൾ മുതൽ മാത്രമാണ് ലഭ്യമാകുന്നത്. നിങ്ങൾ 2021–22 സാമ്പത്തിക വർഷത്തിനായി ഫോം 10BD സമർപ്പിക്കുകയാണെങ്കിൽ ആദ്യത്തെ രണ്ട് പാനലുകളായ 'നേരത്തെ സൃഷ്ടിച്ച പ്രീ-അക്നോളജ്‌മെന്‍റ് നമ്പറുകൾ കാണുക അല്ലെങ്കിൽ സൃഷ്ടിക്കുക' നിങ്ങൾക്ക് കാണാനാകില്ല.)

ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: യൂസർ ID യും (പാൻ) പാസ്‌വേഡും നൽകുക.

Data responsive

     ഘട്ടം 3: ഇ-ഫയൽ > ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക എന്നതിലേക്ക് പോകുക.

Data responsive

ഘട്ടം 4: ആദായനികുതി നിയമം, 1961 എന്ന ടാബിന് കീഴിലുള്ള ഫോമുകൾ എന്നതിൽ നിന്ന് ഫോം 10BD തെരഞ്ഞെടുക്കുകയോ തെരയുകയോ ചെയ്യുക.

Data responsive

ഘട്ടം 5: ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് സമർപ്പിക്കുന്ന രീതിയും സാമ്പത്തിക വർഷവും തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 6: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 7: അംഗീകൃത രസീത് നമ്പർ സൃഷ്ടിക്കുന്നതിനായി 'മുൻ-അംഗീകൃത രസീത് നമ്പറുകൾ സൃഷ്ടിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: നിങ്ങൾക്ക് നേരിട്ട് ഫോം 10BD സമർപ്പിക്കാനും സിസ്റ്റം വഴി ഫോം 10BE സർട്ടിഫിക്കറ്റുകൾ സൃഷ്ടിക്കാനും താത്പര്യമുണ്ടെങ്കിൽ, “80G(5)/35(1A)(i) വകുപ്പ് പ്രകാരം വിവരങ്ങൾ നൽകേണ്ട വ്യക്തി സമർപ്പിക്കേണ്ട വിവരങ്ങളുടെ പ്രസ്താവന [ഫോം 10BD]” എന്ന പാനൽ തെരഞ്ഞെടുത്ത് സമർപ്പിക്കാനുള്ള നടപടികൾ തുടരുക.

Data responsive

 
ഘട്ടം 8: ഉപയോക്താവ് സൃഷ്ടിക്കാനാഗ്രഹിക്കുന്ന മുൻ അംഗീകൃത രസീത് നമ്പറിൻറെ എണ്ണം രേഖപ്പെടുത്തിയശേഷം മുൻ അംഗീകൃത രസീത് നമ്പറുകൾ സൃഷ്ടിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

കുറിപ്പ്: ഫോം 10BD സമർപ്പിക്കുന്നതിനുമുമ്പ് 1000 മുൻ-ARN കൾ വരെ സൃഷ്ടിക്കാം. കൂടാതെ, നിലവിലെ തീയതിവരെ സാമ്പത്തിക വർഷത്തിൽ ഉപയോഗിക്കാത്ത മുൻ-ARN കളും നിങ്ങൾക്ക് കാണാനാകും.
 

Data responsive


കുറിപ്പ്:  “ മുൻ ARN കൾ സൃഷ്ടിക്കാൻ ദയവായി സ്ഥിരീകരിക്കുക. ഉപയോഗിക്കാത്ത ARN കൾ ആദ്യം ഉപയോഗിക്കുന്നതിന് ശുപാർശ ചെയ്യുന്നു.” എന്ന് വ്യക്തമാക്കുന്ന ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

Data responsive

 
ഘട്ടം 9: ഇപ്പോൾ “മുൻ ARN കൾ വിജയകരമായി സൃഷ്ടിച്ചിരിക്കുന്നു. ARNകളുടെ പട്ടിക ലഭിക്കുന്നതിന് ദയവായി എക്സലിലേക്ക് എക്സ്പോർട്ട് ചെയ്യുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.” എന്ന വിജയസന്ദേശം നിങ്ങൾക്ക് കാണാനാകും.

സൃഷ്ടിച്ച ARN ന്‍റെ പട്ടിക ലഭിക്കുന്നതിന് എക്സലിലേക്ക് എക്സ്പോർട്ട് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
 

Data responsive


കുറിപ്പ്:
• സംഭാവന ലഭിക്കുന്ന സമയത്ത് ഇ-ഫൈലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാതെ തന്നെ സംഭാവന സ്വീകരിക്കുന്നയാൾ ദാതാക്കൾക്ക് കയ്യെഴുത്ത് 10BE ഉടനടി നൽകാവുന്നതാണ്. ഇത്തരത്തിൽ നൽകുന്ന ഓരോ കയ്യെഴുത്ത് രസീതിലും സ്വീകർത്താവ് മുൻ ARN രേഖപ്പെടുത്തിയിരിക്കണം.

• സൃഷ്ടിച്ച മുൻ-ARN ഉപയോഗിച്ചശേഷം സംഭാവന സ്വീകരിക്കുന്നയാൾക്ക് വീണ്ടും കൂടുതൽ മുൻ-ARN സൃഷ്ടിക്കാനും കയ്യെഴുത്ത് രസീത് നൽകാനും സാധിക്കും. ഇത്തരത്തിൽ 1000 മുൻ-ARN വരെ നിങ്ങൾക്ക് തുടർന്നുപയോഗിക്കാവുന്നതാണ്.

• 1000 മുൻ-ARN രേഖകൾ (ഉപയോഗിക്കാത്ത) ഉപയോഗിച്ചുകഴിഞ്ഞാൽ സംഭാവന സ്വീകരിക്കുന്നയാൾ ആ 1000 മുൻ-ARN രേഖകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഫോം 10BD സമർപ്പിക്കേണ്ടതുണ്ട്. ഫയലിംഗ് പൂർത്തിയാകുന്നതോടെ ആ 1000 മുൻ-ARN കളും ഉപയോഗിക്കപ്പെട്ടതായി കണക്കാക്കും.

• ഫോം 10BD സമർപ്പിച്ചുകൊണ്ട് മുമ്പ് സൃഷ്ടിച്ച 1000 മുൻ-ARN നുകൾ പൂർണ്ണമായി ഉപയോഗിച്ചതിനുശേഷം മാത്രമേ സംഭാവന സ്വീകരിക്കുന്നയാൾക്ക് അടുത്ത 1000 മുൻ-ARN നുകൾ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ.

4.2 മുമ്പ് സൃഷ്ടിച്ച പ്രീ-അക്നോളജ്‌മെന്‍റ് നമ്പറുകൾ കാണുക

ഘട്ടം 1: മുമ്പ് സൃഷ്ടിച്ച പ്രീ-അക്നോളജ്‌മെൻ്റ് നമ്പറുകൾ കാണുക.
 

Data responsive

ഘട്ടം 2: സൃഷ്ടിച്ച എല്ലാ മുൻ-ARN കളുടെയും വിവരങ്ങളും അവയുടെ നിലവിലെ സ്ഥിതിയും (ഉപയോഗിച്ചവ, ഉപയോഗിക്കാത്തവ, കാലാവധി കഴിഞ്ഞവ, ഒഴിവാക്കിയവ) നിങ്ങൾക്ക് ഇവിടെ കാണാനും പരിശോധിക്കാനും സാധിക്കും.

Data responsive

കുറിപ്പ്: മുൻ ARN ന്‍റെ നിലവിലെ സ്ഥിതി ഓരോ നാല് മണിക്കൂറിലും ഒരിക്കൽ നവീകരിക്കപ്പെടുന്നതാണ്.

ഘട്ടം 2(a): ഫിൽട്ടർ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഏതെങ്കിലും ഒരു പ്രത്യേക ARN ന്‍റെ വിവരങ്ങൾ/നിലവിലെ സ്ഥിതി പരിശോധിക്കാവുന്നതാണ്.
മുകളിൽ വലതുകോണിലുള്ള ഫിൽട്ടർ ക്ലിക്ക് ചെയ്ത് നിലവിലെ സ്ഥിതിയും സൃഷ്ടിച്ച തീയതിയും (മുതൽ- വരെ) തെരഞ്ഞെടുത്തശേഷം 'പ്രയോഗിക്കുക' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 3: ഇപ്പോൾ നിങ്ങൾക്ക് സൃഷ്ടിച്ച ഏതെങ്കിലും ഒരു പ്രത്യേക മുൻ-ARN ന്‍റെ നിലവിലെ സ്ഥിതി പരിശോധിക്കാവുന്നതാണ്.

Data responsive

 4.3 വിവരങ്ങൾ നൽകുന്ന വ്യക്തി വകുപ്പ് 80G(5)/35(1A)(i) പ്രകാരം സമർപ്പിക്കേണ്ട വിവരങ്ങളുടെ പ്രസ്താവന [ഫോം 10BD] സമർപ്പിക്കുക

ഘട്ടം 1: വകുപ്പ് 80G(5)/35(1A)(i) പ്രകാരം വിവരങ്ങൾ നൽകുന്ന വ്യക്തി സമർപ്പിക്കേണ്ട വിവരങ്ങളുടെ പ്രസ്താവന സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

 

Data responsive

ഘട്ടം 2: പ്രധാന ഫോം 10BD തുറക്കുന്നതാണ്. ഇതിൽ മൂന്ന് ടാബുകൾ ഉണ്ടായിരിക്കും.

• ടാബ് 1: അടിസ്ഥാന വിവരങ്ങൾ - ഇതിൽ പാൻ, വിവരങ്ങൾ നൽകുന്ന കാലയളവ് എന്നിവ അടങ്ങിയിരിക്കുന്നു.

• ടാബ് 2: ദാതാക്കളുടെയും സംഭാവനകളുടെയും വിവരങ്ങൾ - ഇതിൽ ദാതാവിന്‍റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ അടങ്ങിയിരിക്കുന്നു.

• ടാബ് 3: സ്ഥിരീകരണം

Data responsive

ഘട്ടം 3: അടിസ്ഥാന വിവരങ്ങൾ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 4: പാൻ, വിവരങ്ങൾ നൽകുന്ന കാലയളവ് (01-ഏപ്രിൽ-202X മുതൽ 31-മാർച്ച്-202X വരെ), വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരും പൂർണ്ണമായ വിലാസവും എന്നിവ എന്‍റെ പ്രൊഫൈലിൽ നിന്നും സ്വയമേ പൂരിപ്പിക്കപ്പെടുന്നതായിരിക്കും. ഈ വിവരങ്ങൾ പരിശോധിച്ചശേഷം സ്ഥിരീകരിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

കുറിപ്പ്: ഉപയോക്താവിന് കോൺടാക്റ്റ് വിവരങ്ങൾ പുതുക്കണമെങ്കിൽ അതിനായി "എന്‍റെ പ്രൊഫൈൽ" എന്നതിലേക്കുള്ള ഒരു ഹൈപ്പർലിങ്ക് ഇവിടെ നൽകിയിട്ടുണ്ട്.

Data responsive

 ഘട്ടം 5: ഇതോടെ 'അടിസ്ഥാന വിവരങ്ങൾ' എന്നതിനുനേരെ 'പൂർത്തിയായി' എന്ന നിലവിലെ സ്ഥിതിയോടുകൂടി ഒരു പച്ച ശരി അടയാളം കാണിക്കുന്നതാണ്.

Data responsive

 ഘട്ടം 6: ഇപ്പോൾ ദാതാക്കളുടെയും സംഭാവനകളുടെയും വിവരങ്ങൾ എന്നതിൽ ക്ലിക്ക് ചെയ്യുക. എക്സൽ ഫയൽ ഡൗൺലോഡ് ചെയ്യുന്നതിനായി 'മാതൃക ഡൗൺലോഡ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

 

Data responsive

ഈ എക്സൽ ഫയലിൽ ആകെ 12 വിഭാഗങ്ങൾ അല്ലെങ്കിൽ കോളങ്ങൾ ഉണ്ട്. ഇതിൽ നാല് കോളങ്ങളിൽ ഡ്രോപ്പ്-ഡൗൺ ഓപ്ഷനുകൾ ലഭ്യമാണ് — കോളം C യിൽ 'ID കോഡ്', കോളം E യിൽ 'വിഭാഗ കോഡ്', കോളം J യിൽ 'സംഭാവനയുടെ തരം', കോളം K യിൽ 'സംഭാവന ലഭിച്ച രീതി' എന്നിവയാണവ.
ഉപയോക്താവ് ഇതിന് അനുസൃതമായി വേണം വിവരങ്ങൾ പൂരിപ്പിക്കാൻ.

Data responsive

  കുറിപ്പ്:
• ദയവായി അപ്‌ലോഡ് ചെയ്യുന്നതിനുമുമ്പ് ഫയൽ .csv യിലേക്ക് മാറ്റുക.

• ഒരു CSV ഫയലിൽ പരമാവധി ചേർക്കാൻ കഴിയുന്ന വരികളുടെ എണ്ണം 25000 ആണ്. ഇതിൽ കൂടുതൽ വിവരങ്ങൾ ചേർക്കണമെങ്കിൽ നിങ്ങൾ മറ്റൊരു ഫോം 10BD കൂടി സമർപ്പിക്കേണ്ടതുണ്ട്.

• ഒരേ സാമ്പത്തിക വർഷത്തിലും ഫോം 10BD ഒന്നിലധികം തവണ സമർപ്പിക്കാൻ അനുവദിച്ചിരിക്കുന്നു.

• സാമ്പത്തിക വർഷം 2022–23 മുതൽ ഫോം 10BE കയ്യെഴുത്തായി നൽകുന്നതിനുള്ള പ്രീ-അക്‌നോളഡ്ജ്മെന്‍റ് നമ്പറുകൾ സൃഷ്ടിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. നിങ്ങൾ സാമ്പത്തിക വർഷം 2021–22 ലേക്ക് ഫോം 10BD സമർപ്പിക്കുകയാണെങ്കിൽ അപ്‌ലോഡ് ചെയ്യുന്ന CSV ഫയലിലെ 'പ്രീ-അക്‌നോളഡ്ജ്മെന്‍റ് നമ്പർ' എന്ന വിഭാഗം ശൂന്യമായി വിടാവുന്നതാണ്.

ഘട്ടം-7: ഡൗൺലോഡ് ചെയ്ത എക്സൽ മാതൃകയിലെ വിവരങ്ങൾ പൂരിപ്പിച്ചശേഷം അതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എക്സൽ മാതൃകയിൽ സേവ് ചെയ്യുക.

തുടർന്ന് ഫയൽ > സേവ് അസ് എന്നതിൽ ക്ലിക്ക് ചെയ്യുക. സേവ് അസ് തരം എന്ന ഡ്രോപ്പ് ഡൗണിൽ നിന്ന് ‘CSV (കോമ ഉപയോഗിച്ച് വേർതിരിച്ചത്)’ എന്നത് തെരഞ്ഞെടുത്ത് സേവ് ക്ലിക്ക് ചെയ്യുക. പൂരിപ്പിച്ച എക്സൽ ഫയൽ ഇപ്പോൾ CSV ഫോർമാറ്റിൽ സേവ് ആകുന്നതാണ്. ഈ CSV ഫോർമാറ്റിലുള്ള ഫയൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

Data responsiveData responsive

ഘട്ടം 8: CSV ഫയൽ അപ്‌ലോഡ് ചെയ്യുന്നതിനായി CSV ഫയൽ അപ്‌ലോഡ് ചെയ്യുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് സേവ് ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 9: ദാതാക്കളുടെയും സംഭാവനകളുടെയും വിവരങ്ങൾക്ക് നേരെ പൂർത്തിയായി എന്ന നിലവിലെ സ്ഥിതിയോടുകൂടി ഒരു പച്ച ശരി അടയാളം കാണാം.
ഇനി, ഫോം 10BD സ്ഥിരീകരിക്കുന്നതിനായി സ്ഥിരീകരണം എന്ന ടാബ് ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 10: വിവരങ്ങൾ പൂരിപ്പിക്കുക: പിതാവിന്‍റെ/മാതാവിന്‍റെ പേര്, കൂടാതെ ഫോം പരിശോധിക്കുന്ന വ്യക്തിയുടെ പദവി (ഉദാഹരണത്തിന്: ട്രസ്റ്റി, മെമ്പർ, ഡയറക്ടർ മുതലായവ). ഈ ഫോം എവിടെ നിന്നാണോ സമർപ്പിക്കുന്നത് ആ സ്ഥലം 'സ്ഥലം' എന്ന കോളത്തിൽ പൂരിപ്പിക്കുക.

Data responsive

കുറിപ്പ്: വിവരങ്ങൾ എന്തെങ്കിലും അപൂർണ്ണമാണെങ്കിൽ സിസ്റ്റം ഒരു പിശക് കാണിക്കുകയും ഫോം സേവ് ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്യും.

ഘട്ടം 11: അടിസ്ഥാന വിവരങ്ങൾ, ദാതാക്കളുടെയും സംഭാവനകളുടെയും വിവരങ്ങൾ, സ്ഥിരീകരണം എന്നിവയ്ക്ക് നേരെ പൂർത്തിയായി എന്ന നിലവിലെ സ്ഥിതിയോടുകൂടി ഒരു പച്ച ശരി അടയാളം കാണാം.

Data responsive

ഇപ്പോൾ പ്രിവ്യൂ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 12: ഇ-വെരിഫൈ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക. ലഭ്യമായ ഏതെങ്കിലും സ്ഥിരീകരണ മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഫോം ഇ-വെരിഫൈ ചെയ്യാവുന്നതാണ്.

Data responsive


ഘട്ടം 13: ഇ-വെരിഫിക്കേഷനുശേഷം ഫോം വിജയകരമായി സമർപ്പിച്ചു എന്ന വിജയസന്ദേശം സ്ക്രീനിൽ തെളിയുന്നതാണ്.

Data responsive

 കുറിപ്പ്: ഫോം 10BD സമർപ്പിച്ച് 24 മണിക്കൂറിനുശേഷം നിങ്ങൾക്ക് ഫോം 10BE ഡൗൺലോഡ് ചെയ്യാവുന്നതാണ്.

4.4 ഫോം 10BE യിലെ സംഭാവന സർട്ടിഫിക്കറ്റ് (ദാതാവിനുള്ളത്)

ഫോം 10BD യിൽ സംഭാവനകളുടെ പ്രസ്താവന സമർപ്പിച്ചശേഷം ഫോം 10BE യിലുള്ള സംഭാവന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് നൽകുക. ഇതിൽ NGO യുടെ പേര്, പാൻ, വകുപ്പ് 80G, 35(1) പ്രകാരമുള്ള അംഗീകാര നമ്പറുകൾ എന്നിവയോടൊപ്പം സംഭാവനകളുടെയും ദാതാവിന്‍റെയും വിവരങ്ങളും അടങ്ങിയിരിക്കുന്നു.

ഘട്ടം 1: നിങ്ങളുടെ യൂസർ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: യൂസർ ID-യും (പാൻ) പാസ്‌വേഡും നൽകുക.

Data responsive

ഘട്ടം 3: ഇ-ഫയൽ > ആദായനികുതി ഫോമുകൾ > സമർപ്പിച്ച ഫോമുകൾ കാണുക > ആദായനികുതി നിയമം, 1961 പ്രകാരമുള്ള ഫോമുകൾ എന്നിവയിലേക്ക് പോകുക.

Data responsive

ഘട്ടം 4: 'ഡൗൺലോഡ് 10BE PDF കൾ' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

കുറിപ്പ്: ഫോം 10BD സമർപ്പിച്ച് 24 മണിക്കൂറിനുശേഷം ഫോം 10BE ഡൗൺലോഡ് ചെയ്യാം.

ഘട്ടം-5: ഇപ്പോൾ PDF (ഫോം 10BE) ഡൗൺലോഡ് ചെയ്തു കഴിഞ്ഞു; ഇത് സംഭാവന നൽകിയവർക്ക് നൽകാവുന്നതാണ്.

Data responsive

4.5 പുതുക്കിയ ഫോം 10BD സമർപ്പിക്കുക

ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: യൂസർ ID-യും (പാൻ) പാസ്‌വേഡും നൽകുക.

Data responsive

ഘട്ടം 3: ഇ-ഫയൽ > ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക എന്നതിലേക്ക് പോകുക.
 

Data responsive

ഘട്ടം 4: ആദായനികുതി നിയമം, 1961 എന്ന ടാബിന് കീഴിലുള്ള ഫോമുകൾ എന്നതിൽ നിന്ന് ഫോം 10BD തെരഞ്ഞെടുക്കുകയോ തെരയുകയോ ചെയ്യുക.

Data responsive

ഘട്ടം 5: ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് സാമ്പത്തിക വർഷവും സമർപ്പിക്കുന്ന രീതി 'പരിഷ്കരിക്കുക' എന്നും തെരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 6: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 7: മൂന്ന് ടാബുകളോട് കൂടിയ പ്രധാന ഫോം 10BD തുറക്കും.

1. ടാബ് 1: അടിസ്ഥാന വിവരങ്ങൾ - പാൻ, വിവരങ്ങൾ നൽകുന്ന കാലയളവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2. ടാബ് 2: സംഭാവന നൽകുന്നവരുടെ വിവരങ്ങളും സംഭാവനകളും - സംഭാവന നൽകുന്നയാളുടെ പേര്, വിലാസം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

3. ടാബ് 3: സ്ഥിരീകരണം

Data responsive

ഘട്ടം-8: അടിസ്ഥാന വിവരങ്ങൾ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 9: 'എന്‍റെ പ്രൊഫൈൽ' എന്നതിൽ നിന്ന് പാൻ, വിവരങ്ങൾ നൽകുന്ന കാലയളവ് (01-ഏപ്രിൽ-202X മുതൽ 31-മാർച്ച്-202X വരെ), വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേര്, പൂർണ്ണമായ വിലാസം എന്നിവ മുൻകൂട്ടി പൂരിപ്പിച്ചിട്ടുണ്ടാകും. വിവരങ്ങൾ പരിശോധിച്ച് 'സ്ഥിരീകരിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
 

കുറിപ്പ്: ഉപയോക്താവിന് ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കേണ്ടിവന്നാൽ അതിനായി "എന്‍റെ പ്രൊഫൈൽ" എന്നതിലേക്കുള്ള ഒരു ഹൈപ്പർലിങ്ക് നൽകിയിട്ടുണ്ട്.
 

Data responsive

ഘട്ടം 10: അടിസ്ഥാന വിവരങ്ങൾ എന്ന ടാബ് സ്ഥിരീകരിച്ചു, ഇനി ദാതാക്കളുടെയും സംഭാവനകളുടെയും വിശദാംശങ്ങൾ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 11: ഇപ്പോൾ, ദാതാക്കളുടെയും സംഭാവനകളുടെയും വിവരങ്ങളിൽ ക്ലിക്ക് ചെയ്യുക. '10BE കൾ CSV യിലേക്ക് എക്‌സ്‌പോർട്ട് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

എക്സൽ ഫയലിൽ തയ്യാറാക്കിയ 10BE കളുടെ വിശദാംശങ്ങൾ.

 

Data responsive

ഘട്ടം 12: എക്സൽ മാതൃക ഡൗൺലോഡ് ചെയ്യുന്നതിനായി 'ഡൗൺലോഡ് മാതൃക' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

നിങ്ങൾക്ക് തിരുത്തലുകൾ വരുത്താം (ദാതാവിന്‍റെ പേര് മാറ്റുക, ദാതാവിന്‍റെ വിലാസം മാറ്റുക/ചേർക്കുക, തുക മുതലായവ) അല്ലെങ്കിൽ രേഖകൾ ഇല്ലാതാക്കാം. എക്സൽ ഷീറ്റിൽ പരിഷ്കരിച്ച വിശദാംശങ്ങൾ നൽകി M കോളത്തിൽ പരിഷ്കരിച്ച അല്ലെങ്കിൽ ഇല്ലാതാക്കുക എന്ന നിലവിലെ സ്ഥിതി തെരഞ്ഞെടുക്കുക.

Data responsive

 
10BE കൾ യഥാർത്ഥരൂപത്തിൽ നിന്ന് പരിഷ്കരിക്കേണ്ടതുണ്ട്:

10 BE

ആവശ്യമായ നടപടി

ARN: DEEFB1996A05221000011 ന്

രോഹൻ എന്ന പേര് രാജീവ് എന്നാക്കി മാറ്റുകയും വിലാസം ചേർക്കുകയും ചെയ്യുക.

ARN: DEEFB1996A05221000012 ന്

രേഖപ്പെടുത്തിയത് ഇല്ലാതാക്കുക

എക്സൽ ഫയലിൽ മാറ്റങ്ങൾ വരുത്തുകയോ വിവരങ്ങൾ നീക്കം ചെയ്യുകയോ ചെയ്യുക.

Data responsive

ഘട്ടം 13: ഡൗൺലോഡ് ചെയ്ത എക്സൽ മാതൃകയിൽ പുതുക്കിയ വിവരങ്ങൾ പൂരിപ്പിച്ചശേഷം ആ വിവരങ്ങൾ എക്സൽ മാതൃകയിൽ സേവ് ചെയ്യുക.

തുടർന്ന് ഫയൽ > സേവ് അസ് എന്നത് തെരഞ്ഞെടുക്കുക അല്ലെങ്കിൽ Alt+F+A ക്ലിക്ക് ചെയ്യുക. 'സേവ് അസ് തരം' എന്ന ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് CSV (കോമ ഉപയോഗിച്ച് വേർതിരിച്ചത്) എന്നത് തെരഞ്ഞെടുത്ത് സേവ് ക്ലിക്ക് ചെയ്യുക. പൂരിപ്പിച്ച എക്സൽ ഫയൽ CSV ഫോർമാറ്റിൽ സേവ് ചെയ്യപ്പെടും. ഈ CSV ഫയൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
 

Data responsive

ഘട്ടം 14: CSV ഫയൽ അപ്‌ലോഡ് ചെയ്യുന്നതിനായി 'CSV അപ്‌ലോഡ് ചെയ്യുക' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് 'സേവ്' ക്ലിക്ക് ചെയ്യുക.

Data responsiveData responsiveData responsive

ഘട്ടം 15: സംഭാവന നൽകിയവരുടെ വിവരങ്ങൾക്കും സംഭാവനകൾക്കും ‘പൂർത്തിയായി’ എന്ന നിലവിലെ സ്ഥിതിക്കൊപ്പം പച്ച നിറത്തിലുള്ള ശരി അടയാളം ഉണ്ടായിരിക്കും.
ഇനി, ഫോം 10BD ഉറപ്പാക്കുന്നതിനായി 'സ്ഥിരീകരിക്കുക' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 16: പിതാവിന്‍റെയോ മാതാവിന്‍റെയോ പേര്, ഫോം പരിശോധിക്കുന്ന വ്യക്തിയുടെ പദവി (ഉദാഹരണത്തിന്: ട്രസ്റ്റി, അംഗം, ഡയറക്ടർ തുടങ്ങിയവ) എന്നീ വിവരങ്ങൾ പൂരിപ്പിക്കുക. ഫോം സമർപ്പിക്കുന്ന സ്ഥലം 'സ്ഥലം' എന്ന കോളത്തിൽ രേഖപ്പെടുത്തുക.

Data responsive

ഘട്ടം 17: അടിസ്ഥാന വിവരങ്ങൾ, ദാതാക്കളുടെയും സംഭാവനകളുടെയും വിശദാംശങ്ങൾ, സ്ഥിരീകരണം’ എന്നിവയ്ക്ക് നേരെ ‘പൂർത്തിയായി’ എന്ന നിലവിലെ സ്ഥിതിക്കൊപ്പം പച്ച നിറത്തിലുള്ള ശരി അടയാളം ഉണ്ടായിരിക്കും. ഇപ്പോൾ പ്രിവ്യൂ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 18 : പരിഷ്കരിച്ച ഫോം 10BD യുടെ പ്രിവ്യൂ ആണിത്; സ്ഥിരീകരിക്കുന്നതിനായി 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 19: സ്ഥിരീകരിക്കുന്നതിന് 'അതെ' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 20: ഇ-വെരിഫൈ രീതി തെരഞ്ഞെടുക്കുക.

Data responsive

ഘട്ടം 21 : ഇ-വെരിഫിക്കേഷനുശേഷം ഫോം വിജയകരമായി സമർപ്പിച്ചുവെന്ന സന്ദേശം നിങ്ങൾക്ക് സ്ക്രീനിൽ കാണാം.

Data responsive

4.6 പരിഷ്കരിച്ച ഫോം 10BD കാണുക

ഘട്ടം 1: ഇ-ഫയൽ > ആദായനികുതി ഫോം സമർപ്പിക്കുക> സമർപ്പിച്ച ഫോം കാണുക> ആദായനികുതി നിയമം 1961 പ്രകാരമുള്ള ഫോമുകൾ > 10BD തെരയുക/തെരഞ്ഞെടുക്കുക > ഫോം ഡൗൺലോഡ് ചെയ്യുക എന്നതിലേക്ക് പോകുക.

Data responsive

ഘട്ടം 2: പരിഷ്കരിച്ച ഫോം PDF.

Data responsive

4.7 പരിഷ്കരിച്ച ഫോം 10BE കാണുക

ഘട്ടം 1: ഇ-ഫയൽ > ആദായനികുതി ഫോം സമർപ്പിക്കുക> സമർപ്പിച്ച ഫോം കാണുക> ആദായനികുതി നിയമം 1961 പ്രകാരമുള്ള ഫോമുകൾ > 10BD തെരയുക/തെരഞ്ഞെടുക്കുക > ഡൗൺലോഡ് 10BE PDF കൾ എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

കുറിപ്പ്: ഫോം 10BD പൂരിപ്പിച്ച് 24 മണിക്കൂറിനുശേഷം പരിഷ്കരിച്ച ഫോം 10BE പോർട്ടലിൽ ലഭ്യമാകും.

ഘട്ടം 2: പുതുക്കിയ PDF കൾ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുന്നു; അവ കാണുന്നതിനായി PDF ഫയലിൽ ക്ലിക്ക് ചെയ്യുക.
 

Data responsive

ഘട്ടം 3: പരിഷ്കരിച്ച PDF തുറക്കുക; ഇപ്പോൾ നിങ്ങൾക്ക് പരിഷ്കരിച്ച ഫോം 10BE കാണാൻ സാധിക്കും.

Data responsive