ഫോം 1 (65/2022) ഉപയോക്തൃ മാനുവൽ

1. അവലോകനം

വിജ്ഞാപന നമ്പർ 65/2022 അടിസ്ഥാനമാക്കിയുള്ള ഫോം 1, ആദായനികുതി നിയമം 2025ലെ വകുപ്പ് 393(1) (പട്ടികയിലെ ക്രമനമ്പർ 2) പ്രകാരം (01.04.2026നു മുമ്പുള്ള വർഷങ്ങൾക്ക് ആദായനികുതി നിയമം'1962ലെ വകുപ്പ് 194-I പ്രകാരം) TDSൽ നിന്ന് ഇളവ് നേടുന്നതിനായി സമർപ്പിക്കുന്ന ഫോം ആണ്. വിമാനം പാട്ടത്തിന് നൽകുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന, IFSC ൽ സ്ഥിതി ചെയ്യുന്ന പാട്ടം നൽകുന്നയാളുടെ യൂണിറ്റിന്, പാട്ടത്തിനെടുക്കുന്നയാൾ പാട്ടക്കൂലി അഥവാ അനുബന്ധ പാട്ടക്കൂലി നൽകുമ്പോൾ ഇത് ബാധകമാകുന്നു.
ഈ ആനുകൂല്യം ലഭ്യമാക്കുന്നതിന്, പാട്ടം നൽകുന്നയാൾ ഫോം നമ്പർ 1 (65/2022) (വിമാനം പാട്ടത്തിനു നൽകുന്ന ബിസിനസ്സ്) പാട്ടത്തിനെടുക്കുന്നയാൾക്ക് സമർപ്പിക്കേണ്ടതാണ്.

പാട്ടത്തിനെടുക്കുന്നയാൾക്ക് ഫോം നമ്പർ 1 (65/2022) ലഭിച്ചു കഴിഞ്ഞാൽ, പാട്ടം നൽകുന്നയാൾ പ്രഖ്യാപിച്ച കാലയളവിലേക്ക് TDS ഈടാക്കേണ്ട ആവശ്യമില്ല.

2. ഫോം സമർപ്പിക്കുന്നതിന് മുമ്പുള്ള മുൻവ്യവസ്ഥകൾ

ഫോം നമ്പർ 1 സമർപ്പിക്കുന്നതിനുമുമ്പ്, താഴെപ്പറയുന്ന വ്യവസ്ഥകൾ പൂർത്തീകരിക്കപ്പെട്ടിരിക്കണം:

✅ പാട്ടം നൽകുന്നയാൾക്കായി (IFSC ൽ സ്ഥിതി ചെയ്യുന്ന യൂണിറ്റ്)

  1. യൂണിറ്റ് വിമാനം പാട്ടത്തിനു നൽകുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കണം.
  2. SEZ നിയമ നിർവചനങ്ങൾ പ്രകാരം യൂണിറ്റ് ഒരു IFSC ൽ സ്ഥിതി ചെയ്യണം.
  3. ആദായനികുതി നിയമത്തിലെ വകുപ്പ് 147 പ്രകാരമുള്ള കിഴിവിന് യൂണിറ്റ് അർഹമായിരിക്കണം.
  4. ഈ യൂണിറ്റിൽ താഴെ പറയുന്നവ ഉണ്ടായിരിക്കണം:
    • ബാങ്കിംഗ് നിയന്ത്രണ നിയമം, 1949-ലെ വകുപ്പ് 23(1)(a) പ്രകാരമുള്ള അനുമതി, അല്ലെങ്കിൽ
    • സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്റ്റ്, 1992 പ്രകാരമുള്ള അനുമതി അല്ലെങ്കിൽ രജിസ്ട്രേഷൻ, അല്ലെങ്കിൽ
    • ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്‍റർ അതോറിറ്റി ആക്റ്റ് പ്രകാരമുള്ള അനുമതി
  5. ആദായനികുതി നിയമത്തിലെ വകുപ്പ് 147 പ്രകാരമുള്ള കിഴിവിന് യൂണിറ്റ് അർഹമായിരിക്കണം. അനുമതി ലഭിച്ച നികുതി വർഷം മുതൽ ആരംഭിക്കുന്ന പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ വകുപ്പ് 147 പ്രകാരം കിഴിവ് നേടാൻ ഉദ്ദേശിക്കുന്ന തുടർച്ചയായ പത്ത് നികുതി വർഷങ്ങൾ യൂണിറ്റ് തീരുമാനിക്കേണ്ടതാണ്.

✅ പാട്ടത്തിനെടുക്കുന്നയാൾക്കായി

  1. പാട്ടം നൽകുന്നയാളിൽ നിന്ന് ഫോം നമ്പർ 1ന്‍റെ പകർപ്പ് ലഭിക്കേണ്ടതാണ്.
  2. ഫോം 1 ലഭിച്ചതിനുശേഷം പാട്ടക്കൂലി തുകകളിൽ TDS ഈടാക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

3. ഫോം 1(65/2022)ന്‍റെ ഉദ്ദേശ്യം

IFSC ൽ സ്ഥിതി ചെയ്യുന്ന വിമാനം പാട്ടത്തിന് നൽകുന്ന യൂണിറ്റ്, പാട്ടത്തിനെടുക്കുന്നയാൾക്ക് നൽകുന്ന ഒരു പ്രസ്താവന സഹിതമുള്ള സാക്ഷ്യപത്രമായി ഫോം നമ്പർ 1(65/2022) പ്രവർത്തിക്കുന്നു. ഇതിന്‍റെ ഉദ്ദേശ്യങ്ങൾ താഴെപ്പറയുന്നവയാണ്:

  1. ആദായനികുതി നിയമം'2025 ലെ വകുപ്പ് 147(1)(b) വകുപ്പ് 147(2)(b)യുമായി ചേർത്തുവായിക്കുമ്പോൾ (01.4.2026ന് മുമ്പുള്ള വർഷങ്ങൾക്ക് ആദായനികുതി നിയമം'1961ലെ വകുപ്പ് 80LA(1A)) പ്രകാരം, യൂണിറ്റ് വിമാനം പാട്ടത്തിന് നൽകുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്നും കിഴിവിന് അർഹമാണ് എന്നും പ്രഖ്യാപിക്കുക.
  2. പാട്ടം നൽകുന്നയാൾ തെരഞ്ഞെടുത്ത നിർദ്ദിഷ്ട പത്ത് വർഷത്തെ നികുതി അവധിക്കാലം സംബന്ധിച്ച് പാട്ടത്തിനെടുക്കുന്നയാളെ അറിയിക്കുക.
  3. പ്രസക്തമായ വർഷത്തിൽ യൂണിറ്റ് IFSCൽ പ്രവർത്തനം തുടരുന്നു എന്ന് സ്ഥിരീകരിക്കുക.
  4. വിജ്ഞാപനം അനുവദിക്കുന്ന പ്രകാരം പാട്ടക്കൂലി തുകകളിൽ TDS ഈടാക്കുന്നത് നിർത്താൻ പാട്ടത്തിനെടുക്കുന്നയാളെ പ്രാപ്തനാക്കുക.

ലളിതമായി പറഞ്ഞാൽ, ഫോം നമ്പർ 1 പാട്ടത്തിനെടുക്കുന്നയാളോട് പറയുന്നത്:

"പാട്ടം നൽകുന്നയാൾ നികുതി ആനുകൂല്യങ്ങൾക്ക് അർഹനാണ്—അതിനാൽ ഈ വർഷങ്ങളിൽ പാട്ടക്കൂലിക്ക് TDS ഈടാക്കേണ്ട ആവശ്യമില്ല."

4. ഫോം നമ്പർ 1 സമർപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം

ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: യൂസർ IDയും (പാൻ) പാസ്‌വേഡും നൽകുക.

Data responsive

ഘട്ടം 3: ഇ-ഫയൽ > ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക എന്നതിലേക്ക് പോകുക.

Data responsive

ഘട്ടം 4: "ആദായനികുതി നിയമം, 2025 പ്രകാരമുള്ള ഫോമുകൾ" എന്ന ടാബ് തെരഞ്ഞെടുക്കുക.

Data responsive

ഘട്ടം 5: ഫോം 1 (65/2022) തെരഞ്ഞെടുക്കുക / തെരയുക.

Data responsive

ഘട്ടം 6: നികുതി വർഷം തെരഞ്ഞെടുത്തശേഷം തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 7: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 8: ഉപയോക്താവ് "ആരംഭിക്കാം" എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഫോം 1 (65/2022) പ്രദർശിപ്പിക്കും. ഉപയോക്താക്കൾ എല്ലാ ശൂന്യമായ വിഭാഗങ്ങളും പൂരിപ്പിക്കേണ്ടതാണ്. നക്ഷത്രചിഹ്നം (*) ഇട്ടിരിക്കുന്ന വിഭാഗങ്ങൾ നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്. നിർബന്ധിത വിവരങ്ങൾ

ഉപയോക്താവ് താഴെപ്പറയുന്നവ രേഖപ്പെടുത്തേണ്ടതാണ്:

  1. പാട്ടം നൽകുന്നയാളുടെ, IFSCൽ സ്ഥിതി ചെയ്യുന്ന യൂണിറ്റിന്‍റെ പേര്, മേൽവിലാസ വിഭാഗത്തിലെ നിർബന്ധിത വിഭാഗങ്ങൾ, സ്ഥലം എന്നിവ.
  2. 8 (i) വിഭാഗത്തിൽ, ബന്ധപ്പെട്ട നിയമപ്രകാരം ലഭിച്ച അനുമതി അഥവാ രജിസ്‌ട്രേഷൻ ഡ്രോപ്പ്ഡൗണിൽ നിന്ന് തെരഞ്ഞെടുക്കണം; 8 (ii) വിഭാഗത്തിൽ അത്തരം അനുമതി/രജിസ്‌ട്രേഷൻ നൽകിയ അധികാരസ്ഥാപനത്തിന്‍റെ പേര് നൽകണം; 8 (iii) വിഭാഗത്തിൽ അതിന്‍റെ തീയതി നൽകണം; 8 (iv) വിഭാഗത്തിൽ രജിസ്‌ട്രേഷൻ/സർട്ടിഫിക്കറ്റ് നമ്പർ നൽകണം.
  3. വിഭാഗം നമ്പർ 10ൽ തെരഞ്ഞെടുക്കുന്ന നികുതി വർഷം/സാമ്പത്തിക വർഷം അടിസ്ഥാനമാക്കി 9 (i), 9 (ii) വിഭാഗങ്ങൾ സ്വയമേ പൂരിപ്പിക്കപ്പെടും.

മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങൾ

ചില വിവരങ്ങൾ ഫോമിൽ സ്വയമേ മുൻകൂട്ടി പൂരിപ്പിക്കപ്പെട്ടിരിക്കും, ഉദാഹരണത്തിന്:

പാട്ടം നൽകുന്നയാളുടെ പേര്, പാൻ, മേൽവിലാസം, ഇമെയിൽ വിലാസം, ബന്ധപ്പെടേണ്ട നമ്പർ.

പ്രസ്താവന സഹിതമുള്ള സാക്ഷ്യപത്രം

എന്‍റെ പ്രൊഫൈലിൽ ലഭ്യമായ പ്രധാന വ്യക്തിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പ്രാഥമികമായി ബന്ധപ്പെടേണ്ട വ്യക്തിയുടെ വിശദാംശങ്ങളും മുൻകൂട്ടി പൂരിപ്പിക്കപ്പെടും.

കുറിപ്പ്: ഉപയോക്താവിന് മുൻകൂട്ടി പൂരിപ്പിച്ച വിശദാംശങ്ങളോ പ്രാഥമികമായി ബന്ധപ്പെടേണ്ട വ്യക്തിയുടെ വിശദാംശങ്ങളോ പുതുക്കേണ്ടതുണ്ടെങ്കിൽ:

  1. പാനലിൽ നൽകിയിരിക്കുന്ന ഹൈപ്പർലിങ്ക് വഴി എന്‍റെ പ്രൊഫൈലിലേക്ക് പോകുക.
  2. ആവശ്യമായ വിവരങ്ങൾ അതനുസരിച്ച് നവീകരിക്കുക.
Data responsiveData responsive

 

Data responsive

ഘട്ടം 9: പ്രിവ്യൂവിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ പ്രിവ്യൂ സ്ക്രീനിലേക്ക് പോകും; അവിടെ പൂരിപ്പിച്ച വിവരങ്ങൾ വീണ്ടും സ്ഥിരീകരിച്ച് ഇ-വെരിഫൈ തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.

Data responsiveData responsive

ഘട്ടം 10: ഇ-വെരിഫൈ തുടരുക എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം ഒരു പോപ്പ്-അപ്പ് സന്ദേശം വരും മുന്നോട്ട് പോകുന്നതിനായി അതെ തെരഞ്ഞെടുക്കുക.

Data responsive

ഘട്ടം 11: 'അതെ' ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളെ ഇ-വെരിഫൈ പേജിലേക്ക് കൊണ്ടുപോകും.

Data responsive

EVC രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഇ-വെരിഫൈ ബട്ടൺ പ്രവർത്തനക്ഷമമാകും. തുടരുന്നതിന് ഉപയോക്താവ് ഇ-വെരിഫൈ ബട്ടണിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.

കുറിപ്പ്: കൂടുതൽ അറിയുന്നതിന്, ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

Data responsive

ഘട്ടം 12: 'അതെ' ക്ലിക്ക് ചെയ്യുമ്പോൾ ഫോം വിജയകരമായി സമർപ്പിക്കപ്പെടും.

Data responsive