നിലവിലെ സ്ഥിതി പരിശോധിക്കുക ഉപയോക്തൃ മാനുവൽ
1. അവലോകനം
അടച്ച നികുതി തുക യഥാർത്ഥത്തിൽ അടയ്ക്കേണ്ട നികുതി തുകയേക്കാൾ കൂടുതലായിരിക്കുമ്പോൾ (TDS, TCS, മുൻകൂർ നികുതി അല്ലെങ്കിൽ സ്വയം വിലയിരുത്തൽ നികുതി മുഖേന) ആദായനികുതി വകുപ്പ് തിരികെ നൽകുന്ന തുകയാണ് ആദായനികുതി റീഫണ്ട് . ആദായനികുതി വകുപ്പ് മൂല്യനിർണ്ണയം നടത്തുമ്പോൾ എല്ലാ കിഴിവുകളും ഒഴിവാക്കലുകളും പരിഗണിച്ചശേഷമാണ് നികുതി കണക്കാക്കുന്നത്.
നികുതിദായകൻ റിട്ടേൺ ഇ-വെരിഫൈ ചെയ്തശേഷമാണ് നികുതി വകുപ്പ് റീഫണ്ട് നടപടികൾ ആരംഭിക്കുന്നത്. സാധാരണയായി നികുതിദായകന്‍റെ അക്കൗണ്ടിലേക്ക് റീഫണ്ട് തുക ലഭ്യമാകാൻ 4-5 ആഴ്ച വരെ സമയമെടുക്കും. എന്നിരുന്നാലും ഈ കാലയളവിനുള്ളിൽ റീഫണ്ട് ലഭിച്ചില്ലെങ്കിൽ നികുതിദായകൻ ITR-ലെ പൊരുത്തക്കേടുകൾ സംബന്ധിച്ച അറിയിപ്പുകൾ പരിശോധിക്കണം; റീഫണ്ടുമായി ബന്ധപ്പെട്ട് IT വകുപ്പ് അയച്ച അറിയിപ്പുകൾക്കായി ഇ-മെയിൽ പരിശോധിക്കണം. താഴെ വിശദീകരിച്ചിരിക്കുന്ന നടപടിക്രമങ്ങൾ അനുസരിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ റീഫണ്ടിന്‍റെ നിലവിലെ സ്ഥിതിയും പരിശോധിക്കാം.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള യൂസർ IDയും പാസ്‌വേഡും
- പാൻ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു
- റീഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് ITR സമർപ്പിച്ചിരിക്കണം
3. പ്രക്രിയ / ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം
3.1 റീഫണ്ടിന്‍റെ നിലവിലെ സ്ഥിതി
ഘട്ടം 1: e-Filing പോർട്ടലിന്‍റെ ഹോംപേജ് സന്ദർശിക്കുക.

ഘട്ടം 2: യൂസർ IDയും പാസ്‌വേഡും രേഖപ്പെടുത്തുക.

വ്യക്തിഗത ഉപയോക്താക്കൾക്ക് പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ അത് പ്രവർത്തനരഹിതമായിരിക്കുന്നു എന്ന് കാണിക്കുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം ലഭിക്കും.
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി ഇപ്പോൾ ബന്ധിപ്പിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.

ഘട്ടം 3: ഇ-ഫയൽ ടാബ് > ആദായനികുതി റിട്ടേണുകൾ > സമർപ്പിച്ച റിട്ടേണുകൾ കാണുക എന്നതിലേക്ക് പോകുക.

ഘട്ടം 4: ഇപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള മൂല്യനിർണ്ണയ വർഷത്തിലെ റീഫണ്ടിന്‍റെ നിലവിലെ സ്ഥിതി പരിശോധിക്കാം.
വിശദാംശങ്ങൾ കാണുക എന്നതിൽ ക്ലിക്ക് ചെയ്യുക; ഇവിടെ നിങ്ങൾക്ക് സമർപ്പിച്ച ITR ന്‍റെ പ്രവർത്തനഘട്ടങ്ങൾ പരിശോധിക്കാം.

നിലവിലെ സ്ഥിതി 1: റീഫണ്ട് അനുവദിച്ചപ്പോൾ:

നിലവിലെ സ്ഥിതി 2: റീഫണ്ട് ഭാഗികമായി ക്രമീകരിച്ചപ്പോൾ:

നിലവിലെ സ്ഥിതി 3: റീഫണ്ട് പൂർണ്ണമായി ക്രമീകരിച്ചപ്പോൾ:

നിലവിലെ സ്ഥിതി 4: റീഫണ്ട് പരാജയപ്പെട്ടപ്പോൾ:

കുറിപ്പ്: നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാണെങ്കിൽ റീഫണ്ട് പരാജയപ്പെടുകയും പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്ന ഒരു മുന്നറിയിപ്പ് സന്ദേശം നിങ്ങൾക്ക് കാണാനും സാധിക്കും.

റീഫണ്ട് പരാജയപ്പെടുന്നതിനുള്ള മറ്റ് കാരണങ്ങൾ:
മേൽപ്പറഞ്ഞവയ്ക്ക് പുറമേ ആദായനികുതി വകുപ്പ് നൽകാൻ നിശ്ചയിച്ചിട്ടുള്ള റീഫണ്ട് താഴെപ്പറയുന്ന കാരണങ്ങളാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുന്നതിൽ പരാജയപ്പെടാം:
1. ബാങ്ക് അക്കൗണ്ട് മുൻകൂട്ടി സാധൂകരിച്ചിട്ടില്ലെങ്കിൽ. ഇപ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിർബന്ധമായും മുൻകൂട്ടി സാധൂകരിക്കേണ്ടതുണ്ട്.
2. ബാങ്ക് അക്കൗണ്ടിൽ നൽകിയിരിക്കുന്ന പേര് പാൻ കാർഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ.
3. IFSC കോഡ് അസാധുവാണെങ്കിൽ.
4. ITRൽ നിങ്ങൾ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നിലവിലില്ലെങ്കിൽ.