പൊതുവായ ചോദ്യങ്ങൾ
പതിവായി ചോദിക്കുന്ന പൊതുചോദ്യങ്ങൾ
1. നികുതി അടയ്ക്കുന്നതിന് ഏത് നിയമമാണ് ബാധകമാകുക?
2026–27 നികുതി വർഷത്തേക്കോ അതിനുശേഷമോ ആണ് നിങ്ങൾ നികുതി അടയ്ക്കുന്നതെങ്കിൽ ആദായനികുതി നിയമം, 2025 ബാധകമാകും.
2026–27 നികുതി വർഷത്തിന് മുമ്പുള്ള കാലയളവുകളിലെ (അതായത്, മൂല്യനിർണ്ണയ വർഷം 2026–27 അല്ലെങ്കിൽ അതിനുമുമ്പ്) പണമടവുകൾക്ക് നിങ്ങൾ ആദായനികുതി നിയമം, 1961 തെരഞ്ഞെടുക്കണം.
2. AY 2026–27 ലേക്കുള്ള സ്വയം വിലയിരുത്തൽ നികുതി അടയ്ക്കുന്നതിന് ഏത് നിയമമാണ് ബാധകമാകുക?
AY 2026–27 ലേക്കുള്ള സ്വയം വിലയിരുത്തൽ നികുതി അടയ്ക്കുന്നതിന് ആദായനികുതി നിയമം, 1961 ബാധകമാകും.
നികുതി വർഷം 2026–27 മുതലുള്ള പണമടവുകൾക്ക് ആദായനികുതി നിയമം, 2025 തെരഞ്ഞെടുക്കണം.
3. 2026–27 നികുതി വർഷത്തേക്കുള്ള മുൻകൂർ നികുതി അടയ്ക്കുന്നതിന് ഏത് നിയമമാണ് ബാധകമാകുക?
2026–27 നികുതി വർഷവുമായി ബന്ധപ്പെട്ട മുൻകൂർ നികുതിക്ക് ബാധകമായത് ആദായനികുതി നിയമം, 2025 ആണ്.
4. ആദായനികുതി നിയമം, 2025 പ്രകാരം ബാധകമല്ലാത്ത പണമടവുകൾ ഏതൊക്കെയാണ്?
ആദായനികുതി നിയമം, 2025 പ്രകാരം, താഴെപ്പറയുന്ന നികുതിയടവുകൾ ഒഴിവാക്കിയിട്ടുള്ളതിനാൽ അവ ബാധകമല്ല:
1. സർടാക്സ് (102)
2. കമ്പനികളുടെ വിതരണം ചെയ്ത ലാഭത്തിന്മേലുള്ള നികുതി (106)
3. യൂണിറ്റ് ഉടമകൾക്ക് വിതരണം ചെയ്ത വരുമാനത്തിന്മേലുള്ള നികുതി (107)
4. ആദായനികുതി നിയമം, 1961ലെ വകുപ്പ് 115QA പ്രകാരം ഓഹരികൾ തിരികെ വാങ്ങുന്നതിനായി ആഭ്യന്തര കമ്പനിയുടെ വിതരണം ചെയ്ത വരുമാനത്തിന്മേലുള്ള നികുതി (108)
5. കള്ളപ്പണ നിയമം, 2015 ലെ ഡിമാൻഡ് / പിഴ / പലിശ അടയ്ക്കൽ (109)
6. ബാങ്കിന്റെ പണമിടപാട് നികുതി (0036)
7. അധിക ആനുകൂല്യ നികുതി 0026)
8. ഹോട്ടൽ രസീത് നികുതി (0023)
9. പലിശ നികുതി (0024)
10. പൈതൃകസ്വത്തിന്മേളുള്ള നികുതി (എസ്റ്റേറ്റ് ഡ്യൂട്ടി) (0031)
11. സമ്പത്ത് നികുതി (വെൽത്ത് ടാക്സ്) (0032)
12. സമ്മാന നികുതി (0033)
13. ഇക്വലൈസേഷൻ ലെവി (119)
5. മൂല്യനിർണ്ണയ വർഷം (AY) നികുതി വർഷത്തിന് തുല്യമാണോ?
ഇല്ല. മൂല്യനിർണ്ണയ വർഷം എന്ന ആശയം ആദായനികുതി നിയമം, 1961 പ്രകാരമാണ് നിലനിൽക്കുന്നത്, അതേസമയം ആദായനികുതി നിയമം, 2025 മുഖേനയാണ് നികുതി വർഷം എന്ന പദപ്രയോഗം അവതരിപ്പിച്ചിരിക്കുന്നത്.
ആദായനികുതി നിയമം, 2025 പ്രകാരം മൂല്യനിർണ്ണയ വർഷം എന്ന ആശയം നിലവിലില്ല.
6. ഒരു നികുതി വർഷം എന്നാലെന്ത്?
ഏപ്രിൽ 1ന് ആരംഭിക്കുന്ന പന്ത്രണ്ട് മാസത്തെ സാമ്പത്തിക വർഷമാണ് നികുതി വർഷം.
ഉദാഹരണത്തിന്, ആദായനികുതി നിയമം, 2025 പ്രകാരം നികുതി വർഷം 2026–27 എന്നത് സാമ്പത്തിക വർഷം 2026–27 നെയാണ് സൂചിപ്പിക്കുന്നത്.
7. സേവ് ചെയ്ത കരട് എന്ന ടാബിൽ ചലാനുകൾ എപ്പോഴാണ് സേവ് ചെയ്യുന്നത്, എത്ര കാലം അവ സൂക്ഷിക്കപ്പെടും?
ഒരു ഉപയോക്താവ് “കരടായി സേവ് ചെയ്യുക” എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ അതുവരെ പൂരിപ്പിച്ച വിശദാംശങ്ങൾ സേവ് ചെയ്യപ്പെടുകയും സേവ് ചെയ്ത കരട് എന്ന ടാബിൽ ഒരു രേഖ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
സേവ് ചെയ്ത കരട് ചലാനുകൾ (CRN സൃഷ്ടിക്കുന്നതിനുമുമ്പ്) അവസാനമായി പുതുക്കിയ തീയതി മുതൽ 15 ദിവസത്തേക്ക് സൂക്ഷിക്കപ്പെടും.
8. സേവ് ചെയ്ത കരടുകൾ എന്ന ടാബിൽ സൂക്ഷിച്ചിരിക്കുന്ന ചലാനുകൾ ഉപയോഗിച്ച് എന്തെല്ലാം ചെയ്യാൻ സാധിക്കും?
നികുതിദായകന് നടപടികൾ എന്ന ടാബിൽ സംരക്ഷിച്ചിരിക്കുന്ന കരട് ചലാനുകൾ തിരുത്താനോ ഇല്ലാതാക്കാനോ കഴിയും.
ഒന്നോ അതിലധികമോ കരടുകൾ ഇല്ലാതാക്കുന്നതിനായി തെരഞ്ഞെടുക്കുന്നതിന് ഒരു ചെക്ക്ബോക്സും നൽകിയിട്ടുണ്ട്.
9. സൃഷ്ടിച്ച ചലാനുകൾ എന്ന ടാബിൽ ചലാനുകൾ എപ്പോഴാണ് സേവ് ചെയ്യുന്നത്?
CRN സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും CIN സൃഷ്ടിക്കുകയോ ലഭിക്കുകയോ നവീകരിക്കുകയോ ചെയ്തിട്ടില്ലാത്ത ചലാനുകളാണ് സൃഷ്ടിച്ച ചലാനുകൾ എന്ന ടാബിൽ പ്രദർശിപ്പിക്കുന്നത്.
10. സൃഷ്ടിച്ച ചലാൻ എന്ന ടാബിലെ ചലാനുകൾ ഉപയോഗിച്ച് എന്തെല്ലാം ചെയ്യാൻ സാധിക്കും, അവ എത്ര കാലം സൂക്ഷിക്കപ്പെടും?
പണമടയ്ക്കുന്ന രീതി തെരഞ്ഞെടുത്തതിനെ ആശ്രയിച്ചാണ് നടപടികൾ ലഭ്യമാകുന്നത്, അവയാണ്:
• (നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ പേയ്മെന്റ് ഗേറ്റ്വേയ്ക്ക്) പണമടയ്ക്കുക
• ചലാൻ ഫോം / അനുമതി ഫോം ഡൗൺലോഡ് ചെയ്യുക (OTC, NEFT/RTGS എന്നിവയ്ക്ക്)
• വിശദാംശങ്ങൾ പകർത്തുകയും കാണുകയും ചെയ്യുക (എല്ലാ രീതികൾക്കും പൊതുവായത്)
CRN സൃഷ്ടിച്ച തീയതി മുതൽ T+15 ദിവസങ്ങൾക്കുശേഷം സൃഷ്ടിച്ച ചലാൻ കാലഹരണപ്പെടും.
കാലഹരണപ്പെട്ട ചലാനുകൾ "സാധുതയുള്ള തീയതി വരെ" എന്നതിനുശേഷം 30 ദിവസത്തേക്ക് സൃഷ്ടിച്ച ചലാൻ ടാബിൽ ദൃശ്യമാകും.
11. പണമടവ് ചരിത്രം എന്ന ടാബിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും?
നികുതിദായകർക്ക് താഴെപ്പറയുന്നവ ചെയ്യാനാകും:
• ചലാൻ രസീത് (PDF ഫോർമാറ്റ്) ഡൗൺലോഡ് ചെയ്യുക
• ചലാൻ സംഗ്രഹം കാണാനായി വിശദാംശങ്ങൾ നോക്കുക
• മുൻകൂട്ടി പൂരിപ്പിച്ച വിശദാംശങ്ങൾ ഉപയോഗിച്ച് പുതിയൊരു പണമടയ്ക്കൽ ആരംഭിക്കുന്നതിനായി ഒരു ചലാൻ പകർത്തുക
12. ഇ-ഫയലിംഗ് പോർട്ടലിൽ ഏതൊക്കെ പണമടവ് രീതികൾ ലഭ്യമാണ്?
ഇ ഫയലിംഗ് പോർട്ടലിൽ നിന്ന് സൃഷ്ടിക്കുന്ന ചലാൻ ഉപയോഗിച്ച് ഇനിപ്പറയുന്ന രീതികളിലൂടെ നികുതിയടയ്ക്കാം:
• നെറ്റ് ബാങ്കിംഗ്
• ഡെബിറ്റ് കാർഡ്
• പേയ്മെന്റ് ഗേറ്റ്വേ (നെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / UPI)
• NEFT / RTGS (അനുമതി ഫോം വഴി)
• തെരഞ്ഞെടുത്ത ബാങ്ക് ശാഖകളിലെ കൗണ്ടറിൽ (OTC) (പണം, ചെക്ക്, DD)
13.നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് എനിക്ക് എങ്ങനെ നികുതിയടയ്ക്കാം?
നികുതിദായകൻ ഇ ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് ഇ ഫയൽ → ഇ നികുതി അടയ്ക്കുക എന്നതിലേക്ക് പോയി പുതിയൊരു പണമടയ്ക്കൽ നടപടി ആരംഭിച്ചിട്ട് ബാധകമായ നികുതി വിശദാംശങ്ങൾ തെരഞ്ഞെടുക്കണം, പണമടവ് രീതിയായി നെറ്റ് ബാങ്കിംഗ് തെരഞ്ഞെടുക്കണം, വിശദാംശങ്ങൾ സ്ഥിരീകരിച്ച് പണമടയ്ക്കണം.
വിജയകരമായി പണമടച്ചുകഴിഞ്ഞാൽ സ്ഥിരീകരണം ഇമെയിൽ, SMS എന്നിവ വഴി ലഭിക്കും, കൂടാതെ ചലാൻ രസീത് പണമടവ് ചരിത്രത്തിൽ ലഭ്യമാണ്.
14. കൗണ്ടറിലൂടെ (OTC) എന്ന രീതി ഉപയോഗിച്ച് എനിക്ക് എങ്ങനെ നികുതി അടയ്ക്കാൻ കഴിയും?
ഇ ഫയലിംഗ് പോർട്ടലിൽ ചലാൻ സൃഷ്ടിച്ച് ബാങ്ക് കൗണ്ടറിൽ പണമടയ്ക്കുക എന്നത് തെരഞ്ഞെടുത്തശേഷം ചലാൻ ഫോം (CRN) പ്രിന്റെടുത്ത് തെരഞ്ഞെടുത്ത ബാങ്ക് ശാഖയിൽ പണം, ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിച്ച് സമർപ്പിക്കണം.
പണമടച്ചുകഴിഞ്ഞാൽ പണമടച്ചതിന്റെ സ്ഥിരീകരണവും ചലാൻ രസീതും പണമടവ് ചരിത്രത്തിൽ ലഭ്യമാണ്.
15. NEFT/RTGS രീതിയിൽ എനിക്ക് എങ്ങനെ നികുതി അടയ്ക്കാൻ കഴിയും?
പണമടയ്ക്കാൻ NEFT/RTGS രീതി തെരഞ്ഞെടുത്താൽ ഒരു അനുമതി ഫോം സൃഷ്ടിക്കപ്പെടും.
നികുതിദായകൻ അനുമതി ഫോം പ്രിന്റെടുത്ത് NEFT/RTGS വഴി ഗുണഭോക്താവിന്റെ വിശദാംശങ്ങൾ ചേർത്തശേഷം ബാങ്ക് ശാഖയിലോ നെറ്റ് ബാങ്കിംഗ് വഴിയോ പണമടയ്ക്കണം.
പണമടച്ചുകഴിഞ്ഞാൽ പണമടവ് ചരിത്രത്തിൽ ചലാൻ വിശദാംശങ്ങൾ ദൃശ്യമാകും.
16. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എനിക്ക് എങ്ങനെ നികുതി അടയ്ക്കാൻ കഴിയും?
നികുതിദായകൻ പണമടയ്ക്കാൻ ഡെബിറ്റ് കാർഡ് രീതി തെരഞ്ഞെടുത്തിട്ട് വിശദാംശങ്ങൾ സ്ഥിരീകരിച്ച് തെരഞ്ഞെടുത്ത ബാങ്ക് വഴി ഇടപാട് പൂർത്തിയാക്കാം.
വിജയകരമായി പണമടച്ചതിന്റെ സ്ഥിരീകരണം ഇമെയിൽ, SMS എന്നിവ വഴി ലഭിക്കും.
17. പേയ്മെന്റ് ഗേറ്റ്വേ ഉപയോഗിച്ച് എനിക്ക് എങ്ങനെ നികുതി അടയ്ക്കാൻ കഴിയും?
പേയ്മെന്റ് ഗേറ്റ്വേ തെരഞ്ഞെടുത്താൽ നികുതിദായകനെ നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ UPI ഉപയോഗിച്ച് പേയ്മെന്റ് പൂർത്തിയാക്കുന്നതിന് പേയ്മെന്റ് ഗേറ്റ്വേ വെബ്സൈറ്റിലേക്ക് കൊണ്ടുപോകും.
വ്യത്യസ്ത ഗേറ്റ്വേകളിൽ ഇടപാട് നിരക്കുകൾ വ്യത്യാസപ്പെടാം.
വിജയകരമായി പണമടച്ചുകഴിഞ്ഞാൽ സ്ഥിരീകരണം ലഭിക്കും.
18. ഒരു CSI ഫയൽ എന്നാലെന്ത്?
പണമടച്ച തുക, തീയതി, വിഭാഗം, നികുതി തരം തുടങ്ങിയ പ്രധാനപ്പെട്ട ചലാൻ വിവരങ്ങൾ CSI ഫയലിൽ അടങ്ങിയിരിക്കുന്നു.
നികുതിത്തുക ശരിയായി കണക്കാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ TDS റിട്ടേൺ ഫയലിംഗ് സമയത്ത് ഇത് ഉപയോഗിക്കുന്നു.
19. ആർക്കാണ് CSI ഫയൽ ഡൗൺലോഡ് ചെയ്യാൻ കഴിയുക?
ടാൻ ഉപയോക്താക്കൾക്ക് മാത്രമേ ടാൻ യൂസർ ID ആയി ഉപയോഗിച്ച് ലോഗിൻ ചെയ്ത് CSI ഫയൽ ഡൗൺലോഡ് ചെയ്യാൻ കഴിയൂ.
20. എനിക്ക് എങ്ങനെ CSI ഫയൽ ഡൗൺലോഡ് ചെയ്യാൻ കഴിയും?
ടാൻ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഇ ഫയൽ → ഇ നികുതി അടയ്ക്കുക → പേയ്മെന്റ് ചരിത്രം എന്നതിലേക്ക് പോയി പണമടവ് തീയതി ഫിൽട്ടർ ഉപയോഗിച്ച് ഓപ്ഷൻ പ്രവർത്തനക്ഷമമാകുമ്പോൾ CSI ഫയൽ ഡൗൺലോഡ് ചെയ്യുക.
മൂല്യനിർണ്ണയ വർഷം അല്ലെങ്കിൽ പണമടവ് തരം എന്നീ ഫിൽട്ടറുകൾ ഉപയോഗിച്ച് CSI ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.
21. CSI ഫയൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന പരമാവധി കാലയളവ് എത്രയാണ്?
തീയതി പരിധി ഫിൽട്ടർ ഉപയോഗിച്ച് പരമാവധി 24 മാസത്തേക്ക് മാത്രമേ CSI ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയൂ.
22.2022 ജൂലൈ 01 ന് മുമ്പുള്ള കാലയളവുകളിലെ CSI ഫയൽ എനിക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുമോ?
ഇല്ല. 2022 ജൂലൈ 01 ന് മുമ്പുള്ള കാലയളവുകളിലെ CSI ഫയലുകൾ ഇ ഫയലിംഗ് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.
അതിന് മുമ്പുള്ള കാലയളവുകളിലെ ഫയൽ ഉപയോക്താക്കൾ പ്രോട്ടീൻ (NSDL) പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.
23. CSI ഫയൽ ഏത് ഫോർമാറ്റിലാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്?
CSI ഫയൽ ഡൗൺലോഡ് ചെയ്യുന്നത് .csi ഫോർമാറ്റിലാണ്, ഇത് RPU പോലുള്ള TDS റിട്ടേൺ തയ്യാറാക്കുന്ന യൂട്ടിലിറ്റികളിൽ ഉപയോഗിക്കാൻ അനുയോജ്യമാണ്.
24. ലോഗിൻ ചെയ്യാതെ തന്നെ എന്റെ നികുതിയടയ്ക്കുന്നതിന്റെ നിലവിലെ സ്ഥിതി എങ്ങനെ പരിശോധിക്കാൻ കഴിയും?
ഇ ഫയലിംഗ് പോർട്ടലിലെ ലോഗിൻ ചെയ്യുന്നതിനുമുമ്പുള്ള സേവനങ്ങൾക്ക് കീഴിലുള്ള നിങ്ങളുടെ നികുതിയടയ്ക്കുന്നതിന്റെ നിലവിലെ സ്ഥിതി അറിയുക വഴി ഉപയോക്താക്കൾക്ക് പാൻ, CRN, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി OTP സ്ഥിരീകരിച്ചശേഷം നികുതിയടയ്ക്കുന്നതിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാൻ കഴിയും.
25. BSR കോഡ്, ചലാൻ നമ്പർ, പണമടച്ച തീയതി തുടങ്ങിയ വിശദാംശങ്ങൾ എനിക്ക് എവിടെ നിന്ന് ലഭിക്കും?
ബന്ധപ്പെട്ട ചലാനിലെ നടപടികൾ എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ പണമടവ് ചരിത്രം എന്ന ടാബിൽ ഈ വിശദാംശങ്ങൾ ലഭ്യമാണ്.