1. ആദായനികുതിവകുപ്പ് അതോറിറ്റി എനിക്ക് പുറപ്പെടുവിച്ച അറിയിപ്പ്/ഓർഡർ ഞാൻ പ്രാമാണീകരിക്കേണ്ടതിന്‍റെ ആവശ്യം എന്താണ്?
2019 ഒക്‌ടോബർ 1-നോ അതിനുശേഷമോ ആദായനികുതി വകുപ്പ് പുറപ്പെടുവിക്കുന്ന എല്ലാ ആശയവിനിമയങ്ങളിലും ഒരു യൂണിക് രേഖാതിരിച്ചറിയൽ നമ്പർ (DIN) ഉണ്ടായിരിക്കും. നിങ്ങൾക്ക് ലഭിക്കുന്ന അറിയിപ്പ്/ഓർഡർ അല്ലെങ്കിൽ ഏതെങ്കിലും ആശയവിനിമയം യഥാർത്ഥവും ആദായനികുതി അതോറിറ്റി പുറപ്പെടുവിച്ചതാണെന്നും സ്വയം ബോധ്യപ്പെടുന്നതിന്, ഈ സേവനം ഉപയോഗിച്ച് അതുവഴി ലഭിച്ച അറിയിപ്പ്, ഉത്തരവ്, അല്ലെങ്കിൽ ആശയവിനിമയം നിങ്ങൾക്ക് പ്രാമാണീകരിക്കാം.
2. ITD അറിയിപ്പ്/ഓർഡറിൽ DIN ഇല്ലെങ്കിലോ?
അത്തരം സാഹചര്യങ്ങളിൽ, താങ്കൾക്ക് ലഭിച്ച അറിയിപ്പ്/ഓർഡർ/കത്ത് അസാധുവായി കണക്കാക്കും, അത് നിയമപരമായി നിലവിലില്ല അല്ലെങ്കിൽ ഒരിക്കലും നൽകിയിട്ടില്ലാത്തതായി കണക്കാക്കും. അത്തരം ആശയവിനിമയങ്ങളോട് നിങ്ങൾ എന്തെങ്കിലും നടപടിയെടുക്കുകയോ പ്രതികരിക്കുകയോ ചെയ്യേണ്ടതില്ല.
3. ITD എനിക്ക് പുറപ്പെടുവിച്ച ഓർഡർ എനിക്ക് എവിടെ പ്രാമാണീകരിക്കാനാകും?
'ഓതന്റിക്കേറ്റ് നോട്ടീസ് / ഓർഡർ ഇഷ്യൂഡ് ബൈ ITD' സേവനം ഉപയോഗിച്ച് നിങ്ങൾക്ക് ഇ-ഫയലിംഗ് പോർട്ടലിൽ ആദായനികുതി അധികാരികൾ നൽകുന്ന ഓർഡർ പ്രാമാണീകരിക്കാൻ കഴിയും.
4. ITD എനിക്ക് പുറപ്പെടുവിച്ച അറിയിപ്പ് പ്രാമാണീകരിക്കാൻ ഞാൻ ലോഗിൻ ചെയ്യേണ്ടതുണ്ടോ?
ഇല്ല, അറിയിപ്പ്/ഓർഡർ പ്രാമാണീകരിക്കുന്നതിന് നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതില്ല. ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമായ ITD നൽകിയ അറിയിപ്പ്/ഓർഡർ പ്രാമാണീകരിക്കുക ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അറിയിപ്പ് പ്രാമാണീകരിക്കാം.
5. എൻ്റെ അറിയിപ്പ് പ്രാമാണീകരിക്കുന്നതിനുവേണ്ടി ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത അതേ മൊബൈൽ നമ്പർ തന്നെ നൽകേണ്ടതുണ്ടോ?
ഇല്ല, ആദായ നികുതി വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പ് / കത്ത് അല്ലെങ്കിൽ ഏതെങ്കിലും ആശയവിനിമയം പ്രാമാണീകരിക്കുന്നതിന് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകണമെന്ന് നിർബന്ധമില്ല. മൊബൈൽ നമ്പർ ടെക്സ്റ്റ് ബോക്സിൽ നൽകി, നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന ഏത് മൊബൈൽ നമ്പറും OTP സ്വീകരിക്കാൻ തിരഞ്ഞെടുക്കാം.
6. എന്താണ് DIN?
ഇത് ഏതെങ്കിലും ആദായനികുതി അതോറിറ്റി ഏതെങ്കിലും നികുതിദായകന് നൽകുന്ന എല്ലാ ആശയവിനിമയങ്ങളിലും (കത്ത് / അറിയിപ്പ് / ഉത്തരവ് / മറ്റേതെങ്കിലും കത്തിടപാടുകൾ) കൃത്യമായി ഉദ്ധരിക്കേണ്ട കമ്പ്യൂട്ടർ സൃഷ്ടിച്ച 20 ഡിജിറ്റ് യൂണിക് നമ്പറാണിത്.