1. അവലോകനം

"ബാങ്ക് കൗണ്ടറിൽ പണമടയ്ക്കുക" എന്ന സേവനം ഉപയോഗിച്ചുള്ള നികുതി പേയ്‌മെൻ്റ് എല്ലാ നികുതിദായകർക്കും ഇ-ഫയലിംഗ് പോർട്ടലിൽ www.incometax.gov.in (പ്രീ-ലോഗിൻ അല്ലെങ്കിൽ പോസ്റ്റ്-ലോഗിൻ മോഡിൽ) ലഭ്യമാണ്. ഈ സേവനം ഉപയോഗിച്ച്, ചലാൻ ഫോം (CRN) (കാഷ് / ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന) സൃഷ്ടിക്കുമ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത ബാങ്കിൻ്റെ കൗണ്ടറിൽ പണമടച്ച് നിങ്ങൾക്ക് നികുതി അടയ്ക്കാം.

2. ഈ സേവനം ലഭിക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ

പ്രീ-ലോഗിൻ (ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് മുമ്പ്) അല്ലെങ്കിൽ പോസ്റ്റ്-ലോഗിൻ (ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തതിന് ശേഷം) മോഡിൽ "ബാങ്ക് കൗണ്ടറിൽ പണമടയ്ക്കുക" ഉപയോഗിച്ച് നിങ്ങൾക്ക് നികുതി പേയ്‌മെൻ്റ് നടത്താം.

CBDT യുടെ 34/2008 വിജ്ഞാപനം അനുസരിച്ച്, ഒരു കമ്പനിയായ നികുതിദായകന് അല്ലെങ്കിൽ സെക്ഷൻ 44AB യിലെ വ്യവസ്ഥകൾ ബാധകമായ ഒരു വ്യക്തിക്ക് (ഒരു കമ്പനി ഒഴികെ) ഈ ഓപ്ഷൻ ഉപയോഗിക്കാൻ കഴിയില്ല.


അംഗീകൃത ബാങ്കുകളുടെ കൗണ്ടറിൽ നികുതി അടയ്ക്കുന്നതിന് നികുതിദായകന് ഈ മോഡ് പ്രയോജനപ്പെടുത്താം.

  • ചലാൻ ഫോമിൻ്റെ ഒപ്പിട്ട പകർപ്പും പേയ്‌മെൻ്റ് ഉപകരണവും (പണം, ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ്) പേയ്‌മെൻ്റ് നടത്തുന്നതിന് തിരഞ്ഞെടുത്ത അംഗീകൃത ബാങ്കിൻ്റെ ബ്രാഞ്ചിന് മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്.
  • ഈ മോഡിൽ 10,000/- രൂപയിൽ ( പതിനായിരം രൂപ മാത്രം) കൂടുതൽ പണമായി നികുതി അടയ്ക്കാൻ അനുവാദമില്ല.
  • ഈ മോഡ് വഴി നികുതി അടയ്ക്കുന്നതിന് ഇടപാട് ചാർജ്/ഫീസ് ബാധകമല്ല.

 

ഓപ്ഷൻ

മുൻവ്യവസ്ഥകൾ

പ്രീ-ലോഗിൻ

  • നികുതി അടയ്‌ക്കേണ്ട സാധുതയുള്ള പാൻ/ടാൻ;
  • ഒറ്റത്തവണ പാസ്സ്‌വേർഡ് ലഭിക്കുന്നതിന് സാധുതയുള്ള മൊബൈൽ നമ്പർ.

പോസ്റ്റ്-ലോഗിൻ

  • www.incometax.gov.in എന്ന ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്

പ്രധാനപ്പെട്ട കുറിപ്പ്:

  • നിലവിൽ, ഇ-ഫയലിംഗ് പോർട്ടൽ വഴി നേരിട്ടുള്ള നികുതിയടയ്ക്കൽ തിരഞ്ഞെടുത്ത അംഗീകൃത ബാങ്കുകൾ വഴി മാത്രമേ സാധ്യമാക്കിയിട്ടുള്ളൂ (ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, HDFC ബാങ്ക്, ICICI ബാങ്ക്, IDBI ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ജമ്മു ആൻഡ് കാശ്മീർ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, UCO ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, RBL ബാങ്ക് ലിമിറ്റഡ്, കരൂർ വ്യാസ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്, DCB ബാങ്ക്, ഫെഡറൽ ബാങ്ക്,കൊടക് മഹീന്ദ്ര ബാങ്ക്). ഈ ബാങ്കുകൾ ഒഴികെയുള്ള മറ്റ് ബാങ്കുകൾ വഴിയുള്ള നികുതി അടയ്ക്കൽ RBI നൽകുന്ന NEFT/RTGS സൗകര്യം വഴി നടത്താം.
  • ഇ-ഫയലിംഗ് പോർട്ടലിൽ ഇ-പേ ടാക്സ് സേവനം ഉപയോഗിച്ച് CRN സൃഷ്ടിച്ചതിനുശേഷം മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താവൂ.
  • ഈ ബാങ്കുകളുടെ OTC മോഡ് ഉപയോഗിച്ച് പണമടയ്ക്കുന്നതിന് നികുതിദായകൻ ബാങ്ക് കൗണ്ടറിൽ ചലാൻ ഫോം എടുക്കേണ്ടതുണ്ട്.
  • ദയവായി ശ്രദ്ധിക്കുക: മുകളിലുള്ള ബാങ്കുകളുടെ പട്ടിക സമയാനുസൃതമായി മാറാവുന്നതാണെന്ന കാര്യം ശ്രദ്ധിക്കുക, ഭാവിയിൽ ബാങ്കുകൾ ചേർക്കപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്‌തേക്കാം. ഈ വിവരങ്ങൾ 25 ജൂലൈ ,2023 ലെതാണ്.

3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

3.1 ഒരു പുതിയ ചലാൻ ഫോം (CRN) സൃഷ്ടിച്ച ശേഷം പണമടയ്ക്കുക - പോസ്റ്റ്-ലോഗിൻ സേവനം. TDS അടയ്ക്കുന്നതിന്, ഈ ഖണ്ഡികയുടെ ഘട്ടം 1 മുതൽ 4 വരെ പിന്തുടരുക, തുടർന്ന് ഖണ്ഡിക 3.3 ലെ 5-10 ഘട്ടങ്ങൾ പരിശോധിക്കുക.

ഘട്ടം 1: നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

ഘട്ടം 2: ഡാഷ്‌ബോർഡിൽ, ഇ-ഫയൽ > ഇ-പേ ടാക്സ് ക്ലിക്ക് ചെയ്യുക. നിങ്ങളെ ഇ-പേ ടാക്സിലേക്ക് നാവിഗേറ്റ് ചെയ്യും.

ഘട്ടം 3: ഇ-പേ ടാക്സ് പേജിൽ, ഓൺലൈൻ ടാക്സ് പേയ്മെൻ്റ് ആരംഭിക്കുന്നതിന് പുതിയ പേയ്മെൻ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കുക: ആക്‌സിസ് ബാങ്ക്, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്, DCB ബാങ്ക്, ഫെഡറൽ ബാങ്ക്, HDFC ബാങ്ക്, ICICI ബാങ്ക്, IDBI ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ജമ്മു ആൻഡ് കാശ്മീർ ബാങ്ക് ലിമിറ്റഡ്, കരൂർ വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, RBI, RBL ബാങ്ക് ലിമിറ്റഡ്, സൗത്ത് ഇന്ത്യൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, UCO ബാങ്ക്, കൂടാതെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ അംഗീകൃത ബാങ്കുകളിലൂടെ നിലവിൽ ഈ മോഡിലൂടെ നികുതി അടയ്ക്കൽ ലഭ്യമാണ്.

മുകളിലുള്ള ബാങ്കുകളുടെ പട്ടിക സമയാനുസൃതമായി മാറാവുന്നതാണെന്ന കാര്യം ശ്രദ്ധിക്കുക, ഭാവിയിൽ ബാങ്കുകൾ ചേർക്കപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്‌തേക്കാം. ഈ വിവരങ്ങൾ 25 ജൂലൈ ,2023 ലെതാണ്.

ഘട്ടം 4: പുതിയ പേയ്‌മെൻ്റ് പേജിൽ, നിങ്ങൾക്ക് ബാധകമായ നികുതി പേയ്‌മെൻ്റ് ടൈലിൽ തുടരുക ക്ലിക്ക് ചെയ്യുക..

ഘട്ടം 5: ബാധകമായ നികുതി പേയ്‌മെന്റ് ടൈൽ തിരഞ്ഞെടുത്ത ശേഷം, അസസ്‌മെന്റ് വർഷം, മൈനർ ഹെഡ്, മറ്റ് വിശദാംശങ്ങൾ (ബാധകമാകുന്നത് പോലെ) എന്നിവ തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.

ഘട്ടം 6: നികുതി വിഭജന വിശദാംശങ്ങൾ ചേർക്കുക എന്ന പേജിൽ നികുതി അടയ്‌ക്കേണ്ട ആകെ തുകയുടെ വിഭജനം ചേർത്ത് തുടരുക ക്ലിക്ക് ചെയ്യുക.

ഘട്ടം 7:പേയ്‌മെൻ്റ് മോഡ് തിരഞ്ഞെടുക്കുക പേജിൽ, ബാങ്ക് കൗണ്ടറിൽ പണമടയ്ക്കുക തിരഞ്ഞെടുത്ത് ചെക്ക്, ക്യാഷ് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയുള്ള പേയ്‌മെൻ്റ് തിരഞ്ഞെടുക്കുക, തുടർന്ന്, ഓപ്ഷനുകളിൽ നിന്ന് ബാങ്കിൻ്റെ പേര് തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.

ഘട്ടം 8: ചലാൻ ഫോം പ്രിവ്യൂ ചെയ്ത് ഡൗൺലോഡ് ചെയ്യുക എന്ന പേജിൽ, വിശദാംശങ്ങളും നികുതി വിഭജന വിശദാംശങ്ങളും പരിശോധിച്ച് തുടരുക ക്ലിക്ക് ചെയ്യുക.

ഘട്ടം 9: ചലാൻ ഫോം വിജയകരമായി സൃഷ്ടിക്കപ്പെടും. ചലാൻ ഫോം (CRN) പ്രിൻ്റ് ചെയ്‌ത് പേയ്‌മെൻ്റ് നടത്തുന്നതിന് തിരഞ്ഞെടുത്ത ബാങ്കിൻ്റെ ഏതെങ്കിലും ശാഖ സന്ദർശിക്കുക.

ശ്രദ്ധിക്കുക: വിജയകരമായ പേയ്‌മെൻ്റിന് ശേഷം, ഇ-മെയിൽ ഐഡിയിൽ നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇ-മെയിലും ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു എസ്എംഎസും ലഭിക്കും. പേയ്മെന്റ് വിജയകരമായാൽ, പേയ്‌മെന്റിന്റെ വിശദാംശങ്ങളും ചലാൻ രസീതും ഇ-പേ നികുതി പേജിലെ പേയ്‌മെന്റ് ചരിത്രം ടാബിന് കീഴിൽ ലഭ്യമാണ്.

3.2. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാതെ തന്നെ നികുതി അടയ്ക്കുക - പ്രീ-ലോഗിൻ സേവനം. TDS അടയ്ക്കുന്നതിന്, ഈ ഖണ്ഡികയുടെ ഘട്ടം 1 മുതൽ 4 വരെ പിന്തുടരുക, തുടർന്ന് ഖണ്ഡിക 3.3 ലെ 5-10 ഘട്ടങ്ങൾ പരിശോധിക്കുക.


ഘട്ടം 1: www.incometax.gov.in എന്ന ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിച്ച് ഇ-പേ ടാക്സ് ക്ലിക്ക് ചെയ്യുക.

ഘട്ടം 2: ഇ-പേ ടാക്സ് പേജിൽ, ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് തുടരുക ക്ലിക്ക് ചെയ്യുക.

ഘട്ടം 3: OTP വെരിഫിക്കേഷൻ പേജിൽ, ഘട്ടം 2-ൽ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച 6 അക്ക OTP നൽകി തുടരുക ക്ലിക്ക് ചെയ്യുക.

ഘട്ടം 4: OTP വെരിഫിക്കേഷന് ശേഷം, നിങ്ങളുടെ പാൻ/ടാൻ, മാസ്ക് ചെയ്ത പേര് എന്നിവ അടങ്ങിയ ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും. തുടരാൻ തുടരുക ക്ലിക്കുചെയ്യുക.

ഘട്ടം 5: ഇ-പേ ടാക്സ് പേജിൽ, നിങ്ങൾക്ക് ബാധകമായ നികുതി പേയ്മെന്റ് വിഭാഗത്തിൽ തുടരുക ക്ലിക്ക് ചെയ്യുക. TDS അടയ്ക്കുന്നതിന്, ഖണ്ഡിക 3.2-ൻ്റെ 5-10 ഘട്ടങ്ങൾ പരിശോധിക്കുക.

ഘട്ടം 6: ബാധകമായ നികുതി പേയ്‌മെന്റ് ടൈൽ തിരഞ്ഞെടുത്ത ശേഷം, അസസ്‌മെന്റ് വർഷം, മൈനർ ഹെഡ്, മറ്റ് വിശദാംശങ്ങൾ (ബാധകമാകുന്നത് പോലെ) എന്നിവ തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.

ഘട്ടം 7: നികുതി വിഭജന വിശദാംശങ്ങൾ ചേർക്കുക എന്ന പേജിൽ നികുതി അടയ്‌ക്കേണ്ട ആകെ തുകയുടെ വിഭജനം ചേർത്ത് തുടരുക ക്ലിക്ക് ചെയ്യുക.

ഘട്ടം 8: പേയ്‌മെൻ്റ് മോഡ് തിരഞ്ഞെടുക്കുക എന്ന പേജിൽ, ബാങ്ക് കൗണ്ടറിൽ പണമടയ്ക്കുക എന്ന മോഡ് തിരഞ്ഞെടുത്ത് ചെക്ക്, ക്യാഷ് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയുള്ള പേയ്‌മെൻ്റ് തിരഞ്ഞെടുക്കുക, തുടർന്ന്, ഓപ്ഷനുകളിൽ നിന്ന് ബാങ്കിൻ്റെ പേര് തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.

ഘട്ടം 9: ചലാൻ ഫോം പ്രിവ്യൂ ചെയ്ത് ഡൗൺലോഡ് ചെയ്യുക എന്ന പേജിൽ, വിശദാംശങ്ങളും നികുതി വിഭജന വിശദാംശങ്ങളും പരിശോധിച്ച് തുടരുക ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 10: ചലാൻ ഫോം വിജയകരമായി സൃഷ്ടിക്കപ്പെടും. ചലാൻ ഫോം (CRN) പ്രിൻ്റ് ചെയ്‌ത് പേയ്‌മെൻ്റ് നടത്തുന്നതിന് തിരഞ്ഞെടുത്ത ബാങ്കിൻ്റെ ഏതെങ്കിലും ശാഖ സന്ദർശിക്കുക.

Data responsive

ശ്രദ്ധിക്കുക: വിജയകരമായ പേയ്‌മെൻ്റിന് ശേഷം, ഇ-മെയിൽ ഐഡിയിൽ നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇ-മെയിലും ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു എസ്എംഎസും ലഭിക്കും. പേയ്‌മെൻ്റ് വിജയിച്ചുകഴിഞ്ഞാൽ, ഭാവി റഫറൻസുകൾക്കായി ചലാൻ രസീത് ഡൗൺലോഡ് ചെയ്യാം. ലോഗിൻ ചെയ്തതിന് ശേഷമുള്ള ഇ-പേ ടാക്സ് പേജിൽ പേയ്‌മെൻ്റ് ഹിസ്റ്ററി ടാബിന് കീഴിൽ പേയ്‌മെൻ്റിൻ്റെയും ചലാൻ രസീതിൻ്റെയും വിശദാംശങ്ങൾ ലഭ്യമാണ്.

 

3.3 ബാങ്ക് കൗണ്ടറിൽ പണമടയ്ക്കൽ ഉപയോഗിച്ച് TDS അടയ്ക്കുക

ഘട്ടം 5: ഇ-പേ ടാക്സ് പേജിൽ, നിങ്ങൾക്ക് ബാധകമായ ഒരു നികുതി പേയ്മെൻ്റ് വിഭാഗത്തിൽ തുടരുക ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 6: അസസ്‌മെൻ്റ് വർഷം തിരഞ്ഞെടുത്ത് TDS ടൈൽ അടച്ച ശേഷം, മൈനർ ഹെഡ് (ബാധകമനുസരിച്ച്) തിരഞ്ഞെടുത്ത് തുടരുകക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 7: നികുതി വിഭജന വിശദാംശങ്ങൾ ചേർക്കുക എന്ന പേജിൽ നികുതി അടയ്‌ക്കേണ്ട ആകെ തുകയുടെ വിഭജനം ചേർത്ത് തുടരുക ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 8: പേയ്‌മെൻ്റ് മോഡ് തിരഞ്ഞെടുക്കുക എന്ന പേജിൽ, ബാങ്ക് കൗണ്ടറിൽ പണമടയ്ക്കൽ മോഡ് തിരഞ്ഞെടുത്ത് ചെക്ക്, ക്യാഷ്, ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ഇൻ്റേണൽ ട്രാൻസ്ഫർ വഴിയുള്ള പേയ്‌മെൻ്റ് തിരഞ്ഞെടുക്കുക (RBI-ക്ക് മാത്രം ബാധകം) തുടർന്ന്, ഓപ്ഷനുകളിൽ നിന്ന് ബാങ്കിൻ്റെ പേര് തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 9: ചലാൻ ഫോം പ്രിവ്യൂ ചെയ്ത് ഡൗൺലോഡ് ചെയ്യുക എന്ന പേജിൽ, വിശദാംശങ്ങളും നികുതി വിഭജന വിശദാംശങ്ങളും പരിശോധിച്ച് തുടരുക ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 10: ചലാൻ ഫോം വിജയകരമായി സൃഷ്ടിക്കപ്പെടും. ചലാൻ ഫോം (CRN) പ്രിൻ്റ് ചെയ്‌ത് പേയ്‌മെൻ്റ് നടത്തുന്നതിന് തിരഞ്ഞെടുത്ത ബാങ്കിൻ്റെ ഏതെങ്കിലും ശാഖ സന്ദർശിക്കുക.

Data responsive

ശ്രദ്ധിക്കുക: വിജയകരമായ പേയ്‌മെൻ്റിന് ശേഷം, ഇ-മെയിൽ ഐഡിയിൽ നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇ-മെയിലും ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു എസ്എംഎസും ലഭിക്കും. പേയ്‌മെൻ്റ് വിജയിച്ചുകഴിഞ്ഞാൽ, ഭാവി റഫറൻസുകൾക്കായി ചലാൻ രസീത് ഡൗൺലോഡ് ചെയ്യാം. ലോഗിൻ ചെയ്തതിന് ശേഷമുള്ള ഇ-പേ ടാക്സ് പേജിൽ പേയ്‌മെൻ്റ് ഹിസ്റ്ററി ടാബിന് കീഴിൽ പേയ്‌മെൻ്റിൻ്റെയും ചലാൻ രസീതിൻ്റെയും വിശദാംശങ്ങൾ ലഭ്യമാണ്.