Do not have an account?
Already have an account?

AY 2025-26-ൽ വിദേശ കമ്പനിക്ക് ബാധകമായ റിട്ടേണുകളും ഫോമുകളും

 

നിരാകരണം: ഈ പേജിലെ ഉള്ളടക്കം ഒരു അവലോകനം / പൊതുവായ മാർഗ്ഗനിർദ്ദേശം നൽകാൻ മാത്രമാണ്, സമഗ്രമല്ല. പൂർണ്ണമായ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും, ദയവായി ആദായ നികുതി നിയമം, ചട്ടങ്ങൾ, അറിയിപ്പുകൾ എന്നിവ കാണുക.

 

വിദേശ കമ്പനി:

വകുപ്പ് 2(23A) അനുസരിച്ച് വിദേശ കമ്പനി എന്നാൽ ആഭ്യന്തര കമ്പനിയല്ലാത്ത ഒരു കമ്പനി എന്നാണ് അർത്ഥമാക്കുന്നത്.

1. ITR-6

വകുപ്പ് 11പ്രകാരം ഇളവ് അവകാശപ്പെടുന്നവ അല്ലാത്ത കമ്പനികൾക്ക് ബാധകമായത്.

കമ്പനി എന്നതിൽ ഉൾപ്പെടുന്നത്:

ഇന്ത്യൻ കമ്പനി

ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ചോ അല്ലെങ്കിൽ നിയമങ്ങൾക്ക് കീഴിലോ സംയോജിപ്പിച്ച ബോഡി കോർപ്പറേറ്റ്

ബോർഡിന്റെ പൊതുവായ അല്ലെങ്കിൽ പ്രത്യേക ഉത്തരവ് പ്രകാരം ഒരു കമ്പനിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും സ്ഥാപനം, അസോസിയേഷൻ, അല്ലെങ്കിൽ ബോഡി, അത് സംയോജിപ്പിച്ചതോ അല്ലാത്തതോ ആകട്ടെ, ഇന്ത്യൻ അല്ലെങ്കിൽ ഇന്ത്യൻ അല്ലാത്തത് ആകട്ടെ, മുതലായവ.

 

ബാധകമായ ഫോമുകൾ

 

1.

ഫോം 26 AS

AIS (വാർഷിക വിവര പ്രസ്താവന)

നൽകേണ്ടത്:

ആദായ നികുതി വകുപ്പ് (ഇത് ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാണ്:

ലോഗിൻ > ഇ-ഫയൽ > ആദായനികുതി റിട്ടേൺ > ഫോം 26AS കാണുക)

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ:

ഉറവിടത്തിൽ നിന്നും കുറച്ച / ശേഖരിച്ച നികുതി

നൽകേണ്ടത്:

ആദായ നികുതി വകുപ്പ് (ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ഇത് ആക്‌സസ് ചെയ്യാൻ കഴിയും)

ഇ-ഫയലിംഗ് പോർട്ടലിലേക്ക് പോകുക > ലോഗിൻ > AIS

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ:

  • ഉറവിടത്തിൽനിന്ന് കിഴിച്ച / ശേഖരിച്ച നികുതി
  • SFT വിവരങ്ങൾ
  • നികുതി അടയ്ക്കൽ
  • ഡിമാൻഡ് / റീഫണ്ട്

മറ്റ് വിവരങ്ങൾ (തീർപ്പാക്കാത്ത/പൂർത്തിയായ നടപടികൾ, GST വിവരങ്ങൾ, വിദേശ സർക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ മുതലായവ)

ശ്രദ്ധിക്കുക: 26AS-ൽ ലഭ്യമായിരുന്ന വിവരങ്ങൾ (മുൻകൂർ നികുതി/SAT, റീഫണ്ടിന്റെ വിശദാംശങ്ങൾ, SFT ഇടപാട്, 194 IA,194 IB,194M എന്നീ സെക്ഷനുകൾ പ്രകാരമുള്ള TDS, TDS ഡിഫോൾട്ടുകൾ) ഇപ്പോൾ AIS-ൽ ലഭ്യമാണ്.

 

2 ഫോം 16A – ആദായനികുതി നിയമം, ,1961, വകുപ്പ് 203 പ്രകാരം ശമ്പള ഇതരവരുമാനത്തിൽ TDS-നുള്ള സർട്ടിഫിക്കറ്റ്

നൽകേണ്ടത്

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

ഡിഡക്ടർ ഡിഡക്റ്റിക്ക് നൽകേണ്ടത്

ഫോം 16A എന്നത് ത്രൈമാസികമായി നൽകുന്ന സ്രോതസ്സിൽ നികുതി കുറച്ചതിൻ്റെ (TDS) സർട്ടിഫിക്കറ്റാണ്, ഇത് TDS തുക, പേയ്‌മെൻ്റുകളുടെ സ്വഭാവം, ആദായനികുതി വകുപ്പിൽ നിക്ഷേപിച്ച TDS തുകകൾ എന്നിവ ഉൾക്കൊള്ളുന്നു.

 

3. ഫോം 3CA-3CD

സമർപ്പിക്കേണ്ടത്:

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

മറ്റേതെങ്കിലും നിയമപ്രകാരം നിർബന്ധിത ഓഡിറ്റിന് ബാധ്യതയുള്ളതും, ആദായ നികുതി നിയമത്തിലെ സെക്ഷൻ 44AB പ്രകാരം ഒരു അക്കൗണ്ടന്റിനെകൊണ്ട് തൻ്റെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യിക്കേണ്ടതുമായ നികുതിദായകൻ. സെക്ഷൻ 139-ലെ സബ്-സെക്ഷൻ (1) പ്രകാരം വരുമാന റിട്ടേൺ നൽകുന്നതിനുള്ള അവസാന തീയതിക്ക് ഒരു മാസം മുമ്പ് സമർപ്പിക്കണം.

1961-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 44AB പ്രകാരം നൽകേണ്ട, അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോർട്ടും വിശദാംശങ്ങളുടെ പ്രസ്താവനയും

 

4. ഫോം 3CE

സമർപ്പിക്കേണ്ടത്:

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

നിർദ്ദിഷ്‌ട വ്യക്തികളിൽ നിന്നുള്ള നിർദ്ദിഷ്‌ട വരുമാനം ലഭിക്കുന്നതിന്, വകുപ്പ് 44DA പ്രകാരം ഒരു അക്കൗണ്ടന്റിൽ നിന്ന് ഒരു റിപ്പോർട്ട് നേടേണ്ട പ്രവാസി നികുതിദായകൻ അല്ലെങ്കിൽ ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്ന വിദേശ കമ്പനി. സെക്ഷൻ 139(1)-ലെ സബ്-സെക്ഷൻ (1) പ്രകാരം വരുമാന റിട്ടേൺ നൽകേണ്ട അവസാന തീയതിക്ക് ഒരു മാസം മുമ്പ് നൽകണം.

ഇന്ത്യൻ സർക്കാരിൽ നിന്നോ ഒരു ഇന്ത്യൻ സ്ഥാപനത്തിൽ നിന്നോ സാങ്കേതിക സേവനങ്ങൾക്കുള്ള റോയൽറ്റി അല്ലെങ്കിൽ ഫീസ് വഴിയുള്ള വരുമാനം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഒരു അക്കൗണ്ടന്റിൽ നിന്നുള്ള റിപ്പോർട്ട്

 

 

5. ഫോം 29B

സമർപ്പിക്കേണ്ടത്:

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

ഒരു അക്കൗണ്ടറ്റന്റിൽ നിന്ന് ആദായനികുതി നിയമം ,1961ലെ 115JB വകുപ്പുപ്രകാരം റിപ്പോർട്ട് നേടേണ്ട നികുതിദായകൻ. സെക്ഷൻ 139-ലെ സബ്-സെക്ഷൻ (1) പ്രകാരം വരുമാനം റിട്ടേൺ നൽകുന്നതിനുള്ള അവസാന തീയതിക്ക് ഒരു മാസം മുമ്പ് സമർപ്പിക്കണം.

സെക്ഷൻ 115JB ബാധകമാകുന്ന ഒരു വിദേശ കമ്പനിയുടെ കാര്യത്തിൽ, സെക്ഷൻ 115JB യുടെ വ്യവസ്ഥകൾക്കനുസൃതമായി പുസ്തക ലാഭം കണക്കാക്കിയതായി സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട്

 

AY 2025-26 ലെ വിദേശ കമ്പനിക്കുള്ള നികുതി സ്ലാബുകൾ

 

വ്യവസ്ഥ

ആദായ നികുതി നിരക്ക്

സർക്കാരിൽ നിന്നുള്ള അല്ലെങ്കിൽ ഒരു ഇന്ത്യൻ സ്ഥാപനവുമായി 1961 മാർച്ച് 31-ന് ശേഷം, എന്നാൽ 1976 ഏപ്രിൽ 1-ന് മുമ്പ്, ഉണ്ടാക്കിയ ഒരു കരാറിന് അനുസൃതമായുള്ള അവകാശധനം/റോയൽറ്റി, അല്ലെങ്കിൽ 1964 ഫെബ്രുവരി 29-ന് ശേഷം, എന്നാൽ 1976 ഏപ്രിൽ 1-ന് മുമ്പ് ഉണ്ടാക്കിയ കരാർ അനുസരിച്ച് സാങ്കേതിക സേവനങ്ങൾ നൽകുന്നതിനുള്ള ഫീസ്, കൂടാതെ അത്തരം, രണ്ടു സാഹചര്യങ്ങളിലും, കരാർ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ട്.

50%

മറ്റേതെങ്കിലും വരുമാനം

40%

 

സർചാർജ്, നാമമാത്ര ഇളവും ആരോഗ്യ, വിദ്യാഭ്യാസ സെസും

 

സർചാർജ് എന്താണ്?

നിർദ്ദിഷ്ട പരിധിക്കപ്പുറം വരുമാനം നേടുന്ന വ്യക്തികളിൽ നിന്നും ഈടാക്കുന്ന അധിക ചാർജാണ് സർചാർജ്. ബാധകമായ നിരക്കനുസരിച്ച് കണക്കാക്കിയ ആദായനികുതി തുകയിന്മേൽ ഇത് ഈടാക്കുന്നു:

  • 2% - നികുതി ബാധ്യതയുള്ള വരുമാനം ₹ 1 കോടി - ₹ 10 കോടി രൂപ വരെ
  • 5% - നികുതി ബാധ്യതയുള്ള വരുമാനം - 10 കോടി രൂപയ്ക്ക് മുകളിൽ

എന്താണ് നാമമാത്ര ഇളവ്?

സർചാർജായി അടയ്‌ക്കേണ്ട തുക, യഥാക്രമം ₹1 കോടി, ₹ 10 കോടി എന്നിവയിൽ കൂടുതലുള്ള വരുമാന തുകയിൽ കവിയരുത്. സർചാർജ് ആയി നൽകേണ്ട തുക യഥാക്രമം ₹1 കോടിക്കും, ₹ 10 കോടിക്കും മുകളിലുള്ള അധിക വരുമാനത്തിൽ കൂടുതലാണെങ്കിൽ സർചാർജിൽ നൽകുന്ന ഒരു ഇളവാണ് നാമമാത്ര ഇളവ്.

ആരോഗ്യ, വിദ്യാഭ്യാസ സെസ് എന്നിവ എന്താണ്?

ആദായനികുതിയും സർചാർജും (എന്തെങ്കിലുമുണ്ടെങ്കിൽ) കൂടിയ തുകയിന്മേൽ ആരോഗ്യ, വിദ്യാഭ്യാസ സെസ് @ 4% കൂടി നൽകണം

 

ശ്രദ്ധിക്കുക: സെക്ഷൻ 115JB-യുടെ വിശദീകരണം 4-ൽ പെടാത്ത ഒരു വിദേശ കമ്പനി, കമ്പനിയുടെ സാധാരണ നികുതി ബാധ്യത ബുക്ക് ലാഭത്തിന്റെ 15%-ൽ കുറവാണെങ്കിൽ, ബുക്ക് ലാഭത്തിന്റെ 15% (ബാധകമായ സർചാർജും ആരോഗ്യ, വിദ്യാഭ്യാസ സെസും കൂടാതെ) മിനിമം ആൾട്ടർനേറ്റ് ടാക്സ് (MAT) അടയ്ക്കാൻ ബാധ്യസ്ഥനാണ്.

 

 

 

എനിക്ക് നികുതി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങൾ / പേയ്‌മെൻ്റുകൾ / വരുമാനം

 

ആദായനികുതി ആക്ടിലെ അദ്ധ്യായം VI-A പ്രകാരം വ്യക്തമാക്കിയിട്ടുള്ള നികുതി കിഴിവുകൾ

സെക്ഷൻ 80G

നിർദ്ദിഷ്‌ട ഫണ്ടുകൾ, ധര്‍മ്മ സ്ഥാപനങ്ങൾ മുതലായവയ്‌ക്ക് നൽകുന്ന സംഭാവനകളിലേക്കുള്ള കിഴിവ്.

താഴെ പറയുന്ന വിഭാഗങ്ങൾ പ്രകാരം സംഭാവനകൾക്ക് കിഴിവ് ലഭിക്കും:

യോഗ്യതാ പരിധികൾക്ക് വിധേയമായ സംഭാവനകൾക്ക്

നൽകിയ സംഭാവനയുടെ 100%വും

നൽകിയ സംഭാവനയുടെ 50%വും

പരിധിക്കുള്ളിൽ വരാത്ത സംഭാവനകൾക്ക്

നൽകിയ സംഭാവനയുടെ 100%വും

നൽകിയ സംഭാവനയുടെ 50%വും

 

 

 

 



ശ്രദ്ധിക്കുക: പണമായി 2000/- രൂപയിൽ കൂടുതൽ സംഭാവന നൽകിയാൽ ഈ വകുപ്പ് പ്രകാരം ഒരു കിഴിവും അനുവദിക്കില്ല.

 

സെക്ഷൻ 80GGA

ശാസ്ത്രീയ ഗവേഷണത്തിനോ ഗ്രാമവികസനത്തിനോ വേണ്ടി നൽകിയ സംഭാവനകളിലേക്കുള്ള കിഴിവ്.

താഴെ പറയുന്ന വിഭാഗങ്ങൾ പ്രകാരം സംഭാവനകൾക്ക് കിഴിവ് ലഭിക്കും:

ഗവേഷണ സംഘടനയ്ക്കോ സർവകലാശാലയ്ക്കോ കോളേജിനോ മറ്റ് സ്ഥാപനത്തിനോ

  • ശാസ്ത്രീയ ഗവേഷണം
  • സാമൂഹികശാസ്ത്രം അല്ലെങ്കിൽ സ്ഥിതിവിവര ഗവേഷണം

അസോസിയേഷനോ സ്ഥാപനമോ:

  • ഗ്രാമീണവികസനത്തിനുവേണ്ടിയുള്ള
  • പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം അല്ലെങ്കിൽ വനവൽക്കരണം

യോഗ്യതയുള്ള ഏതെങ്കിലും പദ്ധതി നടപ്പിലാക്കുന്നതിന് ദേശീയ സമിതി അംഗീകരിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം അല്ലെങ്കിൽ ഒരു അസോസിയേഷൻ അല്ലെങ്കില്‍ സ്ഥാപനം

ഇതിനായി കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്ത ഫണ്ടുകൾ

  • വനവൽക്കരണം
  • ഗ്രാമീണവികസനത്തിനുവേണ്ടിയുള്ള

കേന്ദ്രസർക്കാർ രൂപീകരിച്ച് പ്രഖ്യാപിച്ച ദേശീയ നഗര ദാരിദ്ര്യ നിർമാർജന ഫണ്ട്

 

ശ്രദ്ധിക്കുക: ₹ 2000/-ൽ കൂടുതലുള്ള പണമായി നൽകുന്ന സംഭാവനയുടെ കാര്യത്തിൽ, അല്ലെങ്കിൽ മൊത്ത വരുമാനത്തിൽ ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ഉള്ള വരുമാനം അല്ലെങ്കിൽ നേട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നെങ്കിൽ, ഈ വകുപ്പ് പ്രകാരം കിഴിവ് അനുവദിക്കില്ല.

 

സെക്ഷൻ 80GGC

രാഷ്ട്രീയ പാർട്ടിക്കോ ഇലക്ടറൽ ട്രസ്റ്റിലേക്കോ സംഭാവന ചെയ്ത തുകയ്ക്ക് കിഴിവ് അനുവദിക്കുന്നതാണ് (ചില നിബന്ധനകൾക്ക് വിധേയമായി)

പണമായല്ലാതെ മറ്റേതെങ്കിലും വിധത്തിൽ അടച്ച ആകെ തുകയ്ക്കുള്ള കിഴിവ്

 

സെക്ഷൻ 80IAB

 

പ്രത്യേക സാമ്പത്തിക മേഖലയുടെ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്ഥാപനത്തിന്റെ അല്ലെങ്കിൽ ഒരു എന്റർപ്രൈസിന്റെ ലാഭവും നേട്ടവും സംബന്ധിച്ച കിഴിവ്

(ചില നിബന്ധനകൾക്ക് വിധേയമായി)

 

ഒരു പ്രത്യേക സാമ്പത്തിക മേഖല ആയി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വർഷം മുതലുള്ള പാതിനഞ്ച് AY-കളിൽ തുടർച്ചയായ പത്ത് AY-ൽ 100% ലാഭം

പ്രത്യേക സാമ്പത്തിക മേഖലയുടെ വികസനം 2017 ഏപ്രിൽ 1-നോ അതിനുശേഷമോ ആണ് ആരംഭിച്ചതെങ്കിൽ നികുതിദായകന് കിഴിവുകളൊന്നും ലഭിയ്ക്കുന്നതല്ല.

 
 

 

 

സെക്ഷൻ 80IE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചില സംരംഭങ്ങളിലേക്കുള്ള കിഴിവ് (ചില വ്യവസ്ഥകൾക്ക് വിധേയമായി)

10 AY-ൽ 100% ലാഭം, വിവിധ വ്യവസ്ഥകൾക്ക് വിധേയമായി

 

സെക്ഷൻ 80JJAA

സെക്ഷൻ 44AB ബാധകമാകുന്ന നികുതിദായകർക്ക് ബാധകമായ പുതിയ തൊഴിലാളികളുടെ / ജീവനക്കാരുടെ തൊഴിലുമായി ബന്ധപ്പെട്ട കിഴിവ് (ചില വ്യവസ്ഥകൾക്ക് വിധേയമായി)

 

ചില നിബന്ധനകൾക്ക് വിധേയമായി, മൂന്ന് AY-ലേക്ക് അധികമായുള്ള ജീവനക്കാരുടെ ചെലവിന്റെ 30%

 

സെക്ഷൻ 80LA

ഓഫ്‌ഷോർ ബാങ്കിംഗ് യൂണിറ്റുകളുടെയും ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻ്ററിൻ്റെയും വരുമാനത്തിനായുള്ള കിഴിവ് (ചില വ്യവസ്ഥകൾക്ക് വിധേയമായി)

നിർദ്ദിഷ്ട വ്യവസ്ഥകൾ പ്രകാരം, തുടർച്ചയായ 5 AY-കളിൽ നിർദ്ദിഷ്ട വരുമാനത്തിന്റെ 100%

പേജ് അവസാനം അവലോകനം ചെയ്തത് അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്തത്::