Do not have an account?
Already have an account?

1. എന്താണ് ഫോം 3CB-3CD?

നികുതി ഒഴിവാക്കലും വെട്ടിപ്പും നിരുത്സാഹപ്പെടുത്തുന്നതിനായി 1984-ലെ ഫിനാൻസ് ആക്റ്റ് പ്രകാരം ഉൾപ്പെടുത്തപ്പെട്ട പുതിയ 44AB വകുപ്പനുസരിച്ച് 1985-86 അസസ്സ്മെന്റ് വർഷം മുതൽ നികുതി ഓഡിറ്റ് പ്രാബല്യത്തിൽ വന്നു
മറ്റേതെങ്കിലും നിയമപ്രകാരം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും 44AB വകുപ്പ് പ്രകാരമുള്ള അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോർട്ട് ഫോം 3 CD-യിലെ വിവരങ്ങൾക്കൊപ്പം ഫോം 3 CB-യിൽ നൽകേണ്ടതുണ്ട്.

2. ആർക്കൊക്കെ ഫോം 3CB-3CD ഉപയോഗിക്കാം?

ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു CA-യ്ക്കും, ഫോം 3CB-3CD ഓഡിറ്റ് ചെയ്യാൻ നികുതിദായകൻ നിയോഗിച്ചിട്ടുള്ള ഒരാൾക്കും ഈ ഫോം ആക്‌സസ് ചെയ്യാൻ അർഹതയുണ്ട്.

3.ഫോം 3CB-3CD സമർപ്പിക്കാൻ കഴിയുന്ന മാർഗങ്ങൾ എന്തൊക്കെയാണ്?

ഓഫ്‌ലൈൻ യൂട്ടിലിറ്റിയായ JSON ഉപയോഗിച്ച് ഫോം പോർട്ടലിൽ സമർപ്പിക്കാം.

4. ഒരു CA-യ്ക്ക് ഫോം 3CB-3CD അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന ചില വഴികൾ എന്തൊക്കെയാണ്?

ഒരു CA-യ്ക്ക് തന്റെ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫോം അപ്‌ലോഡ് ചെയ്യാം.

5. നിയമം 6G (വകുപ്പ് 44 AB പ്രകാരം) പ്രകാരം ഞാൻ അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഏത് ഫോമാണ് എനിക്ക് ബാധകമാകുന്നത്?

44 AB വകുപ്പ് പ്രകാരം നൽകേണ്ട അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോർട്ട് റിപ്പോർട്ടുചെയ്യുന്ന രീതിയും സമർപ്പിക്കേണ്ട വിധവും നിയമം 6G നിർദ്ദേശിക്കുന്നു. 3CA-3CD, 3CB-3CD എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഫോമുകൾ ഉണ്ട്. അതുകൊണ്ട്, രണ്ടിൽ ഒന്ന് മാത്രമേ താങ്കൾക്ക് ബാധകമാകുകയുള്ളൂ:

  • മറ്റേതെങ്കിലും നിയമം അനുസരിച്ച് അല്ലെങ്കിൽ അക്കൌണ്ടുകൾ ഓഡിറ്റ് ചെയ്യാൻ ബാധ്യതപ്പെട്ട വ്യക്തിയുടെ കാര്യത്തിൽ ഫോം 3CA-3CD ബാധകമാണ്.
  • മറ്റേതെങ്കിലും നിയമപ്രകാരം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്ത വ്യക്തിയാണെങ്കിൽ ഫോം 3CB-3CD ബാധകമാണ്.