1. ഇ-ഫയലിംഗ് അക്കൗണ്ടിലേക്ക് എന്റെ CA യെ എങ്ങനെ ചേർക്കാം?
നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌തതിന് ശേഷം ഈ സേവനം ഉപയോഗിച്ച് നിങ്ങളുടെ ചാർട്ടേഡ് അക്കൗണ്ടൻ്റിനെ(കളെ) നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ടിലേക്ക് ചേർക്കാവുന്നതാണ്. ഇനിപ്പറയുന്നവ ചെയ്യാൻ എന്റെ CA സേവനം നിങ്ങളെ അനുവദിക്കുന്നു:

  • നിങ്ങളുടെ ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങൾ അംഗീകരിച്ച സജീവവും നിഷ്‌ക്രിയവുമായ CA കളുടെ ഒരു പട്ടിക കാണുക
  • ഒരു CA യെ ചേർക്കുക
  • ഫോമുകൾ CA-യക്ക് നിയോഗിക്കുക
  • നിയോഗിച്ച ഫോമുകൾ പിൻവലിക്കുക
  • ഒരു CA യെ സജീവമാക്കുക
  • ഒരു CA യെ നിഷ്ക്രിയമാക്കുക

2. ആർ‌ക്കാണ് എന്റെ CA എന്ന സേവനത്തിലേക്ക് പ്രവേശിക്കാൻ കഴിയുക?
ഇനിപ്പറയുന്ന വിഭാഗങ്ങളിലൊന്നിൽ ഉൾപ്പെടുന്ന ഇ-ഫയലിംഗ് പോർട്ടലിൻ്റെ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കളും ഈ സേവനം ആക്സസ് ചെയ്യാൻ കഴിയും:

  • വ്യക്തി
  • HUF
  • കമ്പനി, AOP, BOI, AJP, ട്രസ്റ്റ്, സർക്കാർ, LA (പ്രാദേശിക അധികാരികൾ), ഫേം
  • ടാക്സ് ഡിഡക്ടറും കളക്ടറും



3. CA-യ്ക്ക് നിയോഗിച്ചിട്ടുള്ള ഫോമുകൾ എനിക്ക് പിൻവലിക്കാനാകുമോ?
അതെ, CA-യ്ക്ക് നിയോഗിച്ച ശേഷം ഫോമുകൾ പിൻവലിക്കാവുന്നതാണ്. ഒരു CA-യ്ക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ഫോമുകളും ഉപയോക്താവിന് കാണാനും ആവശ്യമെങ്കിൽ പിൻവലിക്കാനും കഴിയും.

4. എന്തിനാണ് ഞാൻ ഒരു CA -യെ അധികാരപ്പെടുത്തേണ്ടത്?
നിങ്ങൾക്ക് വേണ്ടി CA ഏതെങ്കിലും ഫോം ഫയൽ ചെയ്യുന്നതിന് മുമ്പ് അല്ലെങ്കിൽ ഇ-ഫയലിംഗ് പോർട്ടലിൽ സമർപ്പിക്കുന്നതിന് മുമ്പ്, അദ്ദേഹത്തെ അല്ലെങ്കിൽ അവരെ നിങ്ങൾ അധികാരപ്പെടുത്തിയിരിക്കണം. മാത്രമല്ല, CA യുടെ സർ‌ട്ടിഫിക്കേഷൻ‌ ആവശ്യമായ ചില നിയമാനുസൃതമായ ഫോമുകളും ഉണ്ട്. ഈ സേവനം ഉപയോഗിച്ച് നിങ്ങൾക്ക് CA ചേർക്കാൻ കഴിയും കൂടാതെ ITR / ഫോമുകൾ സമർപ്പിക്കുന്നതിനുള്ള കൂട്ടിച്ചേർക്കൽ അഭ്യർത്ഥന CA സ്വീകരിക്കുകയും വേണം.