1. എന്താണ് ഇ- നടപടിക്രമങ്ങൾ?
ഇ-ഫയലിംഗ് പോർട്ടൽ ഉപയോഗിച്ച് പൂർണ്ണമായ രീതിയിൽ നടപടിക്രമങ്ങൾ നടത്തുന്നതിനുള്ള ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമാണ് ഇ-നടപടിക്രമങ്ങൾ. ഈ സേവനം ഉപയോഗിച്ച്, രജിസ്റ്റർ ചെയ്ത ഏതൊരു ഉപയോക്താവിനും (അല്ലെങ്കിൽ അദ്ദേഹത്തിന്റെ അംഗീകൃത പ്രതിനിധിക്കും) ആദായ നികുതി വകുപ്പ് നൽകുന്ന ഏതൊരു നോട്ടീസും / അറിയിപ്പും / കത്തും കാണാനും പ്രതികരണം സമർപ്പിക്കാനും കഴിയും.
2.ഇ-നടപടിക്രമങ്ങളുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
ആദായനികുതി വകുപ്പ് നൽകുന്ന എല്ലാ നോട്ടീസുകൾക്കും / അറിയിപ്പുകൾക്കും / കത്തുകൾക്കും ഇലക്ട്രോണിക് രീതിയിൽ മറുപടി നൽകാനുള്ള ഒരു ലളിതമായ മാർഗമാണ് ഇ- നടപടിക്രമങ്ങൾ. ആദായനികുതി ഓഫീസ് സന്ദർശിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഇത് നികുതിദായകരുടെ കംപ്ലയൻസ് ഭാരം കുറയ്ക്കുന്നു. കൂടാതെ, ഭാവിറഫറൻസിനായി സമർപ്പിക്കലുകളും റെക്കോർഡ് സൂക്ഷിക്കലുകളും ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നു.
3. എനിക്ക് നൽകിയ അറിയിപ്പിനുള്ള എന്റെ പ്രതികരണം സമർപ്പിച്ചുകഴിഞ്ഞാൽ എനിക്ക് എന്റെ പ്രതികരണം കാണാൻ കഴിയുമോ?
അതെ, നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ അംഗീകൃത പ്രതിനിധി സമർപ്പിച്ച പ്രതികരണം നിങ്ങൾക്ക് കാണാൻ കഴിയും.
4. 143(1)(a) വകുപ്പുപ്രകാരം എനിക്കു നൽകിയ ക്രമപ്പെടുത്തലിനുള്ള എന്റെ പ്രതികരണത്തിനെതിരെ എന്തെങ്കിലും ചോദ്യം ഉന്നയിച്ചിട്ടുണ്ടോ എന്ന് എനിക്ക് എവിടെ കാണാനാകും?
ആദായ നികുതി വകുപ്പ് ഉന്നയിക്കുന്ന ചോദ്യങ്ങൾ ഇ- നടപടിക്രമങ്ങൾ എന്നതിനുകീഴിൽ നിങ്ങൾക്ക് കാണാൻ കഴിയും.
5. എന്തുകൊണ്ടാണ് എന്റെ പ്രതികരണം സമർപ്പിക്കുക ബട്ടൺ നിഷ്ക്രിയമാകുന്നത്?
താഴെപ്പറയുന്ന കാരണങ്ങളാൽ പ്രതികരണ ബട്ടൺ നിഷ്ക്രിയമാകാം
CPC അറിയിപ്പുകൾക്കായി - പ്രതികരണം നൽകേണ്ട അവസാന തീയതി കഴിഞ്ഞെങ്കിൽ.
ITBA അറിയിപ്പുകൾക്കായി - നടപടികളുടെ സ്റ്റാറ്റസ് ആദായനികുതി അതോറിറ്റി തീർപ്പാക്കുകയോ/ തടയുകയോ ചെയ്തിട്ടുണ്ടെങ്കിൽ.
6. ഒരു അറിയിപ്പിന് പ്രതികരണം നൽകിയതിന് ശേഷം ഇ-ഫയലിംഗ് പോർട്ടലിൽ എനിക്ക് എന്റെ പ്രതികരണം എഡിറ്റ് ചെയ്യാൻ കഴിയുമോ?
ഇല്ല, ഇ-ഫയലിംഗ് പോർട്ടലിൽ ഒരിക്കൽ സമർപ്പിച്ച നിങ്ങളുടെ പ്രതികരണം നിങ്ങൾക്ക് എഡിറ്റ് ചെയ്യാൻ കഴിയില്ല.
7. ഇ- നടപടിക്രമങ്ങൾക്ക് കീഴിൽ എനിക്ക് പ്രതികരിക്കാൻ കഴിയുന്ന അറിയിപ്പുകൾ ഏതൊക്കെയാണ്?
ആദായനികുതി വകുപ്പും CPC-യും നൽകിയിരിക്കുന്ന എല്ലാ നോട്ടീസുകളും/അറിയിപ്പുകളും/കത്തുകളും ഇ- നടപടിക്രമങ്ങൾക്ക് കീഴിൽ ലഭ്യമാണ്. അവിടെ നിങ്ങൾക്ക് ഇ-ഫയലിംഗ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് അറ്റാച്ച്‌മെന്റുകൾക്കൊപ്പം പ്രതികരണം കാണാനും സമർപ്പിക്കാനും കഴിയും. ഈ സേവനത്തിലൂടെ താഴെ പറയുന്ന അറിയിപ്പുകൾ കാണാനും അവയ്ക്കുള്ള പ്രതികരണം സമർപ്പിക്കാനും കഴിയും.
- 139(9) വകുപ്പുപ്രകാരമുള്ള അപാകതകൾക്കുള്ള അറിയിപ്പ്.
- 143(1)(a) വകുപ്പുപ്രകാരമുള്ള പ്രഥമദൃഷ്‌ട്യാ ക്രമീകരണം
- 154 വകുപ്പുപ്രകാരം സ്വമേധയാ തിരുത്തൽ
- ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പുകൾ
- ക്ലാരിഫിക്കേഷൻ കമ്മ്യൂണിക്കേഷൻ അവശ്യപ്പെടൽ
പാത്ത്
ഡാഷ്ബോർഡ്/തീർപ്പാക്കാത്ത നടപടി/ഇ-നടപടിക്രമങ്ങൾ
8. പ്രതികരണം സമർപ്പിക്കുക പ്രവർത്തനത്തിന് കീഴിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതലാണ് അറ്റാച്ചുമെന്റുകളുടെ എണ്ണം/വലിപ്പം, ഞാൻ എന്താണ് ചെയ്യേണ്ടത്?
ഒരു അറ്റാച്ച്മെന്റിന് അനുവദനീയമായ പരമാവധി വലുപ്പം 5 MB ആണ്. നിങ്ങൾക്ക് 1-ൽ കൂടുതൽ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ടെങ്കിൽ, നിങ്ങൾക്ക് പരമാവധി 10 അറ്റാച്ച്മെന്റുകൾ വരെ തിരഞ്ഞെടുക്കാൻ കഴിയും. എല്ലാ അറ്റാച്ച്മെന്റുകളുടെയും മൊത്തം വലുപ്പം 50 MB-യിൽ കൂടരുത്. ഒരു രേഖയുടെ വലുപ്പം അനുവദനീയമായ പരിധി കവിയുന്നുവെങ്കിൽ, ഫയൽ വലുപ്പം കുറച്ചുകൊണ്ട് നിങ്ങൾക്ക് രേഖയുടെ ഉത്തമീകരണം ചെയ്യാൻ കഴിയും.
9. എന്താണ് ന്യൂനതകളുള്ള റിട്ടേൺ?
റിട്ടേണിലോ ഷെഡ്യൂളുകളിലോ ഉള്ള അപൂർണ്ണമോ പൊരുത്തമില്ലാത്തതോ ആയ വിവരങ്ങൾ കാരണമോ മറ്റേതെങ്കിലും കാരണത്താലോ ഒരു റിട്ടേൺ ന്യൂനതകളുള്ളതായി കണക്കാക്കാം.
10. എന്റെ റിട്ടേൺ ന്യൂനതകളുള്ളതാണോയെന്ന് ഞാനെങ്ങനെ അറിയും?
നിങ്ങളുടെ റിട്ടേണിൽ ന്യൂനതകളുള്ളതായി കണ്ടെത്തിയാൽ, ആദായനികുതി വകുപ്പ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ID-യിലേക്ക് ഇ-മെയിൽ വഴി ആദായനികുതി നിയമത്തിന്റെ 139(9) വകുപ്പുപ്രകാരം ന്യൂനതകൾക്കുള്ള അറിയിപ്പ് അയക്കുന്നതാണ്, ഇ-ഫയലിംങ് പോർട്ടലിൽ ലോഗിൻ ചെയ്‌താൽ അത് കാണാനാകും.
11. ഇ-ഫയലിംഗ് പോർട്ടലിൽ പ്രതികരണം സമർപ്പിച്ചതിനു ശേഷം എനിക്ക് എന്റെ പ്രതികരണം അപ്ഡേറ്റ് ചെയ്യാനോ പിൻവലിക്കാനോ കഴിയുമോ?
ഇല്ല, ഇ-ഫയലിംഗ് പോർട്ടലിൽ ഒരിക്കൽ സമർപ്പിച്ച നിങ്ങളുടെ പ്രതികരണം അപ്ഡേറ്റ് ചെയ്യാനോ പിൻവലിക്കാനോ കഴിയില്ല.
12. എന്റെ ന്യൂനതകൾക്കുള്ള അറിയിപ്പിനോട് പ്രതികരിക്കാൻ എനിക്ക് മറ്റൊരാളെ അധികാരപ്പെടുത്താൻ കഴിയുമോ?
അതെ, 139(9) വകുപ്പുപ്രകാരം ന്യൂനതകൾക്കുള്ള അറിയിപ്പിനോട് പ്രതികരിക്കാൻ നിങ്ങൾക്ക് മറ്റൊരാളെ അധികാരപ്പെടുത്താം.
13. ITR ഫോമിലെ ന്യൂനത എനിക്ക് ഓൺലൈനായി തിരുത്താൻ കഴിയുമോ?
അതെ, ITR ഫോമിലെ ന്യൂനത തിരുത്തി ഓൺലൈനായി നിങ്ങൾക്ക് പ്രതികരണം സമർപ്പിക്കാം.
14. ആദായനികുതി വകുപ്പ് അയച്ച ന്യൂനതകൾക്കുള്ള അറിയിപ്പിനോട് എനിക്ക് പ്രതികരിക്കാൻ കഴിയുന്ന സമയപരിധി എത്രയാണ്?
നിങ്ങളുടെ റിട്ടേണിൽ ന്യൂനതകളുള്ളതായി കണ്ടെത്തിയാൽ, അറിയിപ്പ് ലഭിച്ച തീയതി മുതൽ 15 ദിവസത്തെ സമയം അല്ലെങ്കിൽ നിങ്ങൾ സമർപ്പിച്ച റിട്ടേണിലെ ന്യൂനത പരിഹരിക്കുന്നതിന് അറിയിപ്പിൽ വ്യക്തമാക്കിയ കാലയളവ് വരെ നിങ്ങൾക്ക് സമയം ലഭിക്കും. എന്നിരുന്നാലും, നിങ്ങൾക്ക് മാറ്റിവയ്ക്കൽ ആവശ്യപ്പെടുകയും നീട്ടിവെക്കുന്നതിനായി അഭ്യർത്ഥിക്കുകയും ചെയ്യാം.
15. ഒരു ന്യൂനതകൾക്കുള്ള അറിയിപ്പിനോട് ഞാൻ പ്രതികരിച്ചില്ലെങ്കിൽ?
നിശ്ചിത കാലയളവിനുള്ളിൽ ന്യൂനതകൾക്കുള്ള അറിയിപ്പിനോട് പ്രതികരിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, നിങ്ങളുടെ റിട്ടേൺ അസാധുവായി കണക്കാക്കാം കൂടാതെ ആദായനികുതി നിയമപ്രകാര മുള്ള പിഴ, പലിശ, നഷ്ടങ്ങളുടെ ക്യാരി ഫോർവേഡ്, നിർദ്ദിഷ്ട ഇളവുകളുടെ നഷ്ടം തുടങ്ങിയ അനന്തരഫലങ്ങൾ ഉണ്ടാകാം.
16. വകുപ്പ് 139(9) പ്രകാരം ന്യൂനതയുള്ള റിട്ടേണുകളെ കുറിച്ച് എനിക്ക് അറിയിപ്പ് ലഭിച്ചു. ആ അസസ്സ്മെന്റ് വർഷത്തേക്കുള്ള പുതിയ റിട്ടേൺ ആയി എനിക്ക് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുമോ?
അതെ, ഒരു നിർദ്ദിഷ്‌ട അസസ്സ്മെന്റ് വർഷത്തേക്കുള്ള റിട്ടേൺ ഫയൽ ചെയ്യുന്നതിന് നൽകിയിരിക്കുന്ന സമയപരിധി കഴിഞ്ഞിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഒന്നുകിൽ പുതിയ / റിവൈസ്ഡ് റിട്ടേൺ ആയി റിട്ടേൺ ഫയൽ ചെയ്യാം അല്ലെങ്കിൽ പകരമായി നിങ്ങൾക്ക് 139 വകുപ്പുപ്രകാരമുളള അറിയിപ്പിനോട് പ്രതികരിക്കുകയും ചെയ്യാം. എന്നിരുന്നാലും, ഒരു പ്രത്യേക അസസ്റ്റ്മെന്റ് വർഷത്തേക്കുള്ള റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയം അവസാനിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് പുതിയ/റിവൈസ്ഡ് റിട്ടേൺ ആയി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല, കൂടാതെ 139(9) വകുപ്പ് പ്രകാരമുള്ള അറിയിപ്പിന് നിങ്ങൾ മറുപടി നൽകേണ്ടിവരും. നിങ്ങൾക്ക് അറിയിപ്പിനോട് പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിൽ, റിട്ടേൺ അസാധുവായി കണക്കാക്കും അല്ലെങ്കിൽ ആ അസ്സസ്സ്മെന്റ് വർഷത്തേക്ക് ഫയൽ ചെയ്തിട്ടില്ലാത്തത് പോലെ കണക്കാക്കും.
17. റിട്ടേൺ ന്യൂനതയുള്ളതാക്കുന്ന ചില സാധാരണ പിശകുകൾ ഏതൊക്കെയാണ്?
റിട്ടേൺ ന്യൂനതയുള്ളതാക്കുന്ന ചില സാധാരണ പിശകുകൾ ഇനിപ്പറയുന്നവയാണ്:
- TDS ക്രെഡിറ്റ് ക്ലെയിം ചെയ്‌തു, എന്നാൽ അനുബന്ധ വരവുകൾ/വരുമാനം നികുതി ചുമത്തുന്നതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു.
- TDS ക്രെഡിറ്റ് ക്ലെയിം ചെയ്തിട്ടുള്ളതായ ഫോം 26AS-ൽ കാണിച്ചിരിക്കുന്ന മൊത്തം വരവുകൾ, ആദായനികുതി റിട്ടേണിൽ, എല്ലാ വരുമാന ഇനങ്ങളിലും കാണിച്ചിരിക്കുന്ന മൊത്തം വരവുകളേക്കാൾ കൂടുതലാണ്.
- മൊത്തം വരുമാനവും എല്ലാ വരുമാന ഇനങ്ങളും ശൂന്യം അല്ലെങ്കിൽ 0 ആയി നൽകി, എങ്കിലും നികുതി ബാധ്യത കണക്കാക്കുകയും അടക്കുകയും ചെയ്തു.
- lTR-ലെ നികുതിദായകന്റെ പേര് പാൻ ഡാറ്റാബേസിലെ പേരുമായി പൊരുത്തപ്പെടുന്നില്ല.
- ബിസിനെസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ഉള്ള ലാഭവും നേട്ടവും എന്ന തലക്കെട്ടിൽ വരുമാനമുള്ള നികുതിദായകൻ ബാലൻസ് ഷീറ്റും ലാഭനഷ്ട അക്കൗണ്ടും പൂരിപ്പിച്ചിട്ടില്ല.
18. ആശയവ്യക്തത സാധ്യമാക്കുന്ന അറിയിപ്പ് എന്നാൽ എന്ത്?
റിട്ടേണിന്റെ ഷെഡ്യൂളിലോ അനുബന്ധങ്ങളിലോ നൽകിയിരിക്കുന്ന വിവരങ്ങൾ മതിയാവോളമില്ലെങ്കിൽ അല്ലെങ്കിൽ അപര്യാപ്തമാണെങ്കിൽ കൂടാതെ നികുതിദായകർ ഉന്നയിക്കുന്ന ചില അവകാശവാദങ്ങളിൽ വ്യക്തത ആവശ്യമായ എന്തെങ്കിലും സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ആശയവ്യക്തത സാധ്യമാക്കുന്ന അറിയിപ്പ് നികുതിദായകന് അയയ്ക്കുന്നു.
19. ഇ-നടപടിക്രമങ്ങൾ എന്ന സേവനം ഉപയോഗിച്ച് പ്രതികരണം കാണാനും സമർപ്പിക്കാനും ഞാൻ ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതുണ്ടോ?
അതെ, ഇ-നടപടിക്രമങ്ങൾ എന്ന സേവനം ഉപയോഗിച്ച് പ്രതികരണം കാണാനും സമർപ്പിക്കാനും നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്.
20. ഞാൻ നൽകിയ പ്രതികരണം / സമർപ്പണം ഇ-വെരിഫൈ ചെയ്യേണ്ടതുണ്ടോ?
ഇല്ല, നിങ്ങൾ സമർപ്പിച്ച പ്രതികരണം ഇ-വെരിഫൈ ചെയ്യേണ്ടതില്ല.
21. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാതെ എനിക്ക് ആശയവ്യക്തത സാധ്യമാക്കുന്ന അറിയിപ്പിനോട് പ്രതികരിക്കാനാകുമോ?
ഇല്ല, ആശയവ്യക്തത സാധ്യമാക്കുന്ന അറിയിപ്പിനോട് പ്രതികരിക്കുന്നതിന് നിങ്ങൾ ലോഗിൻ ചെയ്യേണ്ടതുണ്ട്. അല്ലാതെ നിങ്ങൾക്ക് ഇഷ്യൂ ചെയ്ത അറിയിപ്പ് കാണാനോ അറിയിപ്പിനുള്ള പ്രതികരണം സമർപ്പിക്കാനോ കഴിയില്ല.
22. ആദായ നികുതി അധികാരി എനിക്ക് നൽകിയ അറിയിപ്പുകൾക്ക് ഇ-നടപടിക്രമങ്ങൾ എന്ന സേവനം ഉപയോഗിച്ച് മറ്റാർക്കെങ്കിലും എനിക്കുവേണ്ടി പ്രതികരിക്കാൻ കഴിയുമോ?
അതെ, ഇ-നടപടിക്രമങ്ങൾ എന്ന സേവനം ഉപയോഗിച്ച് നിങ്ങൾക്കുവേണ്ടി ഒരു അറിയിപ്പിനോട് പ്രതികരിക്കുന്നതിന് നിങ്ങൾക്ക് ഒരു അംഗീകൃത പ്രതിനിധിയെ ചേർക്കാൻ കഴിയും.
23. ഇതിനകം ചേർത്തിട്ടുള്ള / നിലവിലുള്ള ഒരു അംഗീകൃത പ്രതിനിധിയെ എനിക്ക് നീക്കം ചെയ്യാൻ കഴിയുമോ?
അതെ, നിങ്ങൾ അധികാരപ്പെടുത്തിയ പ്രതിനിധിയെ നിങ്ങൾക്ക് നീക്കംചെയ്യാനോ പിൻവലിക്കാനോ കഴിയും.
24. എനിക്ക് നൽകിയ അറിയിപ്പിന് മറുപടി നൽകാൻ രണ്ട് അംഗീകൃത പ്രതിനിധികളെ ചേർക്കാൻ കഴിയുമോ?
ഇല്ല, ഒരു നടപടിക്രമത്തിനായി നിങ്ങൾക്ക് ഒരു സമയം ഒരു അംഗീകൃത പ്രതിനിധിയെ മാത്രമേ സജീവമാക്കാനാകൂ.
25. ഞാൻ ഒരു റിവൈസ്ഡ് റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്. എനിക്ക് നൽകിയ ആശയവ്യക്തത സാധ്യമാക്കുന്ന അറിയിപ്പിനോട് ഞാൻ ഇനിയും പ്രതികരിക്കേണ്ടതുണ്ടോ?
ഇല്ല, അതേ അസസ്സ്മെന്റ് വർഷത്തേക്ക് നിങ്ങൾ ഇതിനകം തന്നെ റിവൈസ്ഡ് റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ ഒരു പ്രതികരണം സമർപ്പിക്കാൻ അനുവദിക്കില്ല. ഈ അറിയിപ്പിൽ റിവൈസ്ഡ് റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്; തുടർനടപടികളൊന്നും ആവശ്യമില്ല' എന്ന ഒരു സന്ദേശം കാണിക്കും.
26. എനിക്ക് നൽകിയ ആശയവ്യക്തത സാധ്യമാക്കുന്ന അറിയിപ്പിനോട് ഞാൻ പ്രതികരിക്കേണ്ടത് നിർബന്ധമാണോ? അതെ എങ്കിൽ, എന്റെ പ്രതികരണം സമർപ്പിക്കേണ്ട സമയപരിധി എന്താണ്?
നിങ്ങൾക്ക് നൽകിയ ആശയവിനിമയത്തിൽ സൂചിപ്പിച്ചിരിക്കുന്ന നിശ്ചിത തീയതി പ്രകാരം നിങ്ങളുടെ പ്രതികരണം സമർപ്പിക്കണം / നൽകണം. നിശ്ചിത തീയതി കഴിഞ്ഞിട്ടും പ്രതികരണമൊന്നും നൽകിയിട്ടില്ലെങ്കിൽ, CPC അവരുടെ പക്കൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് റിട്ടേൺ പ്രോസസ് ചെയ്യും.