1. ഞാൻ എന്തുകൊണ്ടാണ് ഒരു ചലാൻ സൃഷ്ടിക്കേണ്ടത്?
ഇ-ഫയലിംഗ് പോർട്ടൽ വഴി ഒരു അസ്സെസ്സ്മെന്റ് വർഷത്തേക്ക് ഏതെങ്കിലും ആദായ നികുതി പേയ്മെന്റ് നടത്തുന്നതിന്, നിങ്ങൾ ഒരു ചലാൻ സൃഷ്ടിക്കേണ്ടതുണ്ട്.

2. ആർക്കാണ് ഒരു ചലാൻ സൃഷ്ടിക്കാൻ കഴിയുക?
ഇ-ഫയലിംഗ് പോർട്ടലിലെ രജിസ്റ്റർ ചെയ്ത അല്ലെങ്കിൽ രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്ക് (കോർപ്പറേറ്റ് / കോർപ്പറേറ്റ് ഇതര ഉപയോക്താക്കൾ, ERIകൾ, നികുതിദായക പ്രതിനിധി ) ഒരു ചലാൻ സൃഷ്ടിക്കാൻ കഴിയും.

3. എനിക്ക് ഏത് തരം കോർപ്പറേറ്റ് നികുതി പേയ്‌മെന്റുകൾ നടത്താനാകും?
കോർപ്പറേറ്റ് നികുതി ഓപ്ഷനുകൾക്ക് കീഴിൽ നിങ്ങൾക്ക് ഇനിപ്പറയുന്നവ അടയ്ക്കാം:

  • മുൻകൂർ നികുതി
  • സെൽഫ് അസസ്സ്മെന്റ് നികുതി
  • റെഗുലർ അസ്സെസ്മെൻ്റ് നികുതി
  • കമ്പനികളുടെ ലാഭ വിതരണത്തിന്മേൽ ഉള്ള നികുതി
  • യൂണിറ്റ് ഹോൾഡർമാർക്കുള്ള ലാഭ വിതരണത്തിന്മേൽ ഉള്ള നികുതി
  • സർചാർജ്
  • 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 92CE പ്രകാരമുള്ള ദ്വിതീയ ക്രമീകരണ നികുതി
  • 1961-ലെ ആദായനികുതി നിയമത്തിന്റെ സെക്ഷൻ 115TD പ്രകാരമുള്ള ആർജിത നികുതി

4. എനിക്ക് ഏതൊക്കെ തരത്തിലുള്ള ആദായനികുതി പേയ്‌മെന്റുകൾ നടത്താനാകും?
കോർപ്പറേറ്റ് നികുതി ഓപ്ഷനുകൾക്ക് കീഴിൽ നിങ്ങൾക്ക് ഇനിപ്പറയുന്നവ അടയ്ക്കാം:

  • മുൻകൂർ നികുതി
  • സെൽഫ് അസസ്സ്മെന്റ് നികുതി
  • റെഗുലർ അസ്സെസ്മെൻ്റ് നികുതി
  • 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 92CE പ്രകാരമുള്ള ദ്വിതീയ ക്രമീകരണ നികുതി
  • 1961-ലെ ആദായനികുതി നിയമത്തിന്റെ സെക്ഷൻ 115TD പ്രകാരമുള്ള ആർജിത നികുതി

5. എനിക്ക് ഏതൊക്കെ ഫീസ് അല്ലെങ്കിൽ മറ്റ് നികുതി പേയ്മെന്റുകൾ നടത്താനാകും?
ഫീസ് / മറ്റ് അടയ്ക്കലുകൾക്ക് കീഴിൽ നിങ്ങള്‍ക്ക് താഴെ പറയുന്നവ അടയ്ക്കാം:

  • സ്വത്ത് നികുതി
  • ഫ്രിഞ്ച് ആനുകൂല്യ നികുതി
  • ബാങ്കിംഗ് പണ ഇടപാടുകൾക്കുള്ള നികുതി
  • പലിശ നികുതി
  • ഹോട്ടൽ വരവു നികുതി
  • സമ്മാന നികുതി
  • എസ്റ്റേറ്റ് ഡ്യൂട്ടി
  • ചെലവ് / മറ്റു നികുതി
  • അപ്പീൽ ഫീസ്
  • മറ്റേതെങ്കിലും ഫീസ്

6. ചലാൻ ഫോം സൃഷ്ടിച്ച ശേഷം എനിക്ക് എങ്ങനെ നികുതി അടയ്ക്കാം?
നിങ്ങൾക്ക് ഇതിലൂടെ പണമടയ്ക്കാം:

  • നെറ്റ് ബാങ്കിംഗ്; അല്ലെങ്കിൽ
  • ഡെബിറ്റ് കാർഡ്; അല്ലെങ്കിൽ
  • പേയ്‌മെൻ്റ് ഗേറ്റ്‌വേ വഴി (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ അംഗീകൃതമല്ലാത്ത ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ UPI ഉപയോഗിച്ച്); അല്ലെങ്കിൽ
  • നിങ്ങളുടെ ബാങ്കിലെ കൗണ്ടറിലൂടെ; അല്ലെങ്കിൽ
  • RTGS / NEFT

7. എന്താണ് മാൻഡേറ്റ് ഫോം? എപ്പോഴാണ് ഇത് ആവശ്യമാകുന്നത്?
നിങ്ങൾ നികുതി പേയ്‌മെൻ്റ് മോഡ് RTGS / NEFT ആയി തിരഞ്ഞെടുക്കുമ്പോൾ മാൻഡേറ്റ് ഫോം സൃഷ്ടിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ബാങ്കിൻ്റെ നെറ്റ് ബാങ്കിംഗ് ഉപയോഗിക്കാം അല്ലെങ്കിൽ ചലാൻ സൃഷ്ടിച്ചതിന് ശേഷം മാൻഡേറ്റ് ഫോം ഡൗൺലോഡ് ചെയ്ത് പേയ്‌മെൻ്റിനായി നിങ്ങളുടെ ബാങ്ക് ശാഖ സന്ദർശിക്കുക.

8. ചലാൻ സൃഷ്‌ടിച്ച ശേഷം ഞാൻ ഉടൻ പണം നൽകിയില്ലെങ്കിൽ, അത് കാലഹരണപ്പെടുമോ?
അതെ, ചലാൻ ജനറേഷൻ നടന്നു കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ നിങ്ങൾ നികുതി പേയ്മെന്റ് നടത്തേണ്ടതുണ്ട് (അതായത്, CRN ജനറേഷൻ തീയതി മുതൽ 15 ദിവസത്തിനകം). മുൻകൂർ നികുതിയുടെ കാര്യത്തിൽ, CRN ജനറേഷൻ‌ തീയതി മുതൽ‌ within15 15 ദിവസങ്ങൾക്കകം അല്ലെങ്കിൽ നിലവിലുള്ള സാമ്പത്തിക വർഷത്തിലെ മാർച്ച് 31-ന് മുൻപ്, ഏതാണോ ആദ്യം വരുന്നത്, നിങ്ങൾ നികുതി പേയ്മെന്റ് നടത്തേണ്ടതുണ്ട്

9. എന്റെ ചലാൻ വിശദാംശങ്ങൾ എനിക്ക് എവിടെ കാണാനാകും? എനിക്ക് എന്റെ കാലഹരണപ്പെട്ട ചലാൻ കാണാൻ കഴിയുമോ?
സൃഷ്ടിച്ച ചലാനുകൾ ടാബിന് കീഴിലുള്ള ഇ-പേ ടാക്സ് പേജിൽ നിങ്ങളുടെ സൃഷ്ടിച്ച ചലാനുകൾ കാണാനാകും. നിങ്ങളുടെ കാലഹരണപ്പെട്ട ചലാനുകൾ ഇ-പേ നികുതി പേജിൽ സൃഷ്ടിച്ച ചലാനുകൾ ടാബിന് കീഴിലുള്ള സാധുതയുള്ള തീയതി (നിങ്ങളുടെ ചലാനിൽ ലഭ്യമാണ്) മുതൽ ഒരു മാസത്തേക്ക് ലഭ്യമാകും.