ആധാർ ലിങ്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള ഉപയോക്തൃ മാനുവൽ
1. അവലോകനം
ആദായനികുതി നിയമം, 1961-ലെ വകുപ്പ് 139AA അല്ലെങ്കിൽ ആദായനികുതി നിയമം, 2025-ലെ വകുപ്പ് 262-ലെ വ്യവസ്ഥകൾ പ്രകാരം പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. പാൻ കാർഡിനായി അപേക്ഷിക്കുന്ന പുതിയ അപേക്ഷകർക്ക് അപേക്ഷാ ഘട്ടത്തിൽ ആധാർ പാൻ ബന്ധിപ്പിക്കൽ സ്വയമേ ചെയ്യപ്പെടും. 01-07-2017 നോ അതിനുമുമ്പോ പാൻ അനുവദിച്ച നിലവിലുള്ള പാൻ ഉടമകൾക്ക് ആധാറുമായി പാൻ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. ഇ-ഫയലിംഗ് പോർട്ടലിൽ (www.incometax.gov.in) വ്യക്തിഗത നികുതിദായകർക്ക് (രജിസ്റ്റർ ചെയ്തതും രജിസ്റ്റർ ചെയ്യാത്തതും) ലിങ്ക് ആധാർ എന്ന സേവനം ലഭ്യമാണ്. നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും. എന്നിരുന്നാലും, ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് പാൻ പ്രവർത്തനരഹിതമാകുന്നതിന്‍റെ പ്രത്യാഘാതങ്ങൾ ബാധകമാകില്ല.
ആധാറിനെ പാനുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്.
1. ഇ-ഫയലിംഗ് പോർട്ടലിൽ ആധാർ പാൻ ബന്ധിപ്പിക്കൽ ഫീസ് അടയ്ക്കൽ (ഒറ്റ ചലാനിൽ മേജർ ഹെഡ് 0021 ന് കീഴിലുള്ള മൈനർ ഹെഡ് 500 പ്രകാരം)
2. ഇ-ഫയലിംഗ് പോർട്ടലിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുക.
ആധാർ പാനുമായി ബന്ധിപ്പിച്ചശേഷം ആധാർ ബന്ധിപ്പിക്കലിന്‍റെ നിലവിലെ സ്ഥിതി എന്ന സൗകര്യം ഉപയോഗിച്ച് ബന്ധിപ്പിക്കലിന്‍റെ നിലവിലെ സ്ഥിതി പരിശോധിക്കാം.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ:
- സാധുതയുള്ള പാൻ
- ആധാർ നമ്പർ
- സാധുതയുള്ള മൊബൈൽ നമ്പർ
3. ഇ-ഫയലിംഗ് പോർട്ടലിൽ ആധാർ-പാൻ ബന്ധിപ്പിക്കൽ ഫീസ് എങ്ങനെ അടയ്ക്കാം
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോം പേജ് സന്ദർശിക്കുക.
'ദ്രുത ലിങ്കുകൾ' വിഭാഗത്തിലെ 'ലിങ്ക് ആധാർ' ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ, ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് 'പ്രൊഫൈൽ' വിഭാഗത്തിലെ 'ലിങ്ക് ആധാർ' ക്ലിക്ക് ചെയ്യുക.

ഘട്ടം 2: 'ലിങ്ക് ആധാർ' വിഭാഗത്തിലെ 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകി 'സാധൂകരിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: 'ഇ-പേ നികുതി വഴി പണമടയ്ക്കുന്നത് തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ബാധകമായ ആദായനികുതി നിയമം, 2025 തെരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: OTP ലഭിക്കുന്നതിന് നിങ്ങളുടെ പാൻ നമ്പർ രേഖപ്പെടുത്തി പാൻ സ്ഥിരീകരിച്ചിട്ട് സാധുതയുള്ള ഏതെങ്കിലും മൊബൈൽ നമ്പർ നൽകുക.
ഘട്ടം 7: OTP സ്ഥിരീകരണത്തിനുശേഷം, നിങ്ങളെ ഇ-പേ നികുതി പേജിലേക്ക് കൊണ്ടുപോകും. 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 8: 'ആദായനികുതി' കളത്തിലെ 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 9: ബന്ധപ്പെട്ട നികുതി വർഷം, പണമടവ് തരമായി മറ്റ് രസീതുകൾ (500), പണമടവിന്‍റെ ഉപതരം (ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള കാലതാമസത്തിനുള്ള ഫീസ്) എന്നിവ തെരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 10: മറ്റുള്ളവ എന്നതിൽ ബാധകമായ തുക സ്വയമേ പൂരിപ്പിച്ചിട്ടുണ്ടാകും. 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ചലാൻ സൃഷ്ടിക്കപ്പെടും. അടുത്ത സ്ക്രീനിൽ, നിങ്ങൾ പണമടവ് രീതി തെരഞ്ഞെടുക്കണം. പണമടവ് രീതി തെരഞ്ഞെടുത്തശേഷം നിങ്ങളെ പണമടവ് നടത്താൻ കഴിയുന്ന ബാങ്ക് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും.
ഫീസ് അടച്ചതിനുശേഷം ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങളുടെ ആധാർ പാനുമായി ബന്ധിപ്പിക്കാം.
4. ഫീസ് അടച്ചതിനുശേഷം ആധാർ പാൻ ബന്ധിപ്പിക്കൽ അഭ്യർത്ഥന എങ്ങനെ സമർപ്പിക്കാം
ആധാർ പാൻ ബന്ധിപ്പിക്കുന്നതിനുള്ള അപേക്ഷ ലോഗിൻ ചെയ്യുന്നതിന് മുമ്പും ലോഗിൻ ചെയ്തശേഷവും സമർപ്പിക്കാവുന്നതാണ്.
ഓരോ രീതിയ്ക്കും വേണ്ട നടപടിക്രമങ്ങൾ താഴെ ഓരോന്നായി വിശദമായി നൽകിയിരിക്കുന്നു:
ആധാർ പാൻ ബന്ധിപ്പിക്കൽ അഭ്യർത്ഥന സമർപ്പിക്കുക (ലോഗിൻ ചെയ്തശേഷം):
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിലേക്ക് പോകുക, ‘ലോഗിൻ’ ചെയ്യുക, ഡാഷ്‌ബോർഡിൽ ആധാർ പാനുമായി ബന്ധിപ്പിക്കുക എന്ന ഓപ്ഷന് കീഴിലുള്ള പ്രൊഫൈൽ വിഭാഗത്തിൽ, ‘ലിങ്ക് ആധാർ’ ക്ലിക്ക് ചെയ്യുക.
അല്ലെങ്കിൽ, വ്യക്തിഗത വിവര വിഭാഗത്തിലെ 'ലിങ്ക് ആധാർ' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: ആധാർ നമ്പർ രേഖപ്പെടുത്തി 'സാധൂകരിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ആധാർ പാൻ ബന്ധിപ്പിക്കൽ അഭ്യർത്ഥന സമർപ്പിക്കുക (ലോഗിൻ ചെയ്യുന്നതിനുമുമ്പ്):
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോം പേജിലേക്ക് പോയി 'ദ്രുത ലിങ്കുകൾ' എന്നതിന് കീഴിലുള്ള 'ലിങ്ക് ആധാർ' ക്ലിക്ക് ചെയ്യുക.
ഘട്ടം 2: ലിങ്ക് ആധാർ വിഭാഗത്തിലെ 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: പാൻ, ആധാർ എന്നിവ രേഖപ്പെടുത്തി 'സാധൂകരിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾ ആധാർ പാൻ ബന്ധിപ്പിക്കൽ ഫീസ് അടച്ചിട്ടുണ്ടെങ്കിൽ, പണമടവിന്‍റെ വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതാണ്. 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ആവശ്യാനുസരണം നിർബന്ധിത വിശദാംശങ്ങൾ നൽകി 'ലിങ്ക് ആധാർ' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: മുമ്പത്തെ ഘട്ടത്തിൽ സൂചിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിച്ച 6 അക്ക OTP നൽകി 'സാധൂകരിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അഭ്യർത്ഥന വിജയകരമായി സമർപ്പിച്ചിട്ടുണ്ട്, ഇപ്പോൾ നിങ്ങൾക്ക് ആധാർ-പാൻ ബന്ധിപ്പിക്കലിന്‍റെ നിലവിലെ സ്ഥിതി പരിശോധിക്കാം.
സാഹചര്യം 1: ഇ-ഫയലിംഗ് പോർട്ടലിൽ പണമടവിന്‍റെ വിശദാംശങ്ങൾ പരിശോധിച്ചിട്ടില്ലെങ്കിൽ.
ഘട്ടം 1: പാൻ, ആധാർ എന്നിവ സാധൂകരിച്ചശേഷം നിങ്ങൾക്ക് ഒരു പോപ്പ്-അപ്പ് സന്ദേശം കാണാം, അത്
'പണമടവിന്‍റെ വിശദാംശങ്ങൾ കണ്ടെത്തിയില്ല'. ആധാർ പാൻ ബന്ധിപ്പിക്കൽ അഭ്യർത്ഥന സമർപ്പിക്കുന്നതിന് ഫീസ് അടയ്ക്കേണ്ടത് മുൻവ്യവസ്ഥയായതിനാൽ ഫീസ് അടയ്ക്കുന്നതിന് 'ഇ-പേ നികുതി വഴി പണമടയ്ക്കുന്നത് തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: നിങ്ങൾ ഇതിനകം ഫീസ് അടച്ചിട്ടുണ്ടെങ്കിൽ 4-5 പ്രവൃത്തി ദിവസങ്ങൾ കാത്തിരിക്കുക. അതിനുശേഷം നിങ്ങൾക്ക് അഭ്യർത്ഥന സമർപ്പിക്കാം.
കുറിപ്പ്: നിങ്ങളുടെ ശരിയായ ആധാർ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ആധാറും പാനും ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അഥവാ പാൻ മറ്റേതെങ്കിലും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ തിരിച്ചും, നിങ്ങൾക്ക് ഇനിപ്പറയുന്ന പിശകുകൾ ലഭിക്കും:
സാഹചര്യം 2: പാൻ ഇതിനകം ആധാറുമായോ മറ്റേതെങ്കിലും ആധാറുമായോ ബന്ധിപ്പിച്ചിരിക്കുന്നു:
തെറ്റായ പാനുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ആധാർ വിച്ഛേദിക്കുന്നതിനായി, നിങ്ങളുടെ ജുറിസ്ഡിക്ഷണൽ അസസിംഗ് ഓഫീസറെ സമീപിച്ച് അപേക്ഷ സമർപ്പിക്കേണ്ടതായി വരാം.
നിങ്ങളുടെ JAO-യുമായി ബന്ധപ്പെടേണ്ട വിശദാംശങ്ങൾ അറിയാൻ, https://eportal.incometax.gov.in/iec/foservices/#/pre-login/knowYourAO (ലോഗിൻ ചെയ്യുന്നതിനുമുമ്പ്) സന്ദർശിക്കുക.
അല്ലെങ്കിൽ https://eportal.incometax.gov.in/iec/foservices/#/dashboard/myProfile/jurisdictionDetail (ലോഗിൻ ചെയ്തശേഷം)
സാഹചര്യം 3: നിങ്ങൾ ചലാൻ വഴി പണമടയ്ക്കുകയും ആ പണമടവുകളും വിശദാംശങ്ങളും ഇ-ഫൈലിംഗ് പോർട്ടലിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ
ഘട്ടം 1: പാൻ, ആധാർ എന്നിവ സാധൂകരിച്ചശേഷം 'നിങ്ങളുടെ പണമടവിന്‍റെ വിശദാംശങ്ങൾ സ്ഥിരീകരിച്ചു' എന്ന പോപ്പ്-അപ്പ് സന്ദേശം നിങ്ങൾക്ക് കാണാം. ആധാർ പാൻ ബന്ധിപ്പിക്കൽ അഭ്യർത്ഥന സമർപ്പിക്കാൻ പോപ്പ്-അപ്പ് സന്ദേശത്തിലെ 'തുടരുക' ക്ലിക്ക് ചെയ്യുക.
ഘട്ടം 2:ആവശ്യമായ വിശദാംശങ്ങൾ നൽകി 'ലിങ്ക് ആധാർ' എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
ഘട്ടം 3:ആധാർ പാൻ ബന്ധിപ്പിക്കുന്നതിനുള്ള അഭ്യർത്ഥന വിജയകരമായി സമർപ്പിച്ചിട്ടുണ്ട്, ഇപ്പോൾ നിങ്ങൾക്ക് ആധാർ പാൻ ബന്ധിപ്പിക്കലിന്‍റെ നിലവിലെ സ്ഥിതി പരിശോധിക്കാം.
5. ആധാർ ബന്ധിപ്പിക്കലിന്‍റെ നിലവിലെ സ്ഥിതി കാണുക (ലോഗിൻ ചെയ്യുന്നതിനുമുമ്പ്)
ഘട്ടം 1:ഇ-ഫയലിംഗ് പോർട്ടലിലെ ഹോം പേജിൽ, 'ദ്രുത ലിങ്കുകൾ' എന്നതിന് കീഴിൽ, 'ലിങ്ക് ആധാർ/നിലവിലെ സ്ഥിതി കാണുക' ക്ലിക്ക് ചെയ്യുക.
ഘട്ടം 2: 'നിലവിലെ സ്ഥിതി കാണുക' എന്ന കളത്തിലെ 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3:നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകി 'ആധാർ ബന്ധിപ്പിക്കലിന്‍റെ നിലവിലെ സ്ഥിതി കാണുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
വിജയകരമായ സാധൂകരണത്തിനുശേഷം, നിങ്ങളുടെ ആധാർ ബന്ധിപ്പിക്കലിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഒരു സന്ദേശം പ്രദർശിപ്പിക്കും.
ആധാർ-പാൻ ബന്ധിപ്പിക്കൽ പുരോഗമിക്കുകയാണെങ്കിൽ:
ആധാർ-പാൻ ബന്ധിപ്പിക്കൽ വിജയകരമാണെങ്കിൽ:
6. ആധാർ ബന്ധിപ്പിക്കലിന്‍റെ നിലവിലെ സ്ഥിതി കാണുക (ലോഗിൻ ചെയ്തതിനുശേഷം)
ഘട്ടം 1:ലോഗിൻ ചെയ്തതിനുശേഷം, നിങ്ങളുടെ ഡാഷ്‌ബോർഡിൽ, 'ലിങ്ക് ആധാർ' ക്ലിക്ക് ചെയ്യുക.
ഘട്ടം 2:പകരമായി, നിങ്ങൾക്ക് ‘എന്‍റെ പ്രൊഫൈൽ’ > ‘ആധാർ ബന്ധിപ്പിക്കലിന്‍റെ നിലവിലെ സ്ഥിതി’ എന്നതിലേക്ക് പോകാം.
(നിങ്ങളുടെ ആധാർ ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, ആധാർ നമ്പർ പ്രദർശിപ്പിക്കും. ആധാർ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ‘ആധാർ ബന്ധിപ്പിക്കലിന്‍റെ നിലവിലെ സ്ഥിതി’ പ്രദർശിപ്പിക്കും).
കുറിപ്പ്:
- സാധൂകരണം പരാജയപ്പെട്ടാൽ, നിലവിലെ സ്ഥിതി എന്ന പേജിലെ 'ലിങ്ക് ആധാർ' ക്ലിക്ക് ചെയ്യുക, നിങ്ങളുടെ പാൻ, ആധാർ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ ആവർത്തിക്കേണ്ടതുണ്ട്.
- നിങ്ങളുടെ പാനും ആധാറും ബന്ധിപ്പിക്കാനുള്ള അഭ്യർത്ഥന സാധൂകരണത്തിനായി UIDAIയുടെ പരിഗണനയിലാണെങ്കിൽ നിലവിലെ സ്ഥിതി നിങ്ങൾ പിന്നീട് പരിശോധിക്കേണ്ടതുണ്ട്.
- താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ആധാറും പാനും തമ്മിലുള്ള ബന്ധം വേർപെടുത്തുന്നതിനായി നിങ്ങൾ അധികാരപരിധിയിലുള്ള AO യെ സമീപിക്കേണ്ടി വന്നേക്കാം:
- നിങ്ങളുടെ ആധാർ മറ്റൊരു പാനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
- നിങ്ങളുടെ പാൻ മറ്റൊരു ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നു.
വിജയകരമായ സാധൂകരണത്തിനുശേഷം, നിങ്ങളുടെ ആധാർ ബന്ധിപ്പിക്കലിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഒരു സന്ദേശം പ്രദർശിപ്പിക്കും.
നിരാകരണം:
ഈ ഉപയോക്തൃ മാനുവൽ വിവരങ്ങൾക്കും പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾക്കും മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നികുതിദായകർ അവരുടെ കേസുകൾക്ക് ബാധകമായ കൃത്യമായ വിവരങ്ങൾ, വ്യാഖ്യാനങ്ങൾ, വ്യക്തതകൾ എന്നിവയ്ക്കായി പ്രസക്തമായ സർക്കുലറുകൾ, വിജ്ഞാപനങ്ങൾ, നിയമങ്ങൾ, I.T. നിയമത്തിലെ വ്യവസ്ഥകൾ എന്നിവ പരിശോധിക്കാൻ നിർദ്ദേശിക്കുന്നു. ഈ ഉപയോക്തൃ മാനുവലിനെ അടിസ്ഥാനമാക്കി സ്വീകരിക്കുന്ന നടപടികൾക്കും അല്ലെങ്കിൽ എടുത്ത തീരുമാനങ്ങൾക്കും വകുപ്പ് ഉത്തരവാദിയായിരിക്കില്ല.