ഫോം 3CB-3CD ഉപയോക്തൃ മാനുവൽ
1. അവലോകനം
നികുതി ഒഴിവാക്കലും വെട്ടിപ്പും നിരുത്സാഹപ്പെടുത്തുന്നതിനായി ധനകാര്യ നിയമം, 1984 പ്രകാരം 1985-86 ലെ മൂല്യനിർണ്ണയ വർഷത്തിൽ 44AB എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തി, നികുതി ഓഡിറ്റിന്റെ ആവശ്യകത അവതരിപ്പിച്ചു.
എല്ലാത്തരം അലവൻസുകൾ, കിഴിവുകൾ, നഷ്ടങ്ങൾ, ക്രമീകരണങ്ങൾ, നികുതി ഒഴിവാക്കലുകൾ തുടങ്ങിയവ കണക്കിലെടുത്തുകൊണ്ട് കൃത്യമായ ആകെ വരുമാനം വിലയിരുത്തുന്നതിനും അതിന്മേലുള്ള നികുതി നിർണ്ണയിക്കുന്നതിനുമായി നികുതിദായകൻ ആദായനികുതി അധികാരികൾക്ക് നൽകിയിട്ടുള്ള ചില വസ്തുതാപരമായ വിവരങ്ങളുടെ സത്യസന്ധതയെയും കൃത്യതയെയും കുറിച്ച് നികുതി ഓഡിറ്റർ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനെയാണ് ഒരു നികുതി ഓഡിറ്റ് എന്ന് പറയുന്നത്. താഴെപ്പറയുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് ഇത് നടത്തുന്നത്:
- നികുതിദായകൻ അക്കൗണ്ട് ബുക്കുകളുടെ ശരിയായ പരിപാലനവും കൃത്യതയും ഉറപ്പാക്കുകയും CA അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുക.
- ഓഡിറ്റ് സമയത്ത് CA ശ്രദ്ധിച്ച നിരീക്ഷണങ്ങൾ/പൊരുത്തക്കേടുകൾ റിപ്പോർട്ട് ചെയ്യുക.
- ഫോം 3CD യിൽ പരാമർശിച്ചിരിക്കുന്നതുപോലെ ആദായനികുതി നിയമത്തിലെ വിവിധ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് നിർദ്ദിഷ്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യുക.
ഈ ഫോം ഒരു CA അവരുടെ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) ഉപയോഗിച്ച് അപ്ലോഡ് ചെയ്യണം.
44AB വകുപ്പ് പ്രകാരം സമർപ്പിക്കേണ്ട അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോർട്ട് എപ്രകാരം റിപ്പോർട്ട് ചെയ്യണമെന്നും സമർപ്പിക്കണമെന്നും ചട്ടം 6G നിർദ്ദേശിക്കുന്നു. ഇതിനായി രണ്ട് തരം ഫോമുകളാണുള്ളത്: 3CA-3CD, 3CB-3CD എന്നിവ. അതിനാൽ, ഓരോ നികുതിദായകനും ഇതിൽ ഏതെങ്കിലും ഒരു ഫോം മാത്രമേ ബാധകമാവുകയുള്ളൂ.
- ഏതെങ്കിലും നിയമപ്രകാരം അല്ലെങ്കിൽ നിയമത്തിന് കീഴിൽ തങ്ങളുടെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട വ്യക്തിക്ക് ഫോം 3CA-3CD ബാധകമാണ്.
- മുകളിൽ പരാമർശിച്ചിട്ടില്ലാത്ത വ്യക്തികൾക്കാണ് ഫോം 3CA-3CD ബാധകമാകുന്നത്, അതായത്, മറ്റ് യാതൊരു നിയമപ്രകാരവും തങ്ങളുടെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടാത്തവർക്ക്.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
- നികുതിദായകനും CAയും ഇ-ഫയലിംഗ് പോർട്ടലിൽ സാധുതയുള്ള യൂസർ IDയും പാസ്വേഡും ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
- നികുതിദായകന്റെയും CAയുടെയും പാനിന്റെ നിലവിലെ സ്ഥിതി സജീവമാണ്.
- ഫോം 3CA-CD ക്കുവേണ്ടി നികുതിദായകൻ CAയെ നിയോഗിച്ചു.
- CA യ്ക്കും നികുതിദായകനും സാധുതയുള്ളതും സജീവവുമായ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഉണ്ട്
- വ്യക്തിഗത നികുതിദായകന്റെ കാര്യത്തിൽ നികുതിദായകന്റെ പാൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നു (ശുപാർശ ചെയ്യുന്നത്)
3. ഫോമിനെക്കുറിച്ച്
3.1. ഉദ്ദേശ്യം
മറ്റേതെങ്കിലും നിയമപ്രകാരം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടാത്ത വ്യക്തികൾക്ക് ഫോം 3CB-3CD ബാധകമാണ്. നികുതിദായകർ പരിപാലിക്കുന്ന അക്കൗണ്ട് ബുക്കുകളുടെ കൃത്യത സാക്ഷ്യപ്പെടുത്തുന്നതിനും CA രേഖപ്പെടുത്തിയ നിരീക്ഷണങ്ങൾ / പൊരുത്തക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നതിനും CA ഫോം 3CDയിൽ പരാമർശിച്ചിരിക്കുന്നതുപോലെ ആദായനികുതി നിയമത്തിലെ വിവിധ വ്യവസ്ഥകൾ പാലിക്കുന്ന നിർദ്ദിഷ്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുമാണ് ഇത്.
3.2. ആർക്കൊക്കെ ഇത് ഉപയോഗിക്കാം?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള CA യ്ക്കും ഫോം 3CB-3CD ഓഡിറ്റ് ചെയ്യാൻ നികുതിദായകർ നിയോഗിച്ചിട്ടുള്ള ആൾക്കും ഈ ഫോം കൈകാര്യം ചെയ്യാൻ അർഹതയുണ്ട്.
4. ഫോം ഒറ്റനോട്ടത്തിൽ
ഫോം സമർപ്പിക്കുന്നതിനുമുമ്പ് ഫോം 3CB-3CD യിൽ 2 ഭാഗങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. അവയാണ്:
- ഫോം നമ്പർ 3CB
- ഫോം നമ്പർ 3CD
ഫോം 3CB-3CDയിലെ വിഭാഗങ്ങളുടെ ഒരു ദ്രുത വീക്ഷണം ഇതാണ്.
- ആദ്യത്തെ പേജ് ഫോം 3CB, ഫോം 3CD എന്നിവയിലേക്ക് പോകാൻ നിങ്ങളെ സഹായിക്കുന്നു.
- ഫോം നമ്പർ 3CB പേജ് എന്നത് ഒരു വ്യക്തിയുടെ ബിസിനസ്സിന്റെയോ തൊഴിലിന്റെയോ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ CA രേഖപ്പെടുത്തുന്ന പേജാണ്.
- ഫോം നമ്പർ 3CD -യിൽ 5 അധിക വിഭാഗങ്ങളുണ്ട്, ആദായനികുതി നിയമത്തിലെ വകുപ്പ് 44AB പ്രകാരം സമർപ്പിക്കേണ്ട വിവരങ്ങൾ ഈ വിഭാഗങ്ങളിൽ CA രേഖപ്പെടുത്തുന്നു.
-
ഫോം 3CDയിലെ ഭാഗം A (ക്ലോസ് 1 മുതൽ 8 വരെ) യിൽ നികുതിദായകന്റെ അടിസ്ഥാന വിവരങ്ങൾ CA രേഖപ്പെടുത്തേണ്ടതാണ്. ഫോമിന്റെ ഭാഗം A പൂരിപ്പിച്ച് സേവ് ചെയ്തതിനുശേഷം മാത്രമേ ഉപയോക്താവിന് അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയൂ.
-
ഫോം 3CDയിലെ ഭാഗം B, ആദായനികുതി നിയമം, 1961ലെ ക്ലോസ് 9 മുതൽ 44 വരെ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ വിഭാഗത്തിലെ എല്ലാ ക്ലോസുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പൂരിപ്പിക്കേണ്ടതാണ്.
-
5. എങ്ങനെ ലഭ്യമാക്കി സമർപ്പിക്കാം.
നിങ്ങൾക്ക് ഫോം CA യെ ചുമതലപ്പെടുത്താനും സമർപ്പിച്ച ഫോം ഓൺലൈൻ രീതി വഴി സ്ഥിരീകരിക്കാനും കഴിയും. CA ഈ ഫോം പൂരിപ്പിക്കേണ്ടത് ഓഫ്ലൈൻ സൗകര്യം വഴി മാത്രമാണ്.
കുറിപ്പ്:കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി നിയമപരമായ ഫോമുകൾക്കായുള്ള ഓഫ്ലൈൻ സൗകര്യം എന്ന യൂസർ മാനുവൽ പരിശോധിക്കുക.
5.1 ഒരു CAയ്ക്ക് ഫോം ചുമതലപ്പെടുത്തുക
ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
വ്യക്തിഗത ഉപയോക്താക്കളെ സംബന്ധിച്ച് നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാക്കിയിരിക്കുന്നു എന്നൊരു പോപ്പ്-അപ്പ് സന്ദേശം നിങ്ങൾക്ക് കാണാൻ സാധിക്കും.
പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ഇപ്പോൾ ബന്ധിപ്പിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: നിങ്ങളുടെഡാഷ്ബോർഡിൽ, ഇ-ഫയൽ ആദായനികുതി ഫോമുകൾ ആദായനികുതി ഫോമുകൾ സമർപ്പിക്കുകഎന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3:ആദായ നികുതി ഫോമുകൾ സമർപ്പിക്കുകഎന്ന പേജിൽ, ആദായനികുതി നിയമം, 1961 പ്രകാരം ഫോമുകൾ എന്നടാബിന് കീഴിലുള്ളഫോം 3CB-3CDഎന്നതിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഫോം സമർപ്പിക്കുന്നതിന് സെർച്ച് ബോക്സിൽ ഫോം 3CB-3CD എന്ന് നൽകുക.
ഘട്ടം 4:ഫോം 3CB-3CDഎന്ന പേജിൽ,സമർപ്പിക്കുന്ന തരം,മൂല്യനിർണ്ണയ വർഷം (A.Y.)എന്നിവ തെരഞ്ഞെടുക്കുക,ചാർട്ടേഡ് അക്കൗണ്ടന്റിനെനിയോഗിക്കുക, ഏതെങ്കിലുംബന്ധപ്പെട്ട രേഖകൾചേർക്കുക. തുടരാൻതുടരുകഎന്നതിൽ ക്ലിക്കുചെയ്യുക.
കുറിപ്പ്:
- നിങ്ങൾ ഇതിനകം ഒരു CA യെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിൽ സമർപ്പിക്കുന്നതിനോ സ്വീകരിക്കുന്നതിനോ വേണ്ടി CAയുടെ പക്കൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന ഫോം 3CB-3CDയുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കും.
- ഒരു CAയെ ചുമതലപ്പെടുത്തിയിട്ടില്ലെങ്കിൽ നിലവിലുള്ള CAകൾ എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് മുമ്പ് ചുമതലപ്പെടുത്തിയിട്ടുള്ള CAകളുടെ പട്ടികയിൽ നിന്നും നിങ്ങൾക്ക് ഒരു CAയെ തെരഞ്ഞെടുക്കാവുന്നതാണ്.
- CAകളെ ചേർത്തിട്ടില്ലെങ്കിൽ ഡാഷ്ബോർഡ് > അംഗീകൃത പങ്കാളികൾ > എന്റെ CA > പുതിയ CAയെ ചേർക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഒരു CAയെ ചേർക്കാവുന്നതാണ്.
ഫോം CA യ്ക്ക് നൽകിക്കഴിഞ്ഞാൽ ഒരു ട്രാൻസാക്ഷൻ IDക്കൊപ്പം ഒരു വിജയസന്ദേശം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യങ്ങൾക്കായി ട്രാൻസാക്ഷൻ ID കുറിച്ചുവയ്ക്കുക.
5.2 CA മുഖേന ഫോം സമർപ്പിക്കുക
ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക
ഘട്ടം 2: നിങ്ങളുടെ ഡാഷ്ബോർഡിൽ, തീർപ്പാക്കാത്ത നടപടികൾപ്രവർത്തപ്പട്ടിക എന്നതിൽ ക്ലിക്ക് ചെയ്യുക; ഇവിടെ തീർപ്പാക്കാത്ത ഇനങ്ങളുടെ പട്ടിക പ്രദർശിപ്പിക്കും.
ഘട്ടം 3: നിങ്ങളുടെ നടപടികൾക്കായി എന്ന ടാബിന് കീഴിൽ നിങ്ങൾക്ക് നിയോഗിച്ചിട്ടുള്ള 3CB-CD ഫോമിന് നേരെയുള്ള സ്വീകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
നികുതിദായകന്റെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഫോം സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള ഒരു പോപ്പ്-അപ്പ് സന്ദേശം CA സ്ക്രീനിൽ കാണും. ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ നികുതിദായകന്റെ പാൻ പ്രവർത്തനരഹിതമാണ് എന്നായിരിക്കും ഈ സന്ദേശത്തിൽ കാണിക്കുക.
ഫോം സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ തുടരുക എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
കുറിപ്പ്: നിങ്ങൾ അഭ്യർത്ഥന നിരസിക്കുകയാണെങ്കിൽ സേവന അഭ്യർത്ഥന നിരസിക്കാനുള്ള കാരണം നിങ്ങൾ നൽകേണ്ടിവരും.
ഘട്ടം 4: അഭ്യർത്ഥന വിജയകരമായി സ്വീകരിച്ചുകഴിഞ്ഞാൽ ഒരു ട്രാൻസാക്ഷൻ IDയ്ക്കൊപ്പം ഒരു വിജയസന്ദേശം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യങ്ങൾക്കായി ട്രാൻസാക്ഷൻ ID കുറിച്ചുവയ്ക്കുക.ഫോം പൂരിപ്പിക്കുന്നതിന് പ്രവർത്തനപ്പട്ടികയിലേക്ക് മടങ്ങുക എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 5: നിങ്ങളുടെ പ്രവർത്തനപ്പട്ടികൽ സമർപ്പിക്കാൻ ബാക്കിയുള്ളവ എന്ന ടാബിൽ നിങ്ങൾ സ്വീകരിച്ച 3CB-3CD ഫോമിന് നേരെയുള്ള ഫോം സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
നികുതിദായകന്റെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഫോം സമർപ്പിക്കുമ്പോൾ/അപ്ലോഡ് ചെയ്യുമ്പോൾ നികുതിദായകന്റെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ അത് പ്രവർത്തനരഹിതമാണെന്ന് കാണിക്കുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം CAയ്ക്ക് ലഭിക്കും. ഫോം സമർപ്പിക്കാൻ/അപ്ലോഡ് ചെയ്യാൻ തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 6: ഫോം3CB-3CD പേജിൽ മുന്നോട്ട് പോകുന്നതിനായി തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 7: ഓഫ്ലൈൻ സൗകര്യം ഡൗൺലോഡ് ചെയ്യുക (നിങ്ങളുടെ ഹോംപേജിലെ ഡൗൺലോഡുകൾ വിഭാഗത്തിന് കീഴിലും ലഭ്യമാണ്) എന്ന സൗകര്യം ഉപയോഗിച്ച് ഫോം സമർപ്പിക്കുക. ഫോം3CB-3CD പേജിൽ ഓഫ്ലൈൻ സൗകര്യം ഉപയോഗിച്ച് സൃഷ്ടിച്ച JSON ഫയൽ അപ്ലോഡ് ചെയ്യുക. ആവശ്യമായ അനുബന്ധരേഖകൾ ചേർത്ത് സമർപ്പിക്കുക എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 8: സവിശേഷ തിരിച്ചറിയൽ നമ്പർ പേജിൽ തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 9: നിങ്ങൾ തുടരുക തെരഞ്ഞെടുക്കുകയാണെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയുന്ന ഇ-വെരിഫൈ പേജിലേക്ക് നിങ്ങളെ കൊണ്ടുപോകും.
കുറിപ്പ്: കൂടുതലറിയാൻ < ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ< എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.
വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു ട്രാൻസാക്ഷൻ IDക്കൊപ്പം ഒരു വിജയസന്ദേശം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യങ്ങൾക്കായി ട്രാൻസാക്ഷൻ ID കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ IDയിലും മൊബൈൽ നമ്പറിലും നികുതിദായകന് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.
5.3. നികുതിദായകന്റെ സ്ഥിരീകരണം
ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
വ്യക്തിഗത ഉപയോക്താക്കൾക്ക് പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ അത് പ്രവർത്തനരഹിതമാണെന്ന് അറിയിക്കുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം നിങ്ങൾക്ക് കാണാൻ കഴിയും.
പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ഇപ്പോൾ ബന്ധിപ്പിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ഡാഷ്ബോർഡിൽ പൂർത്തിയാകാത്ത നടപടികൾ പ്രവർത്തനപ്പട്ടിക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ പ്രവർത്തനപ്പട്ടികയിൽ സ്വീകരിക്കുന്നതിനായി ബാക്കിയുള്ളവ എന്നതിൽ നിങ്ങളുടെ CA സമർപ്പിച്ച ഫോം 3CB-3CD ന് നേരെയുള്ള സ്വീകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: നിങ്ങൾ അഭ്യർത്ഥന നിരസിക്കുകയാണെങ്കിൽ സേവന അഭ്യർത്ഥന നിരസിക്കാനുള്ള കാരണം നിങ്ങൾ നൽകേണ്ടിവരും.
ഘട്ടം 4: അഭ്യർത്ഥന സ്വീകരിച്ചുകഴിഞ്ഞാൽ, ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയുന്ന ഇ-വെരിഫൈ പേജിലേക്ക് നിങ്ങളെ കൊണ്ടുപോകും.
കുറിപ്പ്: കൂടുതലറിയാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ< എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.
വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം ഒരു ട്രാൻസാക്ഷൻ IDക്കൊപ്പം വിജയസന്ദേശം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യങ്ങൾക്കായി ട്രാൻസാക്ഷൻ ID കുറിച്ചുവയ്ക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ IDയിലും മൊബൈൽ നമ്പറിലും നികുതിദായകന് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.