Do not have an account?
Already have an account?

1. ഞാൻ ഇ-വെരിഫൈ ചെയ്യേണ്ടത് എന്തുകൊണ്ട്?
റിട്ടേൺ ഫയലിംഗ് പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങൾ നിങ്ങളുടെ ആദായ നികുതി   റിട്ടേണുകൾ പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കിയില്ലെങ്കിൽ ITR അസാധുവായി കണക്കാക്കുന്നതാണ്. നിങ്ങളുടെ ITR പരിശോധിച്ചുറപ്പിക്കാനുള്ള ഏറ്റവും സൗകര്യപ്രദവും തൽക്ഷണവുമായ മാർഗ്ഗമാണ് ഇ-വെരിഫിക്കേഷൻ.

മറ്റ് അഭ്യർത്ഥനകൾ / പ്രതികരണങ്ങൾ / സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രക്രിയകൾ വിജയകരമായി പൂർത്തിയാക്കുന്നതിനും നിങ്ങൾക്ക് ഇ-വെരിഫൈ ചെയ്യാൻ സാധിക്കും, ഇനിപ്പറയുന്നവയുടെ വെരിഫിക്കേഷൻ ഉൾപ്പെടെ:

  • ആദായ നികുതി ഫോമുകൾ (ഓൺലൈൻ പോർട്ടൽ / ഓഫ്‌ലൈൻ യൂട്ടിലിറ്റി വഴി)
  • ഇ-പ്രൊസീഡിംഗ്സ്
  • റീഫണ്ട് റീഇഷ്യൂ അഭ്യർത്ഥനകൾ
  • തിരുത്തൽ അഭ്യർത്ഥനകൾ
  • അവസാന തീയതിക്ക് ശേഷം ITR ഫയൽ ചെയ്യുന്നതിലെ കാലതാമസം മാപ്പാക്കൽ
  • സേവന അഭ്യർത്ഥനകൾ (ERI- കൾ സമർപ്പിച്ചത്)
  • ITR ബൾക്കായി അപ്‌ലോഡ് ചെയ്യുന്നു (ERI-കൾ പ്രകാരം)

2. എന്റെ റിട്ടേൺ എനിക്ക് ഇ-വെരിഫൈ ചെയ്യുന്നതിനുള്ള വ്യത്യസ്ത വഴികൾ എന്തൊക്കെയാണ്?
ഇനിപ്പറയുന്നവ ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈനിൽ നിങ്ങളുടെ റിട്ടേണുകൾ ഇ-വെരിഫൈ ചെയ്യാൻ കഴിയും:

  • ആധാറുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലെ OTP, അല്ലെങ്കിൽ
  • നിങ്ങളുടെ മുൻകൂട്ടി സാധൂകരിച്ച ബാങ്ക് അക്കൗണ്ട് വഴി സൃഷ്‌ടിച്ച EVC, അല്ലെങ്കിൽ
  • നിങ്ങളുടെ മുൻകൂട്ടി സാധൂകരിച്ച ഡീമാറ്റ് അക്കൗണ്ട് വഴി സൃഷ്‌ടിച്ച EVC, അല്ലെങ്കിൽ
  • ATM വഴിയുള്ള EVC (ഓഫ്‌ലൈൻ രീതി), അല്ലെങ്കിൽ
  • നെറ്റ് ബാങ്കിംഗ്, അല്ലെങ്കിൽ
  • ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC).

3. ഞാൻ റിട്ടേൺ സമർപ്പിച്ചിട്ട് 120 ദിവസത്തിൽ അധികമായിട്ടുണ്ട്. എനിക്ക് ഇപ്പോഴും എന്‍റെ റിട്ടേൺ ഓൺലൈനിൽ പരിശോധിച്ചുറപ്പിക്കാൻ കഴിയുമോ?
കഴിയും. ഇതിനായി കാലതാമസത്തിന് ഉചിതമായ കാരണം നൽകിക്കൊണ്ട് നിങ്ങൾ കാലതാമസം ഒഴിവാക്കിത്തരുന്നതിന് വേണ്ടിയുള്ള അഭ്യർത്ഥന സമർപ്പിക്കേണ്ടതുണ്ട് (സേവന അഭ്യർത്ഥന ഉപയോക്തൃ മാനുവൽ കാണുക). എന്നാൽ ആദായനികുതി വകുപ്പ് പ്രസ്തുത അഭ്യർത്ഥന അംഗീകരിച്ചതിനുശേഷം മാത്രമേ റിട്ടേൺ പരിശോധിച്ചുറപ്പിക്കുകയുള്ളൂ.

4. ഒരു അംഗീകൃത സിഗ്നേറ്ററിക്ക്/നികുതിദായക പ്രതിനിധിക്ക് എന്റെ പേരിൽ റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ കഴിയുമോ?
കഴിയും. അംഗീകൃത സിഗ്നേറ്ററിക്ക്/നികുതിദായക പ്രതിനിധിക്ക് ഇനിപ്പറയുന്ന ഏതെങ്കിലും രീതി ഉപയോഗിച്ച് നികുതിദായകനെ പ്രതിനിധീകരിച്ച് റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ കഴിയും:

  • ആധാർ OTP: ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത സിഗ്നേറ്ററിയുടെ / നികുതിദായക പ്രതിനിധിയുടെ മൊബൈൽ നമ്പറിലേക്ക് OTP അയയ്ക്കും.
  • നെറ്റ് ബാങ്കിംഗ്: നെറ്റ് ബാങ്കിംഗ് വഴി ജനറേറ്റ് ചെയ്യുന്ന EVC ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത സിഗ്നേറ്ററിയുടെ / നികുതിദായക പ്രതിനിധിയുടെ മൊബൈൽ നമ്പറിലേക്കും ഇമെയിൽ ID-യിലേക്കും അയയ്ക്കും.
  • ബാങ്ക് അക്കൗണ്ട് / ഡീമാറ്റ് അക്കൗണ്ട് EVC: മുൻകൂട്ടി സാധൂകരിച്ചതും EVC പ്രവർത്തനക്ഷമമാക്കിയതുമായ ബാങ്ക് അക്കൗണ്ട് / ഡീമാറ്റ് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്യുന്ന EVC, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത സിഗ്നേറ്ററിയുടെ / നികുതിദായക പ്രതിനിധിയുടെ മൊബൈൽ നമ്പറിലേക്കും ഇമെയിൽ ID-യിലേക്കും അയയ്ക്കും.

5. എൻ്റെ ഇ-വെരിഫിക്കേഷൻ പൂർത്തിയായി എന്ന് ഞാൻ എങ്ങനെ അറിയും?
നിങ്ങൾ നിങ്ങളുടെ റിട്ടേൺ ഇ-വെരിഫൈ ചെയ്യുന്നുണ്ടെങ്കിൽ:

  • ഒരു ഇടപാട് ID-ക്കൊപ്പം ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും
  • ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇ-മെയിൽ ID-യിലേക്ക് ഒരു ഇ-മെയിൽ അയയ്ക്കും

നിങ്ങൾ അംഗീകൃത സിഗ്നേറ്ററി/നികുതിദായക പ്രതിനിധി ആണെങ്കിൽ:

  • ഒരു ഇടപാട് ID-ക്കൊപ്പം ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും
  • വിജയകരമായ സ്ഥിരീകരണത്തിന് ശേഷം, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത സിഗ്നേറ്ററി / നികുതിദായക പ്രതിനിധിയുടെ പ്രാഥമിക ഇമെയിൽ ID-യിലേക്കും, നിങ്ങളുടെ ഇമെയിൽ ഐഡിയിലേക്കും ഒരു ഇമെയിൽ സ്ഥിരീകരണം അയയ്ക്കും.

6. എപ്പോഴാണ് ഞാൻ കാലതാമസത്തിനുള്ള മാപ്പാക്കൽ ഫയൽ ചെയ്യേണ്ടത് / അപേക്ഷിക്കേണ്ടത്?
ഫയൽ ചെയ്ത് 120 / 30 ദിവസങ്ങൾ കഴിഞ്ഞിട്ടും നിങ്ങളുടെ റിട്ടേൺ വെരിഫൈ ചെയ്തിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു മാപ്പ് അപേക്ഷ ഫയൽ ചെയ്യാൻ നിർദ്ദേശിക്കുന്നു.

പ്രധാനപ്പെട്ട കുറിപ്പ്:

29.07.2022-ലെ വിജ്ഞാപന നമ്പർ 5/2022 ശ്രദ്ധിക്കുക. ഇത് പ്രകാരം 01/08/2022 മുതൽ ഇ-വെരിഫിക്കേഷനോ ITR-V സമർപ്പിക്കുന്നതിനോ ഉള്ള സമയപരിധി വരുമാന റിട്ടേൺ ഫയൽ ചെയ്യുന്ന തീയതി മുതൽ 30 ദിവസമായിരിക്കും.

എന്നിരുന്നാലും, 31.07.2022-നോ അതിനുമുമ്പോ റിട്ടേൺ ഫയൽ ചെയ്തിട്ടുള്ളതാണെങ്കിൽ നേരത്തെയുള്ള സമയപരിധിയായ 120 ദിവസം ബാധകമായി തുടരും.

7. എന്റെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പർ ആധാറുമായി ചേർത്ത് അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല, എനിക്ക് ഇപ്പോഴും ആധാർ OTP ഉപയോഗിച്ച് എന്റെ റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ കഴിയുമോ?
ഇല്ല. ആധാർ OTP ഉപയോഗിച്ച് നിങ്ങളുടെ റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ ആധാറിനൊപ്പം നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

8. എന്റെ ഡീമാറ്റ് അക്കൗണ്ട് / ബാങ്ക് അക്കൗണ്ട് നിഷ്‌ക്രിയമാണ്, ഈ അക്കൗണ്ട് ഉപയോഗിച്ച് എനിക്ക് എന്റെ റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ കഴിയുമോ?
ഇല്ല. നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് / ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ റിട്ടേൺ ഇ-വെരിഫൈ ചെയ്യുന്നതിന് ഇ-ഫയലിംഗ് പോർട്ടലിൽ മുൻകൂട്ടി സാധൂകരിക്കുകയും EVC പ്രവർത്തനക്ഷമമാക്കുകയും ചെയ്ത ഒരു സജീവ ഡീമാറ്റ് അക്കൗണ്ട് / ബാങ്ക് അക്കൗണ്ട് നിങ്ങൾക്കുണ്ടായിരിക്കണം.

9. ഇ-വെരിഫിക്കേഷൻ നടത്തുന്നതിലുള്ള
 കാലതാമസം ഏതെങ്കിലും പിഴയ്ക്ക് ഇടയാക്കുമോ?

നിങ്ങൾ കൃത്യസമയത്ത് വെരിഫൈ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്ന് കണക്കാക്കുകയും ആദായനികുതി നിയമം, 1961 പ്രകാരം ITR ഫയൽ ചെയ്യാത്തതിൻ്റെ എല്ലാ അനന്തരഫലങ്ങളും ഉണ്ടാകും. എന്നിരുന്നാലും, ഉചിതമായ കാരണം നൽകി സ്ഥിരീകരണത്തിലെ കാലതാമസം ക്ഷമിക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം. അത്തരമൊരു അഭ്യർത്ഥന സമർപ്പിച്ചതിന് ശേഷം മാത്രമേ നിങ്ങൾക്ക് റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ കഴിയൂ. എന്നിരുന്നാലും, മാപ്പപേക്ഷ അഭ്യർത്ഥന യോഗ്യതയുള്ള ആദായ നികുതി അതോറിറ്റി അംഗീകരിച്ചുകഴിഞ്ഞാൽ മാത്രമേ റിട്ടേൺ സാധുതയുള്ളതായി കണക്കാക്കൂ.

10. എന്താണ് EVC?
ഒരു ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് (EVC) എന്നത് ഇ-സ്ഥിരീകരണ സമയത്ത് നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും ഇ-ഫയലിംഗ് പോർട്ടൽ / ബാങ്ക് അക്കൗണ്ട് / ഡീമാറ്റ് അക്കൗണ്ടിൽ (സാഹചര്യം പോലെ) രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ ID-യിലേക്കും അയയ്‌ക്കുന്ന 10 അക്ക ആൽഫാ-ന്യൂമറിക് കോഡാണ്. ഇതിന്, സൃഷ്ടിയ്ക്കപ്പെട്ടതിനുശേഷം 72 മണിക്കൂർ സമയം സാധുതയുണ്ട്.

 

11. ITR-V നിരസിക്കപ്പെട്ടാൽ എന്തുചെയ്യണം?
നിങ്ങളുടെ ഇ-ഫയലിംഗ് ഡാഷ്‌ബോർഡിൽ നിരസിക്കാനുള്ള കാരണം നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങൾക്ക് മറ്റൊരു ITR-V അയയ്‌ക്കാം അല്ലെങ്കിൽ ITR ഓൺലൈനായി ഇ-വെരിഫൈ ചെയ്യാൻ തിരഞ്ഞെടുക്കാം.

12. ഇ-വെരിഫിക്കേഷന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

  • നിങ്ങളുടെ ITR-V യുടെ ഫിസിക്കൽ കോപ്പി CPC, ബാംഗ്ലൂരിലേക്ക് അയയ്‌ക്കേണ്ടതില്ല.
  • നിങ്ങളുടെ ITR-ൻ്റെ സ്ഥിരീകരണം തൽക്ഷണം നടക്കുന്നു, ഇത് ITR-V-യുടെ ട്രാൻസിറ്റിൽ ഉണ്ടാകാവുന്ന കാലതാമസം ഒഴിവാക്കുന്നു
  • ആധാർ OTP / EVC (മുൻ‌കൂർ സാധൂകരിച്ച ബാങ്ക് / ഡിമാറ്റ് അക്കൗണ്ട് ഉപയോഗിച്ച്) / നെറ്റ് ബാങ്കിംഗ് / ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) - എന്നിങ്ങനെയുള്ള വിവിധ രീതികളിൽ ഏതെങ്കിലും ഉപയോഗിച്ച് നിങ്ങൾക്ക് ഇ-വെരിഫൈ ചെയ്യാം.

13. നിങ്ങളുടെ റിട്ടേൺ ഇ-വെരിഫൈ ചെയ്യേണ്ടത് അനിവാര്യമാണോ?
ഇല്ല. ഇ-സ്ഥിരീകരണം എന്നത് നിങ്ങളുടെ ഫയൽ ചെയ്ത ITR പരിശോധിക്കുന്നതിനുള്ള ഒരു രീതി മാത്രമാണ്. ഫയൽ ചെയ്ത ആദായനികുതി റിട്ടേൺ വെരിഫൈ ചെയ്യുന്നതിന്, താങ്കൾക്ക് രണ്ട് രീതികളിൽ ഒന്ന് തിരഞ്ഞെടുക്കാം:

  • റിട്ടേണുകൾ ഓൺലൈനായി ഇ-വെരിഫൈ ചെയ്യുക, അല്ലെങ്കിൽ
  • നിങ്ങൾ കൃത്യമായി ഒപ്പിട്ട ITR-V യുടെ ഒരു ഫിസിക്കൽ കോപ്പി ബാംഗ്ലൂരിലെ CPC-യിലേക്ക് അയയ്ക്കുക.

14. ഞാൻ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുകയും ITR - V-യുടെ പ്രിന്റ് കോപ്പി CPC-യിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, അവർക്ക് ITR-V ലഭിച്ചിട്ടില്ലെന്നും ഫയൽ ചെയ്ത തീയതി മുതൽ 120 / 30 ദിവസം കഴിഞ്ഞെന്നും CPC-യിൽ നിന്ന് എനിക്ക് ഒരു അറിയിപ്പ് ലഭിച്ചു. ഞാൻ എന്താണ് ചെയ്യേണ്ടത്?
ഒരു മാപ്പാക്കൽ അഭ്യർത്ഥന സമർപ്പിച്ചതിന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ ITR ഓൺലൈനായി ഇ-വെരിഫൈ ചെയ്യാം.

15. ലോഗിൻ ചെയ്യുന്നതിന് മുൻപുള്ള ഇ-വെരിഫിക്കേഷനും പോസ്റ്റ്-ലോഗിൻ ഇ-വെരിഫിക്കേഷനും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് മുമ്പോ ശേഷമോ നിങ്ങളുടെ ഫയൽ ചെയ്ത ITR ഇ-വെരിഫൈ ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒരേയൊരു വ്യത്യാസം, ലോഗിൻ ചെയ്യുന്നതിന് മുൻപുള്ള സേവനം ഉപയോഗിക്കുമ്പോൾ, ITR ഇ-വെരിഫൈ ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ഫയൽ ചെയ്ത ITR-ന്റെ (പാൻ, അസെസ്‌മെന്റ് വർഷം, രസീത് നമ്പർ) വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. നിങ്ങൾ ലോഗിൻ ചെയ്തതിന് ശേഷമുള്ള സേവനം ഉപയോഗിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ITR ഇ-വെരിഫൈ ചെയ്യുന്നതിന് മുമ്പ് അത്തരം വിശദാംശങ്ങൾ നൽകുന്നതിന് പകരം ഫയൽ ചെയ്ത ITR-ന്റെ ബന്ധപ്പെട്ട റെക്കോർഡ് നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും.

16. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എനിക്ക് എന്റെ ITR ഇ-വെരിഫൈ ചെയ്യാൻ കഴിയുമോ?
കഴിയും. ഇ-വെരിഫൈ ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് DSC. എന്നിരുന്നാലും, താങ്കളുടെ ITR ഫയൽ ചെയ്ത ഉടൻതന്നെ മാത്രമേ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) ഉപയോഗിച്ച് താങ്കൾക്ക് ഇ-വെരിഫൈ ചെയ്യാൻ കഴിയുകയുള്ളൂ .

ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ പിന്നീട് ഇ-വെരിഫൈ ചെയ്യുക എന്ന ഓപ്ഷൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, ഇ-വെരിഫൈ ചെയ്യുന്നതിനുള്ള മുൻഗണനാ ഓപ്ഷനായി DSC തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് കഴിയില്ല.