1. അവലോകനം
സാധുതയുള്ള പാൻ ഉള്ള നികുതിദായകർക്ക് (ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്യാത്തതോ ആയത്) നിങ്ങളുടെ AO അറിയുക എന്ന സേവനം ലഭ്യമാണ്. ഒരു പ്രത്യേക പാനിനായുള്ള അധികാരപരിധിയിലുള്ള അസെസിംഗ് ഓഫീസറുടെ (AO) വിശദാംശങ്ങൾ കാണാൻ ഈ സേവനം നിങ്ങളെ അനുവദിക്കുന്നു. ഈ സേവനം ലഭ്യമാക്കുന്നതിന് നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യേണ്ടതില്ല.
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള പാൻ
- സാധുതയുള്ള മൊബൈൽ നമ്പർ
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിലേക്ക് പോയി നിങ്ങളുടെ AO-യെ അറിയുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ജുറിസ്ഡിക്ഷണൽ അസെസിംഗ് ഓഫീസറെ അറിയുക എന്ന പേജിൽ, നിങ്ങളുടെ പാൻ, സാധുതയുള്ള മൊബൈൽ നമ്പർ നൽകി തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഘട്ടം 2-ൽ നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ നിങ്ങൾക്ക് 6 അക്ക OTP ലഭിക്കും. വെരിഫിക്കേഷൻ പേജിൽ, OTP നൽകി സാധൂകരണം ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക:
- OTP-ക്ക് 15 മിനിറ്റ് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളൂ.
- ശരിയായ OTP നൽകുന്നതിന് നിങ്ങൾക്ക് 3 തവണ ശ്രമിക്കാവുന്നതാണ്.
- സ്‌ക്രീനിലെ OTP കാലഹരണപ്പെടൽ കൗണ്ട്‌ഡൗൺ ടൈമർ, നിങ്ങളുടെ OTP എപ്പോൾ കാലഹരണപ്പെടുമെന്ന് അറിയിക്കുന്നു.
- OTP വീണ്ടും അയയ്‌ക്കുക ക്ലിക്ക് ചെയ്യുമ്പോൾ, ഒരു പുതിയ OTP സൃഷ്ടിച്ച് അയയ്ക്കപ്പെടും.
വിജയകരമായ OTP സാധൂകരണത്തിൽ, നിങ്ങളുടെ പാൻ സ്റ്റാറ്റസിനൊപ്പം ജുറിസ്ഡിക്ഷണൽ അസെസിംഗ് ഓഫീസറുടെ വിശദാംശങ്ങൾ (ഏരിയ കോഡ്, AO തരം, റേഞ്ച് കോഡ്, AO നമ്പർ, അധികാരപരിധി, വിലാസം, AO യുടെ ഇമെയിൽ ID എന്നിവ പോലുള്ളവ) നിങ്ങൾ കാണും.