ഫോം 67 ഉപയോക്തൃ മാനുവൽ
1. അവലോകനം
ആദായനികുതി നിയമം, 1962 ലെ ചട്ടം 128 പ്രകാരം ഒരു താമസക്കാരനായ നികുതിദായകന് ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു രാജ്യത്തോ നിർദ്ദിഷ്ട പ്രദേശത്തോ അടച്ച ഏതൊരു വിദേശ നികുതിയുടെയും നികുതി ഇളവ് നേടാൻ അർഹതയുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ഫോം 67 ൽ ആവശ്യമായ വിശദാംശങ്ങൾ നികുതിദായകൻ നൽകിയാൽ മാത്രമേ നികുതി ഇളവ് അനുവദിക്കൂ.
ഫോം 67 ഓൺലൈൻ വഴി മാത്രമേ സമർപ്പിക്കാൻ കഴിയൂ. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് ഇ-ഫയലിംഗ് പോർട്ടൽ വഴി ഫോം 67 ഓൺലൈനായി സമർപ്പിക്കാൻ ഈ സേവനം സഹായിക്കുന്നു.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
•നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിക്കണം.
•നികുതിദായകന്‍റെ പാനിന്‍റെ നിലവിലെ സ്ഥിതി "സജീവ"മായിരിക്കണം.
•നികുതിദായകരുടെ പാൻ കാർഡും ആധാറും ബന്ധിപ്പിച്ചിരിക്കണം. (ശുപാർശ ചെയ്യുന്നു)
3. ഫോമിനെക്കുറിച്ച്
3.1 ഉദ്ദേശ്യം
ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു രാജ്യത്ത് നികുതി കിഴിവ് വഴിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ അടച്ച വിദേശ നികുതി തുകയ്ക്ക് നികുതി ഇളവ് ലഭിക്കാൻ അർഹതയുള്ള ഒരു താമസക്കാരനായ നികുതിദായകൻ, ആ നികുതി ഇളവ് നേടുന്നതിനായി വകുപ്പ് 139 ലെ ഉപ-വകുപ്പ് (1) പ്രകാരം റിട്ടേൺ സമർപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്കോ അതിനുമുമ്പോ ഫോം 67 ൽ പ്രസ്താവന സമർപ്പിക്കേണ്ടതുണ്ട്.
നടപ്പുവർഷത്തെ നഷ്ടം മുൻവർഷങ്ങളിലേക്ക് വകയിരുത്തുന്നതിലൂടെ ഏതെങ്കിലും മുൻവർഷങ്ങളിൽ നേടിയ വിദേശ നികുതിയുടെ റീഫണ്ടിന് കാരണമാകുകയാണെങ്കിലും ഫോം 67 സമർപ്പിക്കേണ്ടതാണ്.
3.2 ആർക്കാണ് ഇത് ഉപയോഗിക്കാൻ കഴിയുക?
ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യത്ത് കിഴിവ് വഴിയോ മറ്റേതെങ്കിലും രീതിയിലോ വിദേശ നികുതി അടച്ച തുകയ്ക്ക് നികുതി ഇളവിന് അർഹതയുള്ള താമസക്കാരനായ നികുതിദായകൻ.
3.3 ഫോം ഒറ്റനോട്ടത്തിൽ
ഫോം 67 ന് 4 ഭാഗങ്ങളുണ്ട്:
1. ഭാഗം A
2. ഭാഗം B
3. സ്ഥിരീകരണം
4. ബന്ധപ്പെട്ട രേഖകൾ
4. ഘട്ടംഘട്ടമായ മാർഗ്ഗനിർദേശം
ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: യൂസർ IDയും (പാൻ) പാസ്‌വേഡും നൽകുക.
ഘട്ടം 3: ഇ-ഫയൽ > ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക എന്നതിലേക്ക് പോകുക.
ഘട്ടം 4: ആദായ നികുതി നിയമം, 1961 അനുസരിച്ച് ഫോമുകൾക്ക് കീഴിൽ ഫോം 67 തെരഞ്ഞെടുക്കുക/ തെരയുക.
ഘട്ടം 5: AY തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 7.1.a: ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോം 67 പ്രദർശിപ്പിക്കും. “ഭാഗം A” എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 8.1.b: ഈ ഭാഗത്തിൽ നികുതിദായകന്‍റെ അടിസ്ഥാന വിശദാംശങ്ങളും ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യത്തിലോ നിർദ്ദിഷ്ട പ്രദേശത്തിലോ നിന്ന് ലഭിച്ച വരുമാനത്തിന്‍റെ വിശദാംശങ്ങളും വിദേശ നികുതി ക്രെഡിറ്റിന്‍റെ വിവരങ്ങളും ഉൾപ്പെടുന്നു.
കുറിപ്പ്: ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ പുതുക്കാൻ "എന്‍റെ പ്രൊഫൈൽ" ക്ലിക്ക് ചെയ്യുക.
കുറിപ്പ്: "വിശദാംശങ്ങൾ ചേർക്കുക" ബട്ടൺ ഉപയോഗിച്ച് നിങ്ങൾക്ക് വരുമാന വിശദാംശങ്ങൾ നേരിട്ട് നൽകാം, അല്ലെങ്കിൽ 50ൽ കൂടുതൽ രേഖകൾ ഉണ്ടെങ്കിൽ അതേ പേജിൽ നിന്ന് CSV മാതൃക ഡൗൺലോഡ് ചെയ്ത് അതനുസരിച്ച് മാതൃക പൂരിപ്പിച്ച് "CSV ഫയൽ അപ്‌ലോഡ് ചെയ്യുക" ഓപ്ഷൻ ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് csv മാതൃക പൂരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഡൗൺലോഡ് ചെയ്ത് സേവ് ക്ലിക്ക് ചെയ്യുക.
ഘട്ടം 7.2.a: ഭാഗം A എന്ന ടാബ് ഇപ്പോൾ സ്ഥിരീകരിച്ചു, ഭാഗം B എന്ന ടാബിൽ ക്ലിക്കുചെയ്യുക.
ഘട്ടം 7.2.b: ഈ ഭാഗത്ത് വിദേശ നികുതിയുമായി ബന്ധപ്പെട്ട 2 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു.
വിശദാംശങ്ങൾ നൽകി സേവ് ക്ലിക്ക് ചെയ്യുക.
ഘട്ടം 7.3.a: ഭാഗം B ഇപ്പോൾ ഉറപ്പിച്ചു, സ്ഥിരീകരിക്കുക എന്ന ടാബിൽ ക്ലിക്കുചെയ്യുക.
ഘട്ടം 7.3.b: വിശദാംശങ്ങൾ രേഖപ്പെടുത്തി സേവ് ക്ലിക്ക് ചെയ്യുക.
ഘട്ടം 7.4.a: സ്ഥിരീകരിക്കുക എന്ന ടാബ് ഇപ്പോൾ സ്ഥിരീകരിച്ചു, ബന്ധപ്പെട്ട രേഖകൾ എന്ന ടാബിൽ ക്ലിക്കുചെയ്യുക.
ഘട്ടം 7.4.b: അടച്ച വിദേശ നികുതിയുടെ വിശദാംശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
കുറിപ്പ്: ഇവിടെ നികുതിദായകൻ വിദേശ നികുതി അടച്ചതിന്‍റെയോ കിഴിവിന്‍റെയോ തെളിവ് ചേർക്കണം. ഒന്നിലധികം ഫയലുകൾ ഉണ്ടെങ്കിൽ അതിന്‍റെ ഒരു സിപ്പ് ഫയൽ സൃഷ്ടിച്ച് ചേർക്കണം. ആവശ്യമായ ഫയലുകൾ ചേർത്തതിനുശേഷം സേവ് ക്ലിക്കുചെയ്യുക.
ഘട്ടം 8: എല്ലാ ടാബുകളും ഇപ്പോൾ സ്ഥിരീകരിച്ചു. പ്രിവ്യൂവിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 9: ഇതാണ് ഫോമിന്‍റെ പ്രിവ്യൂ. പ്രിവ്യൂവിൽ വിശദാംശങ്ങൾ ശരിയാണെങ്കിൽ ഇ-വെരിഫൈ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക, അല്ലാത്തപക്ഷം നിങ്ങൾക്ക് വിശദാംശങ്ങൾ തിരുത്താം.
ഘട്ടം 10: ഏത് സ്ഥിരീകരണ രീതിയിലൂടെയും നിങ്ങൾക്ക് ഫോം ഇ-വെരിഫൈ ചെയ്യാം.
ഇ-വെരിഫിക്കേഷനുശേഷം ഫോം 67 സമർപ്പിക്കുന്നതാണ്. അക്‌നോളജ്‌മെന്‍റ് നമ്പർ സൃഷ്ടിച്ച് രജിസ്റ്റർ ചെയ്ത ഇ-മെയിൽ IDയിലും മൊബൈൽ നമ്പറിലും അറിയിക്കുന്നതാണ്.
5. സമർപ്പിച്ച ഫോം എങ്ങനെ കാണാം?
ഇ-ഫയൽ > ആദായനികുതി ഫോമുകൾ > സമർപ്പിച്ച ഫോമുകൾ കാണുക> ആദായനികുതി നിയമം, 1961 പ്രകാരമുള്ള ഫോമുകൾ എന്നതിലേക്ക് പോകുക.