Do not have an account?
Already have an account?

ചലാൻ സൃഷ്ടിക്കുക PAN ലോഗിൻ വഴിയായി

1. അവലോകനം

ഈ രേഖ, ആദായനികുതി നിയമം, 2025 പ്രകാരമുള്ള നികുതിയടയ്ക്കാനായി ഇ-ഫയലിംഗ് പോർട്ടൽ വഴി ITNS 280N, ITNS 282N, ITNS 288N എന്നീ ചലാൻ ഫോമുകൾ സൃഷ്ടിക്കുന്നതിനുള്ള ഘട്ടംഘട്ടമായ മാർഗ്ഗനിർദ്ദേശം നികുതിദായകർക്ക് നൽകുന്നു. ആദായനികുതി നിയമം, 1961 പ്രകാരം ബാധകമായ ചലാൻ ഫോമുകൾ ITNS 280, ITNS 282, ITNS 288 എന്നിവയാണ്.

നടപടിക്രമങ്ങളിലെ ഒരു പ്രധാന മാറ്റം എന്നത് ആദായനികുതി നിയമം, 1961 പ്രകാരമുള്ള ചലാനുകൾ മൂല്യനിർണ്ണയ വർഷം അടിസ്ഥാനമാക്കി സമർപ്പിച്ചിരുന്നതാണ്. എന്നാൽ ആദായനികുതി നിയമം, 2025 പ്രകാരം ചലാനുകൾ നികുതി വർഷം അടിസ്ഥാനമാക്കി സമർപ്പിക്കേണ്ടതാണ്.

ഈ ഉപയോക്തൃ മാനുവൽ ഉചിതമായ നിയമം, നികുതി തരം,നികുതി കാലയളവ് എന്നിവ തെരഞ്ഞെടുക്കുന്നതിലൂടെ ഇരു നിയമങ്ങൾക്കും കീഴിൽ ചലാനുകൾ എങ്ങനെ ശരിയായി സൃഷ്ടിക്കാമെന്ന് നികുതിദായകർക്ക് വിശദീകരിക്കുന്നു.

• ITNS 280/280N എന്നത് മുൻകൂർ നികുതി, സ്വയം വിലയിരുത്തൽ നികുതി, നിയമാനുസൃതമായ മൂല്യനിർണ്ണയ നികുതി(400) എന്നിവ ഉൾപ്പെടെയുള്ള ആദായനികുതി, കോർപ്പറേഷൻ നികുതി എന്നിവയുമായി ബന്ധപ്പെട്ട നികുതിയടവുകൾക്കായുള്ളതാണ്.
• ITNS 282/282N എന്നത് STT, CTT, വകുപ്പ് 379 പ്രകാരമുള്ള e-DRS, കൂടാതെ ബാധകമായ മറ്റ് നികുതികൾ എന്നിവ അടയ്ക്കാനുള്ളതാണ്.
• ITNS 288/288N എന്നത് ബ്ലോക്ക് അസസ്‌മെന്‍റ് സംബന്ധിച്ച അടവുകൾ ഉൾക്കൊള്ളുന്നു. ഇതിൽ ബ്ലോക്ക് അസസ്‌മെന്‍റിനുള്ള സ്വയം വിലയിരുത്തൽ നികുതി (311), ബ്ലോക്ക് കാലയളവിലെ തെരയൽ അസസ്‌മെന്‍റിനുള്ള നികുതി (411) എന്ന നിലയിലുള്ള നികുതിക്കുകളും ഉൾപ്പെടുന്നു.

2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ

പ്രീ-ലോഗിൻ (ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിനുമുമ്പ്) അല്ലെങ്കിൽ പോസ്റ്റ്-ലോഗിൻ (ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തശേഷം) എന്ന രീതിയിൽ നിങ്ങൾക്ക് നികുതിയടയ്ക്കാനായി ചലാൻ സൃഷ്ടിക്കാം.

ഓപ്ഷൻ

മുൻവ്യവസ്ഥകൾ

ലോഗിൻ ചെയ്യുന്നതിനുമുമ്പ്

  • നികുതിയടയ്ക്കേണ്ട സാധുതയുള്ള പാൻ/ടാൻ
  • ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിംഗ് സൗകര്യം / UPI മുതലായവ; കൂടാതെ
  • ഒറ്റത്തവണ പാസ്‌വേഡ് സ്വീകരിക്കുന്നതിന് സാധുതയുള്ള മൊബൈൽ നമ്പർ

ലോഗിൻ ചെയ്തശേഷം

  • ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ് www.incometax.gov.in
  • ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിംഗ് സൗകര്യം / UPI മുതലായവ.

കുറിപ്പ്: നിലവിൽ ഇ-ഫയലിംഗ് പോർട്ടലിലെ(ഇ-പേ നികുതി സേവനം) പേയ്‌മെന്‍റ് ഗേറ്റ്‌വേ രീതിയിലുള്ള നികുതി അടയ്ക്കാനുള്ള സൗകര്യം അധികൃത ബാങ്കുകൾ മുഖേന മാത്രമാണ് ലഭ്യമായിട്ടുള്ളത്.

3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം

3.1 ചലാൻ ഫോം സൃഷ്ടിക്കുക (CRN) (ലോഗിൻ ചെയ്തശേഷം)

3.1.1 യൂസർ IDയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

Data responsive

കുറിപ്പ് :- വ്യക്തിഗത ഉപയോക്താക്കളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ പ്രവർത്തനരഹിതമാക്കിയിരിക്കുന്നു എന്ന പോപ്പ്-അപ്പ് സന്ദേശം നിങ്ങൾക്ക് കാണാം.
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇപ്പോൾ ബന്ധിപ്പിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

3.1.2 ഡാഷ്‌ബോർഡിൽ ഇ-ഫയൽ > ഇ-പേ നികുതി ക്ലിക്ക് ചെയ്യുക. ഇ-പേ നികുതി ക്ലിക്ക് ചെയ്താൽ ഉപയോക്താവിനെ ബാധകമായ നിയമം തെരഞ്ഞെടുക്കാവുന്ന സ്ക്രീനിലേക്ക് കൊണ്ടുപോകും. ഉചിതമായ തെരഞ്ഞെടുപ്പ് നടത്തിയശേഷം തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉപയോക്താവിനെ ഇ-പേ നികുതി പേജിലേക്ക് കൊണ്ടുപോകും.

Data responsive

3.1.3 ഇ-പേ നികുതി പേജിൽ തെരഞ്ഞെടുത്ത അംഗീകൃത ബാങ്കുകൾ മുഖേന മാത്രം പുതിയ ചലാൻ ഫോം (CRN) സൃഷ്ടിക്കുന്നതിനായി പുതിയ പണമടവ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഈ ബാങ്കുകൾക്ക് പുറമെ RBI നൽകുന്ന NEFT/RTGS സൗകര്യം ഉപയോഗിച്ചും നികുതിയടയ്ക്കാവുന്നതാണ്.

Data responsive

3.1.4 പുതിയ പണമടവ് പേജിൽ നിങ്ങൾക്ക് ബാധകമായ നികുതിയടയ്ക്കുക എന്ന കളത്തിൽ തുടരുക ക്ലിക്ക് ചെയ്യുക. മുൻ സ്ക്രീനിൽ തെരഞ്ഞെടുത്ത നിയമത്തെ അടിസ്ഥാനമാക്കിയാണ് കളങ്ങൾ പ്രവർത്തനക്ഷമമാക്കുന്നത്.

   “ആദായനികുതി നിയമം 1961” എന്ന റേഡിയോ ബട്ടൺ തെരഞ്ഞെടുക്കുക. AY 2026-27 ഉൾപ്പെടെ AY 2026-27 വരെയും അതിന് മുമ്പുള്ള മൂല്യനിർണ്ണയ വർഷങ്ങളിലെയും സ്വയം വിലയിരുത്തൽ നികുതി ഉൾപ്പെടെയുള്ള നികുതിയടയ്ക്കുന്നതിനാണ് ഇത് ഉപയോഗിക്കേണ്ടത്.
   TY 2026–27 മുതൽ ആരംഭിക്കുന്ന നികുതിയടയ്ക്കാനായി “ആദായനികുതി നിയമം 2025” തെരഞ്ഞെടുക്കുക.

ദയവായി ശ്രദ്ധിക്കുക: കള്ളപ്പണം (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തികളും), നികുതി ചുമത്തൽ നിയമം, 2015 എന്നിവ സംബന്ധിച്ച നികുതിയടയ്ക്കാനായി “ആദായനികുതി നിയമം 1961” തെരഞ്ഞെടുക്കുക.

ആദായനികുതി നിയമം, 1961 എന്ന റേഡിയോ ബട്ടൺ തെരഞ്ഞെടുക്കുമ്പോൾ താഴെപ്പറയുന്ന കളങ്ങൾ ലഭ്യമാകും:

Data responsive

കളങ്ങളുടെ അവലോകനം:

കളത്തിന്‍റെ പേര്

പ്രധാനശീർഷകം

നിർദ്ദേശങ്ങളും (ഉപശീർഷകം) ബാധകമായ കളങ്ങളും

ആദായനികുതി (കമ്പനികൾ അല്ലാത്തവയ്ക്ക്) / കോർപ്പറേഷൻ നികുതി (കമ്പനി ലോഗിൻ ചെയ്യുന്നതിന്)

ആദായനികുതി (കമ്പനികൾ ഒഴികെ) (0021) /

കോർപ്പറേഷൻ നികുതി (കമ്പനി ലോഗിൻ) (0020)

AY 26-27 അല്ലെങ്കിൽ അതിനുമുമ്പുള്ള മൂല്യനിർണ്ണയ വർഷങ്ങളിലേക്കുള്ള നികുതിയടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക.

• സ്വയം വിലയിരുത്തൽ നികുതി(300)
• യൂണിറ്റ് ഉടമകൾക്ക് വിതരണം ചെയ്ത വരുമാനത്തിനുള്ള നികുതി (107)
• വകുപ്പ് 92CE പ്രകാരമുള്ള സെക്കൻഡറി അഡ്ജസ്റ്റ്മെന്‍റ് നികുതി (110)
• വകുപ്പ് 15TD പ്രകാരമുള്ള മൂല്യവർദ്ധിത നികുതി (111)
• 500 എന്നതിന് കീഴിൽ താഴെപ്പറയുന്ന ഉപതരങ്ങളിലുള്ള പണമടവുകൾ നടത്താവുന്നതാണ്:

- പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള ഫീസ്
-വകുപ്പ് 234G പ്രകാരമുള്ള കാലതാമസത്തിനുള്ള ഫീസ് (ഫോം 10BD & 10 BE)
- അപ്പീൽ ഫീസ്
- കോമ്പൗണ്ടിംഗ് ചാർജുകൾ

 

  • കള്ളപ്പണ നിയമപ്രകാരം നികുതി/നികുതി കുടിശ്ശിക/പിഴ/പലിശയടവ് (108/109)

    - ഉപശീർഷകം 109 (കമ്പനിക്ക് ബാധകം)
    - ഉപശീർഷകം 108 (കമ്പനി അല്ലാത്തവർക്ക് ബാധകം)

ദയവായി ശ്രദ്ധിക്കുക: മൈനർ കോഡിന് ബാധകമായ ITNS

  • 300, 107, 110, 111, 500 – ITNS 280 പരിശോധിക്കുക
  • 108/109 – ITNS 284 പരിശോധിക്കുക

നിയമാനുസൃത മൂല്യനിർണ്ണയ നികുതിയായി നികുതിക്കുടിശ്ശിക അടയ്ക്കുക (400)

ആദായനികുതി (കമ്പനികൾ ഒഴികെ) (0021) / കോർപ്പറേഷൻ നികുതി (കമ്പനി ലോഗിൻ) (0020)

AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷങ്ങളിലെ നികുതിക്കുടിശ്ശിക (400) അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക.

ഉൾപ്പെടുന്ന ചലാൻ : ITNS 280

കുറിപ്പ്: DRN ഉപയോഗിച്ചോ DRN ഇല്ലാതെയോ നികുതിയടയ്ക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ടായിരിക്കും.

ഇക്വലൈസേഷൻ ലെവി / STT / CTT

ചരക്കുക്കളും സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റ് നികുതികളും തീരുവകളും (0045)

സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (0034)

  • AY 2025-26 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷങ്ങളിലേക്കുള്ള ഇക്വലൈസേഷൻ ലെവി അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക (119) – ITNS 285 പരിശോധിക്കുക
  • AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷങ്ങളിലേക്കുള്ള നികുതി അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക – ITNS 282പരിശോധിക്കുക

- STT പ്രകാരമുള്ള സ്വയം വിലയിരുത്തൽ നികുതി (300)
- STT പ്രകാരമുള്ള കുടിശ്ശിക നികുതിത്തുക (400)
- CTT (800)

ഫീസ് / മറ്റ് പണമടവുകൾ

 

- ബാങ്ക് പണമിടപാട് നികുതി (0036)
- അധിക ആനുകൂല്യ നികുതി (0026)

AY 2009-10 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷങ്ങളിലേക്കുള്ള സ്വയം വിലയിരുത്തൽ നികുതി (300), കുടിശ്ശിക നികുതി(400) എന്നിവ അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക – ITNS 283 പരിശോധിക്കുക

- ഹോട്ടൽ രസീതുകൾക്കുള്ള നികുതി (0023)
- പലിശ നികുതി (0024)
- ചെലവ്/മറ്റ് നികുതി (0028)
- പൈതൃക സ്വത്ത് നികുതി (എസ്റ്റേറ്റ് ഡ്യൂട്ടി) (0031)
- സമ്പത്ത് നികുതി (വെൽത്ത് ടാക്സ്) (0032)
- സമ്മാന നികുതി (ഗിഫ്റ്റ് ടാക്സ്) (0033)

AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷങ്ങളിലേക്കുള്ള സ്വയം വിലയിരുത്തൽ നികുതിയും കുടിശ്ശിക നികുതിയും അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക – ITNS 282 പരിശോധിക്കുക

പലവക രസീതുകൾ (0075)

AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷങ്ങളിലേക്കുള്ള അപേക്ഷാ ഫീസ് വകുപ്പ് 245MA (ഫോം നമ്പർ 34BC) പ്രകാരം അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക (800): ITNS 282 പരിശോധിക്കുക

ബ്ലോക്ക് അസസ്‌മെന്‍റിനുള്ള സ്വയം വിലയിരുത്തൽ നികുതി

ആദായനികുതി (കമ്പനികൾ ഒഴികെ) (0021) /

കോർപ്പറേഷൻ നികുതി (കമ്പനി ലോഗിൻ) (0020)

ബ്ലോക്ക് അസസ്‌മെന്‍റിനുള്ള സ്വയം വിലയിരുത്തൽ നികുതി (311) അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക – ITNS 288 പരിശോധിക്കുക

ബ്ലോക്ക് കാലയളവിലെ തെരയൽ മൂല്യനിർണ്ണയത്തെ തുടർന്ന് നികുതിയായി തുക അടയ്ക്കണമെന്ന് ആവശ്യപ്പെടുക (411)

ആദായനികുതി (കമ്പനികൾ ഒഴികെ) (0021) / കോർപ്പറേഷൻ നികുതി (കമ്പനി ലോഗിൻ) (0020)

 

ബ്ലോക്ക് കാലയളവിലെ നികുതി (411) അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക – ITNS 288 പരിശോധിക്കുക

കുറിപ്പ്: ബ്ലോക്ക് അസസ്‌മെന്‍റുമായി ബന്ധപ്പെട്ട തുക DRN ഉപയോഗിച്ച് മാത്രമേ അടയ്ക്കാൻ കഴിയൂ, കൂടാതെ ഈ ഓപ്ഷൻ ലോഗിൻ ചെയ്തശേഷമുള്ള സേവനങ്ങളിലൂടെ മാത്രമാണ് ലഭ്യമാകുന്നത്.

26 QB (വസ്തു വില്പനയിന്മേലുള്ള TDS)

ആദായനികുതി (കമ്പനികൾ ഒഴികെ) (0021) / കോർപ്പറേഷൻ നികുതി (കമ്പനി ലോഗിൻ) (0020)

അടയ്ക്കുന്ന/ലഭിക്കുന്ന തീയതി AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷവുമായി ബന്ധപ്പെട്ടതാണെങ്കിൽ വസ്തു വില്പനയിന്മേലുള്ള നികുതി അടയ്ക്കുന്നതിനായി ദയവായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക.

വസ്തുവിന്മേലുള്ള TDS തുക അടയ്ക്കാൻ ആവശ്യപ്പെടുക

ആദായനികുതി (കമ്പനികൾ ഒഴികെ) (0021) / കോർപ്പറേഷൻ നികുതി (കമ്പനി ലോഗിൻ) (0020)

അടയ്ക്കുന്ന/ലഭിക്കുന്ന തീയതി AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷവുമായി ബന്ധപ്പെട്ടതാണെങ്കിൽ വസ്തു വില്പനയിന്മേലുള്ള TDS തുക അടയ്ക്കുന്നതിനായി ദയവായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക.

26 QC (വസ്തുവിന്‍റെ വാടകയിന്മേലുള്ള TDS)

ആദായനികുതി (കമ്പനികൾ ഒഴികെ) (0021)

അടയ്ക്കുന്ന/ലഭിക്കുന്ന തീയതി AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷവുമായി ബന്ധപ്പെട്ടതാണെങ്കിൽ വാടകയിന്മേലുള്ള TDS തുക അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക.

വസ്തുവിന്‍റെ വാടകയിന്മേലുള്ള TDS തുക അടയ്ക്കാൻ ആവശ്യപ്പെടുക

ആദായനികുതി (കമ്പനികൾ ഒഴികെ) (0021)

അടയ്ക്കുന്ന/ലഭിക്കുന്ന തീയതി AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷവുമായി ബന്ധപ്പെട്ടതാണെങ്കിൽ വാടകയിന്മേലുള്ള TDS കുടിശ്ശിക അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക.

26 QD (താമസക്കാരായ കരാറുകാർക്കും തൊഴിൽ ചെയ്യുന്നവർക്കും നൽകുന്ന പണമടവുകളിന്മേലുള്ള TDS)

ആദായനികുതി (കമ്പനികൾ ഒഴികെ) (0021)

അടയ്ക്കുന്ന/ലഭിക്കുന്ന തീയതി AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷവുമായി ബന്ധപ്പെട്ടതാണെങ്കിൽ താമസക്കാരായ കരാറുകാർക്കും തൊഴിൽ ചെയ്യുന്നവർക്കും നൽകുന്ന പണമടവുകളിന്മേലുള്ള TDS അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക.

താമസക്കാരായ കരാറുകാർക്കും തൊഴിൽ ചെയ്യുന്നവർക്കും നൽകുന്ന പണമടവുകളിന്മേലുള്ള TDS കുടിശ്ശിക അടയ്ക്കുക

ആദായനികുതി (കമ്പനികൾ ഒഴികെ) (0021)

അടയ്ക്കുന്ന/ലഭിക്കുന്ന തീയതി AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷവുമായി ബന്ധപ്പെട്ടതാണെങ്കിൽ താമസക്കാരായ കരാറുകാർക്കും തൊഴിൽ ചെയ്യുന്നവർക്കും നൽകുന്ന പണമടവുകളിന്മേലുള്ള TDS കുടിശ്ശിക അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക.

26 QE (വെർച്വൽ ഡിജിറ്റൽ ആസ്തിയുടെ കൈമാറ്റത്തിന്മേലുള്ള TDS)

ആദായനികുതി (കമ്പനികൾ ഒഴികെ) (0021)

അടയ്ക്കുന്ന/ലഭിക്കുന്ന തീയതി AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷവുമായി ബന്ധപ്പെട്ടതാണെങ്കിൽ വെർച്വൽ ഡിജിറ്റൽ ആസ്തിയുടെ കൈമാറ്റത്തിന്മേലുള്ള TDS അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക.

വെർച്വൽ ഡിജിറ്റൽ ആസ്തിയുടെ കൈമാറ്റത്തിന്മേലുള്ള TDS കുടിശ്ശിക അടയ്ക്കുക

ആദായനികുതി (കമ്പനികൾ ഒഴികെ) (0021)

അടയ്ക്കുന്ന/ലഭിക്കുന്ന തീയതി AY 2026-27 അല്ലെങ്കിൽ അതിനുമുമ്പുള്ള വർഷവുമായി ബന്ധപ്പെട്ടതാണെങ്കിൽ വെർച്വൽ ഡിജിറ്റൽ ആസ്തിയുടെ കൈമാറ്റത്തിന്മേലുള്ള TDS കുടിശ്ശിക അടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക

3.2 ആദായനികുതി നിയമം 2025 എന്ന റേഡിയോ ബട്ടൺ തെരഞ്ഞെടുക്കുമ്പോൾ താഴെപ്പറയുന്ന കളങ്ങൾ ലഭ്യമാകും:

Data responsive


3.3 കളങ്ങളുടെ അവലോകനം:-

3.3.1 ആദായനികുതി / കോർപ്പറേഷൻ നികുതി കളം & നികുതി കുടിശ്ശിക (നിയമാനുസൃത മൂല്യനിർണ്ണയ നികുതി) (400) കളം

കളത്തിന്‍റെ പേര്

പ്രധാനശീർഷകം

നിർദ്ദേശങ്ങളും (ഉപശീർഷകം) ബാധകമായ കളങ്ങളും

ആദായനികുതി (കമ്പനികൾ ഒഴികെ) / കോർപ്പറേഷൻ നികുതി (കമ്പനി ലോഗിനിനായി)

ആദായനികുതി (കമ്പനികൾ ഒഴികെ) (0021) / കോർപ്പറേഷൻ നികുതി (കമ്പനി ലോഗിൻ) (0020)

 

 

 

TY 2026-27 മുതലുള്ള നികുതിയടയ്ക്കാനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക – ITNS 280N പരിശോധിക്കുക

  • മുൻകൂർ നികുതി (ഉപശീർഷകം 100)
  • സ്വയം വിലയിരുത്തൽ നികുതി (ഉപശീർഷകം 300)

കുറിപ്പ്: പ്രസക്തമായ നികുതി വർഷം അവസാനിച്ചതിനുശേഷം മാത്രമേ ഈ കളം പ്രവർത്തനക്ഷമമാകുകയുള്ളൂ. (ഉദാഹരണം: TY 2026-27 ലേക്കുള്ള സ്വയം വിലയിരുത്തൽ നികുതി 01 ഏപ്രിൽ 2027 മുതൽ മാത്രമേ അടയ്ക്കാൻ സാധിക്കൂ.)

  • ആദായനികുതി നിയമം, 2025 ലെ വകുപ്പ് 170 പ്രകാരമുള്ള സെക്കൻഡറി അഡ്ജസ്റ്റ്മെന്‍റ് ടാക്സ് (110)
  • ആദായനികുതി നിയമം, 2025 ലെ വകുപ്പ് 352 പ്രകാരമുള്ള മൂല്യവർദ്ധിത നികുതി (111)
  • 500 എന്നതിൽ താഴെപ്പറയുന്ന ഉപതരങ്ങളുടെ പണമടവുകൾ നടത്താം:

- പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള ഫീസ്
- വകുപ്പ് 429 പ്രകാരമുള്ള കാലതാമസ പിഴ (ഫോം 113)
- അപ്പീൽ ഫീസ്
- കോമ്പൗണ്ടിംഗ് ചാർജുകൾ

നിയമാനുസൃത മൂല്യനിർണ്ണയ നികുതി പ്രകാരമുള്ള നികുതിയടയ്ക്കുക (400)

TY 2026-27 മുതലുള്ള വർഷങ്ങളിലെ താഴെപ്പറയുന്ന അടവുകൾക്കായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക: ഉപയോക്താവിന് നികുതി DRN ഉപയോഗിച്ചോ DRN ഇല്ലാതെയോ അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

• DRN-ഉണ്ടെങ്കിൽ: പണമടയ്ക്കൽ ലോഗിൻ ചെയ്തശേഷം മാത്രമേ നടത്താനാകൂ.
• DRN ഇല്ലെങ്കിൽ: പണമടയ്ക്കൽ ലോഗിൻ ചെയ്യുന്നതിനുമുമ്പ് , ലോഗിൻ ചെയ്തശേഷം എന്നീ രണ്ട് രീതികളിലൂടെയും നടത്താനാകും.

ദയവായി ശ്രദ്ധിക്കുക: പണമടച്ച തുക എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനായി DRN ഉപയോഗിച്ച് നികുതി അടയ്ക്കാൻ ശുപാർശ ചെയ്യുന്നു– ITNS 280N പരിശോധിക്കുക

ആദായനികുതി/കോർപ്പറേഷൻ നികുതി കളത്തിലുള്ള (കമ്പനി ലോഗിൻ ചെയ്താൽ) തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ബാധകമായ നികുതി വർഷം, ഉപശീർഷകം എന്നിവ തെരഞ്ഞെടുക്കുന്നതിനുള്ള ബാധകമായ നികുതി വിശദാംശങ്ങൾ ചേർക്കുക എന്ന പേജിലേക്ക് ഉപയോക്താവിനെ കൊണ്ടുപോകും എന്നിട്ട് തുടരുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Data responsiveData responsive

നിയമാനുസൃത മൂല്യനിർണ്ണയ നികുതി പ്രകാരമുള്ള നികുതിയടയ്ക്കുക (400) എന്ന കളത്തിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിനെ ബാധകമായ നികുതി വിശദാംശങ്ങൾ ചേർക്കുക എന്ന പേജിലേക്ക് നയിക്കും. അവിടെ DRN ഉപയോഗിച്ചോ DRN ഇല്ലാതെയോ പണമടയ്ക്കാം (DRN ലഭ്യമല്ലെങ്കിൽ മാത്രം).

Data responsiveData responsive

DRN ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ DRN ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന്, സിസ്റ്റം DRNനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്വയമേ ലഭ്യമാക്കും. അതിനുശേഷം തുടരുക എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങളെ നേരിട്ട് പണമടയ്ക്കുക എന്ന പേജിലേക്ക് കൊണ്ടുപോകും.

Data responsive

DRN ഇല്ലാതെ പണമടയ്ക്കുമ്പോൾ സ്‌ക്രീനിൽ കാണിക്കുന്ന ഹൈപ്പർലിങ്ക് ക്ലിക്ക് ചെയ്ത് നികുതി വർഷം, ഉപശീർഷകം എന്നിവ തെരഞ്ഞെടുത്ത് തുടരുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഈ സൗകര്യം ലോഗിൻ ചെയ്യുന്നതിനുമുമ്പും ലോഗിൻ ചെയ്തശേഷവും ലഭ്യമാണ്.

Data responsive

3.3.2 STT/CTT/ വകുപ്പ് 379 പ്രകാരമുള്ള E-DRS / മറ്റ് നികുതി കളം

കളം

ഉപശീർഷകം

നിർദ്ദേശങ്ങളും (ഉപശീർഷകം) ബാധകമായ കളങ്ങളും

STT/

CTT/

വകുപ്പ് 379 പ്രകാരമുള്ള E-DRS / മറ്റ് നികുതി കളം

സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (0034)

TY 2026-27 മുതലുള്ള നികുതി അടയ്ക്കാൻ ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക – ITNS 282N പരിശോധിക്കുക

  • സ്വയം വിലയിരുത്തൽ നികുതി (300)
  • കുടിശ്ശിക നികുതിയും (400)
  • ചരക്ക് കൈമാറ്റനികുതിയും (800)

പലവക രസീതുകൾ (0075)

TY 2026–27 മുതൽ വകുപ്പ് 379 പ്രകാരമുള്ള e-DRS പദ്ധതിയുടെ കീഴിലുള്ള പലവക രസീതുകൾ (800) അടയ്ക്കാൻ ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് ITNS 282N പരിശോധിക്കുക.

മറ്റ് നികുതി (0028)

TY 2026-27 മുതൽ നികുതിയടയ്ക്കുന്നതിനായി ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക – ITNS 282N പരിശോധിക്കുക.

  • മുൻകൂർ നികുതി (100)
  • സ്വയം വിലയിരുത്തൽ നികുതി (300)
  • കുടിശ്ശിക നികുതി (നിയമാനുസൃത മൂല്യനിർണ്ണയ നികുതി) (400)


STT/CTT/ വകുപ്പ് 379 പ്രകാരമുള്ള E-DRS / മറ്റ് നികുതി കളം എന്നതിലെ തുടരുക എന്ന ബട്ടൺ ക്ലിക്കുചെയ്താൽ ബാധകമായ നികുതി വർഷം, പ്രധാനശീർഷകം, ഉപശീർഷകം എന്നിവ തെരഞ്ഞെടുക്കുന്നതിനുള്ള ബാധകമായ നികുതി വിശദാംശങ്ങൾ ചേർക്കുക എന്ന പേജിലേക്ക് ഉപയോക്താവിനെ കൊണ്ടുപോകും. അതിനുശേഷം തുടരുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Data responsiveData responsive

3.3.3 ബ്ലോക്ക് അസസ്‌മെന്‍റിനുള്ള സ്വയം വിലയിരുത്തൽ നികുതിയും (311) ബ്ലോക്ക് കാലയളവിലെ തെരയൽ മൂല്യനിർണ്ണയ പ്രകാരമുള്ള നികുതിയായി കുടിശ്ശികയടവും (411)

കളം

പ്രധാനശീർഷകം

നിർദ്ദേശങ്ങളും (ഉപശീർഷകം) ബാധകമായ കളങ്ങളും

ബ്ലോക്ക് അസസ്‌മെന്‍റിനുള്ള സ്വയം വിലയിരുത്തൽ നികുതി (311)

ആദായനികുതി (കമ്പനികൾ ഒഴികെ) (0020) / കോർപ്പറേഷൻ നികുതി (കമ്പനി ലോഗിൻ) (0021)

TY 2020 നികുതി വർഷം മുതൽ (311) ബ്ലോക്ക് അസസ്‌മെന്‍റിനുള്ളസ്വയം വിലയിരുത്തൽ നികുതി അടയ്ക്കാൻ ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് ITNS: 288N പരിശോധിക്കുക.

ബ്ലോക്ക് കാലയളവിലെ തെരയൽ മൂല്യനിർണ്ണയ പ്രകാരമുള്ള നികുതിയായി കുടിശ്ശികയടയ്ക്കുക (411)

ആദായനികുതി (കമ്പനികൾ ഒഴികെ) (0020) / കോർപ്പറേഷൻ നികുതി (കമ്പനി ലോഗിൻ) (0021)

TY 2020 നികുതി വർഷം മുതൽ (411) ബ്ലോക്ക് കാലയളവിനുള്ള കുടിശ്ശിക നികുതിയടയ്ക്കാൻ ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് ITNS: 288N പരിശോധിക്കുക.

ബ്ലോക്ക് അസസ്‌മെന്‍റിനുള്ള സ്വയം വിലയിരുത്തൽ നികുതി (311) കളത്തിലെ തുടരുക എന്ന ബട്ടൺ ക്ലിക്കുചെയ്താൽ ബ്ലോക്ക് കാലയളവിന്‍റെ ആരംഭ നികുതിവർഷം,ഉപശീർഷകം എന്നിവ തെരഞ്ഞെടുക്കുന്നതിനുള്ള ബാധകമായ നികുതി വിശദാംശങ്ങൾ ചേർക്കുക എന്ന പേജിലേക്ക് ഉപയോക്താവിനെ കൊണ്ടുപോകും. അതിനുശേഷം തുടരുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Data responsiveData responsive

3.3.4 ഫോം 141 എന്ന കളത്തിനായി ഫോം 141 സംബന്ധിച്ച ഉപയോക്തൃ മാനുവൽ കാണുക [വകുപ്പ് 393(1) പ്രകാരമുള്ള നികുതി കിഴിവിന്‍റെ ചലാൻ സഹിത പ്രസ്താവന]

3.4 നികുതിയടയ്ക്കുക

3.4.1 ‘ബാധകമായ നികുതി വിശദാംശങ്ങൾ ചേർക്കുക / ബാധകമായ നികുതിക്കുടിശ്ശിക വിശദാംശങ്ങൾ ചേർക്കുക’ എന്ന പേജിലെ തുടരുക എന്ന ബട്ടണിൽ ക്ലിക്കുചെയ്താൽ (നിയമാനുസൃത മൂല്യനിർണ്ണയ നികുതി പ്രകാരമുള്ള നികുതിയടയ്ക്കുക (400) കളത്തിന്‍റെ കാര്യത്തിൽ), മൊത്തം നികുതിത്തുകയുടെ വിശദമായ വിഭജനം രേഖപ്പെടുത്തുന്നതിനായി ഉപയോക്താവിനെ 'നികുതിത്തുകയുടെ വിഭജന വിശദാംശങ്ങൾ ചേർക്കുക' എന്ന പേജിലേക്ക് കൊണ്ടുപോകുന്നതാണ്. അതിനുശേഷം തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Data responsive

3.4.2 ‘നികുതിത്തുകയുടെ വിഭജന വിശദാംശങ്ങൾ ചേർക്കുക’ എന്ന പേജിലെ തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തശേഷം പണമടയ്ക്കാൻ ഉദ്ദേശിക്കുന്ന പണമടവ് രീതി തെരഞ്ഞെടുക്കണം. (“വിവിധ പണമടവ് രീതികൾ ഉപയോഗിച്ച് എങ്ങനെ പണമടയ്ക്കാം” എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ഉപയോക്തൃ മാനുവൽ കാണുക.)

Data responsive

3.4.3 തുടരുക എന്ന ബട്ടണിൽ ക്ലിക്കുചെയ്താൽ ഉപയോക്താവിനെ പ്രിവ്യൂ നോക്കിയിട്ട് പണമടയ്ക്കുക എന്ന പേജിലേക്ക് നയിക്കും.

ഇവിടെ ഉപയോക്താവിന്:

• പണമടയ്ക്കുന്നതിനുമുമ്പ് രേഖപ്പെടുത്തിയ എല്ലാ വിവരങ്ങളുടെയും പ്രിവ്യൂ നോക്കാം.

• എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ "തിരുത്തുക" എന്ന ബട്ടണിൽ ക്ലിക്കുചെയ്ത് വിവരങ്ങൾ നവീകരിക്കാവുന്നതാണ്.

• എല്ലാ വിവരങ്ങളും ശരിയാണെങ്കിൽ ഇപ്പോൾ പണമടയ്ക്കുക എന്ന ബട്ടണിൽ ക്ലിക്കുചെയ്താൽ ഇടപാട് പൂർത്തിയാക്കുന്നതിനായി നിങ്ങളെ ബാങ്കിന്‍റെ പണമടക്കുക എന്ന പേജിലേക്ക് കൊണ്ടുപോകും.

കുറിപ്പ്:വിജയകരമായി പണമടച്ചശേഷം ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇ-മെയിൽ IDയിലും മൊബൈൽ നമ്പറിലും സ്ഥിരീകരണ ഇ-മെയിലും SMS ഉം ലഭിക്കുന്നതാണ്. പണമടച്ചത് വിജയകരമായാൽ ഭാവിയിലെ ആവശ്യങ്ങൾക്കായി ചെലാൻ രസീത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്തശേഷം ഇ-പേ നികുതി പേജിലെ പണമടവ് ചരിത്രം എന്ന ടാബിന് കീഴിലും പണമടച്ച വിവരങ്ങളും ചെലാൻ രസീതും ലഭ്യമാണ്.


3.5 ചലാൻ ഫോം (CRN) സൃഷ്ടിക്കുക (ലോഗിൻ ചെയ്യുന്നതിനുമുമ്പ്)

3.5.1 ഇ-ഫയലിംഗ് പോർട്ടൽ www.incometax.gov.in സന്ദർശിച്ച് ഇ-പേ നികുതി ക്ലിക്ക് ചെയ്യുക.

Data responsive

3.5.2 ഇ-പേ നികുതി പേജിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

3.5.3 OTP സ്ഥിരീകരണം എന്ന പേജിൽ, ഘട്ടം 2-ൽ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച 6 അക്ക OTP നൽകിയിട്ട് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

3.5.4 OTP സ്ഥിരീകരണത്തിനുശേഷം നിങ്ങളുടെ പാനും മറച്ച പേരും അടങ്ങിയ വിജയസന്ദേശം കാണിക്കും. മുന്നോട്ടുപോകാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

3.5.5 ഇ-പേ നികുതി പേജിൽ നിങ്ങൾക്ക് ബാധകമായ നികുതിയയടവ് വിഭാഗത്തിലെ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

• AY 2026-27 വരെയും അതിനുമുൻപുള്ള വർഷങ്ങളിലേയും AY 2026-27ലെ സ്വയം വിലയിരുത്തൽ നികുതിയും ഉൾപ്പെടെയുള്ള നികുതിയടയ്ക്കാൻ “ആദായനികുതി നിയമം 1961” എന്ന റേഡിയോ ബട്ടൺ തെരഞ്ഞെടുക്കുക.

• TY 2026–27 മുതലുള്ള പണമടവുകകൾക്കായി “ആദായനികുതി നിയമം 2025” എന്ന റേഡിയോ ബട്ടൺ തെരഞ്ഞെടുക്കുക.

ദയവായി ശ്രദ്ധിക്കുക: കള്ളപ്പണം (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തിയും), നികുതി ചുമത്തൽ നിയമം, 2015 മായി ബന്ധപ്പെട്ട നികുതികൾ എന്നിവ അടയ്ക്കുന്നതിന് ദയവായി ആദായനികുതി നിയമം 1961 തെരഞ്ഞെടുക്കുക.


3.5.6 ആദായനികുതി നിയമം, 1961 എന്ന റേഡിയോ ബട്ടൺ തെരഞ്ഞെടുക്കുമ്പോൾ താഴെപ്പറയുന്ന കളങ്ങൾ ലഭ്യമാകും:

Data responsive

3.5.7 ആദായനികുതി നിയമം, 2025 എന്ന റേഡിയോ ബട്ടൺ തെരഞ്ഞെടുക്കുമ്പോൾ താഴെപ്പറയുന്ന കളങ്ങൾ ലഭ്യമാകും:

Data responsive

കളങ്ങൾ തെരഞ്ഞെടുക്കുന്നത് മുതൽ പണമടയ്ക്കുന്ന നടപടിക്രമങ്ങൾ വരെയുള്ള തുടർപ്രക്രിയ ലോഗിൻ ചെയ്തതിനുശേഷമുള്ള പ്രവർത്തനരീതിയിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെയായിരിക്കും (ഘട്ടം 3.3.1 മുതൽ 3.4.3 വരെ കാണുക).