1. ITNS 288N എന്നാലെന്ത്?
ആദായനികുതി നിയമം, 2025 പ്രകാരമുള്ള ബ്ലോക്ക് അസസ്മെന്റിനായുള്ള സ്വയംനിർണയ നികുതിയും അസസ്മെന്റ് ഡിമാൻഡും അടയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ചലാൻ ഫോമാണ് ITNS 288N.
2. ITNS 288Nൽ ഉൾപ്പെടുന്ന പ്രധാന ശീർഷകങ്ങളും ഉപശീർഷകങ്ങളും ഏതൊക്കെയാണ്?
പ്രധാന ശീർഷകം:
-കോർപ്പറേഷൻ നികുതി (0020)
-ആദായനികുതി (കമ്പനികൾ ഒഴികെയുള്ള) (0021)
ഉപശീർഷകം:
-ബ്ലോക്ക് അസസ്മെന്റിനുള്ള സ്വയംനിർണയ നികുതി (311)
-ബ്ലോക്ക് കാലയളവിനായുള്ള തിരച്ചിൽ അസസ്മെന്റിനെ അടിസ്ഥാനമാക്കിയുള്ള നികുതി ഡിമാൻഡിന്റെ പേയ്മെന്റ് (411)
3. 01/04/2026 മുതൽ ആരംഭിച്ച തെരയലുകൾക്ക് ഏത് ആദായനികുതി നിയമമാണ് ബാധകമാകുക?
01/04/2026 മുതൽ ആരംഭിച്ച തിരച്ചിലുകൾക്ക് ബാധകമായ ബ്ലോക്ക് കാലയളവുമായി ബന്ധപ്പെട്ട നികുതി അടയ്ക്കാനാണ് ഉപയോക്താവ് ആഗ്രഹിക്കുന്നതെങ്കിൽ, ആദായനികുതി നിയമം, 2025 ബാധകമായിരിക്കും. അല്ലാത്തപക്ഷം, ദയവായി ആദായനികുതി നിയമം, 1961 തിരഞ്ഞെടുക്കുക. 2026–27 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച തിരച്ചിലുകൾക്കായുള്ള പ്രാരംഭ നികുതി വർഷം 2020 ആയിരിക്കും.
4. ആദായനികുതി അടയ്ക്കുന്നതിന് എനിക്ക് ITNS 288N എവിടെ നിന്ന് ലഭിക്കും?
ലോഗിൻ ചെയ്തശേഷം:
ഇ-ഫയൽ-->ഇ-നികുതി അടയ്ക്കുക--> ബാധകമായ ആദായനികുതി നിയമം തിരഞ്ഞെടുക്കുക -->പുതിയ പേയ്മെന്റ്-->ബ്ലോക്ക് അസസ്മെന്റിനായുള്ള സ്വയംനിർണയ നികുതി (311) കൂടാതെ ബ്ലോക്ക് കാലയളവിനായുള്ള തിരച്ചിൽ അസസ്മെന്റിനെ അടിസ്ഥാനമാക്കിയുള്ള നികുതി ഡിമാൻഡ് പേയ്മെന്റ് (411)എന്ന ടൈൽ തിരഞ്ഞെടുക്കുക.
ലോഗിൻ ചെയ്യുന്നതിനുമുമ്പ്:
ഡാഷ്ബോർഡ്-->ഇ-നികുതി അടയ്ക്കുക ദ്രുത ലിങ്ക്-->ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക-->PAN, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തുന്ന സ്ക്രീൻ-->OTP സ്ഥിരീകരണം-->ബ്ലോക്ക് അസസ്മെന്റിനുള്ള സ്വയം വിലയിരുത്തൽ നികുതി (311) എന്ന ടൈൽ തിരഞ്ഞെടുക്കുക.
5. ITNS 288N ഉപയോഗിച്ച് നടത്തുന്ന പണമടവ് പ്രാരംഭ നികുതി വർഷത്തിന് മാത്രമാണോ ബാധകം അതോ മുഴുവൻ ബ്ലോക്ക് കാലയളവിനും വേണ്ടിയുള്ളതാണോ?
ITNS 288N ഉപയോഗിച്ച് നടത്തുന്ന പണമടയ്ക്കാനുള്ള ചലാനിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാരംഭ നികുതി വർഷത്തിന് മാത്രമല്ല മറിച്ച് അതുമായി ബന്ധപ്പെട്ട മുഴുവൻ ബ്ലോക്ക് കാലയളവിനും ബാധകമാണ്.
6. പരിശോധനയ്ക്ക് വിധേയനായ വ്യക്തിയുടെ (നിർദ്ദിഷ്ട വ്യക്തി) ബ്ലോക്ക് കാലയളവിലെ പ്രാരംഭ നികുതി വർഷം ഏതായിരിക്കും?
ചലാന്റെ മുകൾഭാഗത്ത് രേഖപ്പെടുത്തേണ്ട 'ബ്ലോക്ക് കാലയളവിലെ പ്രാരംഭ നികുതി വർഷം' പ്രസ്തുത ബ്ലോക്ക് കാലയളവിലെ പ്രാരംഭ നികുതി വർഷത്തിന് അനുസൃതമായിരിക്കണം. ഉദാഹരണത്തിന്,
പരിശോധന ആരംഭിച്ച തീയതി 20/04/2026 ഉം അത്തരം പരിശോധനയ്ക്കുള്ള അവസാന അനുമതി പത്രം നടപ്പിലാക്കിയ തീയതി 15/05/2026 ഉം ആണെങ്കിൽ ബ്ലോക്ക് കാലയളവ് എന്നത് 01/04/2020 മുതൽ 15/05/2026 വരെയായിരിക്കും. കൂടാതെ ചലാന്റെ മുകളിൽ വലതു കോണിൽ പൂരിപ്പിക്കേണ്ട “ബ്ലോക്ക് കാലയളവിലെ പ്രാരംഭ നികുതി വർഷം” 2020 ആയിരിക്കും.
7. അപ്പീൽ ഫീസ് നിക്ഷേപിക്കുന്നതിന് ഏത് ഘടകമാണ് ഉപയോഗിക്കേണ്ടത്?
അപ്പീൽ ഫീസ് നിക്ഷേപിക്കുകയാണെങ്കിൽ പ്രസ്തുത തുക 'പണമടവ് വിശദാംശങ്ങൾ' എന്നതിന് കീഴിലുള്ള 'മറ്റുള്ളവ' എന്ന കോളത്തിൽ രേഖപ്പെടുത്തുക.
8. ഒന്നിലധികം പണമടവുകൾക്കായി ഒരൊറ്റ ചലാൻ ഉപയോഗിക്കാൻ കഴിയുമോ?
ഇല്ല, ഒന്നിലധികം പണമടവുകൾക്ക് ഒറ്റ ചലാൻ ഉപയോഗിക്കാൻ കഴിയില്ല. ഓരോ തരം പണമടവിനും നിങ്ങൾ പ്രത്യേക ചലാനുകൾ സൃഷ്ടിക്കേണ്ടതുണ്ട്:
a) താഴെപ്പറയുന്നവയ്ക്ക് ഒറ്റ ചലാൻ ഉപയോഗിക്കുക:
നികുതി, സർചാർജ്, സെസ്
b) ഓരോന്നിനും പ്രത്യേക ചലാൻ ഉപയോഗിക്കുക:
പലിശ
പിഴ
മറ്റുള്ളവ (അപ്പീൽ ഫീസ് മുതലായവ)
9. ബ്ലോക്ക് അസസ്മെന്റുമായി ബന്ധപ്പെട്ട് അടയ്ക്കേണ്ട തുക എനിക്ക് എങ്ങനെ അടയ്ക്കാൻ സാധിക്കും?
ബ്ലോക്ക് അസസ്മെന്റിന് കീഴിൽ വന്നിട്ടുള്ള തുക ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് ഇ-ഫയൽ → ഇ-നികുതി അടയ്ക്കുക → ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക → പുതിയ പണമടവ് → അടയ്ക്കേണ്ട തുക എന്ന ക്രമത്തിൽ പോയി "ബ്ലോക്ക് കാലയളവിലെ തെരച്ചിൽ നിർണ്ണയത്തിനുള്ള നികുതി (411)" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിലൂടെ അടയ്ക്കാം. ഇത്തരത്തിൽ പണമടയ്ക്കുന്നതിന് DRN നിർബന്ധമാണ്. DRN ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ ബന്ധപ്പെട്ട മൂല്യനിർണ്ണയ വർഷത്തിലെ പണമടയ്ക്കാനുള്ള സ്ക്രീനിൽ "DRN" ഓപ്ഷൻ തെരഞ്ഞെടുക്കുക. തെരഞ്ഞെടുത്താൽ ആ DRNനോട് ബന്ധപ്പെട്ട അടയ്ക്കേണ്ട വിവരങ്ങൾ സിസ്റ്റം സ്വയമേ ലഭ്യമാക്കുകയും നിങ്ങളെ പണമടയ്ക്കാനുള്ള പേജിലേക്ക് കൊണ്ടുപോകുകയും ചെയ്യും. അവിടെ നിങ്ങൾക്ക് പണമടയ്ക്കാവുന്നതാണ്.
10. ബ്ലോക്ക് അസസ്മെന്റുകളുമായി ബന്ധപ്പെട്ട് 'നിർദ്ദിഷ്ട വ്യക്തി', 'മറ്റൊരു വ്യക്തി' എന്നിവയുടെ അർത്ഥമെന്താണ്?
'നിർദ്ദിഷ്ട വ്യക്തി'എന്നത്, വകുപ്പ് 247 പ്രകാരം തിരച്ചിൽ നടത്തപ്പെട്ട വ്യക്തിയെയോ, അല്ലെങ്കിൽ വകുപ്പ് 248 പ്രകാരം അവരുടെ അക്കൗണ്ട് പുസ്തകങ്ങൾ, മറ്റ് രേഖകൾ, അല്ലെങ്കിൽ ആസ്തികൾ റിക്വിസിഷൻ ചെയ്ത വ്യക്തിയെയോ സൂചിപ്പിക്കുന്നു.അതേസമയം, 'മറ്റൊരു വ്യക്തി'എന്നത്, തിരച്ചിൽ നടത്തപ്പെട്ട നിർദ്ദിഷ്ട വ്യക്തിയല്ലാത്ത ഒരാളെയാണ് സൂചിപ്പിക്കുന്നത്. നിർദ്ദിഷ്ട വ്യക്തിയുടെ മേൽ വകുപ്പ് 247 പ്രകാരം നടത്തിയ തിരച്ചിലിനിടയിലോ, അല്ലെങ്കിൽ വകുപ്പ് 248 പ്രകാരമുള്ള റിക്വിസിഷൻ നടപടിയിലോ, ആ മറ്റൊരു വ്യക്തിയുടേതായ രേഖകൾ, അക്കൗണ്ട് പുസ്തകങ്ങൾ, അല്ലെങ്കിൽ ആസ്തികൾ കണ്ടെത്തപ്പെടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ 'മറ്റൊരു വ്യക്തി' എന്ന് വിളിക്കുന്നത്.
11. ബ്ലോക്ക് അസസ്മെന്റുമായി ബന്ധപ്പെട്ട് 'മറ്റൊരു വ്യക്തി'യെ സംബന്ധിച്ച പണമടവുകൾ നടത്തുന്നതിനുള്ള ഉചിതമായ പ്രാരംഭ നികുതി വർഷം ഏതാണ്?
'മറ്റൊരു വ്യക്തി' എന്ന നിലയിൽ വെളിപ്പെടുത്താത്ത വരുമാനം ആ കാലയളവിലേക്ക് മാത്രം ബാധകമാണെങ്കിൽ––
(A)(i) പരിശോധനയോ രേഖകൾ ആവശ്യപ്പെടലോ ആരംഭിച്ച വർഷത്തിന് തൊട്ടുമുമ്പുള്ള നികുതി വർഷം മുതൽ (നിർദ്ദിഷ്ട വർഷം എന്ന് വിളിക്കുന്നു) ആരംഭിക്കുന്നു; കൂടാതെ
(ii) പരിശോധന ആരംഭിച്ച തീയതിയിലോ രേഖകൾ ആവശ്യപ്പെട്ട തീയതിയിലോ അവസാനിക്കുന്ന കാലയളവ്; എങ്കിൽ, വകുപ്പ് 301(a)ലെ വ്യവസ്ഥകൾ എന്തുതന്നെയായാലും അത്തരം മറ്റ് വ്യക്തികളുടെ കാര്യത്തിലുള്ള ബ്ലോക്ക് കാലയളവ് എന്നത് നിർദ്ദിഷ്ട വർഷവും പരിശോധന ആരംഭിക്കുകയോ രേഖകൾ ആവശ്യപ്പെടുകയോ ചെയ്ത നികുതി വർഷത്തിലെ ഏപ്രിൽ 1 മുതൽ ആ പരിശോധനയ്ക്കോ രേഖകൾ ആവശ്യപ്പെടുന്നതിനോ വേണ്ടിയുള്ള അവസാന അനുമതി നടപ്പിലാക്കിയ തീയതി വരെയുള്ള കാലയളവും ചേർന്നതായിരിക്കും;
(B) മറ്റൊരു വ്യക്തിയുടെ വെളിപ്പെടുത്താത്ത വരുമാനം, നിശ്ചിത വർഷത്തിന് മുമ്പുള്ള അഞ്ച് നികുതി വർഷങ്ങളിൽ ഏതെങ്കിലും ഒരൊറ്റ നികുതി വർഷവുമായി മാത്രം ബന്ധപ്പെട്ടതാണെങ്കിൽ വകുപ്പ് 301(a)ലെ വ്യവസ്ഥകൾ പരിഗണിക്കാതെ അത്തരം മറ്റൊരു വ്യക്തിയുടെ ബ്ലോക്ക് കാലയളവ് ആ ഒരൊറ്റ നികുതി വർഷം മാത്രമായിരിക്കും.
(C) മുകളിൽ പ്രതിപാദിച്ചിട്ടില്ലാത്ത കേസുകളിൽ ബ്ലോക്ക് കാലയളവിന്റെ പ്രാരംഭ നികുതി വർഷം എന്നത് പരിശോധനയ്ക്ക് വിധേയനായ വ്യക്തിയുടെ (നിർദ്ദിഷ്ട വ്യക്തിയുടെ) കാര്യത്തിലേതിന് സമാനമായിരിക്കും.