നിങ്ങളുടെ JAOയെ അറിയുക ഉപയോക്തൃ മാനുവൽ

 

1. അവലോകനം

സാധുതയുള്ള പാനുള്ള എല്ലാ നികുതിദായകർക്കും (ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും ചെയ്യാത്തവർക്കും) 'നിങ്ങളുടെ JAOയെ അറിയുക' എന്ന സേവനം ലഭ്യമാണ്. ഒരു നിർദ്ദിഷ്ട പാനിന്‍റെ ജൂറിസ്ഡിക്ഷൻ അസെസ്സിങ് ഓഫീസറുടെ (JAO) വിവരങ്ങൾ കാണാൻ ഈ സേവനം നിങ്ങളെ അനുവദിക്കുന്നു. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനായി നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതില്ല.

2. ഈ സേവനം പ്രയോജനപ്പെടത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
 

  • സാധുതയുള്ള പാൻ
  • സാധുതയുള്ള മൊബൈൽ നമ്പർ

3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ


ഘട്ടം 1:ഇ-ഫയലിംഗ് പോർട്ടലിലെ ഹോംപേജിൽ പോയി'നിങ്ങളുടെ JAO അറിയുക'എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 2:'നിങ്ങളുടെ ജൂറിസ്ഡിക്ഷൻ അസെസ്സിങ് ഓഫീസറെ അറിയുക' എന്ന പേജിൽ നിങ്ങളുടെ പാൻ നമ്പറും സാധുതയുള്ള ഒരു മൊബൈൽ നമ്പറും നൽകി 'തുടരുക' എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive


ഘട്ടം 3:ഘട്ടം 2-ൽ നിങ്ങൾ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിൽ 6 അക്ക OTP ലഭിക്കും. OTP നൽകി ' സാധൂകരിക്കുക'എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive

കുറിപ്പ്:

  • OTP ക്ക് 15 മിനിറ്റ് മാത്രമേ സാധുതയുള്ളൂ.
  • ശരിയായ OTP നൽകുന്നതിന് നിങ്ങൾക്ക് 3 അവസരങ്ങളുണ്ട്.
  • സ്‌ക്രീനിലെ OTP കാലാവധി കൗണ്ട്‌ഡൗൺ ടൈമർ OTP എപ്പോൾ അവസാനിക്കുമെന്ന് കാണിക്കുന്നു
  • 'OTP വീണ്ടും അയയ്ക്കുക' എന്നതിൽ ക്ലിക്കുചെയ്യുമ്പോൾ ഒരു പുതിയ OTP സൃഷ്ടിക്കപ്പെട്ട് അയയ്ക്കും.

OTP വിജയകരമായി സ്ഥിരീകരിച്ചാൽ നിങ്ങളുടെ ജൂറിസ്ഡിക്ഷൻ അസെസ്സിങ് ഓഫീസറുടെ വിശദാംശങ്ങൾ (ഉദാഹരണത്തിന് ഏരിയ കോഡ്, AO തരം, റേഞ്ച് കോഡ്, AO നമ്പർ, അധികാരപരിധി, വിലാസം, JAO-യുടെ ഇമെയിൽ ID എന്നിവ) കൂടാതെ നിങ്ങളുടെ പാനിന്‍റെ നിലവിലെ സ്ഥിതിയും നിങ്ങൾക്ക് കാണാൻ സാധിക്കും.

Data responsive

4. ബന്ധപ്പെട്ട വിഷയങ്ങൾ