ആദായനികുതി കാൽക്കുലേറ്റർ ഉപയോക്തൃ മാനുവൽ

 

1. അവലോകനം

രജിസ്റ്റർ ചെയ്തതും രജിസ്റ്റർ ചെയ്യാത്തതുമായ ഇ-ഫയലിംഗ് ഉപയോക്താക്കളെ ആദായനികുതി നിയമം, ആദായനികുതി ചട്ടങ്ങൾ, അറിയിപ്പുകൾ മുതലായവയിലെ വ്യവസ്ഥകൾക്കനുസരിച്ച് നേടിയ വരുമാനവും നിമയത്തിന് അനുസൃതമായി നേടിയ കിഴിവുകളും നൽകി നികുതി കണക്കാക്കാൻ ആദായനികുതി കാൽക്കുലേറ്റർ സംവിധാനം സഹായിക്കുന്നു.

കൂടാതെ, ഈ സേവനം പഴയതോ പുതിയതോ ആയ നികുതി വ്യവസ്ഥകൾ പ്രകാരമുള്ള നികുതി കണക്കാക്കി നൽകുകയും പഴയതും പുതിയതുമായ വ്യവസ്ഥകൾ തമ്മിലുള്ള നികുതി താരതമ്യം ചെയ്ത് നൽകുകയും ചെയ്യുന്നു.

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

ഇ-ഫൈലിംഗ് പോർട്ടലിലേക്കുള്ള പ്രവേശനം

3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിലേക്ക് പോകുക.

Data responsive

ഘട്ടം 2: ദ്രുത ലിങ്കുകൾ എന്ന വിഭാഗത്തിൽ 'ആദായനികുതി കാൽക്കുലേറ്റർ' എന്നതിൽ ക്ലിക്ക് ചെയ്യുക. 

Data responsive

നിങ്ങളെ 'ആദായനികുതി കാൽക്കുലേറ്റർ' പേജിലേക്ക് കൊണ്ടുപോകും.
ആദായനികുതി നിയമം, 2025 ഉം ആദായനികുതി നിയമം, 1961 ഉം അനുസരിച്ച് നിങ്ങളുടെ നികുതി കണക്കാക്കാവുന്നതാണ്.

രണ്ട് ടാബുകൾ ഉണ്ട് –

1. അടിസ്ഥാന കാൽക്കുലേറ്റർ '
2. വിശദമായ കാൽക്കുലേറ്റർ ’ എന്നിവ.

'അടിസ്ഥാന കാൽക്കുലേറ്റർ' ടാബ് സ്വയമേ തെരഞ്ഞെടുക്കപ്പെടുന്നു.

ദയവായി ശ്രദ്ധിക്കുക:
• ആദായനികുതി നിയമം, 2025 സ്വയമേ തെരഞ്ഞെടുക്കപ്പെടും, കൂടാതെ നികുതി വർഷം 2026–27 ആയി മാത്രമേ ലഭ്യമാകൂ.
• ആദായനികുതി നിയമം, 1961 അനുസരിച്ച് നികുതി കണക്കാക്കണമെങ്കിൽ, ബാധകമായ ആദായനികുതി നിയമം 1961 തെരഞ്ഞെടുത്ത് മൂല്യനിർണ്ണയ വർഷം തെരഞ്ഞെടുക്കുക.

Data responsive

ഘട്ടം 3a: 'അടിസ്ഥാന കാൽക്കുലേറ്റർ' ടാബിൽ, പാൻ, നികുതിദായകന്‍റെ പേര്, ബാധകമായ നിയമം (ആദായനികുതി നിയമം 2025 അല്ലെങ്കിൽ ആദായനികുതി നിയമം 1961), TY/AY, നികുതിദായകന്‍റെ വിഭാഗം, പ്രായം, താമസത്തിന്‍റെ നിലവിലെ സ്ഥിതി, ആകെ വാർഷിക വരുമാനം, ആകെ അലവൻസുകൾ / ഇളവുകൾ, പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള അധ്യായം VIA/VIIIIA കിഴിവുകൾ എന്നിവ പോലുള്ള ആവശ്യമായ വിശദാംശങ്ങൾ നൽകുക. നിങ്ങൾ നൽകിയ വിശദാംശങ്ങൾക്കനുസരിച്ചുള്ള നികുതി കണക്കുകൂട്ടൽ 'നികുതി സംഗ്രഹം' എന്ന വിഭാഗത്തിൽ ദൃശ്യമാകും.

Data responsiveData responsive

കുറിപ്പ് 1:ഉചിതമായ നികുതിദായകന്‍റെ വിഭാഗം, താമസത്തിന്‍റെ നിലവിലെ സ്ഥിതി എന്നീ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി ഉപയോക്തൃ വിവരങ്ങൾക്കായി നികുതി കാൽക്കുലേറ്റർ സ്ക്രീനിലെ പ്രസക്തമായ വിഭാഗങ്ങൾ ലഭ്യമാകുകയോ ലഭ്യല്ലാതാവുകയോ ചെയ്യുകയുള്ളൂ ദയവായി ശ്രദ്ധിക്കുക. ഉദാഹരണത്തിന്, മുകളിലുള്ള സ്ക്രീനിൽ നികുതിദായകന്‍റെ വിഭാഗം HUF എന്നും താമസത്തിന്‍റെ നിലവിലെ സ്ഥിതി താമസക്കാരൻ എന്നും തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, പ്രായം നിബന്ധന ഇപ്പോൾ ലഭ്യമാകില്ല.
നികുതി കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന് മുമ്പ് നികുതിദായകർ ശരിയായ വിഭാഗവും താമസത്തിന്‍റെ നിലവിലെ സ്ഥിതിയും തെരഞ്ഞെടുക്കണം.

കുറിപ്പ് 1: പഴയതും പുതിയതുമായ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതിയുടെ കൂടുതൽ വിശദമായ താരതമ്യം ലഭിക്കുന്നതിന് 'താരതമ്യം കാണുക' എന്നതിൽ ക്ലിക്കുചെയ്യുക.

Data responsiveData responsive

ഘട്ടം 3b:നിങ്ങൾ 'വിശദമായ കാൽക്കുലേറ്റർ' തെരഞ്ഞെടുക്കുകയാണെങ്കിൽ ഇനിപ്പറയുന്ന വിശദാംശങ്ങൾ നൽകുക:
പാൻ, നികുതിദായകന്‍റെ പേര്, ബാധകമായ നിയമം (ആദായനികുതി നിയമം 2025 അല്ലെങ്കിൽ ആദായനികുതി നിയമം 1961), ITR തരം (നവീകരിച്ച റിട്ടേൺ അല്ലെങ്കിൽ നവീകരിക്കാത്ത റിട്ടേൺ), മുൻഗണന നൽകുന്ന നികുതി വ്യവസ്ഥ, TY/AY, നികുതിദായകന്‍റെ വിഭാഗം, പ്രായം, താമസത്തിന്‍റെ നിലവിലെ സ്ഥിതി, അവസാന തീയതി, റിട്ടേൺ സമർപ്പിക്കേണ്ട യഥാർത്ഥ തീയതി.

ദയവായി ശ്രദ്ധിക്കുക:
• ആദായനികുതി നിയമം, 2025 സ്വയമേ തെരഞ്ഞെടുക്കപ്പെടും, കൂടാതെ നികുതി വർഷം 2026–27 ആയി മാത്രമേ ലഭ്യമാകൂ.
• ആദായനികുതി നിയമം, 1961 അനുസരിച്ച് നികുതി കണക്കാക്കണമെങ്കിൽ, ബാധകമായ ആദായനികുതി നിയമം, 1961 തെരഞ്ഞെടുക്കുക.
• നവീകരിച്ച റിട്ടേണിനുള്ള നികുതി കണക്കാക്കണമെങ്കിൽ, ബാധകമായ നിയമം 1961 ആയി ആദായനികുതി നിയമം തെരഞ്ഞെടുക്കുക, തുടർന്ന് നവീകരിച്ച റിട്ടേണിനുള്ള AY തെരഞ്ഞെടുക്കുക. TY 2026-27 ൽ സമർപ്പിക്കാനുള്ള നവീകരിച്ച റിട്ടേൺ 01/01/2028 ന് ശേഷം ബാധകമാണ്, അതനുസരിച്ച് ഇത് പോർട്ടലിൽലഭ്യമാകും.

വരുമാന-നികുതി കണക്കാക്കാനുള്ള വിശദാംശങ്ങൾക്ക് കീഴിൽ ആവശ്യമായ വിശദാംശങ്ങൾ നൽകുക:
•ശമ്പളംഎന്ന ഇനത്തിലുള്ള വരുമാനം, 
•ഭവന ആസ്തിഎന്ന ഇനത്തിലുള്ള വരുമാനം,
•മൂലധന നേട്ടങ്ങൾഎന്ന ഇനത്തിലുള്ള വരുമാനം,
•ബിസിനസ് അല്ലെങ്കിൽ തൊഴിൽഎന്ന ഇനത്തിലുള്ള വരുമാനം, കൂടാതെ 
•മറ്റ് സ്രോതസ്സുകൾഎന്ന ഇനത്തിലുള്ള വരുമാനം

'കിഴിവ് വിശദാംശങ്ങൾ' എന്നതിന് കീഴിൽ, PPF, LIC, ഭവന വായ്പ, NPS, മെഡിക്ലെയിം, ഉന്നത വിദ്യാഭ്യാസ വായ്പ എന്നിവ ഉൾപ്പെടെ എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ നിങ്ങൾക്ക് ബാധകമായ കിഴിവുകളുടെ വിവരങ്ങൾ നൽകുക.

‘നികുതി വിധേയമായ വരുമാനം’ എന്നതിന് കീഴിൽ, TDS/TCS/MAT/AMT തുക, സ്വയം വിലയിരുത്തൽ നികുതി / മുൻകൂർ നികുതി എന്നിവ നൽകുക.

Data responsiveData responsive

നിങ്ങൾ അടയ്ക്കേണ്ട ആകെ നികുതിയും പലിശയും പേജിന്‍റെ അവസാനം കാണിക്കുന്നതാണ്.

ഘട്ടം 4: ‘ഡൗൺലോഡ്’ ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നികുതി കണക്കുകൂട്ടലിന്‍റെ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Data responsive

ഘട്ടം 5: നികുതി കണക്കുകൂട്ടൽ വിവരങ്ങൾ അടങ്ങിയ PDF ഡൗൺലോഡ് ചെയ്യപ്പെടുന്നതാണ്.

Data responsiveData responsiveData responsiveData responsiveData responsiveData responsiveData responsiveData responsiveData responsiveData responsive