ചോദ്യം 1:
ആരാണ് നികുതിദായക പ്രതിനിധി?
തീർപ്പ്:
ആദായനികുതി നിയമപ്രകാരം മറ്റൊരു വ്യക്തിയുടെ നിയമപരമായ പ്രതിനിധിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് നികുതിദായക പ്രതിനിധി. പ്രവാസി ആയതിനാലോ, പ്രായപൂർത്തിയാകാത്ത ആളായതിനാലോ, മാനസിക വൈകല്യമുള്ള വ്യക്തി ആയതിനാലോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം കൊണ്ടോ നികുതി അടയ്ക്കേണ്ട വ്യക്തിക്ക് അത് ചെയ്യാൻ കഴിയാതെ വരുമ്പോൾ, നികുതിദായക പ്രതിനിധി അവർക്കായി അത് ചെയ്യുന്നു. അത്തരം ആളുകൾക്ക് സ്വന്തമായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല, അതിനാൽ അവർ ഒരു ഏജൻ്റിനെയോ രക്ഷാധികാരിയെയോ നികുതിദായക പ്രതിനിധിയായി നിയമിക്കുന്നു.
ചോദ്യം 2:
നികുതിദായക പ്രതിനിധിയും പ്രധാന നികുതിദായകനും തമ്മിലുള്ള വ്യത്യാസം എന്താണ്?
തീർപ്പ്:
ഏതൊരു യഥാർത്ഥ നികുതിദായകനുവേണ്ടിയാണോ നികുതിദായക പ്രതിനിധി തൻ്റെ ചുമതലകൾ നിർവഹിക്കുന്നത്, അയാളാണ് പ്രധാന നികുതിദായകൻ. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ പ്രധാന നികുതിദായകൻ തൻ്റെ പ്രതിനിധിയെ അധികാരപ്പെടുത്തുകയും, നികുതിദായക പ്രതിനിധി പ്രധാന നികുതിദായകന് വേണ്ടി ആദായനികുതി അടയ്ക്കുകയും ചെയ്യുന്നു.
ചോദ്യം 3:
ഇ-ഫയലിംഗ് പോർട്ടലിൽ എനിക്ക് എങ്ങനെ നികുതിദായക പ്രതിനിധിയെ ചേർക്കാനാകും?
തീർപ്പ്:
ഘട്ടം:1'ഇ-ഫയലിംഗ്'പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക https://www.incometax.gov.in/iec/foportal/
ഘട്ടം:2 ഇടത് വശത്ത് നിന്നുള്ള മൂന്നാമത്തെ മെനുവിലെ 'അംഗീകൃതരായ പങ്കാളി' എന്ന മെനുവിലേക്ക് പോകുക.>' നികുതിദായക പ്രതിനിധിയായി രജിസ്റ്റർ ചെയ്യുക' ക്ലിക്ക് ചെയ്യുക.
ഘട്ടം:3 "നമുക്ക് ആരംഭിക്കാം" ക്ലിക്ക് ചെയ്യുക, തുടർന്ന് "പുതിയ അഭ്യർത്ഥന സൃഷ്ടിക്കുക".
ഘട്ടം:4"നിങ്ങൾ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന നികുതിദായക വിഭാഗം" എന്നതിന് കീഴിലുള്ള പ്രതിനിധി വിഭാഗം തിരഞ്ഞെടുക്കുക.
ഘട്ടം:5ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുക (അനുവദനീയമായ പരമാവധി ഫയൽ വലുപ്പം 5MB ആണ്)
ഘട്ടം:6 'തുടരുക' ക്ലിക്ക് ചെയ്ത് 'അഭ്യർത്ഥന പരിശോധിക്കുക' ക്ലിക്ക് ചെയ്യുക
'ഘട്ടം:7 'സമർപ്പിക്കാൻ തുടരുക' ക്ലിക്ക് ചെയ്യുക
അഭ്യർത്ഥന സമർപ്പിക്കുന്നത് സ്ഥിരീകരിക്കുന്ന ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും.
ശ്രദ്ധിക്കുക: ഒരാൾ നിയമപരമായ അവകാശിയായി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, അംഗീകാരത്തിനായി ഇ-ഫയലിംഗ് അഡ്മിനിലേക്ക് അയയ്‌ക്കും. ഇ-ഫയലിംഗ് അഡ്‌മിൻ അഭ്യർത്ഥന വിശദാംശങ്ങളുടെ പ്രാമാണീകരണം പരിശോധിച്ച് അഭ്യർത്ഥന അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും. അംഗീകാരം/നിരസിക്കൽ എന്നിവയ്ക്ക് ശേഷം, അഭ്യർത്ഥന ഉന്നയിച്ച ഉപയോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മെയിലിലേക്കും ബന്ധപ്പെടാനുള്ള നമ്പറിലേക്കും ഒരു ഇ-മെയിലും SMS-ഉം അയയ്ക്കും.
ചോദ്യം 4:
ആർക്കൊക്കെ ഒരു നികുതിദായക പ്രതിനിധി ആയി രജിസ്റ്റർ ചെയ്യാം? ഒരു വ്യക്തി നികുതിദായക പ്രതിനിധിയാകാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?
തീർപ്പ്:
നൽകേണ്ട രേഖകൾക്കൊപ്പം ഒരാൾക്ക് നികുതിദായക പ്രതിനിധി ആയി രജിസ്റ്റർ ചെയ്യാൻ കഴിയുന്ന സാഹചര്യങ്ങൾ ചുവടെയുള്ള പട്ടികയിൽ ചേര്‍ത്തിരിക്കുന്നു:
|
S.no. |
പ്രതിനിധീകരിക്കപ്പെടുന്ന വ്യക്തിയുടെ വിഭാഗം |
പ്രതിനിധിയായി രജിസ്റ്റർ ചെയ്യപ്പെടാൻ അനുവദിക്കപ്പെട്ടവർ |
ആവശ്യമായ രേഖകള്‍ |
|
|
ആശ്രിത കോടതി എന്ന നിലയിൽ |
അഡ്മിനിസ്റ്റ്രേറ്റർ ജനറൽ/ ഔദ്യോഗിക ട്രസ്റ്റി / റിസീവർ / സ്വത്ത് കൈകാര്യം ചെയ്യുന്ന മാനേജർ |
|
|
|
മരണപ്പെട്ടയാൾ (നിയമപരമായ അവകാശി) |
മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശി |
|
|
|
മാനസിക വൈകല്യമുള്ളവർ അല്ലെങ്കിൽ ബുദ്ധി മാന്ദ്യമുള്ളവർ |
അത്തരമൊരു വ്യക്തിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജർ /രക്ഷകർത്താവ് |
|
|
|
മാനസികമായി പ്രാപ്തിയില്ലാത്തവർ |
അത്തരമൊരു വ്യക്തിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജർ /രക്ഷകർത്താവ് |
|
|
|
പ്രായപൂർത്തിയാകാത്തവർ (രജിസ്ട്രേഷന്റെ ഉദ്ദേശ്യം - പതിവ് കംപ്ലയൻസ്) |
രക്ഷിതാവ് (പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വേണ്ടി രക്ഷിതാക്കൾക്ക്/ രക്ഷിതാവിന് മാത്രമേ അഭ്യർത്ഥന ഉന്നയിക്കാനാവൂ) |
|
|
|
പ്രായപൂർത്തിയാകാത്ത - (രജിസ്‌ട്രേഷൻ്റെ ഉദ്ദേശ്യം-ഇ-കാമ്പെയ്ൻ നോട്ടീസുകളോടുള്ള പ്രതികരണം) |
രക്ഷിതാവ് (പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വേണ്ടി രക്ഷിതാക്കൾക്ക്/ രക്ഷിതാവിന് മാത്രമേ അഭ്യർത്ഥന ഉന്നയിക്കാനാവൂ) |
|
|
|
ഓറൽ ട്രസ്റ്റ് |
രക്ഷാധികാരി |
|
|
|
പ്രവാസിയുടെ ഏജന്റ് |
ഏതൊരു നിവാസിയും |
|
|
|
രേഖാമൂലമുള്ള ട്രസ്റ്റ് |
രക്ഷാധികാരി |
|
ചോദ്യം 5:
എന്താണ് "തനിക്ക് വേണ്ടി പ്രവർത്തിക്കാൻ മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്തുക" എന്നത്?
തീർപ്പ്:
വ്യക്തിക്കും പാനോ സാധുതയുള്ള DSC യോ ഇല്ലാത്ത പ്രവാസിയായ ഡയറക്ടർമാരുള്ള പ്രവാസി കമ്പനിക്കും മാത്രമേ ഇത് ലഭ്യമാകൂ.
OTP ഉപയോഗിച്ച് അംഗീകാരം ആവശ്യമുള്ള റിട്ടേൺ/ഫോമുകൾ/സേവന അഭ്യർത്ഥനകൾ സമർപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ഒരാൾക്ക് മറ്റൊരാളെ അധികാരപ്പെടുത്താം. സേവന അഭ്യർത്ഥന പ്രകാരം, റീഫണ്ട് റീ-ഇഷ്യുവിനും, തിരുത്തൽ അഭ്യർത്ഥന സമർപ്പിക്കാനും മാത്രമേ നികുതിദായകന് അധികാരമുള്ളൂ.
അധികാരപ്പെടുത്താൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് ഇതിനകം തന്നെ നിയമപരമായി സാധുതയുള്ള മുക്ത്യാർ (POA) നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക (നിങ്ങളുടെ അഭ്യർത്ഥന സ്വീകരിക്കുമ്പോൾ അംഗീകൃത വ്യക്തിയ്ക് ലഭിച്ച POA-യുടെ പകർപ്പ് അപ്‌ലോഡ് ചെയ്തിരിക്കേണ്ടതുണ്ട്). നിയമപരമായി സാധുതയുള്ള POA നൽകാതെ, ഈ പോർട്ടൽ സൗകര്യത്തിലൂടെയുള്ള അധികാരപ്പെടുത്തൽ അസാധുവായി കണക്കാക്കും.
അധികാരപ്പെടുത്താൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് ലഭിച്ച പവർ ഓഫ് അറ്റോണിയുടെ പകർപ്പ് അപ്‌ലോഡ് ചെയ്‌ത് വർക്ക്‌ലിസ്റ്റ് പോസ്റ്റ് ലോഗിൻ എന്നതിലേക്ക് പോയി 7 ദിവസത്തിനുള്ളിൽ ഈ അഭ്യർത്ഥനയിൽ പ്രവർത്തിക്കാൻ കഴിയും. അധികാരപ്പെടുത്താൻ ഉദ്ദേശിക്കുന്ന വ്യക്തി നിങ്ങളുടെ അഭ്യർത്ഥന അംഗീകരിച്ചാൽ, അംഗീകാരം പ്രാബല്യത്തിൽ വരാൻ 72മണിക്കൂർ എടുക്കും.
ചോദ്യം 6:
നിങ്ങൾക്ക് പ്രതിനിധീകരിക്കാൻ കഴിയുന്ന നികുതിദായക വിഭാഗമെന്താണ്?
തീർപ്പ്:
നിങ്ങൾക്ക് പ്രതിനിധീകരിക്കാൻ കഴിയുന്ന നികുതിദായക വിഭാഗം ചുവടെ നൽകിയിരിക്കുന്നു:
- ആശ്രിത കോടതി എന്ന നിലയിൽ
- മരണപ്പെട്ടയാൾ (നിയമപരമായ അവകാശി)
- മാനസിക വൈകല്യമുള്ളവർ അല്ലെങ്കിൽ ബുദ്ധി മാന്ദ്യമുള്ളവർ
- മാനസികമായി പ്രാപ്തിയില്ലാത്തവർ
- പ്രായപൂർത്തിയാകാത്തയാൾ
- ഓറൽ ട്രസ്റ്റ്
- പ്രവാസിയുടെ ഏജൻ്റ്
- രേഖാമൂലമുള്ള ട്രസ്റ്റ്
ചോദ്യം 7:
നിങ്ങൾക്ക് സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയുന്ന നികുതിദായക വിഭാഗം എന്താണ്? രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകൾ എന്തെല്ലാമാണ്?
തീർപ്പ്:
നിങ്ങൾക്ക് സ്വയം രജിസ്റ്റർ ചെയ്യാവുന്ന നികുതിദായക വിഭാഗങ്ങളും സമർപ്പിക്കേണ്ട രേഖകളും താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു.
|
S.No. |
നികുതിദായക വിഭാഗം |
ആവശ്യമായ രേഖകള്‍ |
|
1 |
ലിക്വിഡേഷൻ/മറ്റ് വോളണ്ടറി ലിക്വിഡേഷന് കീഴിലുള്ള കമ്പനി |
|
|
2 |
ബിസിനസ്സിന്‍റെ അല്ലെങ്കിൽ തൊഴില്ലിന്‍റെ ലയനം അല്ലെങ്കിൽ സംയോജനം അല്ലെങ്കിൽ ഏറ്റെടുക്കൽ |
|
|
3 |
നിർത്തലാക്കിയതോ അടച്ചതോ ആയ ബിസിനസ്സ്/വ്യവഹാരം |
|
|
4 |
മരണപ്പെട്ടയാളുടെ ഭൂസ്വത്ത് |
|
|
5 |
പാപ്പരായ വ്യക്തിയുടെ സ്വത്ത് |
|
ചോദ്യം 8:
ഏതൊക്കെ സന്ദർഭങ്ങളിൽ ഒരു അംഗീകൃത സിഗ്നേറ്ററി എന്ന പേരിൽ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരു നികുതിദായകന് മറ്റൊരാളെ അധികാരപ്പെടുത്താൻ കഴിയും?
തീർപ്പ്:
സ്വയം/അംഗീകൃത സിഗ്നേറ്ററിയെ ചേർക്കുക എന്ന പേരിൽ നികുതിദായകനു മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്താൻ കഴിയുന്ന കേസുകൾ ചുവടെയുണ്ട്:
- നികുതിദായകന്‍ ഇന്ത്യയിൽ ഇല്ല
- നികുതിദായകന്‍ പ്രവാസി ആണ്.
- മറ്റേതെങ്കിലും കാരണം
ചോദ്യം 9:
മരിച്ച വ്യക്തിയുടെ മരണ തീയതി 01-04-2020-ന് മുമ്പാണെങ്കിൽ ആവശ്യമായ അധിക രേഖകൾ എന്തൊക്കെയാണ്?
തീർപ്പ്:
മരിച്ച വ്യക്തിയുടെ മരണ തീയതി 01-04-2020-ന് മുമ്പാണെങ്കിൽ, താഴെ പറയുന്ന അധിക രേഖകൾ ആവശ്യമാണ്:
- നികുതിദായകന്റെ പ്രതിനിധി (നിയമ അവകാശി) ആയുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാരണം അടങ്ങിയ അഭ്യർത്ഥന കത്ത്.
- അഭ്യർത്ഥന കത്തിൽ പരാമർശിച്ചിരിക്കുന്ന കാരണത്തെ പിന്തുണയ്ക്കുന്ന ആശയവിനിമയത്തിന്റെ പകർപ്പ്, അതായത് ആദായനികുതി അതോറിറ്റി/അപ്പലേറ്റ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിന്റെ/നോട്ടീസിന്റെ പകർപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും ആശയവിനിമയം.