Do not have an account?
Already have an account?

എന്‍റെ പ്രൊഫൈല്‍ അവലോകനം

(നിങ്ങളുടെ പ്രൊഫൈലിന്‍റെ അനായാസ ഛായാചിത്രം)

(നിങ്ങളുടെ പ്രൊഫൈലിന്‍റെ അനായാസ ഛായാചിത്രം)

Frequently Asked Questions

എന്‍റെ പ്രൊഫൈൽ പതിവുചോദ്യങ്ങൾ

1. ഇ-ഫയലിംഗ് പോർട്ടലിൽ എന്‍റെ പ്രൊഫൈൽ പുതുക്കിയിട്ടുണ്ടോ എന്ന് എനിക്ക് എങ്ങനെ അറിയാനാകും?

നിങ്ങളുടെ പ്രൊഫൈലിൽ എന്തെങ്കിലും വിവരങ്ങൾ പുതുക്കിയാൽ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രാഥമിക ഇമെയിൽ IDയിൽ നിങ്ങൾക്ക് ഒരു ഇമെയിൽ ലഭിക്കും.

2. ഞാൻ ഒരു NRI ആണ്, എനിക്ക് ഇന്ത്യൻ മൊബൈൽ നമ്പർ ഇല്ല. എന്നെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ ആവശ്യമായ OTP എനിക്ക് എങ്ങനെ ലഭിക്കും?

ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ IDയിൽ നിങ്ങൾക്ക് OTP ലഭിക്കും.

3. പ്രൊഫൈൽ പുതുക്കല്‍ നിർബന്ധമാണോ?

ഇല്ല, ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങളുടെ പ്രൊഫൈൽ പുതുക്കേണ്ടത് നിർബന്ധമല്ല. എന്നിരുന്നാലും, മികച്ച ഉപയോക്തൃ അനുഭവം (മുൻകൂർ പൂരിപ്പിക്കുന്നത് ഉൾപ്പെടെ) ലഭിക്കുന്നതിനും ആദായനികുതി വകുപ്പിൽ നിന്ന് സമയബന്ധിതമായ അറിയിപ്പുകൾ ലഭിക്കുന്നതിനും നിങ്ങളുടെ പ്രൊഫൈൽ പുതുക്കി സൂക്ഷിക്കാൻ ശുപാർശ ചെയ്യുന്നു.

4. പ്രൊഫൈൽ പുതുക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?

നിങ്ങൾ പുതുക്കുന്ന പ്രൊഫൈൽ വിവരങ്ങൾ, ആവശ്യമെങ്കിൽ നിങ്ങളുമായി യഥാസമയം ആശയവിനിമയം നടത്താൻ ആദായനികുതി വകുപ്പിനെ സഹായിക്കും. കൂടാതെ, ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങൾക്ക് ബാധകമായ വിവിധ ഫോമുകളും ITRകളും മുൻകൂട്ടി പൂരിപ്പിച്ചുകിട്ടുന്നതിനും ഇത് സഹായകരമാകും.

5. എന്‍റെ പ്രൊഫൈലിലൂടെ എനിക്ക് എന്തൊക്കെ വിശദാംശങ്ങളാണ് പരിഷ്കരിക്കാൻ / പുതുക്കാൻ സാധിക്കുക?

നിങ്ങളുടെ പ്രൊഫൈലിലൂടെ നിങ്ങൾക്ക് ഇനിപ്പറയുന്നവ പുതുക്കാനോ പരിഷ്ക്കരിക്കാനോ സാധിക്കും:

  • വരുമാന സ്രോതസ്സ് വിശദാംശങ്ങൾ
  • ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് വിശദാംശങ്ങൾ
  • DSC രജിസ്റ്റർ ചെയ്യുക
  • കോൺ‌ടാക്റ്റ് വിശദാംശങ്ങൾ(OTP പ്രാമാണീകരണത്തിലൂടെ). പ്രധാന വ്യക്തികളുടെ വിവരങ്ങൾ
    • നിങ്ങൾ ഒരു നികുതിദായകനായി ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ - റെസിഡൻഷ്യൽ സ്റ്റാറ്റസ്, പാസ്‌പോർട്ട് നമ്പർ എന്നിവ പോലുള്ള അടിസ്ഥാന പ്രൊഫൈൽ വിവരങ്ങളും, പ്രാഥമിക, ദ്വിതീയ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വിലാസം എന്നിവ പോലുള്ള ബന്ധപ്പെടാനുള്ള വിവരങ്ങളും നിങ്ങൾക്ക് തിരുത്താൻ കഴിയും.
    • നിങ്ങൾ ഒരു ERI ആയി ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ - ബാഹ്യ ഏജൻസിയുടെ തരം, സേവനങ്ങളുടെ തരം, സ്ഥാപനത്തിന്റെ പാൻ, സ്ഥാപനത്തിന്റെ ടാൻ എന്നിവ പോലുള്ള അടിസ്ഥാന പ്രൊഫൈൽ വിവരങ്ങൾ, കോൺടാക്‌റ്റ് വിവരങ്ങൾ എന്നിവ നിങ്ങൾക്ക് തിരുത്താൻ കഴിയും. കൂടാതെ, സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്യുക, പ്രധാന കോൺടാക്റ്റ് വ്യക്തിയുടെ വിവരങ്ങൾ പുതുക്കുക, ERI ചേർക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക, ERI തരം എന്നിവ മാറ്റാനും കഴിയും.
    • നിങ്ങൾ ഒരു ബാഹ്യ ഏജൻസിയായി ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ - കോൺടാക്‌റ്റ് വിവരങ്ങൾ പുതുക്കാനും, സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്യാനും, പ്രധാന വ്യക്തികളെ ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാനും, സേവനങ്ങൾ ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാനും കഴിയും.
    • നിങ്ങൾ TIN 2.0 പങ്കാളിയായി ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ - നിങ്ങൾക്ക് കോൺടാക്‌റ്റ് വിശദാംശങ്ങൾ പുതുക്കാനും സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്യാനും പുതിയ സാങ്കേതിക SPOC വിശദാംശങ്ങൾ പുതുക്കാനോ ചേർക്കാനോ കഴിയും.

6. എന്‍റെ പ്രൊഫൈൽ അനുസരിച്ച് പ്രാഥമിക, ദ്വിതീയ ബന്ധപ്പെടാനുള്ള വിശദാംശങ്ങളിൽ ITD യിൽ നിന്ന് എനിക്ക് ആശയവിനിമയം ലഭിക്കുമോ?

അതെ, നിങ്ങളുടെ ഇ-ഫയലിംഗ് പ്രൊഫൈലിൽ ചേർത്തിട്ടുള്ള പ്രാഥമിക, ദ്വിതീയ ബന്ധപ്പെടാനുള്ള വിശദാംശങ്ങളിൽ ITDയിൽ നിന്ന് നിങ്ങൾക്ക് ആശയവിനിമയം സ്വീകരിക്കാൻ കഴിയും.

7. എന്‍റെ DSC രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് എങ്ങനെ അറിയാനാകും?

നിങ്ങളുടെ പ്രൊഫൈലിൽ പോയി രജിസ്റ്റർ DSC എന്നതിൽ ക്ലിക്ക് ചെയ്താൽ നിലവിലെ സ്ഥിതി കാണാം. CA / കമ്പനി / ERI എന്നിവയുടെ പാൻ / പ്രധാന ബന്ധപ്പെടാനുള്ള വിശദാംശങ്ങൾക്കുള്ള DSC രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലോ കാലഹരണപ്പെട്ടെങ്കിലോ ലോഗിൻ ചെയ്താൽ പ്രൊഫൈലിൽ ഇത് വ്യക്തമാക്കുന്ന ഒരു സന്ദേശം പ്രദർശിപ്പിക്കും. കൂടാതെ, കൂടുതലറിയാൻ നിങ്ങൾക്ക് രജിസ്റ്റർ DSC എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കാവുന്നതാണ്.

Detailed guides and documentation