ഫോം 15CC ഉപയോക്തൃ മാനുവൽ

 

1. അവലോകനം

ആദായനികുതി നിയമം, 1961 ലെ വകുപ്പ് 195, ആദായനികുതി നിയമം, 1962 ലെ ചട്ടം 37BB എന്നിവ പ്രകാരം ഒരു കമ്പനിയോ വിദേശ കമ്പനിയോ അല്ലാത്ത ഒരു പ്രവാസിക്ക് പണമടയ്ക്കുന്ന ഓരോ അംഗീകൃത ഡീലറും അത്തരം പണമടവുകളുടെ പ്രസ്താവന ഫോം 15CC വഴി നൽകേണ്ടതുണ്ട്.

സാമ്പത്തിക വർഷത്തിന്‍റെ പാദവർഷം അവസാനിച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ ആദായനികുതി വകുപ്പിന്‍റെ യോഗ്യതയുള്ള അധികാരിക്ക് ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ പ്രസ്താവന സമർപ്പിക്കേണ്ടതുണ്ട്.

ഫോം 15CC ഓൺലൈൻ വഴി മാത്രമേ സമർപ്പിക്കാൻ കഴിയൂ.


2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

ഉപയോക്താവ് മുൻവ്യവസ്ഥകൾ
അറിയിക്കുന്ന സ്ഥാപനം
  • സാധുതയുള്ള യൂസർ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
  • റിസർവ് ബാങ്ക് അംഗീകരിച്ച പട്ടിക പ്രകാരമുള്ള അംഗീകൃത ഡീലർമാർ
  • ITDREIN സൃഷ്ടിച്ചു
  • പാൻ / ടാൻ സജീവമാണ്
അംഗീകൃത വ്യക്തികൾ
  • സാധുതയുള്ള യൂസർ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്.
  • ITDREIN സജീവവും സാധുതയുള്ളതുമാണ്
  • പാൻ / ടാൻ സജീവമാണ്
  • സാധുതയുള്ള ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്
  • സൃഷ്ടിച്ച ITDREIN നോട് ബന്ധിപ്പിച്ചിരിക്കുന്നു.
  • ഫോം 15CC സമർപ്പിക്കുന്നതിനുള്ള ITDREIN അക്കൗണ്ട് അഭ്യർത്ഥന സജീവമാക്കിയിരിക്കുന്നു.


3. ഫോമിനെക്കുറിച്ച്

3.1. ഉദ്ദേശ്യം

ചട്ടം 37BB പ്രകാരം, അംഗീകൃത ഡീലർമാർ സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലും നടത്തിയ പണമടവുകളുടെ ഒരു ത്രൈമാസ പ്രസ്താവന ഫോം 15CC-യിൽ സമർപ്പിക്കേണ്ടതുണ്ട്.

ഫോം 15CC സമർപ്പിക്കുന്നതിനുമുമ്പാ അറിയിക്കുന്ന സ്ഥാപനം ഇ-ഫയലിംഗ് പോർട്ടലിൽ ITDREIN (ഫോം 15CC, ഫോം V എന്നിവ സമർപ്പിക്കുന്നതിനായി ആദായനികുതി വകുപ്പ് നൽകുന്ന ഒരു സവിശേഷ ID സൃഷ്ടിക്കേണ്ടതുണ്ട്. ITDREIN വിജയകരമായി സൃഷ്ടിച്ചശേഷം അറിയിക്കുന്ന സ്ഥാപനം ഈ IDയുമായി ബന്ധപ്പെടുത്തി ഫോം 15CC സമർപ്പിക്കുന്നതിനായി ഒരു അംഗീകൃത വ്യക്തിയെ ചേർക്കേണ്ടതുണ്ട്.

3.2. ആർക്കാണ് ഇത് ഉപയോഗിക്കാൻ കഴിയുക?

ITDREIN നമ്പർ സൃഷ്ടിച്ചശേഷം ഒരു റിപ്പോർട്ടിംഗ് സ്ഥാപനം ചേർത്ത അംഗീകൃത വ്യക്തികൾ.

3.3 ഫോം ഒറ്റനോട്ടത്തിൽ

ഫോം 15CC ക്ക് മൂന്ന് വിഭാഗങ്ങൾ ഉണ്ട്:

  1. അംഗീകൃത ഡീലറുടെ വിശദാംശങ്ങൾ
  2. പണമയയ്‌ക്കലിന്‍റെ വിശദാംശങ്ങൾ
  3. സ്ഥിരീകരണം
Data responsive

4. ഘട്ടംഘട്ടമായ മാർഗ്ഗനിർദേശം

ഘട്ടം 1: നിങ്ങളുടെ യൂസർ ID, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: ITDREIN, നിങ്ങളുടെ യൂസർ ID (പാൻ), പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 3: ഇ-ഫയൽ > ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക എന്നതിലേക്ക് പോകുക.

Data responsive

ഘട്ടം 4: ആദായനികുതി നിയമം, 1961 പ്രകാരമുള്ള ഫോമുകൾക്ക് കീഴിൽ ഫോം 15CC തെരഞ്ഞെടുക്കുക/ തെരയുക.
 

Data responsive

ഘട്ടം 5: സമർപ്പിക്കുന്ന തരം, സാമ്പത്തിക വർഷം (F.Y.), പാദവാർഷികം എന്നിവ തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 6: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 7.1.a: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ. ഫോം 15CC പ്രദർശിപ്പിക്കും. “അംഗീകൃത ഡീലർ വിശദാംശങ്ങൾ” എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 7.1.b: ഈ ഭാഗത്ത് അംഗീകൃത ഡീലറുടെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു.
വിശദാംശങ്ങൾ പരിശോധിച്ച് സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക.

കുറിപ്പ്: അംഗീകൃത ഡീലറുടെ വിശദാംശങ്ങൾ എന്‍റെ പ്രൊഫൈൽ വിഭാഗത്തിൽ നിന്ന് മുൻകൂട്ടി പൂരിപ്പിക്കപ്പെടും.

Data responsive

ഘട്ടം 7.2.a: അംഗീകൃത ഡീലർ ടാബ് ഇപ്പോൾ സ്ഥിരീകരിച്ചു, “പണമടയ്ക്കൽ വിശദാംശങ്ങൾ” എന്ന ടാബിൽ ക്ലിക്കുചെയ്യുക.

Data responsive

 

ഘട്ടം 7.2.b: ഈ വിഭാഗത്തിൽ നിങ്ങൾക്ക് പണം അയയ്ക്കുന്നയാൾ, പണം സ്വീകരിക്കുന്നയാൾ, പണം അയച്ച സ്ഥലം എന്നിവയുടെ വിശദാംശങ്ങൾ ചേർക്കാൻ കഴിയും.

ഒന്നിലധികം പണമിടപാടുകളുടെ (Remittances) വിവരങ്ങൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യുന്നതിനായി നിങ്ങൾക്ക് ഒരു .csv ഫയൽ ഉപയോഗിക്കാവുന്നതാണ് (ഇതേ പേജിൽ ലഭ്യമാണ്). ഒരു ശൂന്യമായ മാതൃക ഡൗൺലോഡ് ചെയ്യുന്നതിനായി CSV മാതൃക ഡൗൺലോഡ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക. ഈ csv ഫയലിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം, അത് അപ്‌ലോഡ് ചെയ്യാൻ CSV ഫയൽ ചേർക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി CSV മാതൃക പൂരിപ്പിക്കേണ്ട നിർദ്ദേശങ്ങൾ ഡൗൺലോഡ് ചെയ്യുക, തുടർന്ന് സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 7.3.a: പണമടയ്ക്കൽ വിശദാംശങ്ങളുടെ ടാബ് ഇപ്പോൾ ഉറപ്പാക്കി, “സ്ഥിരീകരണം” എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 7.3.b: സ്ഥലം രേഖപ്പെടുത്തി സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 8:എല്ലാ ടാബുകളും ഇപ്പോൾ സ്ഥിരീകരിച്ചു. പ്രിവ്യൂവിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 9: ഇതാണ് ഫോമിന്‍റെ പ്രിവ്യൂ. പ്രിവ്യൂവിൽ വിശദാംശങ്ങൾ ശരിയാണെങ്കിൽ, ഇ-വെരിഫൈ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക, അല്ലാത്തപക്ഷം നിങ്ങൾക്ക് വിശദാംശങ്ങൾ തിരുത്താവുന്നതാണ്.

Data responsive

ഘട്ടം 10: സമർപ്പിക്കാൻ അതെ എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 11: അതെ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയുന്ന ഇ-വെരിഫൈ പേജിലേക്ക് നിങ്ങളെ കൊണ്ടുപോകും.

Data responsive

ഇ-വെരിഫിക്കേഷനുശേഷം 15CC സമർപ്പിക്കപ്പെടുന്നതാണ്. അക്‌നോളജ്‌മെന്‍റ് നമ്പർ സൃഷ്ടിക്കപ്പെട്ട് രജിസ്റ്റർ ചെയ്ത ഇ-മെയിൽ ID-യിലും മൊബൈൽ നമ്പറിലും അറിയിക്കുന്നതാണ്.

Data responsive

5. സമർപ്പിച്ച ഫോം എങ്ങനെ കാണാം?

ഇ-ഫയൽ> ആദായനികുതി ഫോമുകൾ> സമർപ്പിച്ച ഫോമുകൾ കാണുക> ആദായനികുതി നിയമം 1961 പ്രകാരമുള്ള ഫോമുകൾ എന്നിവയിലേക്ക് പോകുക.

Data responsive

 സമർപ്പിച്ച ഫോം ഇവിടെ പ്രദർശിപ്പിക്കും.

Data responsive