ടാൻ വിശദാംശങ്ങൾ അറിയുക
(ടാൻ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ )
(ടാൻ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ )
ടാൻ വിശദാംശങ്ങൾ അറിയുക - പതിവുചോദ്യങ്ങൾ
1. എന്താണ് ടാൻ?
TAN എന്നാൽ ടാക്സ് ഡിഡക്ഷൻ ആൻഡ് കളക്ഷൻ അക്കൗണ്ട് നമ്പർ എന്നാണ്. ഇത് ITD നൽകുന്ന 10 അക്കങ്ങളുള്ള ഒരു ആൽഫാന്യൂമെറിക് നമ്പറാണ്.
2. ആരൊക്കെയാണ് ടാൻ (TAN) എടുക്കേണ്ടത്?
നികുതി കുറയ്ക്കാൻ ബാധ്യതയുള്ളതോ സ്രോതസിൽ നിന്ന് നികുതി പിരിക്കാൻ ബാധ്യതതോ ആയ എല്ലാ വ്യക്തികളും TAN എടുക്കേണ്ടതുണ്ട്. TDS/TCS റിട്ടേൺ, ഏതെങ്കിലും TDS/TCS പണമടവ് ചലാൻ, TDS/TCS സർട്ടിഫിക്കറ്റുകൾ, ITD യുമായി നടത്തുന്ന മറ്റ് ഔദ്യോഗിക ആശയവിനിമയങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള രേഖകളിലും ടാൻ നമ്പർ രേഖപ്പെടുത്തുന്നത് നിർബന്ധമാണ്.
3. ടാൻ വിശദാംശങ്ങൾ അറിയുക" എന്ന സേവനം ഉപയോഗിക്കുന്നതിന് ഞാൻ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിക്കേണ്ടതുണ്ടോ?
ഇല്ല. രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്തവർക്കും ഈ സേവനം ഉപയോഗിക്കാം. ഇ-ഫയലിംഗ് പോർട്ടലിലെ ഹോംപേജിൽ ദ്രുത ലിങ്കുകൾ എന്ന വിഭാഗത്തിലുള്ള ടാൻ വിശദാംശങ്ങൾ അറിയുക എന്നതിൽ ക്ലിക്ക് ചെയ്തുകൊണ്ട് ലോഗിൻ ചെയ്യുന്നതിന് മുമ്പുതന്നെ ഇത് ഉപയോഗിക്കാവുന്നതാണ്.
4. ഒരു ഡിഡക്റ്റർ (നികുതി കുറയ്ക്കുന്നയാൾ) എന്ന നിലയിൽ എന്റെ ടാൻ വിവരങ്ങൾ ഞാൻ ഏതെല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടി വരിക?
നിങ്ങൾക്ക് ലഭിക്കേണ്ട വരുമാനത്തിൽ നിന്നും ആരെങ്കിലും സ്രോതസിൽ നിന്ന് നികുതി കുറച്ചിട്ടുണ്ടെങ്കിൽ അവരുടെ ടാൻ വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുന്നത് ഒരു നല്ല രീതിയാണ്. ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ പേരിൽ കുറയ്ക്കപ്പെട്ട TDS വിവരങ്ങൾ കാണുന്നതിനായി നിങ്ങളുടെ Form 16/16A/26AS എന്നിവ പരിശോധിക്കാവുന്നതാണ്. ടാൻ വിശദാംശങ്ങൾ അറിയുക എന്ന സേവനം ഉപയോഗിച്ച് ശരിയായ വ്യക്തിയാണോ ഈ തുക നികുതിയായി കുറച്ചിട്ടുള്ളത് എന്ന് നിങ്ങൾക്ക് പരിശോധിക്കാൻ കഴിയും. കൂടാതെ, TDS എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ടാൻ രേഖപ്പെടുത്തേണ്ടതുണ്ട്.
5. എന്റെ തൊഴിലുടമ ടാൻ എടുത്തിട്ടില്ലെങ്കിലോ?
ടാൻ എടുക്കുന്നതിലോ അത് രേഖപ്പെടുത്തുന്നതിലോ പരാജയപ്പെട്ടാൽ ആദായനികുതി നിയമം, 2025ലെ പ്രസക്തമായ വകുപ്പ് പ്രകാരം തൊഴിലുടമ പിഴ ഒടുക്കാൻ ബാധ്യസ്ഥനായിരിക്കും. കൂടാതെ, തൊഴിലുടമയ്ക്ക് TDS തുക (കുറച്ചിട്ടുണ്ടെങ്കിൽ പോലും) സർക്കാരിലേക്ക് അടയ്ക്കാനോ അതുമായി ബന്ധപ്പെട്ട TDS പ്രസ്താവന സമർപ്പിക്കാനോ സാധിക്കില്ല. നിങ്ങളുടെ ശമ്പളം നികുതി നൽകേണ്ട പരിധിയിൽ വരികയും നിങ്ങളുടെ തൊഴിലുടമ TDS കുറയ്ക്കാതിരിക്കുകയും ചെയ്താൽ, നിയമപ്രകാരം നിങ്ങൾ സ്വയം വിലയിരുത്തൽ നികുതിയും അല്ലെങ്കിൽ ബാധകമായ മുൻകൂർ നികുതിയും അടയ്ക്കേണ്ടി വന്നേക്കാം.
6. സർക്കാർ സ്ഥാപനങ്ങളായ ഡിഡക്ടർമാർ നിർബന്ധമായും ടാനിന് അപേക്ഷിക്കേണ്ടതുണ്ടോ?
അതെ.
7. സ്രോതസ്സിൽ നിന്നും നികുതി പിരിക്കുന്നതിനായി പ്രത്യേകമായൊരു ടാൻ ആവശ്യമുണ്ടോ?
ഒരു ടാൻ ഇതിനകം അനുവദിച്ചിട്ടുണ്ടെങ്കിൽ ടാൻ ലഭിക്കുന്നതിന് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. TCS നുള്ള എല്ലാ റിട്ടേണുകളിലും ചലാനുകളിലും സർട്ടിഫിക്കറ്റുകളിലും ഇതേ ടാൻ നമ്പർ തന്നെ രേഖപ്പെടുത്താവുന്നതാണ്.