ITD നൽകിയ നോട്ടീസ്/ഉത്തരവ് പ്രാമാണീകരിക്കുക

(പൂർണ്ണ വിശ്വാസ്യതയ്ക്കായി ഇന്നുതന്നെ പ്രാമാണീകരിക്കുക)

(പൂർണ്ണ വിശ്വാസ്യതയ്ക്കായി ഇന്നുതന്നെ പ്രാമാണീകരിക്കുക)

Frequently Asked Questions

ITD പുറപ്പെടുവിച്ച അറിയിപ്പ് പ്രാമാണീകരിക്കുന്നതിനെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ

1. ആദായനികുതിവകുപ്പ് പുറപ്പെടുവിച്ച അറിയിപ്പ്/ഉത്തരവ് ഞാൻ പ്രാമാണീകരിക്കേണ്ടതിന്‍റെ ആവശ്യം എന്താണ്?

2019 ഒക്ടോബർ 1 നോ അതിനുശേഷമോ ആദായനികുതി വകുപ്പ് പുറപ്പെടുവിക്കുന്ന എല്ലാ ആശയവിനിമയങ്ങളിലും ഒരു പ്രത്യേക ഡോക്യുമെന്‍റ് ഐഡന്‍റിഫിക്കേഷൻ നമ്പർ (DIN) ഉണ്ടായിരിക്കുന്നതാണ്. നിങ്ങൾക്ക് ലഭിച്ച നോട്ടീസ്, ഉത്തരവ് അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള കത്തുകൾ യഥാർത്ഥമാണെന്നും ആദായനികുതി വകുപ്പ് തന്നെ പുറപ്പെടുവിച്ചതാണെന്നും ഉറപ്പുവരുത്തുന്നതിനായി ഈ സർവീസ് ഉപയോഗിച്ച് നിങ്ങൾക്ക് അവ പ്രാമാണീകരിക്കാവുന്നതാണ്.

2.ITD നോട്ടീസിലോ ഉത്തരവിലോ DIN ഇല്ലെങ്കിലോ?

അത്തരം സാഹചര്യങ്ങളിൽ, നിങ്ങൾക്ക് ലഭിച്ച നോട്ടീസ്/ഉത്തരവ്/കത്ത് അസാധുവായി കണക്കാക്കുന്നതാണ്. നിയമപരമായി നിലനിൽപ്പില്ലാത്തതായോ അല്ലെങ്കിൽ അങ്ങനെ ഒരു നോട്ടീസ് ഒരിക്കലും അയച്ചിട്ടില്ലാത്തതായോ ആയിരിക്കും ഇത് കണക്കാക്കുക. ഈ അറിയിപ്പിന്മേൽ നിങ്ങൾ യാതൊരുവിധ നടപടികളും സ്വീകരിക്കുകയോ മറുപടി നൽകുകയോ ചെയ്യേണ്ടതില്ല.

3. ITD എനിക്ക് പുറപ്പെടുവിച്ച ഉത്തരവ് എനിക്ക് എവിടെ പ്രാമാണീകരിക്കാനാകും?

ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച നോട്ടീസുകളോ ഉത്തരവുകളോ പ്രാമാണീകരിക്കുന്നതിനുള്ള സേവനം ഉപയോഗിച്ച് ഇ-ഫൈലിംഗ് പോർട്ടലിലൂടെ നിങ്ങൾക്ക് അധികാരികൾ നൽകിയ ഉത്തരവുകൾ പ്രാമാണീകരിക്കാവുന്നതാണ്.

4. ITD എനിക്ക് അയച്ച നോട്ടീസ് പ്രാമാണീകരിക്കുന്നതിനായി ഞാൻ ലോഗിൻ ചെയ്യേണ്ടതുണ്ടോ?

ഇല്ല, നോട്ടീസ് അല്ലെങ്കിൽ ഉത്തരവ് പ്രാമാണീകരിക്കുന്നതിനായി നിങ്ങൾ ഇ-ഫൈലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതില്ല. ഇ-ഫൈലിംഗ് പോർട്ടലിൽ ലഭ്യമായ ITD പുറപ്പെടുവിച്ച നോട്ടീസ്/ ഉത്തരവ് പ്രാമാണീകരിക്കുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് നോട്ടീസ് പ്രാമാണീകരിക്കാവുന്നതാണ്.

5. എന്‍റെ നോട്ടീസ് പ്രാമാണീകരിക്കുന്നതിനായി ഇ-ഫൈലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ മൊബൈൽ നമ്പർ തന്നെ നൽകേണ്ടതുണ്ടോ?

ഇല്ല, ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച നോട്ടീസ്, കത്ത് അല്ലെങ്കിൽ മറ്റ് അറിയിപ്പുകൾ പ്രാമാണീകരിക്കുന്നതിനായി ഇ-ഫൈലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ തന്നെ നൽകണമെന്ന് നിർബന്ധമില്ല. നിങ്ങളുടെ കൈവശമുള്ള ഏത് മൊബൈൽ നമ്പർ വേണമെങ്കിലും മൊബൈൽ നമ്പർ കോളത്തിൽ രേഖപ്പെടുത്തി അതിലേക്ക് OTP സ്വീകരിക്കാവുന്നതാണ്.

6. DIN എന്നാലെന്ത്?

DIN എന്നാൽ ഡോക്യുമെന്‍റ് ഐഡന്‍റിഫിക്കേഷൻ നമ്പർ എന്നാണ് അർത്ഥം. ഇത് കമ്പ്യൂട്ടർ വഴി സൃഷ്ടിക്കപ്പെടുന്ന ഒരു സവിശേഷ നമ്പറാണ്, ആദായനികുതി അധികാരി നികുതിദായകർക്ക് അയക്കുന്ന എല്ലാത്തരം ആശയവിനിമയങ്ങളിലും (കത്ത്/ നോട്ടീസ്/ ഉത്തരവ്/ മറ്റേതെങ്കിലും തരത്തിലുള്ള അറിയിപ്പുകൾ) ഈ നമ്പർ കൃത്യമായി രേഖപ്പെടുത്തിയിരിക്കേണ്ടതുണ്ട്.

Detailed guides and documentation