ഫയൽ ചെയ്ത ഫോമുകൾ കാണുന്നതിനെക്കുറിച്ചുള്ള ഉപയോക്തൃ മാനുവൽ
1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ലോഗിൻ ചെയ്തതിനുശേഷം മുമ്പ് സമർപ്പിച്ച എല്ലാ ആദായനികുതി ഫോമുകളും കാണുന്നതിന് സമർപ്പിച്ച ഫോമുകൾ കാണുക എന്ന സേവനം ലഭ്യമാണ്. ഈ സേവനം നിങ്ങളെ താഴെപ്പറയുന്നവ ചെയ്യാൻ അനുവദിക്കുന്നു:
- ആദായനികുതി ഫോമുകൾ PDFൽ കാണുക
- അക്നോളജ്‌മെന്‍റ് കാണുക (രസീത്)
- അപ്‌ലോഡ് ചെയ്‌ത JSON കാണുക (ബാധകമാകുന്നിടത്തെല്ലാം)
- ഫോമിന്‍റെ നിലവിലെ സ്ഥിതി പിന്തുടരുക
- മറ്റ് ബന്ധപ്പെട്ട രേഖകൾ കാണുക
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1:നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2:നിങ്ങളുടെഡാഷ്‌ബോർഡിൽ,ഇ-ഫയൽ ക്ലിക്ക് ചെയ്യുക ആദായനികുതി ഫോമുകൾ > സമർപ്പിച്ച ഫോമുകൾ കാണുക.
ഘട്ടം 3: നിങ്ങൾക്ക് നിരവധി ഫോമുകൾ ഉണ്ടെങ്കിൽ, സമർപ്പിച്ച ഫോമുകൾ കാണുക പേജിൽ, ഫോമിന്‍റെ പേരോ ഫോം നമ്പറോ നൽകി തെരയുക. വ്യത്യസ്ത ടാബുകൾക്ക് കീഴിൽ ഫോം സമർപ്പിച്ച തീയതിയോടൊപ്പം നിങ്ങളോ CAയോ സമർപ്പിച്ച എല്ലാ ഫോമുകളും നിങ്ങൾക്ക് കാണാൻ കഴിയും.
ഘട്ടം 4: ആദായനികുതി നിയമം, 2025 ലെ ഫോമുകൾക്കായി “ആദായനികുതി നിയമം, 2025 പ്രകാരമുള്ള ഫോമുകൾ” എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ആദായനികുതി നിയമം, 1961 പ്രകാരമുള്ള ഫോമുകൾ “ആദായനികുതി നിയമം, 1961 പ്രകാരമുള്ള ഫോമുകൾ” ടാബിൽ ക്ലിക്ക് ചെയ്യുക. മറ്റ് നിയമങ്ങളുമായി ബന്ധപ്പെട്ട ഫോമുകൾക്കായി “മറ്റ് നിയമങ്ങൾ പ്രകാരമുള്ള ഫോമുകൾ” എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: തെരഞ്ഞെടുത്ത ഫോം സമർപ്പിച്ച വർഷവും അത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും പ്രദർശിപ്പിക്കും. ഫോം, രസീത് അല്ലെങ്കിൽ ഫോമിനൊപ്പം സമർപ്പിച്ച അനുബന്ധ രേഖകൾ എന്നിവ ഡൗൺലോഡ് ചെയ്യാൻ തുടങ്ങുന്നതിനായി ഡൗൺലോഡ് എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
- നിങ്ങൾക്ക് ടാൻ ലോഗിനോ CA ലോഗിനോ ഉണ്ടെങ്കിൽ, പ്രത്യേകം സമർപ്പിച്ചതോ ടോക്കൺ നമ്പർ ഉപയോഗിച്ച് സമർപ്പിച്ചതോ ആയ മൊത്തമായി 15CA, 15CB എന്നിവ കാണുന്നതിന് ഇതേ നടപടിക്രമം പിന്തുടരുക.
- അതാത് ഫോമിന് പ്രസക്തമായ വ്യത്യസ്ത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, ഫിൽട്ടർ ചെയ്യാൻ നിങ്ങൾക്ക് ഫിൽട്ടർ ഓപ്ഷൻ ഉപയോഗിക്കാം.