ഇ-ഫയലിംഗിന് രജിസ്റ്റർ ചെയ്യുക (ടാക്സ് ഡിഡക്ടറും കളക്ടറും) — ഉപയോക്തൃ മാനുവൽ
1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും അത് ഉപയോഗിക്കാനും ആഗ്രഹിക്കുന്ന എല്ലാ നികുതി കിഴിവുകാർക്കും/പിരിവുകാർക്കും ലോഗിൻ ചെയ്യുന്നതിനു മുമ്പ് തന്നെ ഈ സേവനം ലഭ്യമാണ്. രജിസ്ട്രേഷൻ സേവനം നികുതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ലഭിക്കുന്നതിനും പുരോഗതി നിരീക്ഷിക്കുന്നതിനും സഹായിക്കുന്നു.
2. ഈ സേവനം പ്രയോജനപ്പെടത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ളതും സജീവവുമായ ടാൻ
- ബന്ധപ്പെടാനുള്ള പ്രധാനപ്പെട്ട വിവരങ്ങൾ പാൻ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിലേക്ക് പോയി രജിസ്റ്റർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: മറ്റുള്ളവ ക്ലിക്കുചെയ്‌ത് നികുതി കിഴിവുകാരനും പിരിവുകാരനും വിഭാഗം തെരഞ്ഞെടുക്കുക.

ഘട്ടം 3: സംഘടനയുടെ ടാൻ രേഖപ്പെടുത്തിയിട്ട് സാധൂകരിക്കുക ക്ലിക്ക് ചെയ്യുക

ഘട്ടം 4a: ഡാറ്റാബേസിൽ ടാൻ ലഭ്യമാണെങ്കിൽ, TRACES-ൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, രജിസ്ട്രേഷൻ അഭ്യർത്ഥന ഇതിനകം ഉന്നയിച്ചിട്ടില്ലെങ്കിൽ, അംഗീകാരത്തിനായി കാത്തിരിക്കുകയാണെങ്കിൽ:
- അടിസ്ഥാന വിശദാംശങ്ങൾ പേജ് കാണാൻ തുടരുക ക്ലിക്ക് ചെയ്യുക.
- അടിസ്ഥാന വിശദാംശങ്ങൾ മുൻകൂട്ടി പൂരിപ്പിച്ചിട്ടുണ്ട്. തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 4b: ഡാറ്റാബേസിൽ TAN ലഭ്യമാണെങ്കിലും, TRACES-ൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, രജിസ്ട്രേഷൻ അഭ്യർത്ഥന ഇതിനകം ഉന്നയിച്ചിട്ടില്ലെങ്കിൽ, അംഗീകാരത്തിനായി കാത്തിരിക്കുകയാണെങ്കിൽ:
- TRACES പേജ് കാണാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
- അടിസ്ഥാന വിശദാംശങ്ങൾ എന്ന പേജ് കാണുന്നതിന് TRACES ൽ ഇ-ഫയലിംഗ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യാനുസരണം അടിസ്ഥാന വിവരങ്ങൾ നൽകി തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: ആദ്യം നിങ്ങൾ TRACESൽ രജിസ്റ്റർ ചെയ്യണം. അവിടെ നിന്നും ഇ-ഫയലിംഗ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക ക്ലിക്ക് ചെയ്താൽ നിങ്ങളെ ഇ-ഫയലിംഗ് രജിസ്ട്രേഷൻ പേജിലേക്ക് കൊണ്ടുപോകും.
ഘട്ടം 4c: ഡാറ്റാബേസിൽ TAN ലഭ്യമാണെങ്കിൽ, രജിസ്ട്രേഷൻ അഭ്യർത്ഥന ഇതിനകം തന്നെ ഉന്നയിക്കുകയും അംഗീകാരത്തിനായി കാത്തിരിക്കുകയും ചെയ്തിരിക്കുന്നു:
- ഒരു പിശക് സന്ദേശം പ്രദർശിപ്പിക്കും, നിങ്ങൾക്ക് രജിസ്ട്രേഷൻ പ്രക്രിയ പിൻവലിക്കുക എന്നത് തെരഞ്ഞെടുക്കാം.
ഘട്ടം 5: പണമടവുകൾ നടത്തുന്നതോ നികുതി പിരിക്കുന്നതോ ആയ വ്യക്തിയുടെ വിശദാംശങ്ങൾ നൽകി തുടരുകഎന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: പ്രാഥമിക മൊബൈൽ നമ്പർ, ഇമെയിൽ ID, തപാൽ വിലാസം എന്നിവയുൾപ്പെടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകുക. തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 7: ഘട്ടം 6-ൽ നൽകിയിരിക്കുന്നതുപോലെ നിങ്ങളുടെ പ്രാഥമിക മൊബൈൽ നമ്പറിലേക്കും ഇമെയിൽ ID-യിലേക്കും രണ്ട് വ്യത്യസ്ത OTP-കൾ അയയ്ക്കും. നിങ്ങളുടെ മൊബൈൽ നമ്പറിലും ഇമെയിൽ ID-യിലും ലഭിച്ച പ്രത്യേക 6 അക്ക OTPകൾ രേഖപ്പെടുത്തി തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
- OTPയ്ക്ക് 15 മിനിറ്റ് മാത്രമേ സാധുതയുള്ളൂ.
- ശരിയായ OTP നൽകുന്നതിന് നിങ്ങൾക്ക് 3 അവസരങ്ങളുണ്ട്.
- സ്‌ക്രീനിലെ OTP കാലഹരണപ്പെടുന്ന കൗണ്ട്‌ഡൗൺ ടൈമർ OTP എപ്പോൾ കാലഹരണപ്പെടും എന്ന് നിങ്ങളോട് പറയുന്നു.
- OTP വീണ്ടും അയയ്ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ OTP സൃഷ്ടിക്കപ്പെട്ട് അയയ്ക്കും.
ഘട്ടം 8: വിശദാംശങ്ങൾ സ്ഥിരീകരിക്കുക എന്ന പേജിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അവലോകനം ചെയ്ത് ആവശ്യമെങ്കിൽ വിശദാംശങ്ങൾ തിരുത്തുക. ഉറപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 9: പാസ്‌വേഡ് സജ്ജമാക്കുക എന്ന പേജിൽ പാസ്‌വേഡ് സജ്ജമാക്കുക , പാസ്‌വേഡ് സ്ഥിരീകരിക്കുക എന്നീ രണ്ട് ടെക്സ്റ്റ് ബോക്സുകളിലും നിങ്ങൾക്ക് ആവശ്യമുള്ള പാസ്‌വേഡ് രേഖപ്പെടുത്തുക, നിങ്ങൾക്കുള്ള വ്യക്തിഗതമാക്കിയ സന്ദേശം സജ്ജമാക്കിയിട്ട് രജിസ്റ്റർ ചെയ്യുക. എന്നതിൽ ക്ലിക്ക് ചെയ്യുക.

കുറിപ്പ്:
- പുതുക്കുക അല്ലെങ്കിൽ മടങ്ങുക എന്നതിൽ ക്ലിക്ക് ചെയ്യരുത്.
- നിങ്ങളുടെ പുതിയ പാസ്‌വേഡ് രേഖപ്പെടുത്തുമ്പോൾ പാസ്‌വേഡ് നയം ശ്രദ്ധിക്കുക:
- ഇതിന് കുറഞ്ഞത് 8 അക്ഷരങ്ങളും പരമാവധി 14 അക്ഷരങ്ങളും ഉണ്ടായിരിക്കണം.
- ഇതിൽ വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും ഉൾപ്പെടുത്തണം.
- ഇതിൽ ഒരു സംഖ്യ ഉൾപ്പെടുത്തണം.
- ഇതിൽ ഒരു പ്രത്യേക ചിഹ്നം ഉൾപ്പെടുത്തണം (ഉദാ: @#$%).
ട്രാൻസാക്ഷൻ ID-യോടൊപ്പം ഒരു വിജയസന്ദേശവും സ്ക്രീനിൽ കാണിക്കുന്നതാണ്. ഭാവിയിലെ ആവശ്യങ്ങൾക്കായി ദയവായി ഈ ട്രാൻസാക്ഷൻ ID കുറിച്ചുവയ്ക്കുക. ബന്ധപ്പെട്ട അധികാരിയിൽ നിന്ന് അംഗീകാരം ലഭിക്കുന്നതോടെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാകുന്നതാണ്.
4. ബന്ധപ്പെട്ട വിഷയങ്ങൾ