Do not have an account?
Already have an account?

1. ജൂറിസ്ഡിക്ഷൻ അസസ്സിംഗ് ഓഫീസർ (JAO) ആരാണ്?

തന്‍റെ അധികാരപരിധിയിലുള്ള നികുതിദായകർ സമർപ്പിച്ച ആദായനികുതി റിട്ടേണുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ ഉത്തരവാദിത്തമുള്ള ആദായനികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് ജൂറിസ്ഡിക്ഷൻ അസെസ്സിങ് ഓഫീസർ (JAO).

2. ഞാൻ എപ്പോഴാണ് എന്‍റെ JAOയെ ബന്ധപ്പെടേണ്ടത്?

നിങ്ങളുടെ ഫയലിംഗിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെങ്കിൽ, നിങ്ങൾ JAOയെ ബന്ധപ്പെടേണ്ട ആവശ്യമില്ല. ഒരു പൊതുചട്ടം എന്ന നിലയിൽ നികുതിദായകർക്കുള്ള എല്ലാ സേവനങ്ങളും ഓൺലൈനായും നേരിട്ട് കാണേണ്ടാത്ത രീതിയിലും ലഭ്യമാക്കാൻ ITD ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും, ചില അസാധാരണ സാഹചര്യങ്ങളിൽ, നിങ്ങളുടെ പരിധിയിലുള്ള AOയെ നേരിട്ട് സമീപിക്കാൻ ആദായനികുതി വകുപ്പ് നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

3. നിങ്ങളുടെ JAOയെ അറിയുക എന്ന സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എന്‍റെ മൊബൈൽ നമ്പർ ഉപയോഗിക്കേണ്ടതുണ്ടോ?

ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾക്ക് സാധുതയുള്ള ഏത് മൊബൈൽ നമ്പറും ഉപയോഗിക്കാം.

4. ഞാൻ മറ്റൊരു നഗരത്തിലേക്കോ സംസ്ഥാനത്തിലേക്കോ താമസം മാറി, എന്‍റെ JAOയെ മാറ്റേണ്ടതുണ്ടോ?

അതെ. നിങ്ങൾ നിങ്ങളുടെ സ്ഥിരവിലാസമോ താമസസ്ഥലമോ ഒരു സംസ്ഥാനത്തുനിന്നും മറ്റൊന്നിലേക്ക് മാറ്റുമ്പോൾ, നിങ്ങളുടെ പാൻ കാർഡ് പുതിയ JAOയിലേക്ക് മാറ്റേണ്ടത് അനിവാര്യമാണ്. നികുതിദായകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കാൻ ആദായനികുതി വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും വളരെ അപൂർവ്വം ചില സാഹചര്യങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ JAOയെ ബന്ധപ്പെടേണ്ടിവന്നേക്കാം. അതിനാൽ, ആവശ്യമുള്ളപ്പോൾ അദ്ദേഹത്തെ എളുപ്പത്തിൽ ബന്ധപ്പെടുന്നതിനായി, നിങ്ങളുടെ പാൻ കാർഡ് കൃത്യമായ അധികാരപരിധിയുള്ള AOയുടെ കീഴിലേക്ക് മാറ്റുന്നതാണ് നിങ്ങൾക്ക് നല്ലതാണ്.

5. ആദായനികുതി വാർഡ്/സർക്കിൾ എന്നാൽ എന്താണ്?

അധികാരപരിധിക്ക് കീഴിലുള്ള ആദായനികുതി സംബന്ധമായ ജോലികളും സേവനങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിനായി രാജ്യത്തുടനീളം നിരവധി വാർഡുകളും സർക്കിളുകളും രൂപീകരിച്ചിട്ടുണ്ട്. ഓരോ വാർഡിന്‍റെയും സർക്കിളിന്‍റെയും ചുമതല ഒരു ജൂറിസ്ഡിക്ഷൻ AO ആയിരിക്കും, ഇത് ഒരു DCIT/ACIT, അല്ലെങ്കിൽ ഒരു ITO ആകാം.

6. എന്‍റെ പാൻ പുതിയൊരു JAOയിലേക്ക് മാറ്റാൻ ഞാൻ എന്തുചെയ്യണം?

നിങ്ങളുടെ പാൻ നിലവിലെ JAOയുടെ കീഴിലേക്ക് മാറ്റുന്നതിനായി നിങ്ങൾ ഒരു അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന ഘട്ടങ്ങൾ താഴെപ്പറയുന്നവയാണ്:

  1. നിങ്ങളുടെ നിലവിലെ JAOയ്ക്ക് വിലാസത്തിലെ മാറ്റത്തിനുള്ള കാരണം വ്യക്തമാക്കി ഒരു അപേക്ഷ എഴുതുക.
  2. നിലവിലെ JAOയിലേക്ക് മാറുന്നതിനായി അഭ്യർത്ഥിച്ചുകൊണ്ട് പുതിയ JAOയ്ക്ക് ഒരു അപേക്ഷ എഴുതുക.
  3. നിലവിലെ JAO ഈ അപേക്ഷ സ്വീകരിക്കണം.
  4. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അപേക്ഷ ആദായനികുതി കമ്മീഷണർക്ക് അയയ്ക്കും.
  5. കമ്മീഷണറുടെ അംഗീകാരത്തിനുശേഷം JAO മാറുന്നതാണ്.

നിങ്ങളുടെ പുതിയ വിലാസത്തിന്‍റെ അടിസ്ഥാനത്തിൽ പാൻ പുതിയJAOയിലേക്ക് മാറ്റുന്നതിനായി നിലവിലുള്ള JAOയ്ക്ക് നിങ്ങൾ രേഖാമൂലം ഒരു അഭ്യർത്ഥന സമർപ്പിക്കേണ്ടതുണ്ട്.

7. എന്‍റെ പാൻ പുതിയ JAOയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് എനിക്ക് എങ്ങനെ അറിയാനാകും?

നിങ്ങളുടെ പാനിന്‍റെ ജൂറിസ്ഡിക്ഷൻ AOയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇ-ഫയലിംഗ് പോർട്ടൽ > നിങ്ങളുടെ JAOയെ അറിയുക എന്നതിലൂടെ സ്ഥിരീകരിക്കാവുന്നതാണ്. ഈ സേവനം ഉപയോഗിക്കുന്നതിന് നിങ്ങൾ രജിസ്റ്റർ ചെയ്യുകയോ ലോഗിൻ ചെയ്യുകയോ ചെയ്യേണ്ടതില്ല.