Do not have an account?
Already have an account?

ക്ലയൻ്റുകളെ ചേർക്കുക (ERI-കൾ വഴി) > ഉപയോക്തൃ മാനുവൽ

1. അവലോകനം

ഇ-ഫയലിംഗ് പോർട്ടലിലെ രജിസ്റ്റർ ചെയ്ത എല്ലാ ടൈപ്പ് 1 ERI ഉപയോക്താക്കൾക്കും ക്ലയൻ്റുകളെ ചേർക്കുക സേവനം ലഭ്യമാണ്. ഈ സേവനം ഉപയോഗിച്ച്, റിട്ടേണുകളും ഫോമുകളും ഫയൽ ചെയ്യുന്നതുൾപ്പെടെ, രജിസ്റ്റർ ചെയ്ത പാൻ ഉപയോക്താക്കളെ അവരുടെ താൽപ്പര്യാർത്ഥം ചില പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ക്ലയൻ്റുകളായി ചേർക്കാൻ നിങ്ങൾക്ക് കഴിയും.

കൂടാതെ, (ടൈപ്പ് 1) ERI-കൾക്ക്, നികുതിദായകരെ (പാൻ ഉപയോക്താക്കൾ), ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും, നികുതിദായകൻ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അവരെ ക്ലയൻ്റുകളായി ചേർക്കാനും കഴിയുന്നതാണ്.

ഈ സേവനം ഉപയോഗിച്ച്, (ടൈപ്പ് 1) ERI-കൾക്ക് ഇ-ഫയലിംഗ് പോർട്ടലിൽ (ലോഗിൻ ചെയ്ത ശേഷം) സജീവ / സജീവമല്ലാത്ത ക്ലയൻ്റുകളുടെ വിശദാംശങ്ങൾ കാണാനും കഴിയും.

നിങ്ങളുടെ ക്ലയന്റ് വിജയകരമായി ചേർത്തതിന് ശേഷം, നിങ്ങളുടെ ചേർത്ത ക്ലയന്റിന് വേണ്ടി നിങ്ങൾക്ക് ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും:

  • ആദായനികുതി ഫോമുകൾ കാണുകയും സമർപ്പിക്കുകയും ചെയ്യുക
  • തിരുത്തൽ നില കാണുക, തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കുക
  • നികുതി ക്രെഡിറ്റിലെ പൊരുത്തക്കേട് വിശദാംശങ്ങൾ കാണുക
  • സേവന അഭ്യർത്ഥന സമർപ്പിക്കുക (റീഫണ്ട് റീഇഷ്യൂ / ITR-V സമർപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള മാപ്പാക്കൽ അഭ്യർത്ഥന)
  • പരാതികൾ സമർപ്പിക്കുകയും അവയുടെ നിലയും കാണുക
  • ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുക (ബൾക്ക്), ബൾക്ക് ആയി ഫയൽ ചെയ്ത റിട്ടേൺ കാണുക
  • മുൻകൂട്ടി പൂരിപ്പിച്ച ഡാറ്റ ഡൗൺലോഡ് ചെയ്യുക
  • വാർഷിക വിവര പ്രസ്‌താവന/ 26AS കാണുക (പിന്നീട് ലഭ്യമാകും)
  • അറിയിപ്പുകൾ കാണുക (പിന്നീട് ലഭ്യമാകും)
  • കുടിശ്ശിക നികുതി ഡിമാൻഡിനോട് പ്രതികരിക്കുക (പിന്നീട് ലഭ്യമാകും)

2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ

  • സാധുവായ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ERI
  • അദ്ദേഹത്തെ / അവരെ ക്ലയൻ്റ് ആയി ചേർക്കുന്നതിന് മുമ്പ് നികുതിദായകനിൽ നിന്നുള്ള സമ്മതം.

ക്ലയന്റുകളായി ചേർക്കേണ്ട നികുതിദായകരുടെ വിഭാഗത്തെ അടിസ്ഥാനമാക്കി പൊതുവായ മുൻവ്യവസ്ഥകൾക്ക് പുറമേ, ഇനിപ്പറയുന്ന മുൻവ്യവസ്ഥകൾ ഉറപ്പാക്കേണ്ടതുണ്ട്.

വിവരണം

മുൻ വ്യവസ്ഥകൾ

പാൻ ഉപയോക്താക്കളെ ക്ലയന്റുകളായി ചേർക്കുന്നു

  • നികുതിദായകൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ പാൻ സാധുവായതും സജീവവുമാണ്
  • നികുതിദായകൻ മറ്റൊരു ERI യുടെയും സജീവ ക്ലയന്റല്ല
  • നികുതിദായകന് സാധുവായ മൊബൈൽ നമ്പറും ഇമെയിൽ ഐ.ഡിയും ഉണ്ട്
  • നികുതിദായകൻ്റെ അടിസ്ഥാന വിവരങ്ങളും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും നിങ്ങളുടെ പക്കലുണ്ട് (രജിസ്റ്റർ ചെയ്യാത്ത നികുതിദായകനെ നിങ്ങളുടെ ക്ലയൻ്റായി ചേർക്കണമെങ്കിൽ)

കുറിപ്പ്: വ്യക്തിഗതമല്ലാത്ത നികുതിദായകനെ ക്ലയൻ്റ് ആയി ചേർക്കുമ്പോൾ, നികുതിദായകൻ്റെ പ്രധാന കോൺടാക്റ്റ് ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്തിരിക്കണം.

3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഘട്ടം 1: ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive


ഘട്ടം 2: നിങ്ങളുടെ ഡാഷ്ബോർഡിൽ, ക്ലയന്‍റിനെ മാനേജ് ചെയ്യുക > എന്‍റെ ക്ലയന്‍റ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 3: എൻ്റെ ക്ലയൻ്റ് പേജിൽ, നിങ്ങൾക്ക് സജീവവും അല്ലാത്തതുമായ ക്ലയൻ്റ് വിശദാംശങ്ങളുടെ എണ്ണം കാണാനാകും. നിങ്ങളുടെ ക്ലയന്റായി ഒരു നികുതിദായകനെ ചേർക്കാൻ ക്ലയന്റിനെ ചേർക്കുക ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 4: ക്ലയന്റിനെ ചേർക്കുക എന്ന പേജില്‍ നിങ്ങൾക്ക് ഇവ ചെയ്യാനാകും:

രജിസ്റ്റർ ചെയ്ത നികുതിദായകരെ ക്ലയൻ്റുകളായി ചേർക്കുക

സെക്ഷൻ 3.1 റഫർ ചെയ്യുക

രജിസ്റ്റർ ചെയ്യാത്ത നികുതിദായകരെ ക്ലയൻ്റുകളായി ചേർക്കുക

സെക്ഷൻ 3.2 റഫർ ചെയ്യുക

3.1. രജിസ്റ്റർ ചെയ്ത നികുതിദായകരെ ക്ലയൻ്റുകളായി ചേർക്കുക

ഘട്ടം 1: ക്ലയന്റിനെ ചേർക്കുക എന്ന പേജിൽ, നികുതിദായകൻ്റെ പാൻ നൽകി ജനനത്തീയതി / രൂപീകരണ തീയതി തിരഞ്ഞെടുക്കുക.സാധൂകരിക്കൻ ക്ലിക്ക് ചെയ്യുക

Data responsive

കുറിപ്പ്: ക്ലയൻ്റിൻ്റെ പാൻ പ്രവർത്തനരഹിതമാണെങ്കിൽ, ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ നികുതിദായകൻ്റെ പാൻ പ്രവർത്തനരഹിതമാണെന്ന മുന്നറിയിപ്പ് സന്ദേശം പാൻ, DOB എന്നിവ നൽകുമ്പോൾ പോപ്പ്-അപ്പിൽ നിങ്ങൾക്ക് കാണാനാകും.

Data responsive

ഘട്ടം 2: വിജയകരമായ സാധൂകരണത്തിന് ശേഷം, ചേർത്ത ക്ലയന്റിനു വേണ്ടി ആക്സസ് ചെയ്യാൻ കഴിയുന്ന വിശദാംശങ്ങളും സേവനങ്ങളും അവലോകനം ചെയ്യുക.

Data responsive

ഘട്ടം 3:ക്ലയന്റിനെ ചേർക്കുക പേജില്‍, സാധുത കാലയളവ് (സാധുത തീയതികൾ തീരുന്നത് വരെയുള്ളത് തിരഞ്ഞെടുത്ത്) തിരഞ്ഞെടുത്ത്, നികുതിദായകനിൽ നിന്ന് (ക്ലയൻ്റ്) ഒപ്പിട്ട സമ്മതം ഞാൻ വാങ്ങിഎന്ന ചെക്ക്ബോക്സ് തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.

Data responsiveData responsive

അഭ്യർത്ഥന വിജയകരമായി സമർപ്പിക്കുമ്പോൾ, ഒരു ട്രാൻസാക്ഷൻ ID-ക്കൊപ്പം ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും. ഭാവി റഫറൻസിനായി ഇടപാട് ID-യുടെ ഒരു കുറിപ്പ് സൂക്ഷിക്കുക. പ്രീ-ലോഗിൻ 'സേവന അഭ്യർത്ഥന പരിശോധിക്കുക' പ്രവർത്തനം ഉപയോഗിച്ച് പോർട്ടലിലൂടെ അഭ്യർത്ഥന പരിശോധിക്കുന്നതിനായി ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകൻ്റെ ഇമെയിൽ ID-യിലേക്കും മൊബൈൽ നമ്പറിലേക്കും അഭ്യർത്ഥന അയയ്‌ക്കുന്നു. നികുതിദായകൻ്റെ അംഗീകാരത്തിന് ശേഷം, അദ്ദേഹത്തെ / അവരെ നിങ്ങളുടെ ക്ലയൻ്റ് ആയി ചേർക്കുന്നതാണ്.

Data responsive

4.2.രജിസ്റ്റർ ചെയ്യാത്ത നികുതിദായകരെ ക്ലയൻ്റുകളായി ചേർക്കുക

ഘട്ടം 1:ക്ലയന്റിനെ ചേർക്കുക എന്ന പേജിൽ,നികുതിദായകൻ്റെ പാൻ നൽകി ജനനത്തീയതി / ഇൻകോർപ്പറേഷൻ തീയതി തിരഞ്ഞെടുത്ത് സാധൂകരണം ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 2:ഘട്ടം 2: ഇ-ഫയലിംഗിൽ നികുതിദായകൻ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന പിശക് സന്ദേശം പേജിൽ ദൃശ്യമാകും. നികുതിദായകനെ / അവരെ നിങ്ങളുടെ ക്ലയൻ്റായി ചേർക്കുന്നതിന് മുമ്പ് നിങ്ങൾ നികുതിദായകനെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.ഇപ്പോൾ രജിസ്റ്റർ ചെയ്യുക ക്ലിക്ക് ചെയ്യുക

Data responsive

ഘട്ടം 3:നിരാകണം എന്ന പേജിൽ,ചേർത്ത ക്ലയൻ്റിന് വേണ്ടി ആക്സസ് ചെയ്യാൻ കഴിയുന്ന സേവനങ്ങൾ അവലോകനം ചെയ്യുക. സാധുത കാലയളവ് (സാധുത തീയതികൾ തീരുന്നത് വരെയുള്ളത് തിരഞ്ഞെടുത്ത്) തിരഞ്ഞെടുത്ത്, നികുതിദായകനിൽ നിന്ന് (ക്ലയൻ്റ്) ഒപ്പിട്ട സമ്മതം ഞാൻ വാങ്ങി എന്ന ചെക്ക്ബോക്സ് തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 4: രജിസ്ട്രേഷൻ പേജിൽ, ജനനത്തീയതി / ഇൻകോർപ്പറേഷൻ തീയതി (പാൻ അടിസ്ഥാനമാക്കി) അടിസ്ഥാന വിശദാംശങ്ങൾ ടാബിന് കീഴിൽ മുൻകൂട്ടി പൂരിപ്പിച്ചിരിക്കും. പേര് നൽകുക, ലിംഗഭേദം റെസിഡൻഷ്യൽ സ്റ്റാറ്റസ് തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.

Data responsive

ഘട്ടം 5: രജിസ്ട്രേഷൻ പേജിൽ, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ / പ്രധാന കോൺടാക്റ്റ് ഡീറ്റെയിൽസ് ടാബിന് കീഴിൽ മൊബൈൽ നമ്പർ, ഇമെയിൽ ID, തപാൽ വിലാസ വിശദാംശങ്ങൾ എന്നിവ നൽകി (നൽകിയ പാൻ വിഭാഗത്തെ അനുസരിച്ച്) തുടരുക ക്ലിക്ക് ചെയ്യുക.

Data responsive

അഭ്യർത്ഥന വിജയകരമായി സമർപ്പിക്കുമ്പോൾ, ഒരു ഇടപാട് ID-ക്കൊപ്പം ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും. ഭാവി റഫറൻസിനായി ഇടപാട് ID-യുടെ ഒരു കുറിപ്പ് സൂക്ഷിക്കുക.പ്രീ-ലോഗിൻ 'സേവന അഭ്യർത്ഥന പരിശോധിക്കുക' പ്രവർത്തനം ഉപയോഗിച്ച് പോർട്ടലിലൂടെ അഭ്യർത്ഥന പരിശോധിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകൻ്റെ ഇമെയിൽ ID-യിലേക്കും മൊബൈൽ നമ്പറിലേക്കും അഭ്യർത്ഥന അയയ്‌ക്കുന്നു. നികുതിദായകന്റെ അംഗീകാരത്തിന് ശേഷം, അദ്ദേഹം / അവർ നിങ്ങൾക്ക് ക്ലയന്റായി ചേർക്കപ്പെടും.

Data responsive

 

4. ബന്ധപ്പെട്ട വിഷയങ്ങൾ

ലോഗിന്‍ ചെയ്യുക
ഡാഷ്ബോർഡ്
എന്‍റെ ERI
രജിസ്ട്രേഷൻ

 

 

ക്ലയൻ്റുകളെ ചേർക്കുക (ERI-കൾ വഴി) > പതിവുചോദ്യങ്ങൾ

1. ആരാണ് ഒരു ERI?ERI- കളുടെ വ്യത്യസ്ത വിഭാഗങ്ങൾ എന്തൊക്കെയാണ്?

ആദായനികുതി റിട്ടേണുകൾ (ITR) അല്ലെങ്കിൽ സ്റ്റാറ്റ്യൂട്ടറി / അഡ്മിനിസ്ട്രേറ്റീവ് ഫോമുകൾ ഫയൽ ചെയ്യുന്നതിന് അല്ലെങ്കിൽ ആദായനികുതിയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾക്ക് നികുതിദായകരെ / ടാൻ ഉപയോക്താക്കളെ സഹായിക്കാൻ കഴിയുന്ന അംഗീകൃത ഇടനിലക്കാരാണ് ഇ-റിട്ടേൺ ഇന്റർമീഡിയറികൾ (ERI).

ആദായനികുതി വകുപ്പ് ടൈപ്പ്തിരിച്ച മൂന്ന് ടൈപ്പ് ERI-കളുണ്ട്:

  • ടൈപ്പ് 1 ERI-കൾ: ഇ-ഫയലിംഗ് പോർട്ടലിൽ ആദായ നികുതി വകുപ്പ് യൂട്ടിലിറ്റി / ആദായ നികുതി വകുപ്പ് അംഗീകൃത യൂട്ടിലിറ്റികൾ ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ആദായ നികുതി റിട്ടേണുകൾ / ഫോമുകൾ ഫയൽ ചെയ്യുക,
  • ടൈപ്പ് 2 ERI-കൾ: ആദായനികുതി വകുപ്പ് നൽകുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇൻ്റർഫേസ് വഴി ഇ-ഫയലിംഗ് പോർട്ടലിൽ ആദായനികുതി റിട്ടേണുകൾ / ഫോമുകൾ ഫയൽ ചെയ്യുന്നതിന് അവരുടേതായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ / പോർട്ടൽ സൃഷ്ടിക്കുക, കൂടാതെ
  • ടൈപ്പ് 3 ERI-കൾ: ആദായനികുതി റിട്ടേണുകൾ / ഫോമുകൾ ഫയൽ ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതിന് ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമായ ആദായനികുതി വകുപ്പിൻ്റെ യൂട്ടിലിറ്റി ഉപയോഗിക്കുന്നതിന് പകരം അവരുടെ സ്വന്തം ഓഫ്‌ലൈൻ സോഫ്റ്റ്‌വെയർ യൂട്ടിലിറ്റികൾ വികസിപ്പിക്കുക.

2. ക്ലയൻ്റുകളെ ചേർക്കുക (ERI-കൾ വഴി) സേവനം എന്താണ്?

ഈ സേവനം ഉപയോഗിച്ച്, ടൈപ്പ് 1 ERI-കൾക്ക് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത / രജിസ്റ്റർ ചെയ്യാത്ത പാൻ ഉപയോക്താക്കളെ ക്ലയൻ്റുകളായി ചേർക്കാൻ കഴിയും. പാൻ ഉപയോക്താക്കളെ ക്ലയൻ്റുകളായി ചേർത്തതിന് ശേഷം, ടൈപ്പ് 1, ടൈപ്പ് 2 ERI-കൾക്ക് അവരുടെ ക്ലയൻ്റിനുവേണ്ടി അവരുടെ അഭ്യർത്ഥന പ്രകാരം അല്ലെങ്കിൽ ആവശ്യാനുസരണം പ്രവർത്തനങ്ങൾ നടത്താൻ കഴിയും.

3. ക്ലയൻ്റുകളെ ചേർക്കാൻ ആർക്കൊക്കെ ഈ സേവനം ഉപയോഗിക്കാം?

ഇ-ഫയലിംഗ് പോർട്ടലിൽ പാൻ ഉപയോക്താക്കളെ ക്ലയൻ്റുകളായി ചേർക്കാൻ ടൈപ്പ് 1 ERI (ഇ-ഫയലിംഗ് പോർട്ടലിലൂടെ), ടൈപ്പ് 2 ERI (API വഴി) എന്നിവയ്ക്ക് മാത്രമേ കഴിയുകയുള്ളൂ.

4. ഇ-ഫയലിംഗ് പോർട്ടലിൽ പാൻ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, എനിക്ക് ഉപയോക്താവിനെ ഒരു ക്ലയൻ്റ് ആയി ചേർക്കാൻ കഴിയുമോ?

അതെ. നിങ്ങൾക്ക് ഈ-ഫയലിംഗ് പോർട്ടലിൽ ഉപയോക്താവിനെ ക്ലയന്റായി ചേർക്കാൻ കഴിയും. അങ്ങനെ ചെയ്യുന്നതിന്, നികുതിദായകൻ്റെ അടിസ്ഥാന വിവരങ്ങളിലേക്കും ബന്ധപ്പെടാനുള്ള വിശദാംശങ്ങളിലേക്കും നിങ്ങൾക്ക് ആക്‌സസ് ഉണ്ടായിരിക്കണം കൂടാതെ അദ്ദേഹത്തെ / അവരെ ഒരു ക്ലയൻ്റ് ആയി ചേർക്കുന്നതിന് നികുതിദായകനിൽ നിന്ന് സമ്മതം നേടുകയും വേണം.

5. നികുതിദായകനെ (ഒരു പാൻ ഉപയോക്താവാണ്) എൻ്റെ ക്ലയൻ്റായി ചേർത്തുകഴിഞ്ഞാൽ, എനിക്ക് എന്ത് തരത്തിലുള്ള സേവനങ്ങളാണ് നിർവഹിക്കാൻ കഴിയുക?

നിങ്ങളുടെ ക്ലയന്റായി ഒരു പാൻ ഉപയോക്താവിനെ വിജയകരമായി ചേർത്തതിന് ശേഷം, നിങ്ങളുടെ ചേർത്ത ക്ലയന്റിന് വേണ്ടി നിങ്ങൾക്ക് വിവിധ സേവനങ്ങൾ നിർവഹിക്കാൻ കഴിയും:

  • ബൾക്ക് ആദായ നികുതി റിട്ടേണുകൾ കാണുകയും ഫയൽ ചെയ്യാനും കഴിയും
  • പ്രീഫിൽ ഡാറ്റ ഡൗൺലോഡ് ചെയ്യുക
  • ഫോമുകൾ കാണുക, ഫയൽ ചെയ്യുക (നിങ്ങൾ ഫയൽ ചെയ്ത ഫോമുകൾ കാണാം)
  • കുടിശ്ശികയുള്ള ഡിമാൻഡിനോട് പ്രതികരിക്കുക (പിന്നീട് ലഭ്യമാകും)
  • നികുതി ക്രെഡിറ്റിലെ പൊരുത്തക്കേട് വിശദാംശങ്ങൾ കാണുക
  • അറിയിപ്പുകൾ കാണുക (പിന്നീട് ലഭ്യമാകും)
  • പരാതികൾ സമർപ്പിക്കുകയും കാണുകയും ചെയ്യുക
  • തിരുത്തൽ
  • സേവന അഭ്യർത്ഥന സമർപ്പിക്കുക (റീഫണ്ട് റീഇഷ്യൂ / ITR-V സമർപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള മാപ്പാക്കൽ അഭ്യർത്ഥന).

7. നികുതിദായകനെ എൻ്റെ ക്ലയൻ്റായി ചേർക്കുന്നതിനുള്ള അഭ്യർത്ഥന സമർപ്പിച്ചതിന് ശേഷം ഉടൻ തന്നെ എൻ്റെ ക്ലയൻ്റിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താൻ എനിക്ക് കഴിയുമോ?

ഇല്ല. ക്ലയന്റിന് വേണ്ടി നിങ്ങൾക്ക് ഉടനടി പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. നിങ്ങൾ ഒരു ക്ലയന്റ് ചേർത്തതിന് ശേഷം, സ്ഥിരീകരണത്തിനായി ക്ലയന്റിൻറെ ഇമെയിൽ ഐ.ഡിയിലേക്കും മൊബൈൽ നമ്പറിലേക്കും ഒരു അഭ്യർത്ഥന അയയ്‌ക്കും. 7 ദിവസത്തിനുള്ളിൽ ഇ-ഫയലിംഗ് പോർട്ടലിലൂടെ നിങ്ങളുടെ അഭ്യർത്ഥന ക്ലയന്റ് അംഗീകരിച്ചാൽ, നിങ്ങൾക്ക് തുടർ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.

8. എൻ്റെ അഭ്യർത്ഥന അംഗീകരിക്കാൻ ക്ലയൻ്റ് ആവശ്യപ്പെടുന്ന കാലയളവ് എത്രയാണ്?

ക്ലയൻ്റ് അദ്ദേഹത്തെ/അവരെ ഒരു ക്ലയൻ്റ് ആയി ചേർക്കാൻ ഇ-ഫയലിംഗ് പോർട്ടലിൽ 7 ദിവസത്തിനുള്ളിൽ നിങ്ങൾ ഉന്നയിച്ച അഭ്യർത്ഥന സാധൂകരിക്കണം. 7 ദിവസത്തിന് ശേഷം, അഭ്യർത്ഥന ID കാലഹരണപ്പെടും, നിങ്ങൾ വീണ്ടും പ്രക്രിയ ആരംഭിക്കേണ്ടതുണ്ട്.

9. എൻ്റെ ഇടപാട് ID കാലഹരണപ്പെടുകയും നികുതിദായകൻ നടപടിയൊന്നും ആരംഭിക്കാതിരിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും?

അഭ്യർത്ഥന ഉന്നയിച്ച് 7 ദിവസത്തിനുള്ളിൽ നിങ്ങളുടെ ക്ലയൻ്റ് അഭ്യർത്ഥന അംഗീകരിച്ചില്ലെങ്കിൽ, അത് കാലഹരണപ്പെടും, നിങ്ങൾ വീണ്ടും അഭ്യർത്ഥന ഉന്നയിക്കേണ്ടിവരും. അഭ്യർത്ഥന ഉന്നയിച്ചുകഴിഞ്ഞാൽ, പോർട്ടലിലൂടെ അഭ്യർത്ഥന പരിശോധിക്കുന്നതിനായി ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകന്റെ ഇമെയിൽ ID-യിലേക്കും മൊബൈൽ നമ്പറിലേക്കും മാത്രമേ സ്ഥിരീകരണത്തിനുള്ള അഭ്യർത്ഥന അയയ്ക്കുകയുള്ളൂ.

10. നികുതിദായകന് ഒരു ഓർമ്മപ്പെടുത്തൽ അയച്ചിട്ടുണ്ടോ?

സേവന അഭ്യർത്ഥന സ്ഥിരീകരിക്കുന്നതിന് നികുതിദായകന് റിമൈൻഡറുകളും / നോട്ടീസുകളും അയയ്ക്കില്ല.

ഗ്ലോസറി

അക്രോണിം/അബ്ബ്രിവേഷൻ

വിവരണം/പൂർണ്ണ രൂപം

AY

അസസ്സ്മെന്റ് വർഷം

ITD

ആദായനികുതി വകുപ്പ്

ITR

ആദായ നികുതി റിട്ടേൺ

HUF

ഹിന്ദു അവിഭക്ത കുടുംബം

ടാൻ

TDS & TCS അക്കൗണ്ട് നമ്പർ

ERI

ഇ-റിട്ടേൺ ഇടനിലക്കാരൻ

API

ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്‍റര്‍ഫേസ്

പാൻ

പെര്‍മനന്‍റ് അക്കൗണ്ട് നമ്പർ

ടി.ഡി.എസ്.

സ്രോതസ്സിൽ നിന്ന് കുറച്ച നികുതി

TCS

സ്രോതസ്സിൽ നിന്ന് ശേഖരിച്ച നികുതി

 

വിലയിരുത്തൽ ചോദ്യങ്ങൾ

(കുറിപ്പ്: ശരിയായ ഉത്തരം ബോൾഡ്‌ഫേസിൽ ആണ്.)

Q1. ക്ലയൻ്റുകളെ ചേർക്കുന്നതിനായി ERI ഉന്നയിച്ച അഭ്യർത്ഥന എത്ര സമയത്തേക്ക് സജീവമാണ്?
a) 24 മണിക്കൂര്‍
b) 5 ദിവസം
c) 7 ദിവസം
d) 30 ദിവസം

ഉത്തരം – c) 7 ദിവസം

 

Q2. സ്വന്തം API വഴി ആർക്കൊക്കെ ക്ലയൻ്റുകളെ ചേർക്കാനാകും?
a) ടൈപ്പ് 1 ERIs
b) ടൈപ്പ് 2 ERIs
c) ടൈപ്പ് 3 ERIs
(d) മുകളിൽ പറഞ്ഞവയെല്ലാം

ഉത്തരം - b) ടൈപ്പ് 2 ERIs