(ശ്രദ്ധിക്കുക: ശരിയായ ഉത്തരം ബോൾഡ്‌ഫേസിൽ ആണ്.)
Q1.എനിക്ക് ഒന്നിലധികം തവണ ഒരു തിരുത്തൽ അഭ്യർത്ഥന ഫയൽ ചെയ്യാനാകുമോ അതോ തിരുത്തിയ ചലാൻ ശരിയാക്കാൻ കഴിയുമോ?
സമർപ്പിച്ച ഏതെങ്കിലും ചലാൻ ഇ-ഫയലിംഗ് പോർട്ടലിൽ ഒരു തവണ മാത്രമേ ചലാൻ തിരുത്തൽ അഭ്യർത്ഥന അനുവദിക്കുകയുള്ളൂ. ചലാനിൽ കൂടുതൽ തിരുത്തലുകൾ വരുത്താൻ ഉപയോക്താവിന് താൽപ്പര്യമുണ്ടെങ്കിൽ, അദ്ദേഹം/അവർക്ക് ജുറിസ്ഡിക്ഷണൽ അസെസിംഗ് ഓഫീസറെ സമീപിക്കാം.
Q2. ഒരു ചലാൻ എന്തെല്ലാം ആട്രിബ്യൂട്ടുകൾ തിരുത്താൻ കഴിയും?
a) അസസ്സ്മെന്റ് വർഷം
b) മേജർ ഹെഡ് - ബാധകമായ നികുതി
c) മൈനർ ഹെഡ്-പേയ്‌മെൻ്റിൻ്റെ തരം
d) മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം – d) മുകളിൽ പറഞ്ഞവയെല്ലാം
Q3. ചലാൻ നിക്ഷേപ തീയതി മുതൽ എത്ര ദിവസത്തിനുള്ളിൽ, എനിക്ക് അസസ്സ്മെൻ്റ് വർഷം ശരിയാക്കാൻ കഴിയും?
a) ചലാൻ നിക്ഷേപ തീയതിയുടെ 7 ദിവസത്തിനുള്ളിൽ
b) ചലാൻ നിക്ഷേപ തീയതിയുടെ 10 ദിവസത്തിനുള്ളിൽ
c) ചലാൻ നിക്ഷേപ തീയതിയുടെ 15 ദിവസത്തിനുള്ളിൽ
d) ചലാൻ നിക്ഷേപ തീയതിയുടെ 30 ദിവസത്തിനുള്ളിൽ
ഉത്തരം – a) ചലാൻ നിക്ഷേപ തീയതി കഴിഞ്ഞ് 7 ദിവസം.
Q4. ചലാൻ നിക്ഷേപ തീയതി മുതൽ എത്ര ദിവസത്തിനുള്ളിൽ, എനിക്ക് മേജർ/മൈനർ ഹെഡ് ശരിയാക്കാൻ കഴിയും?
a) ചലാൻ നിക്ഷേപ തീയതിയുടെ 30 ദിവസത്തിനുള്ളിൽ
b) ചലാൻ നിക്ഷേപ തീയതിയുടെ 60 ദിവസത്തിനുള്ളിൽ
c) ചലാൻ നിക്ഷേപ തീയതിയുടെ 90 ദിവസത്തിനുള്ളിൽ
d) ചലാൻ നിക്ഷേപ തീയതിയുടെ 120 ദിവസത്തിനുള്ളിൽ
ഉത്തരം –a) ചലാൻ നിക്ഷേപ തീയതിയുടെ 30 ദിവസത്തിനുള്ളിൽ.
Q5. ഇ-ഫയലിംഗ് പോർട്ടലിൽ ഏതൊക്കെ ചലാനുകളാണ് തിരുത്താൻ കഴിയുന്നത്?
a) A.Y 2020-21 മുതലുള്ള എല്ലാ പണമടച്ചതും തുറന്നതുമായ/ഉപയോഗിക്കാത്ത ചലാനുകൾ
b) മൈനർ ഹെഡുകൾ 100 (മുൻകൂർ നികുതി), 300 (സെൽഫ് അസസ്സ്മെന്റ് നികുതി), 400 (റെഗുലർ അസ്സെസ്മെൻ്റ് നികുതി ആയി ഡിമാൻഡ് പേയ്മെന്റ്) എന്നിവയുള്ള ചലാനുകൾ
c) മുകളിൽ പറഞ്ഞിരിക്കുന്ന രണ്ടും
d) മുകളിൽ പറഞ്ഞവ ഒന്നുമില്ല
ഉത്തരം – c) മുകളിൽ പറഞ്ഞിരിക്കുന്ന രണ്ടും