1. 2026-27 മൂല്യനിർണ്ണയ വർഷത്തേക്കുള്ള ITR-4 സമർപ്പിക്കാൻ ആർക്കാണ് അർഹത?
ITR-4 സമർപ്പിക്കാൻ കഴിയുന്നത് താഴെപ്പറയുന്ന യോഗ്യതകളുള്ള ഒരു സ്ഥിരതാമസക്കാരനായ വ്യക്തിക്കോ HUFനോ സ്ഥാപനത്തിനോ (LLP ഒഴികെ) ആണ്:
- സാമ്പത്തിക വർഷത്തിൽ വരുമാനം ₹50 ലക്ഷത്തിൽ കവിയരുത്.
- 44AD, 44ADA അല്ലെങ്കിൽ 44AE വകുപ്പ് പ്രകാരം അനുമാന അടിസ്ഥാനത്തിൽ കണക്കാക്കിയ ബിസിനസ്സിൽ നിന്നും തൊഴിലിൽ നിന്നുമുള്ള വരുമാനം.
- 112A വകുപ്പ് പ്രകാരം ദീർഘകാല മൂലധന നേട്ടം 1.25 ലക്ഷം രൂപയിൽ കവിയരുത്.
- ശമ്പളം/പെൻഷൻ, രണ്ട് ഭവന ആസ്തി, കാർഷിക വരുമാനം (₹ 5000/- വരെ) എന്നിവയിൽ നിന്നുള്ള വരുമാനം.
- മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം (ലോട്ടറി വിജയം, പന്തയക്കുതിരകളിൽ നിന്നുള്ള വരുമാനം എന്നിവയൊഴികെ):
- സേവിങ്സ് അക്കൗണ്ടിൽ നിന്നുള്ള പലിശ
- നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ (ബാങ്ക് / പോസ്റ്റ് ഓഫീസ് / സഹകരണസംഘം)
- ആദായനികുതി റീഫണ്ടിൽ നിന്നുള്ള പലിശ
- കുടുംബ പെൻഷൻ
- മറ്റേതെങ്കിലും പലിശ വരുമാനം (ഉദാ. സുരക്ഷിതമല്ലാത്ത വായ്പയിൽ നിന്നുള്ള പലിശ വരുമാനം)
2. 2026-27 മൂല്യനിർണ്ണയ വർഷത്തേക്കുള്ള ITR-4 സമർപ്പിക്കാൻ ആർക്കാണ് അർഹതയില്ലാത്തത്?
താഴെ പറയുന്ന സാഹചര്യങ്ങളിൽ ഉൾപ്പെടുന്ന വ്യക്തികൾക്കോ HUFക്കോ സ്ഥാപനത്തിനോ (LLP ഒഴികെ) ITR-4 സമർപ്പിക്കാൻ കഴിയില്ല:
- ഒരു താമസക്കാരൻ എന്നാൽ സാധാരണ താമസക്കാരനല്ല (RNOR), അല്ലെങ്കിൽ പ്രവാസി ഇന്ത്യക്കാരൻ ആണ്
- ആകെ വരുമാനം ₹ 50 ലക്ഷത്തിൽ കൂടുതലാണ്
- ഹ്രസ്വകാല മൂലധന നേട്ടം;
- 112A വകുപ്പ് പ്രകാരമുള്ള ദീർഘകാല മൂലധന നേട്ടം 1.25 ലക്ഷം രൂപയിൽ കൂടുതൽ
- ₹5,000/- ൽ കൂടുതൽ കാർഷിക വരുമാനം ഉണ്ട്
- ഒരു കമ്പനിയിലെ ഡയറക്ടറാണ്
- രണ്ടിൽ കൂടുതൽ ഭവന ആസ്തിയിൽ നിന്ന് വരുമാനമുണ്ട്;
- ഇനിപ്പറയുന്ന തരത്തിലുള്ള വരുമാനമുണ്ട്:
- ലോട്ടറിയിൽ നിന്നുള്ള വിജയം;
- പന്തയക്കുതിരകളെ സ്വന്തമാക്കുകയും പരിപാലിക്കുകയും ചെയ്യുക;
- 115BBDA അല്ലെങ്കിൽ 115BBE വകുപ്പ് പ്രകാരം പ്രത്യേക നിരക്കുകളിൽ ആദായനികുതി നൽകേണ്ടതാണ്;
- മുൻവർഷം എപ്പോഴെങ്കിലും ലിസ്റ്റ് ചെയ്യാത്ത ഏതെങ്കിലും ഇക്വിറ്റി ഓഹരികൾ കൈവശം വച്ചിട്ടുണ്ട്
- അർഹമായ സ്റ്റാർട്ടപ്പ് തൊഴിലുടമയിൽ നിന്ന് ലഭിച്ച ESOP സംബന്ധിച്ച വരുമാന നികുതിയടവ് മാറ്റിവച്ചിട്ടുണ്ട്.
- ITR-4 നുള്ള യോഗ്യതാ വ്യവസ്ഥകളിൽ ഉൾപ്പെടുന്നില്ല.
3. 2026-27 മൂല്യനിർണ്ണയ വർഷത്തെ ITR-4 ഫോമിലെ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?
2026-27 മൂല്യനിർണ്ണയ വർഷത്തെ ITR-4 ലെ പ്രധാന മാറ്റങ്ങൾ ചുവടെ:
- രണ്ട് ഭവന ആസ്തികൾ: നികുതിദായകർക്ക് ഇപ്പോൾ ഒരു ഭവന ആസ്തിയിൽ നിന്ന് മാത്രമല്ല, രണ്ട് ഭവന ആസ്തികളിൽ നിന്നുള്ള വരുമാനവും ITR-1 ൽ രേഖപ്പെടുത്താൻ കഴിയും.
- ഈടാക്കാനാകാത്ത വാടക വിഭാഗം: "ഈടാക്കാനാകാത്ത വാടക" എന്നതിനായി ഒരു പുതിയ, നിർദ്ദിഷ്ട വിഭാഗം ചേർത്തിരിക്കുന്നു, ഇത് വാടക സ്വത്തുക്കളിൽ നികുതിദായകർക്ക് സഹായകമാകും.
- വിദേശ ആസ്തി റിപ്പോർട്ടിംഗ്: വിദേശ വിരമിക്കൽ ആനുകൂല്യങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ആവശ്യകതകൾ നീക്കം ചെയ്തു.
4. ഞാൻ ബിസിനസ്സിൽ നിന്ന് വരുമാനമുണ്ടാക്കുന്ന ഒരു വ്യക്തിയാണ്. ITR-4 സമർപ്പിക്കുമ്പോൾ പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാമോ?
അതെ, നിങ്ങൾക്ക് ബിസിനസ്സിൽ നിന്ന് വരുമാനമുണ്ടെങ്കിൽ പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാം, എന്നാൽ പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്നതിന് ആദായനികുതി നിയമം, 1961 ലെ 139(1) വകുപ്പ് പ്രകാരം ITR സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ് നിങ്ങൾ ഫോം 10 IEA സമർപ്പിക്കണം.
5. ഞാൻ ബിസിനസ്സിൽ നിന്ന് വരുമാനമുണ്ടാക്കുന്ന ഒരു വ്യക്തിയാണ്. എല്ലാ വർഷവും പുതിയ നികുതി വ്യവസ്ഥയും പഴയ നികുതി വ്യവസ്ഥയും മാറി മാറി തെരഞ്ഞെടുക്കാൻ സാധിക്കുമോ?
ബിസിനസ്സിൽ നിന്ന് വരുമാനമുള്ള വ്യക്തികൾക്ക് എല്ലാ വർഷവും പുതിയതോ പഴയതോ ആയ നികുതി വ്യവസ്ഥകൾ മാറി മാറി തെരഞ്ഞെടുക്കാൻ അർഹതയില്ല. പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുത്തുകഴിഞ്ഞാൽ അവരുടെ ജീവിതകാലത്ത് ഒരൊറ്റ തവണ മാത്രമേ വീണ്ടും പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറാൻ അവസരമുള്ളൂ. അങ്ങനെ പുതിയ വ്യവസ്ഥയിലേക്ക് മാറിക്കഴിഞ്ഞാൽ പിന്നീട് ഒരിക്കലും പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാൻ കഴിയില്ല.
ചുരുക്കത്തിൽ, ബിസിനസ്സിൽ നിന്ന് വരുമാനമുള്ള വ്യക്തികൾ ഫോം 10-IEA രണ്ടുതവണ സമർപ്പിക്കണം, ഒന്ന് പഴയ നികുതി വ്യവസ്ഥ ഉപയോഗിക്കുന്നതിനും രണ്ടാമത്തേത് പുതിയ വ്യവസ്ഥയിലേക്ക് മടങ്ങുന്നതിനും.
6. പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്നതിനോ പിൻമാറുന്നതിനോ ഫോം 10-IEA സമർപ്പിക്കുന്നതിനുള്ള അവസാന തീയതി എന്നാണ്?
ആദായനികുതി നിയമങ്ങൾ അനുസരിച്ച് ബിസിനസ്സിൽ നിന്ന് വരുമാനമുള്ള ഒരു വ്യക്തി ആദായനികുതി നിയമം, 1961 ലെ 139 (1) വകുപ്പ് പ്രകാരം ITR സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ് ഫോം 10-IEA സമർപ്പിക്കണം.
7. ITR -4 റിട്ടേൺ സമർപ്പിക്കുമ്പോൾ എല്ലാ കിഴിവുകളും അവകാശപ്പെടാൻ സാധിക്കുമോ?
അതെ, നികുതിദായകൻ 'പ്രാബല്യത്തിലുള്ള പുതിയ നികുതി വ്യവസ്ഥ' എന്ന ഓപ്ഷൻ 'പഴയ നികുതി വ്യവസ്ഥ' എന്നാക്കി മാറ്റുമ്പോൾ, ഫോം 10-IEA സമർപ്പിച്ച തീയതിയും ഭാഗം Aയിലെ സമർപ്പണ വിഭാഗത്തിന് കീഴിലുള്ള റിട്ടേണിൽ അക്നോളജ്മെന്റ് നമ്പറും നൽകി താഴെയുള്ള ചോദ്യം 'അതെ, അവസാന തീയതി സഹിതം' എന്ന് തെരഞ്ഞെടുത്ത് 'പ്രാബല്യത്തിലുള്ള പുതിയ നികുതി വ്യവസ്ഥ' എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ എല്ലാ കിഴിവുകളും റിട്ടേണായി അവകാശപ്പെടാൻ സാധിക്കും.

8. ITR -4 സമർപ്പിക്കാൻ എനിക്ക് എന്തൊക്കെ രേഖകൾ ആവശ്യമാണ്? ITR സമർപ്പിക്കാൻ ആധാറും പാനും ബന്ധിപ്പിക്കേണ്ടത് ആവശ്യമാണോ?
ITR-4 സമർപ്പിക്കുന്നതിന് നിങ്ങൾ താഴെപ്പറയുന്ന രേഖകൾ (ബാധകമായത്) തയ്യാറാക്കി സൂക്ഷിക്കേണ്ടതുണ്ട്:
- ഫോം 16
- ഫോം 16A
- ഫോം 26AS
- AIS
- ശമ്പള സ്ലിപ്
- ബാങ്ക് പ്രസ്താവനകൾ
- ഭവനവായ്പാ പലിശ സർട്ടിഫിക്കറ്റുകൾ
- വീട്ടുവാടക രസീത് (ബാധകമെങ്കിൽ),
- വാടകക്കരാർ
- സംഭാവന രസീതുകൾ
- നിക്ഷേപം, പ്രീമിയം പണമടവ് രസീതുകൾ - LIC, ULIP മുതലായവയും ITR ഫോമിൽ വിവരങ്ങൾ നൽകേണ്ട മറ്റ് പ്രസക്തമായ രേഖകളും.
ആധാറും പാനും ബന്ധിപ്പിക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പോലും നിങ്ങൾക്ക് ITR സമർപ്പിക്കാൻ കഴിയും, പക്ഷേ പോർട്ടലിൽ നിങ്ങൾക്ക് പരിമിതമായ സേവനങ്ങൾ മാത്രമേ ലഭ്യമാകൂ. അതിനാൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതാണ് ഉചിതം.
9. ITR -4 സമർപ്പിക്കുന്ന ഉപയോക്താക്കൾക്കുള്ള അനുമാന നികുതി പദ്ധതി എന്താണ്?
ആദായനികുതി നിയമം, 1961 ലെ വകുപ്പ് 44AA പ്രകാരം ബിസിനസ്സിലോ തൊഴിലിലോ ഏർപ്പെട്ടിരിക്കുന്ന ഒരു വ്യക്തി ചില പ്രത്യേക സാഹചര്യങ്ങളിൽ ചില വ്യവസ്ഥകൾക്കനുസരിച്ച് പതിവായി അക്കൗണ്ട് ബുക്കുകൾ സൂക്ഷിക്കേണ്ടതുണ്ട്. ചെറുകിട നികുതിദായകരെ അത്തരം അനുമാന ഭാരത്തിൽ നിന്ന് ഒഴിവാക്കുന്നതിനാണ് ആദായനികുതി നിയമം 44AD, 44ADA, 44AE എന്നീ വകുപ്പുകൾ പ്രകാരം അനുമാന നികുതി പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. അനുമാന നികുതി പദ്ധതി സ്വീകരിക്കുന്ന ഒരാൾക്ക് നിശ്ചിത നിരക്കിൽ വരുമാനം പ്രഖ്യാപിക്കാം. താഴെ കൊടുത്തിരിക്കുന്നതുപോലെയാണ് അനുമാന നികുതി പദ്ധതികൾ (ITR-4 ഉപയോക്താക്കൾക്കായി) ഈ നിയമം നിർദ്ദേശിച്ചിട്ടുള്ളത്:
- വകുപ്പ് 44AD: ചില നിബന്ധനകൾക്ക് വിധേയമായി ചില ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്ന നികുതിദായകർക്ക് (ഒരു താമസക്കാരനായ വ്യക്തി, താമസക്കാരനായ HUF, അല്ലെങ്കിൽ സ്ഥിരമായ പാർട്ണർഷിപ്പ് സ്ഥാപനം (LLP ഒഴികെ) അനുമാന അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കൽ
- വകുപ്പ് 44ADA: ഇന്ത്യയിൽ താമസിക്കുന്നതും വകുപ്പ് 44AA(1)ൽ പരാമർശിച്ചിരിക്കുന്ന ഒരു തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതുമായ നികുതിദായകർക്ക് ചില നിബന്ധനകൾക്ക് വിധേയമായി തൊഴിൽ വരുമാനം അനുമാനിത അടിസ്ഥാനത്തിൽ കണക്കാക്കൽ.
- വകുപ്പ് 44AE: മുൻവർഷത്തിൽ എപ്പോഴെങ്കിലും പത്തിലധികം ചരക്ക് വാഹനങ്ങൾ സ്വന്തമായി ഇല്ലാത്തതും, ചരക്ക് വാഹനങ്ങൾ ഓടിക്കൽ, പാട്ടത്തിന് നൽകൽ, അല്ലെങ്കിൽ വാടകയ്ക്ക് നൽകൽ എന്നീ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നതുമായ നികുതിദായകർക്ക് (വ്യക്തി, HUF, സ്ഥാപനം (LLP ഒഴികെ), അല്ലെങ്കിൽ താമസക്കാരനോ പ്രവാസിയോ ആയ മറ്റേതെങ്കിലും വ്യക്തി) അനുമാനിത അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കൽ.
10. വകുപ്പ് 44AD & വകുപ്പ് 44ADA പ്രകാരമുള്ള അനുമാന നികുതി പദ്ധതി തെരഞ്ഞെടുക്കുന്നതിനുള്ള പരിധി എത്രയാണ്?
വകുപ്പ് 44AD പ്രകാരമുള്ള വിറ്റുവരവിന്റെ പരിധി 3 കോടി രൂപയുമാണ് (മുൻവർഷത്തിൽ ലഭിച്ച മൊത്തം വരുമാനത്തിൽ പണമായി ലഭിച്ച തുകയും മറ്റ് മാർഗങ്ങളിലൂടെ ലഭിച്ച തുകയും ചേർന്നതിൽ പണമായി ലഭിച്ച തുക മൊത്തം വരുമാനത്തിന്റെ 5% കവിയാത്ത പക്ഷം) അല്ലാത്തപക്ഷം ഇത് ₹2 കോടിയാണ്.
വകുപ്പ് 44AD പ്രകാരമുള്ള വിറ്റുവരവിന്റെ പരിധി 75 ലക്ഷം രൂപയുമാണ് (മുൻവർഷത്തിൽ ലഭിച്ച മൊത്തം വരുമാനത്തിൽ പണമായി ലഭിച്ച തുകയും മറ്റ് മാർഗങ്ങളിലൂടെ ലഭിച്ച തുകയും ചേർന്നതിൽ പണമായി ലഭിച്ച തുക മൊത്തം വരുമാനത്തിന്റെ 5% കവിയാത്ത പക്ഷം) അല്ലാത്തപക്ഷം ഇത് 50 ലക്ഷം രൂപയാണ്.
11. വകുപ്പ് 44AD യിലെ അനുമാന നികുതി പദ്ധതിക്ക് അർഹതയില്ലാത്തത് ആരാണ്?
താഴെപ്പറയുന്ന ബിസിനസുകൾ ഒഴികെ, മറ്റേത് ബിസിനസ്സിലും ഏർപ്പെട്ടിരിക്കുന്ന ചെറുകിട നികുതിദായകർക്ക് ആശ്വാസം നൽകുന്നതിനാണ് വകുപ്പ് 44AD യുടെ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്:
- വകുപ്പ് 44AEൽ പരാമർശിച്ചിരിക്കുന്ന ചരക്ക് വണ്ടികൾ ഓടിക്കുകയോ വാടകയ്ക്കെടുക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുന്ന ബിസിനസ്സ്.
- ഏതെങ്കിലും ഏജൻസി ബിസിനസ്സ് നടത്തുന്ന വ്യക്തി
- കമ്മീഷൻ അല്ലെങ്കിൽ ബ്രോക്കറേജ് രൂപത്തിൽ വരുമാനം നേടുന്ന വ്യക്തി (ഉദാ. ഇൻഷുറൻസ് ഏജന്റുകൾ)
- ആകെ വിറ്റുവരവ് അല്ലെങ്കിൽ മൊത്ത വരുമാനം ₹ 2 കോടി കവിയുന്ന ഏതൊരു ബിസിനസ്സും
- ആകെ വിറ്റുവരവ് അല്ലെങ്കിൽ മൊത്ത വരുമാനം ₹ 3 കോടി കവിയുന്ന ഏതൊരു ബിസിനസ്സിനും (മുൻവർഷത്തിൽ ലഭിച്ച മൊത്തം വരുമാനത്തിൽ പണമായി ലഭിച്ച തുകയും മറ്റ് മാർഗങ്ങളിലൂടെ ലഭിച്ച തുകയും ചേർന്നതിൽ പണമായി ലഭിച്ച തുക മൊത്തം വരുമാനത്തിന്റെ 5% കവിയാത്ത പക്ഷം ₹ 3 കോടി ബാധകമാണ്)
മുകളിൽ പറഞ്ഞവ കൂടാതെ, വകുപ്പ് 44AA (1) ൽ പരാമർശിച്ചിരിക്കുന്ന പ്രകാരം അക്കൗണ്ട് ബുക്കുകൾ പരിപാലിക്കേണ്ട ഒരു വ്യക്തിക്ക് 44AD വകുപ്പ് പ്രകാരമുള്ള അനുമാന നികുതി പദ്ധതിക്ക് അർഹതയില്ല.
12. എന്റെ ബിസിനസിൽ നിന്നുള്ള മൊത്തം വരുമാനം ഈ വർഷം ₹ 3 കോടിയിൽ കൂടുതലാണ്. എനിക്ക് 44AD യുടെ അനുമാന നികുതി പദ്ധതി തെരഞ്ഞെടുക്കാമോ? ഉത്തരം:
ഇല്ല. നിങ്ങളുടെ ബിസിനസിൽ നിന്നുള്ള മൊത്തം വിറ്റുവരവോ ആകെ വരുമാനമോ നിർദ്ദേശിച്ച പരിധി (ഉദാഹരണത്തിന്, ₹ 3 കോടി) കവിയുന്നില്ലെങ്കിൽ മാത്രമേ വകുപ്പ് 44AD യിലെ അനുമാന നികുതി പദ്ധതി നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ കഴിയൂ.
13. വകുപ്പ് 44ADA യിലെ അനുമാന നികുതി പദ്ധതി ആർക്കാണ് തെരഞ്ഞെടുക്കാൻ കഴിയുക?
വകുപ്പ് 44ADA പ്രകാരമുള്ള അനുമാനിത നികുതി പദ്ധതി ഇന്ത്യയിൽ താമസിക്കുന്നതും നിർദ്ദിഷ്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയ്ക്കോ പങ്കാളിത്ത സ്ഥാപനത്തിനോ (LLP ഒഴികെ) ഒരു സാമ്പത്തിക വർഷത്തിലെ ആകെ വരുമാനം ₹50 ലക്ഷം കവിയാത്ത പക്ഷം സ്വീകരിക്കാവുന്നതാണ്.
എന്നാൽ, മുൻ വർഷം പണമായി ലഭിച്ച തുകയുടെ ആകെത്തുക ആ വർഷത്തെ ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനത്തിൽ കവിയുന്നില്ലെങ്കിൽ ഒരു സാമ്പത്തിക വർഷത്തിൽ പരിധി 75 ലക്ഷം രൂപ വരെയാണ്.
ഇനിപ്പറയുന്ന തൊഴിലുകൾ നിർദ്ദിഷ്ട തൊഴിലുകളാണ്:
- നിയമപരമായ
- വൈദ്യസംബന്ധിയായ
- എഞ്ചിനീയറിംഗ് അല്ലെങ്കിൽ ആർക്കിടെക്ചറൽ
- അക്കൗണ്ടൻസി
- സാങ്കേതിക കൺസൾട്ടൻസി
- ഇന്റീരിയർ ഡെക്കറേഷൻ
- CBDT വിജ്ഞാപനം ചെയ്ത മറ്റേതെങ്കിലും തൊഴിൽ
14. 44AD അല്ലെങ്കിൽ 44ADA വകുപ്പ് പ്രകാരമുള്ള അനുമാന വരുമാന പദ്ധതിയാണ് ഞാൻ തെരഞ്ഞെടുത്തത്. മൊത്ത വരുമാനത്തിന്റെ ബന്ധപ്പെട്ട വിഭാഗങ്ങൾ പ്രകാരം ബാധകമായ നിരക്കിൽ ലാഭം പ്രഖ്യാപിച്ചതിന് ശേഷം എനിക്ക് ചെലവുകളിൽ കൂടുതൽ കിഴിവ് അവകാശപ്പെടാൻ കഴിയുമോ?
ഇല്ല, അനുമാന നികുതി പദ്ധതി തെരഞ്ഞെടുത്ത വ്യക്തി എല്ലാ ചെലവുകളുടെയും കിഴിവ് അവകാശപ്പെട്ടതായി കണക്കാക്കപ്പെടുന്നു. നിർദ്ദിഷ്ട നിരക്കിൽ ലാഭം പ്രഖ്യാപിച്ചതിന് ശേഷം കൂടുതൽ കിഴിവ് അവകാശപ്പെടാൻ അനുവാദമില്ല. എന്നിരുന്നാലും, അധ്യായം VI-A പ്രകാരം നിങ്ങൾക്ക് കിഴിവുകൾ അവകാശപ്പെടാം.
15. വകുപ്പ് 44ADA യിലെ അനുമാന വരുമാന പദ്ധതിയാണ് ഞാൻ തെരഞ്ഞെടുത്തത്. വകുപ്പ് 44ADA യിൽ ഉൾപ്പെടുത്തിയിട്ടുള്ള തൊഴിലിൽ നിന്നുള്ള വരുമാനത്തിന് ഞാൻ മുൻകൂർ നികുതി അടയ്ക്കേണ്ടതുണ്ടോ?
അതെ. 44ADA വകുപ്പ് പ്രകാരമുള്ള അനുമാന നികുതി പദ്ധതി തെരഞ്ഞെടുക്കുന്ന ഏതൊരാൾക്കും മുൻവർഷത്തെ മാർച്ച് 15നോ അതിനുമുമ്പോ മുൻകൂർ നികുതിയുടെ 100% അടയ്ക്കാൻ ബാധ്യതയുണ്ട്. മുൻവർഷത്തെ മാർച്ച് 15നകം മുൻകൂർ നികുതി അടയ്ക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, വകുപ്പ് 234B, വകുപ്പ് 234C എന്നിവ പ്രകാരം നിങ്ങൾ പലിശ അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും. മാർച്ച് 31നോ അതിനുമുമ്പോ മുൻകൂർ നികുതിയായി അടച്ച ഏതൊരു തുകയും ആ ദിവസം അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ അടച്ച മുൻകൂർ നികുതിയായി കണക്കാക്കും.
16. വകുപ്പ് 44ADA യുടെ അനുമാന നികുതി പദ്ധതിയാണ് ഞാൻ തെരഞ്ഞെടുത്തത്. വകുപ്പ് 44AA പ്രകാരമുള്ള അക്കൗണ്ട് ബുക്കുകൾ ഞാൻ സൂക്ഷിക്കേണ്ടതുണ്ടോ?
വകുപ്പ് 44AA (1)ൽ പരാമർശിച്ചിരിക്കുന്ന ഒരു നിർദ്ദിഷ്ട തൊഴിലിൽ നിങ്ങൾ ഏർപ്പെട്ടിരിക്കുകയും വകുപ്പ് 44ADAയിലെ അനുമാന നികുതി പദ്ധതി (മൊത്തം വരുമാനത്തിന്റെ 50% വരുമാനമായി പ്രഖ്യാപിക്കുക) തെരഞ്ഞെടുക്കുകയും ചെയ്താൽ നിർദ്ദിഷ്ട തൊഴിലുമായി ബന്ധപ്പെട്ട് നിങ്ങൾ അക്കൗണ്ട് ബുക്കുകൾ സൂക്ഷിക്കേണ്ടതില്ല (അതായത്, വകുപ്പ് 44AA-യിലെ വ്യവസ്ഥ ബാധകമല്ല).
17. വകുപ്പ് 44AE യിലെ അനുമാന നികുതി പദ്ധതിയാണ് ഞാൻ തെരഞ്ഞെടുത്തത്. വകുപ്പ് 44AE യിൽ ഉൾപ്പെടുത്തിയിട്ടുള്ള ബിസിനസിൽ നിന്നുള്ള വരുമാനത്തിന് ഞാൻ മുൻകൂർ നികുതി അടയ്ക്കേണ്ടതുണ്ടോ?
അതെ, നിങ്ങൾ മുൻകൂർ നികുതി അടയ്ക്കാൻ ബാധ്യസ്ഥനാണ്. വകുപ്പ് 44AE യിലെ അനുമാന നികുതി പദ്ധതി നിങ്ങൾ തെരഞ്ഞെടുത്താൽ മുൻകൂർ നികുതി അടയ്ക്കുന്നതിന് യാതൊരു ഇളവും ലഭിക്കുന്നില്ല.
18. ഭാഗികമായി സ്വന്തമായി കൈവശം വച്ചിരിക്കുന്നതും ഭാഗികമായി വാടകയ്ക്ക് നൽകിയതുമായ ഒരു വീടിന്റെ വരുമാനം എങ്ങനെ കണക്കാക്കാം?
വീടിന് രണ്ടോ അതിലധികമോ സ്വതന്ത്ര ഭാഗങ്ങൾ ഉണ്ടാകാം, അതിൽ ഒന്ന് സ്വന്തമായി താമസിക്കുന്നതും ബാക്കിയുള്ളത് മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് (അതായത്, വാടകയ്ക്ക് നൽകുകയോ സ്വന്തം ബിസിനസ്സിനായി ഉപയോഗിക്കുകയോ) ഉപയോഗിക്കുന്നതുമായി കണക്കാക്കാം. അത്തരം ആസ്തിയിൽ നിന്നുള്ള വരുമാനം ഇനിപ്പറയുന്ന രീതിയിൽ കണക്കാക്കും:
- വർഷം മുഴുവനും നിങ്ങളുടെ താമസത്തിനായി കൈവശം വച്ചിരിക്കുന്ന ഭാഗത്തെ / യൂണിറ്റിനെ ഒരു സ്വതന്ത്ര ആസ്തിയായി കണക്കാക്കുകയും സ്വയം കൈവശം വച്ചിരിക്കുന്ന ആസ്തിയുടെ അത്തരമൊരു ഭാഗത്തിൽ / യൂണിറ്റിൽ നിന്നുള്ള വരുമാനം ITR-4 ഉപയോക്തൃ മാനുവലിൽ വിവരിച്ചിരിക്കുന്ന രീതിയിൽ കണക്കാക്കുകയും ചെയ്യും.
- വാടകയ്ക്ക് നൽകുന്ന ഭാഗത്തെ / യൂണിറ്റിനെ ഒരു സ്വതന്ത്ര ആസ്തിയായി കണക്കാക്കുകയും വാടകയ്ക്ക് നൽകുന്ന ആസ്തിയുടെ അത്തരമൊരു ഭാഗത്തിൽ / യൂണിറ്റിൽ നിന്നുള്ള വരുമാനം ITR-4 ഉപയോക്തൃ മാനുവലിൽ വിവരിച്ചിരിക്കുന്ന രീതിയിൽ കണക്കാക്കുകയും ചെയ്യും.
ദയവായി ശ്രദ്ധിക്കുക: 2026-27 മൂല്യനിർണ്ണയ വർഷത്തിൽ രണ്ട് ഭവന ആസ്തികളിൽ നിന്നുള്ള വരുമാന വിവരങ്ങൾ ITR-4ൽ നിങ്ങൾക്ക് വെളിപ്പെടുത്താം.
19. 80DD, 80U എന്നീ വകുപ്പുകൾ പ്രകാരം കിഴിവ് അവകാശപ്പെടുകയാണെങ്കിൽ ഞാൻ ഏതെങ്കിലും ഫോം സമർപ്പിക്കേണ്ടതുണ്ടോ?
80DD, 80U വകുപ്പുകൾ പ്രകാരം കിഴിവ് അവകാശപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വരുമാന റിട്ടേൺ സമർപ്പിക്കുന്നതിനുമുമ്പ് നിങ്ങൾ നിർബന്ധമായും 10 IAയിൽ നിന്ന് സമർപ്പിക്കണം, കൂടാതെ വരുമാന റിട്ടേൺ സമർപ്പിക്കുമ്പോൾ ഷെഡ്യൂൾ 80DD, 80U എന്നിവയിൽ ഫോം 10 IA-യുടെ വിശദാംശങ്ങൾ (ഫോം സമർപ്പിച്ച തീയതിയും അക്നോളജ്മെന്റ് നമ്പറും) നൽകണം.
20. പിന്നീട് ലഭിക്കുന്ന വാടകക്കുടിശ്ശികയുടെ നികുതി രീതി എങ്ങനെയാണ്?
ലഭിക്കാതിരുന്ന വാടക പിന്നീട് എപ്പോഴെങ്കിലും ലഭിക്കുകയാണെങ്കിൽ അത് ലഭിക്കുന്ന വർഷത്തിലെ 'ഭവന ആസ്തി വരുമാനം' എന്ന വിഭാഗത്തിൽ നിങ്ങളുടെ വരുമാനമായി കണക്കാക്കും (ആ വർഷം നിങ്ങൾ ആ വീടിന്റെ ഉടമസ്ഥനാണെങ്കിലും അല്ലെങ്കിലും). ഈ തുകയ്ക്ക് നികുതി ഈടാക്കുന്നത് വാടകക്കുടിശ്ശികയുടെ 30% കുറച്ചതിന് ശേഷമായിരിക്കും.
21. TAN നമ്പറിന് പകരം എന്റെ തൊഴിലുടമയുടെ PAN നമ്പർ നൽകാമോ?
ഇല്ല. TAN നൽകേണ്ട ബോക്സിൽ ഒരിക്കലും PAN നൽകരുത്, കാരണം PAN, TAN എന്നിവ നൽകുന്നതിന്റെ ഉദ്ദേശ്യങ്ങൾ വ്യത്യസ്തമാണ്. സ്രോതസ്സിൽ നികുതി കുറയ്ക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നവർക്ക് നൽകുന്ന സവിശേഷമായ തിരിച്ചറിയൽ നമ്പറാണ് TAN. എന്നാൽ ഒരു വ്യക്തി നടത്തുന്ന ഇടപാടുകളായ നികുതി അടയ്ക്കൽ, TDS/TCS ക്രെഡിറ്റ്, വരുമാന റിട്ടേൺ, ആദായനികുതി വകുപ്പുമായുള്ള ആശയവിനിമയങ്ങൾ, നടത്തിയ നിക്ഷേപങ്ങൾ, എടുത്ത വായ്പകൾ തുടങ്ങിയവ പരസ്പരം ബന്ധിപ്പിക്കുന്നതിന് നൽകുന്ന സവിശേഷ തിരിച്ചറിയൽ നമ്പറാണ് PAN.
22. 2026-27 മൂല്യനിർണ്ണയ വർഷത്തേക്കുള്ള (2025-26 സാമ്പത്തിക വർഷം) ITR-4 സമർപ്പിക്കുന്നതിനുള്ള അവസാന തീയതി എന്നാണ്?
2026-27 മൂല്യനിർണ്ണയ വർഷത്തേക്ക് (2025-26 സാമ്പത്തിക വർഷം) ITR-4 സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 31 ആണ്.
23. പുതിയ നികുതി വ്യവസ്ഥയും പഴയ നികുതി വ്യവസ്ഥയും അനുസരിച്ച് 87A വകുപ്പ് പ്രകാരമുള്ള റിബേറ്റ് എത്രയാണ്?
നിലവിൽ, പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ₹12,500 വരെയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ₹60,000 വരെയും വകുപ്പ് 87A പ്രകാരം വ്യക്തികൾക്ക് റിബേറ്റ് നേടാം.
24. കഴിഞ്ഞ 4 മൂല്യനിർണ്ണയ വർഷത്തെ ITR എനിക്ക് ഇപ്പോൾ സമർപ്പിക്കാൻ സാധിക്കുമോ?
അതെ, കഴിഞ്ഞ നാല് വർഷത്തെ ITR സമർപ്പിക്കാൻ മറന്നുപോയെങ്കിൽ നിങ്ങൾക്ക് ITR-U സമർപ്പിക്കാം. നടപ്പ് വർഷത്തേക്ക് (AY 2026-27) നിങ്ങൾക്ക് സാധാരണ ITR സമർപ്പിക്കാം.
25. വകുപ്പ് 139(1) പ്രകാരം അവസാന തീയതിക്കുശേഷം ഞാൻ ആദായനികുതി റിട്ടേൺ സമർപ്പിച്ചാൽ എന്ത് സംഭവിക്കും?
139(1) വകുപ്പ് പ്രകാരം നിശ്ചിത തീയതിക്കുള്ളിൽ ITR സമർപ്പിക്കാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോഴും ആദായനികുതി റിട്ടേൺ സമർപ്പിക്കാം, എന്നാൽ ₹5000/- വരെ വൈകിയതിനുള്ള ഫീസ് അടയ്ക്കേണ്ടിവന്നേക്കാം. കൂടാതെ, നികുതി ബാധ്യതയ്ക്ക് (എന്തെങ്കിലും ഉണ്ടെങ്കിൽ) പലിശയും നൽകേണ്ടിവരും.
26. 80C വകുപ്പ് പ്രകാരമുള്ള കിഴിവുകൾ അവകാശപ്പെടുകയാണെങ്കിൽ ഞാൻ കൂടുതൽ വിവരങ്ങൾ നൽകേണ്ടതുണ്ടോ?
80C വകുപ്പ് പ്രകാരമുള്ള കിഴിവ് സംബന്ധിച്ച അധിക വിവരങ്ങൾ നിങ്ങൾ നൽകണം. 80C വകുപ്പ് പ്രകാരമുള്ള കിഴിവ് നേടണമെങ്കിൽ, നിങ്ങൾ താഴെപ്പറയുന്ന വിശദാംശങ്ങൾ നൽകണം:
- കിഴിവിന് അർഹമായ തുക
- പോളിസി നമ്പർ അല്ലെങ്കിൽ ഡോക്യുമെന്റ് തിരിച്ചറിയൽ നമ്പർ

27. 80CCD(1) അല്ലെങ്കിൽ 80CCD(1B) വകുപ്പ് പ്രകാരമുള്ള കിഴിവുകൾ നേടുകയാണെങ്കിൽ ഞാൻ കൂടുതൽ വിവരങ്ങൾ നൽകേണ്ടതുണ്ടോ?
80CCD(1) അല്ലെങ്കിൽ 80CCD(1B) വകുപ്പ് പ്രകാരമുള്ള കിഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾ നൽകണം. ഈ കിഴിവുകൾ നേടണമെങ്കിൽ, PRAN ടാബിൽ ക്ലിക്ക് ചെയ്ത് PRAN നൽകണം.

PRAN ടാബിൽ PRAN നൽകാൻ മറന്നുപോയാൽ താഴെപ്പറയുന്ന സാധൂകരണപ്പിശക് കാണാം:

28. 80DD അല്ലെങ്കിൽ 80U വകുപ്പ് പ്രകാരമുള്ള കിഴിവുകൾ നേടുകയാണെങ്കിൽ ITR-4 ഫോമിൽ ഞാൻ എന്ത് അധിക വിവരങ്ങൾ നൽകണം?
80DD അല്ലെങ്കിൽ 80U വകുപ്പ് പ്രകാരമുള്ള കിഴിവ് സംബന്ധിച്ച അധിക വിവരങ്ങൾ നിങ്ങൾ നൽകണം. 80DD അല്ലെങ്കിൽ 80U വകുപ്പ് പ്രകാരമുള്ള കിഴിവ് നേടണമെങ്കിൽ നിങ്ങൾ താഴെപ്പറയുന്ന വിശദാംശങ്ങൾ നൽകണം:
- വൈകല്യത്തിന്റെ സ്വഭാവം
- വൈകല്യത്തിന്റെ തരം
- ആശ്രിതന്റെ തരം
- കിഴിവ് തുക
- ആശ്രിതന്റെ പാൻ നമ്പർ
- ആശ്രിതന്റെ ആധാർ
- ഫോം 10 IA യുടെ അക്നോളജ്മെന്റ് നമ്പർ സമർപ്പിച്ചു
80DD വകുപ്പ് പ്രകാരമുള്ള കിഴിവുകൾ:

80U വകുപ്പ് പ്രകാരമുള്ള കിഴിവുകൾ:

29. 80D വകുപ്പ് പ്രകാരമുള്ള കിഴിവുകൾ നേടുകയാണെങ്കിൽ ഞാൻ കൂടുതൽ വിവരങ്ങൾ നൽകേണ്ടതുണ്ടോ?
80D വകുപ്പ് പ്രകാരമുള്ള കിഴിവ് സംബന്ധിച്ച അധിക വിവരങ്ങൾ നിങ്ങൾ നൽകണം. 80D വകുപ്പ് പ്രകാരമുള്ള കിഴിവ് നേടണമെങ്കിൽ, നിങ്ങൾ താഴെപ്പറയുന്ന വിശദാംശങ്ങൾ നൽകണം:
- ഇൻഷുററുടെ പേര് (ഇൻഷുറൻസ് കമ്പനി)
- പോളിസി നമ്പർ
- ആരോഗ്യ ഇൻഷുറൻസ് തുക

30. 80E, 80EE, 80EEA, 80EEB എന്നീ വകുപ്പുകൾ പ്രകാരമുള്ള കിഴിവുകൾ നേടുകയാണെങ്കിൽ ഞാൻ കൂടുതൽ വിവരങ്ങൾ നൽകേണ്ടതുണ്ടോ?
80E, 80EE, 80EEA, 80EEB എന്നീ വകുപ്പുകൾ പ്രകാരമുള്ള കിഴിവ് സംബന്ധിച്ച അധിക വിവരങ്ങൾ നിങ്ങൾ നൽകണം. ഈ വകുപ്പുകൾ പ്രകാരം കിഴിവ് നേടണമെങ്കിൽ, നിങ്ങൾ താഴെപ്പറയുന്ന വിശദാംശങ്ങൾ നൽകണം:
- വായ്പയെടുത്തത്
- സ്ഥാപനത്തിന്റെയോ ബാങ്കിന്റെയോ പേര്
- വായ്പാ അക്കൗണ്ട് നമ്പർ
- വായ്പ അനുവദിച്ച തീയതി
- വായ്പകളുടെ ആകെത്തുക
- ഈ തീയതിവരെയുള്ള വായ്പാ കുടിശ്ശിക
- പലിശത്തുക
80E വകുപ്പ് പ്രകാരമുള്ള കിഴിവുകൾ:

80EE വകുപ്പ് പ്രകാരമുള്ള കിഴിവുകൾ:

80EEA വകുപ്പ് പ്രകാരമുള്ള കിഴിവുകൾ:

80EEB വകുപ്പ് പ്രകാരമുള്ള കിഴിവുകൾ:

31. 80GG വകുപ്പ് പ്രകാരമുള്ള കിഴിവ് നേടുകയാണെങ്കിൽ ഞാൻ ഏതെങ്കിലും ഫോം സമർപ്പിക്കേണ്ടതുണ്ടോ?
80GG വകുപ്പ് പ്രകാരമുള്ള കിഴിവ് നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വരുമാന റിട്ടേൺ സമർപ്പിക്കുന്നതിനുമുമ്പ് നിങ്ങൾ നിർബന്ധമായും ഫോം 10 BA സമർപ്പിക്കണം, കൂടാതെ വരുമാന റിട്ടേൺ സമർപ്പിക്കുമ്പോൾ ഷെഡ്യൂൾ 80GG യിൽ ഫോം 10 BA യുടെ വിശദാംശങ്ങൾ (അക്നോളജ്മെന്റ് നമ്പർ) നൽകണം.

32. 2026-27 മൂല്യനിർണ്ണയ വർഷത്തേക്കുള്ള ITR-4 ന്റെ TDS ഷെഡ്യൂളിൽ എന്തെങ്കിലും മാറ്റമുണ്ടോ?
നിങ്ങൾക്ക് TDS നേടണമെങ്കിൽ ഏത് വിഭാഗത്തിലാണ് TDS കിഴിവ് ചെയ്യുന്നതെന്ന് നിർബന്ധമായും തെരഞ്ഞെടുക്കണം.
