Do not have an account?
Already have an account?

മറ്റൊരു വ്യക്തിയെ തനിക്ക് വേണ്ടി പ്രവർത്തിക്കാൻ അധികാരപ്പെടുത്തുക (അംഗീകൃത സിഗ്നേറ്ററിയെ ചേർക്കുക)

1. അവലോകനം

ഇ-ഫയലിംഗ് പോർട്ടലിൻ്റെ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാണ്. ഈ സേവനം ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത, രാജ്യത്തില്ലാത്തതിനാലോ പ്രവാസിയായതിനാലോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ ITR-കൾ / ഫോമുകൾ / സേവന അപേക്ഷകൾ പരിശോധിക്കാൻ കഴിയാത്ത, ഉപയോക്താക്കളെ, ITR-കൾ / ഫോമുകൾ / സേവന അപേക്ഷകൾ എന്നിവ പരിശോധിക്കാൻ മറ്റൊരു വ്യക്തിയെ പ്രാപ്തരാക്കുന്നു. ഈ സേവനം ഉപയോക്താക്കളെ നികുതിദായക പ്രതിനിധികളായി രജിസ്റ്റർ ചെയ്യാനും മറ്റൊരു വ്യക്തിക്ക് വേണ്ടി പ്രവർത്തിക്കാൻ സ്വയം രജിസ്റ്റർ ചെയ്യാനും അനുവദിക്കുന്നു.


2. ഈ സേവനം ലഭിക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ

  • സാധുതയുള്ള ഉപയോക്തൃ ID-യും പാസ്‌വേഡും

  • പാൻ ആധാർ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്നു

3.പ്രക്രിയ/ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

3.1 മറ്റൊരു വ്യക്തിയുടെ പേരിൽ പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക


ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിലേക്ക് പോകുക.

Data responsive

 

ഘട്ടം 2: ഉപയോക്തൃ ID-യും പാസ്‌വേഡും നൽകുക.

Data responsive

 

ഘട്ടം 3: അംഗീകൃത പങ്കാളികൾ എന്നതിലേക്ക് പോകുക, എനിക്കുവേണ്ടി പ്രവർത്തിക്കാൻ മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്തുക ക്ലിക്ക് ചെയ്യുക

Data responsive

 

ഘട്ടം 4: നമുക്ക് ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക

Data responsive

 

ഘട്ടം 5: + അംഗീകൃത സിഗ്നേറ്ററിയെ ചേർക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

Data responsive

 

ഘട്ടം 6: അംഗീകൃത സിഗ്നേറ്ററിയെ ചേർക്കാനുള്ള കാരണം തിരഞ്ഞെടുക്കുക, അംഗീകൃത സിഗ്നേറ്ററിയുടെ പാൻ നൽകുക, കാലയളവ് (ആരംഭ തീയതി മുതൽ അവസാനിക്കുന്ന തീയതി) അല്ലെങ്കിൽ അധികാരപ്പെടുത്തുന്ന ചുമതല തിരഞ്ഞെടുക്കുക.

Data responsive

 

ശ്രദ്ധിക്കുക:

താഴെപ്പറയുന്ന ജോലികൾക്കായി അംഗീകൃത സിഗ്നേറ്ററിയെ ചേർക്കാവുന്നതാണ്:

  1. വരുമാനത്തിൻ്റെ റിട്ടേൺ സമർപ്പിക്കലും സ്ഥിരീകരണവും
  2. വരുമാനത്തിൻ്റെ റിട്ടേൺ പരിശോധന
  3. ഫോം സമർപ്പിക്കൽ
  4. സേവന അഭ്യർത്ഥന സമർപ്പിക്കൽ

ഘട്ടം 7: ഇപ്പോൾ ഇ-ഫയലിംഗ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇമെയിൽ ID-യിലും ലഭിച്ച 6 അക്ക OTP അഭ്യർത്ഥന പരിശോധിക്കാൻ നൽകുക.

Data responsive

 

ഘട്ടം 8: ഇപ്പോൾ അഭ്യർത്ഥന വിജയകരമായി സമർപ്പിച്ചു, അംഗീകൃത സിഗ്നേറ്ററി 7 ദിവസത്തിനുള്ളിൽ അഭ്യർത്ഥന സ്വീകരിക്കും. 7 ദിവസത്തിനകം അത് ആദായ നികുതി വകുപ്പ് പ്രോസസ് ചെയ്യും.

അഭ്യർത്ഥന കാണുന്നതിന് അഭ്യർത്ഥന കാണുക ക്ലിക്ക് ചെയ്യുക.

Data responsive

 

3.2 അംഗീകൃത സിഗ്നേറ്ററിയുടെ അഭ്യർത്ഥന സ്വീകരിക്കൽ:

ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിലേക്ക് പോകുക.

Data responsive

 

ഘട്ടം 2: ഉപയോക്തൃ ID-യും പാസ്‌വേഡും നൽകുക.

Data responsive

 

ഘട്ടം 3: തീർപ്പാക്കാത്ത പ്രവർത്തനങ്ങൾ എന്നതിലേക്ക് പോയി, വർക്ക്‌ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക.

Data responsive

 

ഘട്ടം 4: അംഗീകൃത സിഗ്നേറ്ററി ചേർക്കാൻ നികുതിദായകൻ ഉന്നയിച്ച അഭ്യർത്ഥന കാണാൻ കഴിയുന്നിടത്ത് വർക്ക്‌ലിസ്റ്റ് തുറക്കും. അഭ്യർത്ഥന സ്വീകരിക്കാൻ അംഗീകരിക്കുക ക്ലിക്ക് ചെയ്യുക.

Data responsive

 

ഘട്ടം 5: ഇപ്പോൾ അറ്റാച്ച് ഫയലിൽ ക്ലിക്ക് ചെയ്ത് പവർ ഓഫ് അറ്റോർണി അറ്റാച്ച് ചെയ്‌ത് സ്ഥിരീകരണത്തിനായി തുടരുക ക്ലിക്ക് ചെയ്യുക

Data responsive

ശ്രദ്ധിക്കുക:

1) പരമാവധി ഫയൽ വലുപ്പം 5MB വരെ ആകാം.

2) ഫയലുകൾ PDF ആയി മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ.

 

ഘട്ടം 6: ചുവടെയുള്ള സ്ഥിരീകരണ മോഡുകൾ വഴി ഇപ്പോൾ അഭ്യർത്ഥന പരിശോധിക്കുക:

Data responsive

പരിശോധനയ്ക്ക് ശേഷം, നിങ്ങളുടെ അഭ്യർത്ഥന ആദായ നികുതി വകുപ്പ് പ്രോസസ്സ് ചെയ്യും, കൂടാതെ ആധികാരികീകരണം പ്രാബല്യത്തിൽ വരാൻ 24 മുതൽ 72 മണിക്കൂർ വരെ എടുക്കുകയും ചെയ്യും.

അനുബന്ധ വിഷയങ്ങൾ

  • ലോഗിന്‍ ചെയ്യുക
  • പാൻ ആധാർ ലിങ്ക് ചെയ്യുക
  • ഡാഷ്ബോർഡ്
  • ആദായ നികുതി റിട്ടേൺ
  • ITR ഫയൽ ചെയ്യുക
  • ഹോം പേജ്
  • എങ്ങനെ ഇ-വെരിഫൈ ചെയ്യാം

ഗ്ലോസറി

ചുരുക്കെഴുത്ത്/ ചുരുക്കൽ

വിവരണം/പൂർണ്ണ രൂപം

AO

അസസ്സിങ് ഓഫീസർ

AY

അസസ്സ്മെന്റ് വർഷം

AOP

വ്യക്തികളുടെ കൂട്ടായ്മ

BOI

വ്യക്തികളുടെ സംഘടന

CA

ചാർട്ടേഡ് അക്കൗണ്ടൻറ്

CPC

സെൻഡ്രലൈസ്ഡ് പ്രോസസിംഗ് സെന്റർ

ERI

ഇ-റിട്ടേൺ ഇടനിലക്കാരൻ

LA

പ്രാദേശിക അധികാരി

TDS

സ്രോതസ്സിൽ നിന്ന് കുറച്ച നികുതി

EXTA

ബാഹ്യ ഏജൻസി

ITDREIN

ആദായനികുതി വകുപ്പ് റിപ്പോർട്ടിംഗ് എന്റിറ്റി ഐഡന്റിഫിക്കേഷൻ നമ്പർ

HUF

ഹിന്ദു അവിഭക്ത കുടുംബം

EVC

ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ്

DSC

ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്

ITD

ആദായ നികുതി വകുപ്പ്

ITR

ആദായ നികുതി റിട്ടേൺ