ലോഗിൻ ചെയ്യുന്നതിനെക്കുറിച്ചുള്ള ഉപയോക്തൃ മാനുവൽ
1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിന്‍റെ രജിസ്റ്റർ ചെയ്ത ഉപയോക്താവിന് ഇ-ഫയലിംഗ് പോർട്ടലിലേക്കും പോർട്ടലിൽ നൽകിയിരിക്കുന്ന എല്ലാ സേവനങ്ങളിലേക്കും പ്രവേശനം നേടാൻ ലോഗിൻ സേവനം സഹായിക്കുന്നു. ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിന് വിവിധ രീതികളുണ്ട്. നൽകേണ്ട എല്ലാ ലോഗിൻ രീതികളും വിവരങ്ങളും ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:
| ലോഗിൻ രീതി | രേഖപ്പെടുത്തേണ്ട വിവരങ്ങൾ |
|---|---|
| നെറ്റ് ബാങ്കിംഗ് (ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷ പ്രവർത്തനക്ഷമമാക്കി) | രണ്ടാം ഘടക പ്രാമാണീകരണത്തിനായി യൂസർ ID-യും പാസ്‌വേഡും + നെറ്റ് ബാങ്കിംഗ് യൂസർ ID-യും പാസ്‌വേഡും |
| നെറ്റ് ബാങ്കിംഗ് (ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷ പ്രവർത്തനക്ഷമമാക്കിയിട്ടില്ല) | നെറ്റ് ബാങ്കിംഗ് യൂസർ ID-യും പാസ്‌വേഡും |
| ബാങ്ക്/ഡീമാറ്റ് അക്കൗണ്ട് EVC (ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷ പ്രവർത്തനക്ഷമമാക്കി) | യൂസർ IDയും (പാൻ) പാസ്‌വേഡും + രണ്ടാം ഘടക പ്രാമാണീകരണത്തിനായി ബാങ്ക് EVC |
| DSC | യൂസർ IDയും (പാൻ) പാസ്‌വേഡും + രണ്ടാം ഘടക പ്രാമാണീകരണത്തിനായി DSC |
| CA, ടാൻ ഉപയോക്താവ്, ERI, ബാഹ്യ ഏജൻസി, ITDREIN ഉപയോക്താവ് എന്നിവർക്ക് യൂസർ ID ഉപയോഗിച്ച് ലോഗിൻ ചെയ്യുക. | യൂസർ ID-യും പാസ്‌വേഡും |
കുറിപ്പ്:ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷാ ഓപ്ഷനുകൾ ലോഗിൻ ചെയ്യുന്നതിനും പാസ്‌വേഡ് പുനഃസജ്ജമാക്കുന്നതിനും ബഹു ഘടക പ്രാമാണീകരണം നൽകുന്നു. ഉയർന്ന സുരക്ഷാ ഓപ്ഷനുകൾ തെരഞ്ഞെടുക്കുമ്പോൾ ലോഗിൻ ചെയ്യുന്നതിനുള്ള പ്രക്രിയയും ഈ ഉപയോക്തൃ മാനുവലിൽ നൽകിയിരിക്കുന്നു.
പുതിയ ഇ-ഫയലിംഗ് പോർട്ടൽ രണ്ടാം ഘടക പ്രാമാണീകരണം നിർബന്ധമാക്കുന്നു, അതായത് ഉപയോക്തൃനാമത്തിനും പാസ്‌വേഡിനും പുറമേ, ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്ത പ്രാഥമിക മൊബൈൽ നമ്പർ / ഇമെയിൽ ID അല്ലെങ്കിൽ ആധാർ ലിങ്ക് ചെയ്ത മൊബൈലിൽ ലഭിക്കുന്ന OTP വഴിയുള്ള മറ്റൊരു പ്രാമാണീകരണം നൽകേണ്ടതുണ്ട്. അത്തരം മൊബൈൽ നമ്പർ / ഇമെയിലിലേക്ക് ലഭ്യത ഇല്ലാത്ത നികുതിദായകർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ, പ്രാരംഭ കാലയളവിൽ രണ്ടാം ഘടക പ്രാമാണീകരണം പ്രവർത്തനരഹിതമാക്കും. ഈ കാലയളവിൽ, രണ്ടാം ഘടക പ്രാമാണീകരണം പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ സുഗമമായ ലോഗിൻ ഉറപ്പാക്കാൻ നികുതിദായകർ അവരുടെ സ്വകാര്യ മൊബൈൽ നമ്പറും ഇമെയിൽ IDയും അവരുടെ പ്രൊഫൈലിൽ പ്രാഥമിക മൊബൈൽ / ഇമെയിൽ ആയി നവീകരിക്കാൻ അഭ്യർത്ഥിക്കുന്നു.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
- പൊതുവായ മുൻവ്യവസ്ഥകൾ
- ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്.
- ഇ-ഫയലിംഗ് പോർട്ടലിന്‍റെ സാധുതയുള്ള യൂസർ ID-യും പാസ്‌വേഡും.
- നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നു
- നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ പാൻ കാർഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം (വ്യക്തിഗത ഉപയോക്താക്കൾ മാത്രം) കൂടാതെ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- DSC ഉപയോഗിക്കുന്നു
- സാധുതയുള്ളതും സജീവവുമായ DSCയും DSC ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായിരിക്കണം.
- നിങ്ങൾ എംസൈനർ ഇൻസ്റ്റാൾ ചെയ്തിരിക്കണം, അത് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നുണ്ടാകണം.
- മെഷീനിൽ DSC USB ടോക്കൺ പ്ലഗ് ചെയ്‌തിരിക്കണം.
- ഇന്ത്യയിലെ ഒരു സാക്ഷ്യപ്പെടുത്തൽ അധികാരി ദാതാവിൽ നിന്ന് വാങ്ങിയ DSC
- DSC USB ടോക്കൺ ക്ലാസ് 2 അല്ലെങ്കിൽ ക്ലാസ് 3 സർട്ടിഫിക്കറ്റ് ആയിരിക്കണം.
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ആവശ്യമായ ലോഗിൻ രീതിക്ക് താഴെയുള്ള പട്ടിക പരിശോധിക്കുക:
| ഇ-ഫയലിംഗ് പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക | വകുപ്പ് 3.1 പരിശോധിക്കുക. |
| ആധാർ OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക (ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷാ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഉൾപ്പെടെ) | വകുപ്പ് 3.2 പരിശോധിക്കുക |
| നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക (ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷാ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഉൾപ്പെടെ) | വകുപ്പ് 3.3 പരിശോധിക്കുക |
| ബാങ്ക് അക്കൗണ്ട് / ഡീമാറ്റ് അക്കൗണ്ട് EVC ഉപയോഗിച്ച് ലോഗിൻ ചെയ്യുക (ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷാ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ) | വകുപ്പ് 3.4 പരിശോധിക്കുക |
| DSC ഉപയോഗിച്ച് ലോഗിൻ ചെയ്യുക (ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷാ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ) | വകുപ്പ് 3.5 പരിശോധിക്കുക |
| നികുതിദായകർ അല്ലാത്തവർക്കായി ലോഗിൻ ചെയ്യുക (CA, ERI, ബാഹ്യ ഏജൻസി, ടാൻ ഉപയോക്താക്കൾ, ITDREIN ഉപയോക്താക്കൾ) | വകുപ്പ് 3.6 പരിശോധിക്കുക |
3.1 ഇ-ഫയലിംഗ് പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിലേക്ക് പോയി ലോഗിൻ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ യൂസർ ID രേഖപ്പെടുത്തുക എന്ന ടെക്സ്റ്റ് ബോക്സിൽ നിങ്ങളുടെ പാൻ നമ്പർ നൽകുക, തുടർന്ന് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3 : നിങ്ങളുടെ സുരക്ഷിത സന്ദേശ ലഭ്യത സ്ഥിരീകരിക്കുക. നിങ്ങളുടെ പാസ്‌വേഡ് നൽകി തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
വിജയകരമായ സാധൂകരണത്തിൽ, ഇ-ഫയലിംഗ് ഡാഷ്‌ബോർഡ് പ്രദർശിപ്പിക്കപ്പെടും.
വ്യക്തിഗത ഉപയോക്താക്കൾക്ക്, പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ അത് പ്രവർത്തനരഹിതമാണെന്ന് അറിയിക്കുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം നിങ്ങൾ കാണും.
പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ഇപ്പോൾ ബന്ധിപ്പിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
3.2 ആധാർ OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക (ഇ-ഫയലിംഗ് വോൾട്ട് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഉൾപ്പെടെ)
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിൽ പോയി ലോഗിൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ യൂസർ ID നൽകുക ടെക്സ്റ്റ്ബോക്സിൽ നിങ്ങളുടെ പാൻ നൽകുക, തുടർന്ന് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ സുരക്ഷിത സന്ദേശ ലഭ്യത സ്ഥിരീകരിക്കുക. നിങ്ങളുടെ പാസ്‌വേഡ് നൽകി തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4:നിങ്ങളുടെ കൈവശം ഇതിനകം OTP ഉണ്ടെങ്കിൽ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ എനിക്ക് ഇതിനകം OTP ലഭിച്ചിട്ടുണ്ട് എന്നത് തെരഞ്ഞെടുത്ത് ഘട്ടം 5-ലേക്ക് നീങ്ങുക. സാധുതയുള്ള OTP ലഭ്യമല്ലെങ്കിൽ, OTP സൃഷ്ടിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ഇത് നിങ്ങളാണെന്ന് സ്ഥിരീകരിക്കുക എന്ന പേജിൽ, എന്‍റെ ആധാർ വിവരങ്ങൾ സാധൂകരിക്കാൻ ഞാൻ സമ്മതിക്കുന്നു എന്നതിൽ ക്ലിക്ക് ചെയ്യുക > ആധാർ OTP സൃഷ്ടിക്കുക.
ഘട്ടം 6: നിങ്ങളുടെ ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ലഭിച്ച 6 അക്ക OTP രേഖപ്പെടുത്തുക, തുടർന്ന് ലോഗിൻ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
വിജയകരമായ സാധൂകരണത്തിനുശേഷം നിങ്ങളെ ഇ-ഫയലിംഗ് ഡാഷ്‌ബോർഡ് എന്നതിലേക്ക് കൊണ്ടുപോകുന്നതാണ്.
നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമായതായി എന്നറിയിക്കുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം നിങ്ങൾക്ക് കാണാം.
പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ഇപ്പോൾ ബന്ധിപ്പിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
3.3 നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക (ഇ-ഫയലിംഗ് വോൾട്ട് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഉൾപ്പെടെ)
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിലെ ഹോംപേജിൽ പോയി ലോഗിൻ ചെയ്യുക ക്ലിക്ക് ചെയ്യുക. കൂടുതൽ സുരക്ഷയ്ക്കായി നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ യൂസർ ID-യും പാസ്‌വേഡും നൽകി ഉയർന്ന സുരക്ഷാ ഓപ്ഷനുകൾ എന്ന പേജിൽ നെറ്റ് ബാങ്കിംഗ് വഴി എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഘട്ടം 3-ലേക്ക് പോകുക.
ഘട്ടം 2: നിങ്ങൾ ഇ-ഫയലിംഗ് വോൾട്ടിന്‍റെ ഉയർന്ന സുരക്ഷാ ഓപ്ഷൻ തെരഞ്ഞെടുക്കാത്തപക്ഷം, നിങ്ങളുടെ അക്കൗണ്ട് ലഭ്യമാകുന്നതിനുള്ള മറ്റ് മാർഗങ്ങൾ എന്ന വിഭാഗത്തിന്‍റെ താഴെക്കാണുന്ന നെറ്റ് ബാങ്കിംഗ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങൾക്ക് ഉചിതമായ ബാങ്ക് തെരഞ്ഞെടുക്കുക, തുടർന്ന് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: നിരാകരണക്കുറിപ്പ് വായിച്ച് മനസ്സിലാക്കുക. തുടർന്ന് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: നിങ്ങളുടെ നെറ്റ് ബാങ്കിംഗ് യൂസർ ID-യും പാസ്‌വേഡും ഉപയോഗിച്ച് നെറ്റ് ബാങ്കിംഗ് അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
ഘട്ടം 6: ലോഗിൻ ചെയ്തശേഷം, ബാങ്കിന്‍റെ വെബ്സൈറ്റിൽ നിന്ന് ഇ-ഫയലിംഗ് പോർട്ടലിലേക്കുള്ള ലിങ്ക് തെരഞ്ഞെടുക്കുക. നിങ്ങളെ ഇ-ഫയലിംഗ് ഡാഷ്‌ബോഡ് എന്നതിലേയ്ക്ക് കൊണ്ടുപോകും.
വ്യക്തിഗത ഉപയോക്താക്കൾക്കായി പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമായതായി എന്നറിയിക്കുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം നിങ്ങൾക്ക് കാണാം.
ആധാറുമായി പാൻ ബന്ധിപ്പിക്കാൻ ഇപ്പോൾ ബന്ധിപ്പിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
3.4 ബാങ്ക് അക്കൗണ്ട് / ഡീമാറ്റ് അക്കൗണ്ട് EVC ഉപയോഗിച്ച് ലോഗിൻ ചെയ്യുക (ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷാ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന സാഹചര്യത്തിൽ)
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിലെ ഹോംപേജിൽ പോയി ലോഗിൻ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ യൂസർ ID നൽകുക എന്ന ടെക്സ്റ്റ് ബോക്സിൽ നിങ്ങളുടെ പാൻ നൽകുക, തുടർന്ന് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ സുരക്ഷിത സന്ദേശ ലഭ്യത സ്ഥിരീകരിക്കുക. നിങ്ങളുടെ പാസ്‌വേഡ് നൽകി തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ബാങ്ക് അക്കൗണ്ട് EVC / ഡീമാറ്റ് അക്കൗണ്ട് EVC തെരഞ്ഞെടുത്തിട്ട് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: നിങ്ങൾക്ക് EVC ഇല്ലെങ്കിൽ EVC സൃഷ്ടിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക . നിങ്ങളുടെ ബാങ്ക് / ഡീമാറ്റ് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിങ്ങൾക്ക് EVC ലഭിക്കും.
കുറിപ്പ്: നിങ്ങൾക്ക് ഇതിനകം EVC ഉണ്ടെങ്കിൽ എനിക്ക് ഇതിനകം EVC ഉണ്ട് എന്നത് തെരഞ്ഞെടുക്കുക.
ഘട്ടം 6: EVC രേഖപ്പെടുത്തിയിട്ട് ലോഗിൻ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
സാധൂകരണം വിജയകരമായി പൂർത്തിയായശേഷം നിങ്ങളെ ഇ-ഫയലിംഗ് ഡാഷ്‌ബോഡിലേക്ക് കൊണ്ടുപോകുന്നതാണ്.
വ്യക്തിഗത ഉപയോക്താക്കളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമായതായി എന്നറിയിക്കുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം നിങ്ങൾക്ക് കാണാം.
ആധാറുമായി പാൻ ബന്ധിപ്പിക്കാൻ ഇപ്പോൾ ബന്ധിപ്പിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
3.5 DSC ഉപയോഗിച്ച് ലോഗിൻ ചെയ്യുക (ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷാ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന സാഹചര്യത്തിൽ)
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിലെ ഹോംപേജിൽ പോയി ലോഗിൻ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 2: നിങ്ങളുടെ യൂസർ ID നൽകുക എന്ന ടെക്സ്റ്റ് ബോക്സിൽ നിങ്ങളുടെ പാൻ രേഖപ്പെടുത്തിയിട്ട് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ സുരക്ഷിത സന്ദേശ ലഭ്യത സ്ഥിരീകരിക്കുക. നിങ്ങളുടെ പാസ്‌വേഡ് രേഖപ്പെടുത്തിയിട്ട് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: DSC ഓപ്ഷൻ തെരഞ്ഞെടുത്തിട്ട് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: പുതിയ DSC അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത DSC (ആവശ്യാനുസരണം) തെരഞ്ഞെടുത്തിട്ട് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് DSC രജിസ്റ്റർ ചെയ്യുക എന്ന ഉപയോക്തൃ മാനുവൽ കാണുക.
ഘട്ടം 6: ഞാൻ എംസൈനർ യൂട്ടിലിറ്റി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്നത് തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: പേജിന്‍റെ താഴെ നൽകിയിരിക്കുന്ന ഹൈപ്പർലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഈ യൂട്ടിലിറ്റി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.
ഘട്ടം 7: ഡാറ്റ സൈൻ പേജിൽ ദാതാവ്, സർട്ടിഫിക്കറ്റ് എന്നിവ തെരഞ്ഞെടുക്കുക. ദാതാവിന്‍റെ പാസ്‌വേഡ് നൽകുക, തുടർന്ന് സൈൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
സാധൂകരണം വിജയകരമായി പൂർത്തിയായ ശേഷം നിങ്ങളെ ഇ-ഫയലിംഗ് ഡാഷ്‌ബോഡിലേക്ക് കൊണ്ടുപോകുന്നതാണ്.
വ്യക്തിഗത ഉപയോക്താക്കളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമായതായി അറിയിക്കുന്ന ഒരു പോപ്പ്-അപ്പ് സന്ദേശം നിങ്ങൾക്ക് കാണാം.
ആധാറുമായി പാൻ ബന്ധിപ്പിക്കാൻ ഇപ്പോൾ ബന്ധിപ്പിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
3.6 നികുതിദായകർ അല്ലാത്തവർക്ക് ലോഗിൻ ചെയ്യാൻ (CA, ടാൻ ഉപയോക്താവ്, ERI, ബാഹ്യ ഏജൻസി, ITDREIN ഉപയോക്താവ്)
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിലെ ഹോംപേജിൽ പോയി ലോഗിൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ യൂസർ ID നൽകുക എന്ന ടെക്സ്റ്റ് ബോക്സിൽ നിങ്ങളുടെ യൂസർ ID രേഖപ്പെടുത്തിയിട്ട് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: വ്യത്യസ്ത ഉപയോക്താക്കൾക്കുള്ള യൂസർ ID-കൾ താഴെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു:
|
ക്ര.നം. |
യൂസർ |
യൂസർ ID |
|
1 |
CA |
ARCA എന്നതിന് പിന്നാലെ 6 അക്ക അംഗത്വസംഖ്യ |
|
2 |
നികുതി കിഴിവുനൽകുന്നയാളും പിരിവുകാരനും |
TAN |
|
3 |
ERI |
EXTA യും അതിനുശേഷമുള്ള 6 അക്കനമ്പരും |
|
4 |
ബാഹ്യ ഏജൻസി |
EXTA യും അതിനുശേഷമുള്ള 6 അക്കനമ്പരും |
|
5 |
ITDREIN ഉപയോക്താവ് |
റിപ്പോർട്ടിംഗ് എന്‍റിറ്റിയുടെ പാൻ/ടാൻ, തുടർന്ന് 2 അക്ഷരങ്ങളും 3 അക്കങ്ങളും; |
ഘട്ടം 3 : നിങ്ങളുടെ സുരക്ഷിത സന്ദേശ ലഭ്യത സ്ഥിരീകരിക്കുക. നിങ്ങളുടെ പാസ്‌വേഡ് നൽകി തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
മുന്നോട്ടുപോകാൻ താഴെയുള്ള പട്ടിക പരിശോധിക്കുക:
| ഇ-ഫയലിംഗ് പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക | വകുപ്പ് 3.1 പരിശോധിക്കുക |
| ആധാർ OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക | വകുപ്പ് 3.2 പരിശോധിക്കുക |
| നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക | വകുപ്പ് 3.3 പരിശോധിക്കുക |
| ബാങ്ക് അക്കൗണ്ട് / ഡീമാറ്റ് അക്കൗണ്ട് EVC ഉപയോഗിച്ച് ലോഗിൻ ചെയ്യുക | വകുപ്പ് 3.4 പരിശോധിക്കുക |
| DSC ഉപയോഗിച്ച് ലോഗിൻ ചെയ്യുക | വകുപ്പ് 3.5 പരിശോധിക്കുക |
4. ബന്ധപ്പെട്ട വിഷയങ്ങൾ
- സ്വയം രജിസ്റ്റർ ചെയ്യുക
- DSC രജിസ്റ്റർ ചെയ്യുക
- ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷ
- ആധാർ ബന്ധിപ്പിക്കുക
- എന്‍റെ പ്രൊഫൈൽ
- പുനഃസജ്ജമാക്കുക