ഫോം 180 ഉപയോക്തൃ മാനുവൽ

 

1. അവലോകനം

• ഫോം 180 എന്നത് ആദായനികുതി നിയമം, 2025 പ്രകാരം ഒരു അംഗീകൃത ഫണ്ടായി അംഗീകാരം നേടുന്നതിനായി ജീവനക്കാരുടെ ക്ഷേമനിധികൾ സമർപ്പിക്കുന്ന ഒരു നിയമാനുസൃത ഫോമാണ്.
• ഒരു ട്രസ്റ്റായി രൂപീകരിച്ചിട്ടുള്ളതും ജീവനക്കാരിൽ നിന്ന് കൃത്യമായി വിഹിതം സ്വീകരിക്കുന്നതും ലഭ്യമാകുന്ന വരുമാനം പൂർണ്ണമായും ജീവനക്കാരുടെ ക്ഷേമത്തിനായി മാത്രം വിനിയോഗിക്കുന്നതും വകുപ്പ് 350 ൽ പറഞ്ഞിരിക്കുന്ന നിർദ്ദിഷ്ട മാർഗ്ഗങ്ങളിൽ മാത്രം നിക്ഷേപം നടത്തുന്നതുമായ ഫണ്ടുകൾക്കാണ് ഈ ഫോം ബാധകമാകുന്നത്.
• പ്രിൻസിപ്പൽ കമ്മീഷണറോ കമ്മീഷണറോ നൽകുന്ന ഈ അംഗീകാരത്തിന് പരമാവധി മൂന്ന് നികുതി വർഷങ്ങൾ വരെ മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ. അതിനുശേഷം അംഗീകാരം തുടരുന്നതിനായി ഫണ്ട് വീണ്ടും അപേക്ഷ സമർപ്പിക്കണം.

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

• നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിക്കണം.
•നികുതിദായകന്‍റെ PAN നിലവിലെ സ്ഥിതി "സജീവ"മായിരിക്കണം.
•DSC രീതിയിലൂടെ ഫോം സ്ഥിരീകരിക്കുന്നതിന് നികുതിദായകന്‍റെ കൈവശം സാധുതയുള്ള ഒരു DSC ഉണ്ടായിരിക്കണം. അത് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം കൂടാതെ കാലഹരണപ്പെട്ടതാകരുത്.

3. ഫോമിനെക്കുറിച്ച്

3.1 ഉദ്ദേശ്യം

• പ്രിൻസിപ്പൽ കമ്മീഷണറിൽ നിന്നോ കമ്മീഷണറിൽ നിന്നോ ആദായനികുതി ഇളവിനുള്ള അംഗീകാരം ഔദ്യോഗികമായി ആവശ്യപ്പെടുക എന്നതാണ് ഫോം 180 ന്‍റെ ഉദ്ദേശ്യം.
• ഈ ഫോം സമർപ്പിക്കുന്നതിലൂടെ, ജീവനക്കാരുടെ ക്ഷേമനിധി, അതിന്‍റെ രൂപീകരണം, ഫണ്ടിലേക്കുള്ള വിഹിതം, വരുമാനത്തിന്‍റെ വിനിയോഗം, അനുവദനീയമായ നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയും, നികുതി ഇളവിനുള്ള തങ്ങളുടെ യോഗ്യത തെളിയിക്കുകയും ചെയ്യുന്നു.

3.2 ആർക്കൊക്കെ ഇത് സമർപ്പിക്കാം?

ജീവനക്കാരുടെയോ അവരുടെ ആശ്രിതരുടെയോ ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ളതും, അത്തരം ജീവനക്കാർ അംഗങ്ങളായിട്ടുള്ളതുമായ ഏതൊരു ഫണ്ടിനും ഇത് സമർപ്പിക്കാവുന്നതാണ്; കൂടാതെ ആ ഫണ്ട് താഴെപ്പറയുന്നവ ആയിരിക്കണം:

• ബോർഡ് വിജ്ഞാപനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങൾക്കായി രൂപീകരിച്ചിട്ടുള്ളവ
• ഒരു ട്രസ്റ്റ് രേഖ വഴി സാക്ഷ്യപ്പെടുത്തിയ ട്രസ്റ്റിന് കീഴിൽ സ്ഥാപിതമായിട്ടുള്ളവ
• ജീവനക്കാരുടെ കൃത്യമായ ഇടവേളകളിലുള്ള വിഹിതം വഴി ഫണ്ട് ചെയ്യപ്പെടുന്നവ

3.3 ഫോം ഒറ്റനോട്ടത്തിൽ

ഫോം 180 ന് നാല് പാനലുകൾ ഉണ്ട്:

1. ഭാഗം A: അപേക്ഷകന്‍റെ വിവരങ്ങൾ (ട്രസ്റ്റ്/ഫണ്ട്)
2. ഭാഗം B: താമസവിവരങ്ങൾ
3. ബന്ധപ്പെട്ട രേഖകൾ
4. സ്ഥിരീകരണം

4. ഘട്ടംഘട്ടമായ മാർഗ്ഗനിർദേശം

ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: യൂസർ ID-യും (പാൻ) പാസ്‌വേഡും നൽകുക.

Data responsive

ഘട്ടം 3: ഇ-ഫയൽ > ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക എന്നതിലേക്ക് പോകുക.

Data responsive

 

ഘട്ടം 4: ആദായ നികുതി നിയമം 2025 പ്രകാരമുള്ള ഫോമുകൾ എന്ന ടാബ് തെരഞ്ഞെടുക്കുക, ഫോം 180 തെരഞ്ഞെടുക്കുക, തുടർന്ന് ഇപ്പോൾ സമർപ്പിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 5: ബാധകമായ നികുതി വർഷം (T.Y) തെരഞ്ഞെടുത്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

Data responsive

ഘട്ടം 6:ആരംഭിക്കാം എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

Data responsive

ഘട്ടം 7: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താവിനെ പാനൽ സ്ക്രീനിലേക്ക് കൊണ്ടുപോകും. ആദ്യത്തെ പാനൽ: ഭാഗം A: അപേക്ഷകന്‍റെ വിവരങ്ങൾ (ട്രസ്റ്റ്/ഫണ്ട്) തെരഞ്ഞെടുക്കുക.

Data responsive

ഘട്ടം 8: വിവരങ്ങൾ സ്ഥിരീകരിച്ചിട്ട് സേവ് ക്ലിക്ക് ചെയ്യുക.

കുറിപ്പ്: "എന്‍റെ പ്രൊഫൈൽ" വിഭാഗത്തിലെ വിലാസം ഉൾപ്പെടെ എല്ലാ നിർബന്ധിത വിശദാംശങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക. "എന്‍റെ പ്രൊഫൈൽ" എന്ന ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, വിലാസ വിശദാംശങ്ങൾ എന്നിവ നവീകരിക്കാം.

Data responsive

ഘട്ടം 9: ആദ്യത്തെ പാനൽ സേവ് ചെയ്തശേഷം രണ്ടാമത്തെ പാനൽ: ഭാഗം B: താമസവിവരങ്ങൾ തെരഞ്ഞെടുക്കുക.  

Data responsive

ഘട്ടം 10: ഭാഗം B: താമസവിവരങ്ങൾ പാനലിലെ വിവരങ്ങൾ പൂരിപ്പിച്ച് സ്ഥിരീകരിത്തശേഷം സേവ് എന്നതിൽ ക്ലിക്ക് ചെയ്യുക.

വിഭാഗം ഫീൽഡ് നമ്പർ 8 ആയ ‘ഫണ്ടിന്‍റെ ലക്ഷ്യങ്ങൾ’ എന്ന ഡ്രോപ്പ്ഡൗൺ മെനു ലഭ്യമാണ്; ഉപയോക്താവിന് നിലവിലുള്ള പട്ടികയിൽ നിന്നും അനുയോജ്യമായ ഒരു ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്.

Data responsiveData responsiveData responsive

ക്രമനമ്പർ 9 ൽ 'വിശദാംശങ്ങൾ ചേർക്കുക' ക്ലിക്ക് ചെയ്യുക, പ്രസക്തമായ വിശദാംശങ്ങൾ നൽകിയശേഷം മുന്നോട്ട് പോകുന്നതിനായി 'ചേർക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ക്രമനമ്പർ 10(i)ൽ, 'വിശദാംശങ്ങൾ ചേർക്കുക' തെരഞ്ഞെടുക്കുക, ആവശ്യമായ വിഭാഗങ്ങൾ പൂർത്തിയാക്കി, മുന്നോട്ട് പോകാൻ 'ചേർക്കുക' ക്ലിക്കുചെയ്യുക. 'ക്ലാസുകൾ' എന്ന വിഭാഗത്തിൽ ഡ്രോപ്പ്ഡൗൺ മെനു ലഭ്യമാണ്; ഉപയോക്താവിന് നിലവിലുള്ള പട്ടികയിൽ നിന്നും ഒരു ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്.

Data responsive

ക്രമനമ്പർ 10(ii)ൽ, 'വിശദാംശങ്ങൾ ചേർക്കുക' തിരഞ്ഞെടുക്കുക, ആവശ്യമായ ഫീൽഡുകൾ പൂർത്തിയാക്കി, മുന്നോട്ട് പോകാൻ 'ചേർക്കുക' ക്ലിക്കുചെയ്യുക. 'ക്ലാസുകൾ' എന്ന ഫീൽഡിൽ ഡ്രോപ്പ്ഡൗൺ മെനു ലഭ്യമാണ്; ഉപയോക്താവിന് നിലവിലുള്ള പട്ടികയിൽ നിന്നും ഒരു ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്.

Data responsive

ക്രമനമ്പർ 14 ൽ,'വിശദാംശങ്ങൾ ചേർക്കുക' തെരഞ്ഞെടുക്കുക, ആവശ്യമായ വിഭാഗങ്ങൾ പൂർത്തിയാക്കിയശേഷം മുന്നോട്ട് പോകുന്നതിനായി 'ചേർക്കുക' ക്ലിക്കുചെയ്യുക. 'നിക്ഷേപ രീതി / നിക്ഷേപം' എന്ന വിഭാഗത്തിൽ ഡ്രോപ്പ്ഡൗൺ മെനു ലഭ്യമാണ്; ഉപയോക്താവിന് നിലവിലുള്ള പട്ടികയിൽ നിന്നും അനുയോജ്യമായ ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

Data responsive

ക്രമനമ്പർ 15 ൽ, 'വിശദാംശങ്ങൾ ചേർക്കുക' തെരഞ്ഞെടുക്കുക, ആവശ്യമായ വിഭാഗങ്ങൾ പൂരിപ്പിക്കുക, മുന്നോട്ട് പോകുന്നതിനായി 'ചേർക്കുക' എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive

ഘട്ടം 11: മൂന്നാമത്തെ പാനൽ സേവ് ചെയ്തശേഷം നാലാമത്തെ പാനൽ: ബന്ധപ്പെട്ട രേഖകൾ എന്നതിലേക്ക് പോവുക.

Data responsive

ഘട്ടം 12: ആവശ്യമായ രേഖകൾ ചേർത്തശേഷം സംരക്ഷിക്കുക എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive

ഘട്ടം 13: മൂന്നാമത്തെ പാനൽ സേവ് ചെയ്തശേഷം സ്ഥിരീകരണം എന്ന പാനൽ തെരഞ്ഞെടുക്കുക.

Data responsive


ഘട്ടം 14:അനുമതിപത്രം സ്ഥിരീകരിച്ചശേഷംസേവ്എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 17:സ്ഥിരീകരണം എന്ന പാനൽ സേവ് ചെയ്തശേഷംപ്രിവ്യൂഎന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 18:പ്രിവ്യൂ പേജിലെ വിശദാംശങ്ങൾ അവലോകനം ചെയ്‌ത്ഇ-വെരിഫൈ തുടരുകഎന്നതിൽ ക്ലിക്കുചെയ്യുക.

Data responsiveData responsiveData responsive

 ഘട്ടം 19: ഇ-വെരിഫൈ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു സ്ഥിരീകരണ പോപ്പ്അപ്പ് ദൃശ്യമാകും. തുടരാൻ അതെ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 20: അതെ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളെ ഇ-വെരിഫൈ പേജിലേക്ക് കൊണ്ടുപോകും, അവിടെ നിങ്ങൾക്ക് DSC/EVC (ബാധകമെങ്കിൽ) ഉപയോഗിച്ച് ഫോം 180 സ്ഥിരീകരിക്കാൻ കഴിയും.

കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

Data responsive

ഘട്ടം 21: വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു വിജയസന്ദേശം ട്രാൻസാക്ഷൻ IDഡിയും അക്‌നോളജ്‌മെന്‍റ് രസീത് നമ്പറും സഹിതം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യത്തിനായി ട്രാൻസാക്ഷൻ ID-യും അക്‌നോളജ്‌മെന്‍റ് രസീത് നമ്പറും ദയവായി കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ID(കൾ)യിലും മൊബൈൽ നമ്പറിലും(കൾ) നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും

അക്‌നോളജ്‌മെന്‍റ് രസീത് ഡൗൺലോഡ് ചെയ്യാൻ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 

Data responsive

ഫോം 180 വിജയകരമായി സമർപ്പിച്ചതിനുശേഷം ഉപയോക്താവിന് പൂരിപ്പിച്ച ഫോം - നിങ്ങളുടെ ഡാഷ്‌ബോർഡിൽ, ഇ-ഫയൽ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക > സമർപ്പിച്ച ഫോമുകൾ കാണുക > ആദായനികുതി നിയമം 2025 പ്രകാരം സമർപ്പിച്ച ഫോം കാണുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
 
കുറിപ്പ്:കൂടുതലറിയാൻ പൂരിപ്പിച്ച ഫോം കാണുക എന്ന ഉപയോക്തൃ മാനുവൽ കാണുക.

5. ബന്ധപ്പെട്ട വിഷയങ്ങൾ

6. ഗ്ലോസറി

ചുരുക്കെഴുത്ത്/സംക്ഷേപം വിവരണം/പൂർണ്ണരൂപം
DSC ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്
EVC ഇലക്ട്രോണിക് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്
ARN അക്‌നോളജ്‌മെന്‍റ് രസീത് നമ്പർ
PY മുൻവർഷം
FY സാമ്പത്തിക വർഷം
TY നികുതി വർഷം