1. എന്താണ് ഫോം 29B?
കമ്പനിയുടെ ബുക്ക് പ്രോഫിറ്റ് കണക്കാക്കുന്നതിനുള്ള. വകുപ്പ് 115JB പ്രകാരമുള്ള റിപ്പോർട്ടാണ് ഫോം 29B. വകുപ്പ് 11JB ബാധകമാകുന്ന ഒരു കമ്പനിക്കു വേണ്ടി CA ഇത് നൽകണം. ആദായനികുതി ആക്ട് പ്രകാരം കണക്കാക്കിയ നികുതിയിൽനിന്ന് ഉണ്ടാകുന്ന MAT ക്രെഡിറ്റ് ലഭിക്കുന്നതിന് ബുക്ക് പ്രോഫിറ്റിന്‍റെ ശരിയായ കണക്കുകൂട്ടൽ ഉറപ്പാക്കാൻ ഇത് നികുതിദായകനെ സഹായിക്കുന്നു
2. ഫോം 29B ഫയൽ ചെയ്യേണ്ടത് നിർബന്ധമാണോ?
ബുക്ക് പ്രോഫിറ്റിന്‍റെ 15% ൽ താഴെ വരുമാനം ലഭിക്കുന്ന (AY 2020-21 മുതൽ പ്രാബല്യത്തിൽ) ഓരോ കമ്പനിയും ഒരു ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്ന് ഫോം 29B- യിൽ ഒരു റിപ്പോർട്ട് നേടേണ്ടതുണ്ട്. 139(1) വകുപ്പ് പ്രകാരം റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നിശ്ചിത തീയതിക്ക് ഒരു മാസം മുമ്പ് അല്ലെങ്കിൽ വകുപ്പ് 142(1) (i) പ്രകാരമുള്ള നോട്ടീസിന് മറുപടിയായി നൽകിയ വരുമാനത്തിന്‍റെ റിട്ടേൺ സഹിതം ഈ റിപ്പോർട്ട് നേടുകയും സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.
3. ഫോം 29B പൂരിപ്പിക്കാനുള്ള പ്രക്രിയ എന്താണ്?
നികുതിദായകൻ (കമ്പനി) അസൈൻ ചെയ്തിട്ടുള്ള ഒരു CA മുഖേനയാണ് ഫോം പൂരിപ്പിക്കേണ്ടത്. അസൈൻ ചെയ്‌ത CA ഫോം പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്‌ത ശേഷം, അത് വിജയകരമായി സമർപ്പിക്കുന്നതിന് നികുതിദായകൻ (വർക്ക്‌ലിസ്റ്റിൽ നിന്ന്) അത് സ്വീകരിക്കുകയും ഇ-വെരിഫൈ ചെയ്യുകയും വേണം.
4. എന്‍റെ CA ഫോം 29B തയ്യാറാക്കി സമർപ്പിച്ചുവെന്ന് എനിക്ക് എങ്ങനെ അറിയാനാകും?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നിങ്ങളുടെ ഇമെയിൽ ID-യിലും മൊബൈൽ നമ്പറിലും നിങ്ങൾക്ക് ഒരു സ്ഥിരീകരണം ലഭിക്കും. കൂടാതെ, നിങ്ങളുടെ വർക്ക്‌ലിസ്റ്റിലെ (നിങ്ങളുടെ പ്രവർത്തനങ്ങളുടെ) സ്റ്റാറ്റസും നിങ്ങൾക്ക് കാണാൻ കഴിയും. CA ഫോം 29B അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ, അപ്‌ലോഡ് ചെയ്തിട്ടുണ്ട് - നികുതിദായകന്‍റെ അംഗീകാരം പെൻഡിങ് ആണ് എന്ന് പ്രദർശിപ്പിക്കപ്പെടും.
5. ഫോം 29B പൂരിപ്പിക്കുന്നതിനുള്ള എൻ്റെ അഭ്യർത്ഥന എൻ്റെ CA നിരസിച്ചതായി എനിക്ക് എങ്ങനെ അറിയാം?
ഫോം 29B പൂരിപ്പിക്കുന്നതിനുള്ള നിങ്ങളുടെ അഭ്യർത്ഥന നിങ്ങൾ അസൈൻ ചെയ്‌ത CA നിരസിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഇമെയിൽ ID-യിലും ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും നിങ്ങൾക്ക് ഒരു ആശയവിനിമയ സന്ദേശം ലഭിക്കും.
6. ഫോം 29B പൂരിപ്പിക്കാനുള്ള എന്‍റെ അഭ്യർത്ഥന എന്‍റെ CA അംഗീകരിച്ചു വെന്ന് എനിക്ക് എങ്ങനെ അറിയാനാകും?
നിങ്ങളുടെ അസൈൻ ചെയ്‌ത CA അഭ്യർത്ഥന അംഗീകരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വർക്ക്‌ലിസ്റ്റിൽ ഇനിപ്പറയുന്ന സ്റ്റാറ്റസ് പ്രദർശിപ്പിക്കും (നിങ്ങളുടെ പ്രവൃത്തികൾ അനുസരിച്ച്):
- CA. അപ്‌ലോഡു ചെയ്തിട്ടുണ്ട് - അംഗീകാരം പെൻഡിങ് ആണ്: അതായത്, CA താങ്കളുടെ അഭ്യർത്ഥന ഇതുവരെ അംഗീകരിച്ചിട്ടില്ല; അല്ലെങ്കിൽ
- അപ്‌ലോഡു ചെയ്തിട്ടുണ്ട് - നികുതിദായകന്‍റെ അംഗീകാരം പെൻഡിങ് ആണ്: അതായത്, CA ഇതിനകം ഫോം 29B അപ്‌ലോഡ് ചെയ്യുകയും സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.