1. പരിവർത്തന കാലയളവിൽ TDS ബാധ്യതകൾ ഏത് നിയമപ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത് എന്ന് നിർണ്ണയിക്കുന്നതിനുള്ള അടിസ്ഥാനപരമായ മാനദണ്ഡം എന്താണ്?

TDS ബാധകമാകുന്നത് ഏത് നിയമപ്രകാരമാണ് എന്നത്, "തുക ക്രെഡിറ്റ് ചെയ്യപ്പെടുകയോ പണമടയ്ക്കുയോ ചെയ്യുന്നതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്" എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇതിലെ ആദ്യത്തേത് 2026 മാർച്ച് 31നോ അതിനുമുമ്പോ ആണെങ്കിൽ ആദായനികുതി നിയമം, 1961 ബാധകമായിരിക്കും. എന്നാൽ ഇതിലെ ആദ്യത്തേത് 2026 ഏപ്രിൽ 1നോ അതിനുശേഷമോ ആണെങ്കിൽ ആദായനികുതി നിയമം, 2025 ലെ വ്യവസ്ഥകളാണ് ബാധകമാകുന്നത്.

ഉദാഹരണം: തൊഴിൽ ഫീസ് 2026 മാർച്ചിൽ അക്കൗണ്ട് ബുക്കിൽ ക്രെഡിറ്റ് ചെയ്യപ്പെട്ടു. എന്നാൽ പണം നൽകുന്നത് 2026 ഏപ്രിലിൽ ആണ്. ഈ സാഹചര്യത്തിൽ, ആദായനികുതി നിയമം, 1961 ലെ വ്യവസ്ഥകളാണ് ബാധകമാകുന്നത്. അതിനാൽ 2026 മാർച്ചിൽ തന്നെ TDS കുറയ്ക്കേണ്ടതാണ്.

2026 മാർച്ചിൽ മുൻകൂർ പണമടച്ചു. എന്നിരുന്നാലും, ഇത് 2026 ഏപ്രിലിൽ ബുക്കുകളിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്നു.
ഈ സാഹചര്യത്തിൽ, 1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകും കൂടാതെ
2026 മാർച്ചിൽ TDS കുറയ്ക്കണം.

2. ഒരു ഡിഡക്റ്റർക്ക് പ്രതിമാസ പണമടവുകളുള്ള ഒരു കരാർ നിലവിലുണ്ടെങ്കിൽ പഴയ നിയമത്തിൽ നിന്ന് പുതിയ നിയമത്തിലേക്കുള്ള മാറ്റം അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യണം?

2026 മാർച്ച് 31 വരെ നൽകുന്ന/ക്രെഡിറ്റ് ചെയ്യുന്ന എല്ലാ തുകയും പഴയ നിയമമാണ് ഡിഡക്ടർ ബാധകമാക്കേണ്ടത്. 2026 ഏപ്രിൽ 1 മുതൽ നൽകുന്ന/ക്രെഡിറ്റ് ചെയ്യുന്ന തുകയ്ക്ക് പുതിയ നിയമം ബാധകമാകും. പുതിയ നിയമം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്നു എന്ന കാരണത്താൽ മാത്രം നിലവിലുള്ള കരാർ ഭേദഗതി ചെയ്യേണ്ടതില്ല. ക്രെഡിറ്റ് ചെയ്ത തീയതിയോ പണമടച്ച തീയതിയോ, ഇവയിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്, അതിന്‍റെ അടിസ്ഥാനത്തിൽ ബാധകമായ TDS വ്യവസ്ഥ ഡിഡക്ടർ പ്രയോഗിക്കേണ്ടതുണ്ട്.

ഉദാഹരണം: M/s. XYZ Ltd. എന്ന സ്ഥാപനം M/s. ABC ക്ലീനിംഗ് സർവീസസുമായി പ്രതിമാസ പരിചാരക കരാറിൽ ഏർപ്പെട്ടിരിക്കുന്നു. 2026 മാർച്ചിലെ പണം (31.03.2026ന് ലഭിച്ചു) → TDS ബാധ്യത പഴയ നിയമത്തിലെ വകുപ്പ് 194C പ്രകാരമായിരിക്കും. 2026 ഏപ്രിലിലെ പണം (30.04.2026ന് ലഭിച്ചു) → TDS ബാധ്യത പുതിയ നിയമത്തിലെ വകുപ്പ് 393(1) [പട്ടിക: ക്ര. നം. 6(i)] പ്രകാരമായിരിക്കും. ഇരു നിയമങ്ങളിലും TDS നിരക്കുകളും പരിധികളും ഒരുപോലെയാണ്.

3. പുതിയ നിയമപ്രകാരം TDS നിരക്കുകളിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?

ഇല്ല. എല്ലാ വിഭാഗങ്ങളിലുമുള്ള പേയ്‌മെന്‍റുകൾക്കുമുള്ള TDS നിരക്കുകളും സാമ്പത്തികപരിധികളും ആദായനികുതി നിയമം, 1961 പ്രകാരം ഉള്ളതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. വകുപ്പ് 393 പ്രകാരമുള്ള TDS വ്യവസ്ഥകളുടെ ഏകീകരണം ലളിതമായ ഒരു പട്ടികാ അവതരണമാണ്, TDS നിരക്കുകളിലോ നികുതി നയത്തിലോ വരുത്തിയ മാറ്റമല്ല.

4. 01.04.2026 ന് ശേഷം നടത്തിയ പണമടവിന് പഴയ നിയമം വകുപ്പ് നമ്പർ രേഖപ്പെടുത്തി ഒരു ഡിഡക്ടർ തെറ്റായി TDS കിഴിവുചെയ്താൽ എന്ത് സംഭവിക്കും?

ബാധകമായ നിരക്ക്, പരിധി തുടങ്ങിയ പ്രധാന വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, പഴയ വകുപ്പ് നമ്പർ (ഉദാഹരണത്തിന്, വകുപ്പ് 393(1) ന് പകരം വകുപ്പ് 194C [പട്ടിക: ക്രമ നമ്പർ 6(i)]) രേഖപ്പെടുത്തുന്നത് TDS റിട്ടേൺ സമർപ്പിക്കുന്ന സമയത്ത് നടപതിക്രമങ്ങളിൽ പിഴവുകൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. അത്തരം സന്ദർഭങ്ങളിൽ സൂചിപ്പിച്ച വകുപ്പ് തിരുത്തുന്നതിനായി ഡിഡക്ടർ ഒരു തിരുത്തൽ പ്രസ്താവന സമർപ്പിക്കേണ്ടതുണ്ട്.

5. ഒരു കമ്പനി 2026 മാർച്ച് 28 ന് ഒരു കരാറുകാരന് പണം നൽകുന്നു. ഈ സാഹചര്യത്തിൽ ഏത് നിയമമാണ് TDS നിയന്ത്രിക്കുന്നത്?

ആദായനികുതി നിയമം, 1961-ലെ TDS വ്യവസ്ഥകളാണ് ബാധകമാകുക കാരണം TDS ബാധ്യതയ്ക്ക് കാരണമാകുന്ന സംഭവം — അതായത് വരുമാനം നൽകുകയോ അക്കൗണ്ടിൽ ലഭ്യമാകുകയോ ചെയ്യുന്നതിൽ ഏതാണോ ആദ്യം സംഭവിച്ചത് — 2026 ഏപ്രിൽ 1 ന് മുമ്പാണ് നടന്നത്. ആദായനികുതി നിയമം, 2025 ലെ പ്രാബല്യത്തിൽ വന്നാലും 2026 ഏപ്രിൽ 1 ന് മുമ്പ് ആരംഭിക്കുന്ന നികുതി വർഷങ്ങളുമായി ബന്ധപ്പെട്ട് 1961 ലെ നിയമപ്രകാരം ഇതിനകം ഉണ്ടായ ബാധ്യതകളെയോ ഉത്തരവാദിത്വങ്ങളെയോ അത് ബാധിക്കുകയില്ല.

6. പലിശ വരുമാനം 2026 മാർച്ച് 31 ന് പണം സ്വീകരിക്കുന്നയാളുടെ അക്കൗണ്ടിൽ ലഭ്യമാകുമെങ്കിലും 2026 ഏപ്രിലിലാണ് അത് നൽകുന്നത്. അത്തരം പലിശ പണമടവുകളിൽ TDS നിയന്ത്രിക്കുന്നത് ഏത് നിയമമാണ്?

ആദായനികുതി നിയമം, 1961ലെ TDS വ്യവസ്ഥകളാണ് ബാധകമാകുക, കാരണം TDS ബാധ്യതയ്ക്ക് കാരണമാകുന്ന സംഭവം — വരുമാനം നൽകുകയോ അല്ലെങ്കിൽ ലഭ്യമാകുകയോ ചെയ്യുന്നതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് — 2026 ഏപ്രിൽ 1ന് മുമ്പാണ് ഉണ്ടായത്. TDS നിക്ഷേപിക്കുന്ന തീയതിയോ പലിശ അടയ്ക്കുന്ന തീയതിയോ പിന്നീട് ഉണ്ടായാലും ബാധകമായ നിയമം ഒരിക്കൽ TDS ബാധ്യത സൃഷ്ടിച്ചശേഷം മാറുകയില്ല.

7. 2025 ലെ ആദായനികുതി നിയമം നിലവിൽ വന്നതിനുശേഷം നികുതി ഡിഡക്ടർമാർ അവരുടെ ERP, ശമ്പള വിതരണ നിർണ്ണയ സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടോ?

അതെ. വരുമാനനികുതി നിയമം, 2025 പ്രകാരമുള്ള പുതിയ വകുപ്പ് നമ്പറുകൾ, പദപ്രയോഗങ്ങൾ, അറിയിപ്പ് സംബന്ധമായ ആവശ്യകതകൾ എന്നിവ പ്രതിഫലിപ്പിക്കുന്നതിനായി ERP, ശമ്പള വിതരണ നിർണ്ണയ സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടതാണ്.

8. 2026 മാർച്ചിൽ നികുതി കുറച്ചിട്ടുണ്ടെങ്കിലും അതിന്‍റെ നിക്ഷേപം 2026 മെയ് മാസത്തിലാണ് നടത്തിയതെങ്കിൽ വൈകിയുള്ള നിക്ഷേപത്തിന്‍റെ അനന്തരഫലം ഉണ്ടാകുമോ?

അതെ. 2026 മാർച്ച് മാസത്തിൽ കുറച്ച നികുതി നിക്ഷേപിക്കേണ്ട അവസാന തീയതി 2026 ഏപ്രിൽ 30 ആണ്. ഈ സാഹചര്യത്തിൽ TDS 2026 മെയ് മാസത്തിൽ നിക്ഷേപിക്കുന്നതിനാൽ ഈ കാലതാമസത്തിന് കിഴിവ് ചെയ്ത തീയതി മുതൽ യഥാർത്ഥമായി അടച്ച തീയതി വരെ പ്രതിമാസം 1.5% പലിശ ബാധ്യത വരും.

9. ചലാൻ സഹിത TDS പ്രസ്താവന സംവിധാനം എന്താണ്, പരിവർത്തന കാലയളവിൽ അത് എങ്ങനെ പ്രവർത്തിക്കും?

പഴയ നിയമപ്രകാരം ചില നിർദ്ദിഷ്ട ഇടപാടുകൾക്ക് സാധാരണ ത്രൈമാസ TDS റിട്ടേണിന് പകരം നികുതി കുറവ് ചെയ്യുന്നവർ ഒരു TDSസഹിത ചലാൻ പ്രസ്താവന (ഫോമുകൾ 26QB, 26QC, 26QD, 26QE) സമർപ്പിക്കേണ്ടതുണ്ട്. ഇവ താഴെപ്പറയുന്നവയ്ക്ക് ബാധകമാണ്:
(i) ഫോം 26QB — സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിനുള്ള TDS (വകുപ്പ് 194 -IA);
(ii) ഫോം 26QC — വ്യക്തി/HUF നൽകുന്ന വാടകയിലെ TDS (വകുപ്പ് 194 -IB);
(iii) ഫോം 26QD — വ്യക്തികൾ/HUFകൾ കരാറുകാരും തൊഴിൽ ചെയ്യുന്നവരും നൽകുന്ന പണമടവുകളിലെ TDS (വകുപ്പ് 194M);
(iv) ഫോം 26QE — വെർച്വൽ ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിലെ TDS (വകുപ്പ് 194S).

2026 മാർച്ച് 31 നോ അതിനുമുമ്പോ ലഭ്യമാകുന്ന അല്ലെങ്കിൽ അടയ്ക്കുന്ന ഇടപാടുകൾക്ക്, പഴയ നിയമപ്രകാരമുള്ള ഈ ഫോമുകൾ തുടർന്നും ബാധകമായിരിക്കും.
 
2026 ഏപ്രിൽ 1 നോ അതിനുശേഷമോ ലഭ്യമാകുന്ന അല്ലെങ്കിൽ അടയ്ക്കുന്ന ഇടപാടുകൾക്ക്, പുതിയ നിയമപ്രകാരം ചലാൻസഹിത TDS പ്രസ്താവന സമർപ്പിക്കേണ്ടതുണ്ട്. ആദായനികുതി നിയമം, 2026 അനുസരിച്ച്, മുകളിൽ പറഞ്ഞ നാല് തരം ഇടപാടുകൾക്കും ഒരു പൊതുവായ ഫോം അതായത് ഫോം നമ്പർ 141 ഉപയോഗിക്കാം.

10. e -TDS/TCS റിട്ടേൺ തയ്യാറാക്കൽ സൗകര്യം (RPU) പഴയതും പുതിയതുമായ മാതൃകകളെ പിന്തുണയ്ക്കുമോ?

അതെ. പരിവർത്തന കാലയളവിൽ സർക്കാർ റിട്ടേൺ തയ്യാറാക്കുന്നതിനുള്ള യൂട്ടിലിറ്റികളും
TRACES പോർട്ടലും (2026 മാർച്ച് വരെ ഉള്ള കാലയളവിന്) പഴയ രൂപത്തിലുള്ള റിട്ടേണുകളും
(2026 ഏപ്രിൽ മുതൽ ആരംഭിക്കുന്ന കാലയളവിന്) പുതിയ രൂപത്തിലുള്ള റിട്ടേണുകളും രണ്ടും പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കും.

11. 2025 -26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ (ഒക്ടോബർ - ഡിസംബർ 2025) TDS റിട്ടേണിൽ ഒരു ഡിഡക്ടർ ഒരു പിശക് കണ്ടെത്തിയാൽ, 01.04.2026 ന് ശേഷം അതിന് തിരുത്തി സമർപ്പിക്കാൻ കഴിയുമോ?

അതെ. പഴയ നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്ന കാലയളവുകളിലെ TDS റിട്ടേണുകളിലെ തിരുത്തലുകൾ പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷവും സമർപ്പിക്കാൻ കഴിയും. അത്തരത്തിൽ തിരുത്തിയ പ്രസ്താവനകൾ അസ്സൽ പ്രസ്താവന സമർപ്പിക്കേണ്ടിരുന്ന നികുതി വർഷത്തിന്‍റെ അവസാനം മുതൽ രണ്ട് വർഷത്തിനുള്ളിൽ സമർപ്പിക്കാവുന്നതാണ്.

12.31.03.2026 ന് മുമ്പുള്ള കാലയളവുകളിലെ പുതുക്കിയതോ തിരുത്തിയതോ ആയ TDS റിട്ടേണുകൾ പഴയ നിയമപ്രകാരമാണോ അതോ പുതിയ നിയമപ്രകാരമാണോ ഫയൽ ചെയ്യേണ്ടത്?

ആദായനികുതി നിയമം, 1961 നിയന്ത്രിക്കുന്ന കാലയളവുകളുമായി ബന്ധപ്പെട്ട പുതുക്കിയതോ തിരുത്തിയതോ ആയ TDS റിട്ടേണുകൾ, 2026 ഏപ്രിൽ 1ന് ശേഷം അത്തരം പരിഷ്കരണം നടത്തിയാലും പഴയ നിയമ ചട്ടക്കൂട് പ്രകാരമാണ് സമർപ്പിക്കേണ്ടത്. പഴയ നിയമത്തിന് ബാധകമായ ഫോം നമ്പറുകളും മാതൃകകളും അത്തരം തിരുത്തലുകൾക്ക് ബാധകമാകും.

13.2025 -26 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഒരു ഡിഡക്ടർ നിശ്ചിത തീയതിക്കുള്ളിൽ ഫോം 16A നൽകുന്നതിൽ പരാജയപ്പെട്ടാൽ, ഏത് നിയമപ്രകാരമാണ് പിഴ ചുമത്തുന്നത്?

2025-26 സാമ്പത്തിക വർഷത്തിനായുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിൽ പരാജയപ്പെട്ടാൽ, അതിന് ബാധകമായ പിഴ ആദായനികുതി നിയമം, 1961 പ്രകാരമായിരിക്കും. പഴയ നിയമത്തിലെ വകുപ്പ് 272A(2)(g) പ്രകാരം,വീഴ്ച വരുത്തിയ കാലയളവിന് പ്രതിദിനം 500 രൂപ പിഴ ഈടാക്കാം. ഈ ബാധ്യത പഴയ നിയമം ബാധകമായ കാലയളവിലെ നിയമമായതിനാൽ പിഴ വ്യവസ്ഥകളും പഴയ നിയമപ്രകാരമായിരിക്കും ബാധകമാകുക.

14. 31.03.2026 ന് മുമ്പ് നടത്തിയ പണമടവിലോ പണലഭ്യതയിലോ ഒരു ഡിഡക്ടർ TDS കുറയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കും?

പഴയ നിയമത്തിലെ വകുപ്പ് 201(1) പ്രകാരം, നികുതി കിഴിവ് ചെയ്യുന്ന വ്യക്തിയെ (deductor) “സ്വതേ നികുതിദായകൻ” ആയി പരിഗണിക്കുന്നു.
ഇതിന്‍റെ പ്രത്യാഘാതങ്ങൾ താഴെപ്പറയുന്നവയാണ്:
(i) TDS തുക ഡിഡക്ടറിൽ നിന്ന് തന്നെ പിരിച്ചെടുക്കൽ
(ii) നികുതി കുറയ്ക്കാത്തതിന് പ്രതിമാസം 1% പലിശ (കിഴിവ് ചെയ്യേണ്ട തീയതി മുതൽ യഥാർത്ഥത്തിൽ കിഴിവ് ചെയ്ത തീയതി വരെ) നികുതി
നിക്ഷേപിക്കാത്തതിന് പ്രതിമാസം 1.5% നിരക്കിൽ പലിശ (കുറച്ച തീയതി മുതൽ യഥാർത്ഥത്തിൽ അടച്ച തീയതി വരെ);
(iii) പഴയ നിയമത്തിലെ വകുപ്പ് 271C പ്രകാരമുള്ള പിഴ (കിഴിവ് ചെയ്യാത്ത നികുതി തുകയ്ക്ക് തുല്യം);

ഈ നടപടികൾ ആദായനികുതി നിയമം, 2025ലെ വകുപ്പ് 536(2)(c), (d) എന്നിവ പ്രകാരം 2026 ഏപ്രിൽ 1 ന് ശേഷവും ആരംഭിക്കാവുന്നതാണ്.

15. പുതിയ നിയമപ്രകാരം ഡിഡക്റ്ററെ സ്വതേ നികുതിദായകനായി കണക്കാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള സമയപരിധിയിൽ എന്തെങ്കിലും മാറ്റമുണ്ടോ?

ഇല്ല. പുതിയ നിയമപ്രകാരം, ഡിഡക്റ്ററെ സ്വതേ നികുതിദായകനായി കണക്കാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള സമയപരിധിയിൽ മാറ്റമില്ല; അത് പഴയ നിയമത്തിലെ വ്യവസ്ഥയോടു സാമ്യമുള്ളതാണ്. വരുമാനനികുതി നിയമം, 2025-ലെ വകുപ്പ് 398(5) പ്രകാരം, അത്തരം ഉത്തരവ് താഴെ പറയുന്നവയിൽ പിന്നീട് സംഭവിക്കുന്ന തീയതിക്ക് ശേഷം പുറപ്പെടുവിക്കാൻ പാടില്ല: (i) നികുതി കിഴിക്കുകയോ പിരിക്കുകയോ ചെയ്യേണ്ടിയിരുന്ന നികുതി വർഷത്തിന്‍റെ അവസാനം മുതൽ ആറു വർഷം; അല്ലെങ്കിൽ (ii) തിരുത്തൽ പ്രസ്താവന സമർപ്പിച്ച നികുതി വർഷത്തിന്‍റെ അവസാനം മുതൽ രണ്ട് വർഷം പൂർത്തിയായ ശേഷം.

16. ഡിഡക്ടർ നികുതി കിഴിച്ചിട്ടില്ലെങ്കിൽ, ഡിഡക്റ്റി ആ വരുമാനത്തിന്മേലുള്ള നികുതി നേരിട്ട് അടച്ചിട്ടുണ്ടെങ്കിൽ ഡിഡക്ടർ ഇപ്പോഴും അതിന് ബാധ്യസ്ഥനാണോ?

പുതിയ നിയമത്തിലെ വകുപ്പ് 398(2) പ്രകാരം (പഴയ നിയമത്തിലെ വകുപ്പ് 201(1) ലെ വ്യവസ്ഥയ്ക്ക് അനുസൃതമായി), ഡിഡക്റ്റർ ആദായ റിട്ടേൺ സമർപ്പിച്ചിട്ടുണ്ടെങ്കിൽ വരുമാനം കണക്കാക്കുമ്പോൾ നികുതി ഇളവ് ചെയ്ത തുക പരിഗണിച്ച് നിശ്ചിത ഫോമിൽ (ഫോം 26A) ഒരു സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ ഡിഡക്റ്ററെ സ്വതേ നികുതിദായകനായി കണക്കാക്കില്ല. എന്നിരുന്നാലും കാലതാമസ കാലയളവിലേക്കുള്ള പലിശയ്ക്ക് ഡിഡക്റ്റർ ബാധ്യസ്ഥനാണ്. രണ്ട് നിയമങ്ങളിലും ഈ വ്യവസ്ഥ ഒരുപോലെയാണ്.

17. നികുതി കിഴിവ് ചെയ്തിട്ടില്ലെങ്കിലോ നിശ്ചിത തീയതിക്കുള്ളിൽ നിക്ഷേപിച്ചിട്ടില്ലെങ്കിലോ പുതിയ നിയമപ്രകാരം കിഴിവ് ചെയ്തതിനുള്ള പ്രത്യാഘാതം എന്താണ്?

നികുതി കുറയ്ക്കാതിരിക്കുകയോ നിശ്ചിത തീയതിക്കുള്ളിൽ TDS നിക്ഷേപിക്കാതിരിക്കുകയോ ചെയ്താൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഡിഡക്ടറെ "സ്വതേ നികുതിദായകനായി" കണക്കാക്കാം, അതിനാ ഡിഡക്ടറിൽ നിന്ന് TDS തുക പലിശ സഹിതം പിരിച്ചെടുക്കപ്പെടാം. ഡിഡക്ടർക്ക് പിഴ ചുമത്തപ്പെടാനും നിശ്ചിത തീയതിക്കുള്ളിൽ കിഴിവ് ചെയ്തിട്ടും നിക്ഷേപിച്ചില്ലെങ്കിൽ നിയമനടപടികൾ ആരംഭിക്കാനും സാധ്യതയുണ്ട്.
മുകളിൽ പറഞ്ഞതിന് പുറമേ, 2025 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 35(B) പ്രകാരം (പഴയ നിയമത്തിലെ വകുപ്പ് 40(A)(IA) പ്രകാരം), നികുതി കിഴിവ് ലഭിച്ചതും എന്നാൽ കിഴിവ് ചെയ്യാത്തതോ റിട്ടേൺ സമർപ്പിക്കേണ്ട തീയതിക്കുള്ളിൽ നിക്ഷേപിക്കാത്തതോ ആയ ഒരു താമസക്കാരന് അടയ്ക്കേണ്ട മൊത്തം തുകയുടെ 30% ബിസിനസ് വരുമാനം കണക്കാക്കുമ്പോൾ ചെലവായി അനുവദിക്കപ്പെടില്ല.

ഉദാഹരണം: M/s. ABC ട്രേഡേഴ്സ് 2026 -27 നികുതി വർഷത്തിൽ തൊഴിൽ ഫീസായി 5 ലക്ഷം രൂപ അടയ്ക്കുന്നു, പക്ഷേ നികുതി കുറയ്ക്കുന്നില്ല. 2026 -27 വർഷത്തിലെ ബിസിനസ് വരുമാനം കണക്കാക്കുമ്പോൾ, വകുപ്പ് 35(B) പ്രകാരം 1.5 ലക്ഷം രൂപ (5 ലക്ഷം രൂപയിൽ 30%) ചെലവായി അനുവദിക്കില്ല.

18. പരിവർത്തന കാലയളവിൽ TCS നിയമപാലനത്തിനുള്ള നിലപാട് എന്താണ്?

ആദായനികുതി നിയമം, 2025 ലെ വകുപ്പ് 394 പ്രകാരം സ്രോതസ്സിൽ നിന്ന് നികുതി പിരിക്കൽ (TCS) സംബന്ധിച്ച വ്യവസ്ഥകൾ ഏകീകരിച്ചിരിക്കുന്നു. ഡെബിറ്റ്/രസീതിന് കാരൻമാകുന്ന അതേ പരിവർത്തന തത്വങ്ങൾ TCSനും ഒരുപോലെ ബാധകമാകും.

അതനുസരിച്ച്, 2026 മാർച്ച് 31നോ അതിനുമുമ്പോ നൽകിയതോ സ്വീകരിച്ചതോ ആയ തുകകൾക്ക് TCS വ്യവസ്ഥകൾ പഴയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തുടർന്നും നിയന്ത്രിക്കപ്പെടും. അതുപോലെ, 2026 ഏപ്രിൽ 1 നോ അതിനുശേഷമോ നൽകിയതോ സ്വീകരിച്ചതോ ആയ തുകകൾക്ക് TCS വ്യവസ്ഥകൾ ആദായനികുതി നിയമം, 2025ലെ വകുപ്പ് 394 പ്രകാരം നിയന്ത്രിക്കപ്പെടും.

19. ഒരു തൊഴിലുടമ 2026 മാർച്ച് മാസത്തെ ശമ്പളം 2026 മാർച്ച് 31 നും, 2026 ഏപ്രിൽ മാസത്തെ ശമ്പളം 2026 ഏപ്രിൽ 30 നും നൽകുന്നു. 1961 ലെ ആദായനികുതി നിയമത്തിൽ നിന്ന് ആദായനികുതി നിയമം, 2025 ലെ ത്തിലേക്കുള്ള മാറ്റം കണക്കിലെടുക്കുമ്പോൾ, സ്രോതസ്സിൽ നികുതി എങ്ങനെ കുറയ്ക്കണം?

ശമ്പളവുമായി ബന്ധപ്പെട്ട TDS വ്യവസ്ഥകൾ പ്രകാരം, പണമടയ്ക്കുന്ന സമയത്ത് നികുതി കുറയ്ക്കേണ്ടതുണ്ട്. അതിനാൽ, ശമ്പളത്തിനായുള്ള TDS, ശമ്പളം നൽകുന്ന തീയതിയെ അടിസ്ഥാനമാക്കി വ്യത്യസ്ത നിയമങ്ങൾ വഴി നിയന്ത്രിക്കപ്പെടും, താഴെപ്പറയുന്നതുപോലെ:
• 2026 മാർച്ച് 31 ന് നൽകുന്ന 2026 മാർച്ചിലെ ശമ്പളം ആദായനികുതി നിയമം, 1961 പ്രകാരമായിരിക്കും നിയന്ത്രിക്കപ്പെടുന്നത്, കാരണം പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പാണ് പണം കൊടുത്തത്.
• 2026 ഏപ്രിൽ 1നോ അതിനുശേഷമോ പണം നൽകിയതിനാൽ, 2026 ഏപ്രിൽ 30 ന് നൽകുന്ന 2026 ഏപ്രിൽ മാസത്തെ ശമ്പളം ആദായനികുതി നിയമം, 2025 പ്രകാരം നിയന്ത്രിക്കപ്പെടും.

20. 2025-26 സാമ്പത്തിക വർഷത്തിൽ നിന്ന് 2026-27 നികുതി വർഷത്തിലേക്കുള്ള പരിവർത്തന സമയത്ത് തൊഴിലുടമകൾ ശമ്പളത്തിന്മേലുള്ള TDS എങ്ങനെ കൈകാര്യം ചെയ്യണം?

തൊഴിലുടമകൾ ശമ്പളവുമായി ബന്ധപ്പെട്ട TDS താഴെപ്പറയുന്നവിധം കൈകാര്യം ചെയ്യണം:
(i) 2025 - 26 സാമ്പത്തിക വർഷത്തിലെ (2026 മാർച്ച് വരെ അടച്ച) ശമ്പളത്തിന്: TDS ബാധ്യതകൾ പഴയ നിയമത്തിലെ വകുപ്പ് 192 അനുസരിച്ചായിരിക്കും;
(ii) 2026-27 നികുതി വർഷത്തിലെ (2026 ഏപ്രിൽ മുതൽ അടച്ചത്) ശമ്പളത്തിന്: പുതിയ നിയമത്തിലെ വകുപ്പ് 392(1) അനുസരിച്ചായിരിക്കും TDS ബാധ്യതകൾ;
(iii) 2026 -27 വർഷത്തേക്കുള്ള പ്രതീക്ഷിക്കുന്ന വരുമാനം, കിഴിവുകൾ, നികുതി വ്യവസ്ഥ എന്നിവ കണക്കിലെടുത്ത്, പുതിയ നികുതി വർഷത്തേക്ക് തൊഴിലുടമ 2026 ഏപ്രിൽ 1 മുതൽ TDS കണക്കുകൂട്ടൽ പുനഃസജ്ജമാക്കണം.

21. ഒരു ജീവനക്കാരൻ TY 2026 -27 ലെ നിക്ഷേപ സാക്ഷ്യപത്രം സമർപ്പിക്കുകയാണെങ്കിൽ, അത് പഴയ നിയമ വ്യവസ്ഥകളെയോ പുതിയ നിയമ വ്യവസ്ഥകളെയോ പരാമർശിക്കേണ്ടതുണ്ടോ?

2026 - 27 ലെ നികുതി വർഷത്തേക്കുള്ള നിക്ഷേപ സാക്ഷ്യപത്രം ആദായനികുതി നിയമം, 2025 ലെ വ്യവസ്ഥകളെ പരാമർശിക്കണം. ഉദാഹരണത്തിന്, പഴയ നിയമത്തിലെ വകുപ്പ് 80C പ്രകാരമുള്ള കിഴിവുകൾ ഇപ്പോൾ ആദായനികുതി നിയമം, 2025 ലെ വകുപ്പ് 123 നോടൊപ്പം വായിച്ച ഷെഡ്യൂൾ XV ആയി പരാമർശിക്കപ്പെടും. 2026 ഏപ്രിൽ മുതൽ പുതിയ വകുപ്പ് നമ്പറിംഗ് പ്രതിഫലിപ്പിക്കുന്നതിന് തൊഴിലുടമയുടെ ശമ്പള വിതരണ നിർണ്ണയ സംവിധാനം നവീകരിക്കണം.

22. 2026 -27 വർഷത്തേക്കുള്ള റിട്ടേണിൽ പഴയ നിയമപ്രകാരം കുറച്ച നികുതിക്ക് ഒരു ഡിഡക്റ്റി എങ്ങനെയാണ് തുക നേടിയെടുക്കുന്നത്?

2025 - 26 സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ നിന്ന് കുറച്ച നികുതി 2026 - 27 വർഷത്തിലെ വാർഷിക വിവര പ്രസ്താവനയിൽ (AIS) പ്രതിഫലിക്കും. പഴയ നിയമപ്രകാരം സമർപ്പിച്ച 2026 - 27 വർഷത്തിലെ വരുമാന റിട്ടേണിൽ ഡിഡക്റ്റി ഈ തുക നേടിയെടുക്കും. 2026 മാർച്ച് വരെയുള്ള കാലയളവിലേക്കുള്ള പഴയ വകുപ്പ് നമ്പറുകൾ AIS ൽ ദൃശ്യമാകും.

23. പഴയ നിയമപ്രകാരം 2026 മാർച്ചിൽ നികുതി കുറച്ചെങ്കിലും 01.04.2026 ന് ശേഷം ഡിഡക്ടർ നിക്ഷേപിച്ചാൽ ഡിഡക്റ്ററിന് ഇപ്പോഴും നികുതി തുക ലഭിക്കുമോ?

അതെ. TDS തുക നിർണയിക്കുന്നത് TDS നിക്ഷേപിച്ച തീയതിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ബന്ധപ്പെട്ട വരുമാനം ഏത് വർഷത്തിലാണ് മൂല്യനിർണ്ണയത്തിന് വിധേയമാകുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. അതിനാൽ, ഡിഡക്ടർ 2026 ഏപ്രിൽ 1ന് ശേഷം TDS നിക്ഷേപിച്ചാലും, 2025–26 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തേക്കുള്ള TDS റിട്ടേൺ കൃത്യമായി സമർപ്പിച്ചിട്ടുണ്ടെങ്കിൽ ആ TDS തുക 2026–27 മൂല്യനിർണ്ണയ വർഷത്തേക്കുള്ള AISൽ പ്രതിഫലിക്കും.

24. 2026 മാർച്ചിലും (പഴയ നിയമം) 2026 ഏപ്രിലിലും (പുതിയ നിയമം) നികുതി കുറച്ചാൽ TDS തുക എങ്ങനെ കൈകാര്യം ചെയ്യും?

തുകകൾ വ്യത്യസ്ത മൂല്യനിർണ്ണയ കാലയളവുകളിലേക്ക് ക്രമീകരിക്കപ്പെടും:

(i) 2026 മാർച്ചിൽ കിഴിച്ച നികുതി → AY 2026 -27 ലെ തുക (IT നിയമം, 1961 പ്രകാരം ഉൾപ്പെടുത്തിയിരിക്കുന്നു);
(ii) 2026 ഏപ്രിലിൽ കിഴിച്ച നികുതി → AY 2026 -27 തുക (IT നിയമം, 2025 പ്രകാരം ഉൾപ്പെടുത്തിയിരിക്കുന്നു).
 
ഇ-ഫയലിംഗ് സംവിധാനവും വാർഷിക വിവര പ്രസ്താവനയും (AY 2026–27നുള്ള AISഉം TY 2026–27നുള്ള Form No. 168ഉം) ഡിഡക്ടർ സമർപ്പിക്കുന്ന TDS റിട്ടേണിന്‍റെ അടിസ്ഥാനത്തിൽ ഈ നികുതി തുകകൾ സ്വയമേ വേർതിരിച്ച് ക്രമീകരിക്കും.

25. രണ്ട് വ്യത്യസ്ത AIS പ്രസ്താവനകൾ ഉണ്ടാകുമോ - ഒന്ന് 2026 -27 വർഷത്തിനും മറ്റൊന്ന് 2026 -27 നികുതി വർഷത്തിനും?

അതെ. ഓരോ മൂല്യനിർണ്ണയ/നികുതി വർഷത്തിനും വാർഷിക വിവര പ്രസ്താവന പ്രത്യേകം തയ്യാറാക്കുന്നതാണ്. 2026 -27 വർഷത്തേക്കുള്ള പ്രസ്താവന AIS രൂപത്തിലായിരിക്കും, കൂടാതെ 2025–26 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട TDS/TCS ഉൾപ്പെടെയുള്ള വിവരങ്ങൾ പഴയ വരുമാനനികുതി നിയമപ്രകാരം പ്രതിഫലിപ്പിക്കും.
എന്നിരുന്നാലും, 2026-27 ലെ നികുതി വർഷത്തെ വാർഷിക വിവര പ്രസ്താവന ഫോം നമ്പർ 168 ൽ ആയിരിക്കും, കൂടാതെ 2026–27 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതിയ വരുമാനനികുതി നിയമപ്രകാരം പ്രതിഫലിപ്പിക്കും. രണ്ട് പ്രസ്താവനകളും ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാകും.

26. പരിവർത്തന കാലയളവിലെ TDS നേടിയതും AIS ഉം തമ്മിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ ഒരു ഡിഡക്ടി എന്തുചെയ്യണം?

പരിവർത്തന സമയത്ത് പുതിയ നിയമത്തിലെ വകുപ്പുകൾ ഉപയോഗിക്കുന്നതിനുപകരം പഴയ നിയമവുമായി ബന്ധപ്പെട്ട സെക്ഷൻ നമ്പറുകൾ ഡിഡക്ടർ ഉപയോഗിക്കുന്നതിനാലോ, ചലാനിലോ TDS റിട്ടേണിലോ തെറ്റായ AY/TY തെരഞ്ഞെടുക്കുന്നതിനാലോ പൊരുത്തക്കേടുകൾ ഉണ്ടാകാം. ഡിഡക്റ്റിയുടെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ അനുരഞ്ജനം നടത്തുന്നത് നല്ലതാണ്. TDSൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ ഡിഡക്റ്റികൾ നികുതി കുറയ്ക്കുന്നതിന് ഉത്തരവാദിയായ തൊഴിലുടമയെ / ഡിഡക്റ്ററെ ഉടൻ അറിയിക്കണം. പൊരുത്തക്കേട് പരിഹരിക്കുന്നതിന് തൊഴിലുടമ / ഡിഡക്റ്റർ ഒരു പുതുക്കിയ TDS റിട്ടേൺ സമർപ്പിക്കേണ്ടതാണ്.