1. ITNS 281N എന്നാലെന്ത്?
ആദായനികുതി നിയമം, 2025 പ്രകാരം സ്രോതസ്സിൽ നിന്ന് കിഴിച്ച നികുതി (TDS), സ്രോതസ്സിൽ നിന്ന് പിരിച്ച നികുതി (TCS) എന്നിവ അടയ്ക്കുന്നതിന് ഉപയോഗിക്കുന്ന ഒരു TDS ചലാൻ ഫോമാണ് ITNS 281N.
2. ഏതൊക്കെ മേജർ, മൈനർ ഇനങ്ങളാണ് ITNS 281Nൽ ഉൾപ്പെടുന്നത്?
മേജർ ഇനങ്ങൾ:
• കോർപ്പറേഷൻ നികുതി (0020)
• ആദായനികുതി (കമ്പനികൾ ഒഴികെയുള്ളവ) (0021)
മൈനർ ഇനങ്ങൾ:
• നികുതിദായകൻ അടയ്ക്കേണ്ട TDS/TCS (200)
• TDS/TCS നിയമാനുസൃത മൂല്യനിർണ്ണയം (400)
• മറ്റ് രസീതുകൾ (500)
• പാൻ അടിസ്ഥാനമാക്കിയുള്ള TDS തുകയടയ്ക്കുക (800)
3. ITNS 281N ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ ഏത് നിയമമാണ് ബാധകമാകുന്നത്?
ആദായനികുതി നിയമം, 2025 പ്രകാരം നികുതി വർഷം 2026-27 മുതൽ നികുതി അടയ്ക്കാനായി ഫോം ITNS 281N ഉപയോഗിക്കാം. ആദായനികുതി നിയമം, 1961 പ്രകാരം നികുതി അടയ്ക്കാനായി നികുതിദായകർ ITNS 281 ഉപയോഗിക്കണം.
4. ആദായനികുതി അടയ്ക്കുന്നതിന് ITNS 281N എവിടെ നിന്ന് ലഭ്യമാകും?
ലോഗിൻ ചെയ്തശേഷം (TAN):
ലോഗിൻ ചെയ്യുക → ഇ ഫയൽ → ഇ നികുതി അടയ്ക്കുക → ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക → പുതിയ പണമടവ്
ലോഗിൻ ചെയ്യുന്നതിനുമുമ്പ്:
ഡാഷ്ബോർഡ് → ഇ നികുതി അടയ്ക്കുക (ദ്രുത ലിങ്ക്) → ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക → ടാനും മൊബൈൽ നമ്പറും നൽകുക → OTP സ്ഥിരീകരണം → TDS/TCS അടയ്ക്കുക എന്നത് തെരഞ്ഞെടുക്കുക, ഫീസ് അടയ്ക്കുക [മറ്റ് രസീതുകൾ (500)], അല്ലെങ്കിൽ പലവക രസീതുകൾ കളം.
5. ഒന്നിലധികം വകുപ്പ് കോഡുകൾക്കുള്ള പണമടയ്ക്കൽ ITNS 281N മുഖേന നടത്താനാകുമോ?
അതെ. മൈനർ ഇനം 200 ന്റെ ഉപയോഗിക്കുമ്പോൾ ഒന്നിലധികം വകുപ്പ് കോഡുകൾ ഉൾപ്പെടുത്തി പണമടയ്ക്കുന്നതിന് ഒരൊറ്റ ചലാൻ ഉപയോഗിക്കാം, ഓരോ ചലാനിലും പരമാവധി 20 വകുപ്പ് കോഡുകൾ വരെ ഉൾപ്പെടുത്താം. 20 ൽ കൂടുതൽ വകുപ്പ് കോഡുകൾ ആവശ്യമുണ്ടെങ്കിൽ അധികമായി മറ്റൊരു ചലാൻ ഉപയോഗിക്കണം. ഡിഡക്റ്റി(കളുടെ) താമസ സ്ഥിതി അടിസ്ഥാനമാക്കിയാണ് ഡ്രോപ്പ് ഡൗണിൽ വകുപ്പ് കോഡുകൾ ലഭ്യമാകുന്നത്.
6. മൈനർ ഇനം 500 പ്രകാരം പണമടയ്ക്കുന്നതിന് നികുതി വിഭജന വിശദാംശങ്ങളിൽ ഏത് വിഭാഗമാണ് ഉപയോഗിക്കേണ്ടത്?
മൈനർ ഇനം 500 ആണെങ്കിൽ, അപ്പീൽ ഫീസ്, കോമ്പൗണ്ടിംഗ് ചാർജുകൾ എന്നിവയ്ക്കായി പ്രത്യേകം ചലാനുകൾ സൃഷ്ടിക്കണം. നികുതി വിഭജന വിശദാംശങ്ങൾ സ്ക്രീനിലെ "മറ്റുള്ളവ" എന്ന കോളത്തിൽ തുക രേഖപ്പെടുത്തണം.
7. താമസക്കാരൻ, പ്രവാസി എന്നീ നികുതി ഇളവുകൾ ലഭിക്കുന്നവർക്ക് (ഡിഡക്റ്റികൾ) ഒറ്റ ചലാൻ ഉപയോഗിക്കാൻ കഴിയുമോ?
ഇല്ല. താമസക്കാരൻ, പ്രവാസി എന്നീ നികുതി ഇളവുകൾ ലഭിക്കുന്നവർക്ക് വെവ്വേറെ ചലാനുകൾ ഉപയോഗിക്കണം.
8. ടാൻ ലോഗിൻ വഴി നിയമാനുസൃത മൂല്യനിർണ്ണയ നികുതിയായുള്ള (400) നികുതിത്തുക എങ്ങനെ അടയ്ക്കാം?
നിയമാനുസൃത മൂല്യനിർണ്ണയ നികുതി (400) പ്രകാരം നികുതിത്തുക ടാൻ ലോഗിൻ മുഖേന ഇ ഫയൽ → ഇ നികുതി അടയ്ക്കുക → ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക → പുതിയ പണമടവ് → കുടിശ്ശിക നിതുകിത്തുക അടയ്ക്കുക എന്നതിലേക്ക് പോയി അടയ്ക്കാം. TDS കുടിശ്ശിക നിതുകിത്തുകയ്ക്കുള്ള ഡിമാൻഡ് റഫറൻസ് നമ്പർ (DRN) എന്ന വിഭാഗം നിർബന്ധമല്ല.
9. വകുപ്പ് 393(1) പ്രകാരമുള്ള ചലാൻ സഹിത പ്രസ്താവനയുടെ കിഴിവിനുള്ള (ഫോം 141) നികുതിത്തുക എങ്ങനെ അടയ്ക്കാം?
ചലാൻ സഹിത പ്രസ്താവനയ്ക്കുള്ള (ഫോം 141) നികുതിത്തുക പാൻ ലോഗിൻ വഴി ഇ ഫയൽ → ഇ നികുതി അടയ്ക്കുക → ആദായനികുതി നിയമം, 2025 തെരഞ്ഞെടുക്കുക → പുതിയ പണമടവ് → ഫോം 141 (വകുപ്പ് 393(1) പ്രകാരം നികുതി കിഴിവ് സംബന്ധിച്ച ചലാൻ സഹിത പ്രസ്താവനയ്ക്കുള്ള നികുതിത്തുക അടയ്ക്കുക) എന്നതിലേക്ക് പോയി അടയ്ക്കാം.
ഫോം 141 കളത്തിന് നേരെയുള്ള തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താവ് ഇനിപ്പറയുന്ന വിശദാംശങ്ങൾ നൽകണം:
• ഉന്നയിച്ച തുകയുമായി ബന്ധപ്പെട്ട ഇടപാടിന്റെ സ്വഭാവം
• നികുതി വർഷം
• അക്നോളജ്മെന്റ് നമ്പർ
• ഡിമാൻഡ് റഫറൻസ് നമ്പർ (ലഭ്യമാണെങ്കിൽ)
അക്നോളജ്മെന്റ് നമ്പർ ലഭ്യമല്ലെങ്കിൽ (ഉദാഹരണത്തിന്, മറ്റേതെങ്കിലും രീതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ) ഉപയോക്താവിന് “ACKNOTAVBL” എന്ന് നൽകാം. എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തിയശേഷം തുടരുക എന്നതിൽ ക്ലിക്കുചെയ്താൽ ഉപയോക്താവിനെ നികുതി വിഭജന വിശദാംശങ്ങൾ ചേർക്കുക എന്ന സ്ക്രീനിലേക്ക് കൊണ്ടുപോകും.
10. ‘കമ്പനി’ ഡിഡക്റ്റികൾക്കും ‘കമ്പനി അല്ലാത്ത’ ഡിഡക്റ്റികൾക്കും ഒരൊറ്റ ചലാൻ ഉപയോഗിക്കാൻ കഴിയുമോ?
ഇല്ല. 'കമ്പനി' ഡിഡക്റ്റികൾക്കും (നികുതി കിഴിവ് ലഭിക്കുന്നവർ) 'കമ്പനി അല്ലാത്ത' ഡിഡക്റ്റികൾക്കും വെവ്വേറെ ചലാനുകൾ ഉപയോഗിക്കണം.