1. എന്താണ് സ്റ്റാറ്റിക് പാസ്‌വേഡ്?
ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന പാസ്‌വേഡ് കൂടാതെ രണ്ടാമത്തെ പാസ്‌വേഡാണ് സ്റ്റാറ്റിക് പാസ്‌വേഡ്. നിങ്ങളുടെ ഇ-ഫയലിംഗ് പാസ്‌വേഡും സ്റ്റാറ്റിക് പാസ്‌വേഡും തമ്മിലുള്ള വ്യത്യാസം ഇപ്രകാരമാണ്:
- നിങ്ങളുടെ സ്റ്റാറ്റിക് പാസ്‌വേഡ് നിങ്ങൾ സൃഷ്ടിക്കേണ്ടതില്ല, ഇത് സിസ്റ്റം ജനറേറ്റഡ് ആണ് (നിങ്ങൾ സ്റ്റാറ്റിക് പാസ്‌വേഡ് ഉപയോഗിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ).
- സ്റ്റാറ്റിക് പാസ്‌വേഡ് ഉപയോഗിക്കുന്നത് ഓപ്ഷണലാണ്, ഇ-ഫയലിംഗ് പാസ്‌വേഡ് നിർബന്ധമാണ്.
- സ്റ്റാറ്റിക് പാസ്‌വേഡ് രണ്ടാമത്തെ പ്രാമാണീകരണ ഘടകമാണ്, നിങ്ങളുടെ ഇ-ഫയലിംഗ് പാസ്‌വേഡ് ആദ്യത്തേതാണ്.
2. ഒരു സ്റ്റാറ്റിക് പാസ്‌വേഡ് സൃഷ്ടിക്കുന്നത് എങ്ങനെ ഉപയോഗപ്രദമാകും?
ആധാർ OTP, EVC, നെറ്റ് ബാങ്കിംഗ്, DSC അല്ലെങ്കിൽ QR കോഡ് പോലുള്ള വിവിധ രീതികൾ രണ്ട്-ഘടക പ്രാമാണീകരണത്തിനായി നിങ്ങൾക്ക് ഉപയോഗിക്കാം. ഈ രീതികൾ സാധാരണയായി നല്ല നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്ക് കുറഞ്ഞ മൊബൈൽ നെറ്റ്‌വർക്ക് ഉള്ളപ്പോഴും നിങ്ങളുടെ മൊബൈൽ നമ്പറിൽ OTP സ്വീകരിക്കാൻ കഴിയാത്തപ്പോഴും സ്റ്റാറ്റിക് പാസ്‌വേഡുകൾ ഉപയോഗപ്രദമാണ്.
3. ഞാൻ സ്വന്തമായി സ്റ്റാറ്റിക് പാസ്‌വേഡ് സൃഷ്ടിക്കേണ്ടതുണ്ടോ?
വേണ്ട. സ്റ്റാറ്റിക് പാസ്‌വേഡുകൾ സിസ്റ്റം-സൃഷ്ടിക്കുന്നവയാണ്, ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇ-മെയിൽ ID-യിലേക്ക് ഇ-മെയിൽ ആയി ലഭിക്കും.
4. സ്റ്റാറ്റിക് പാസ്‌വേഡ് സൃഷ്ടിക്കുന്നതിനുള്ള നിയമങ്ങൾ എന്തൊക്കെയാണ്?
- ഒരു സമയം മൊത്തം 10 സ്റ്റാറ്റിക് പാസ്‌വേഡുകൾ സൃഷ്ടിക്കുകയും ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇമെയിൽ ID-ലേക്ക് അയയ്ക്കുകയും ചെയ്യും.
- സൃഷ്‌ടിച്ച 10 പാസ്‌വേഡുകളിൽ നിന്ന് ഒരു പാസ്‌വേഡ് ഒരു തവണമാത്രമേ ലോഗിൻ ചെയ്യാൻ ഉപയോഗിക്കാനാകൂ, വീണ്ടും ലോഗിൻ ചെയ്യാൻ നിങ്ങൾ സൃഷ്ടിച്ച ലിസ്റ്റിൽ നിന്ന് മറ്റൊന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്.
- നിങ്ങൾക്ക് അയച്ച സ്റ്റാറ്റിക് പാസ്‌വേഡുകൾ ഉല്‍പത്തി [ജെനറേഷൻ] തിയ്യതി മുതൽ 30 ദിവസം വരെ സജീവമായിരിക്കും.
- നിങ്ങളുടെ സ്റ്റാറ്റിക് പാസ്‌വേഡ് സൃഷ്ടിച്ചുകഴിഞ്ഞാൽ, എല്ലാ 10 പാസ്‌വേഡുകളും ഉപയോഗിക്കുന്നതുവരെയോ അല്ലെങ്കിൽ 30 ദിവസം കഴിയുന്നതുവരെയോ, ഏതാണ് ആദ്യം വരുന്നത്, സ്റ്റാറ്റിക് പാസ്‌വേഡ് സൃഷ്ടിക്കുക ബട്ടൺ പ്രവർത്തനരഹിതമാക്കും. 10 പാസ്‌വേഡുകൾ അല്ലെങ്കിൽ 30 ദിവസം കാലഹരണപ്പെടുമ്പോൾ, നിങ്ങൾ വീണ്ടും സ്റ്റാറ്റിക് പാസ്‌വേഡുകൾ സൃഷ്ടിക്കേണ്ടതുണ്ട്.
5. എനിക്ക് ഒന്നിലധികം തവണ സ്റ്റാറ്റിക് പാസ്‌വേഡുകൾ സൃഷ്ടിക്കാൻ കഴിയുമോ , അല്ലെങ്കിൽ ഇത് ഒറ്റത്തവണ മാത്രം ചെയ്യാൻ പറ്റുന്ന പ്രവൃത്തിയാണോ?
അതെ, നിങ്ങൾക്ക് ഒന്നിലധികം തവണ സ്റ്റാറ്റിക് പാസ്‌വേഡുകൾ സൃഷ്ടിക്കാൻ കഴിയും, എന്നാൽ കാലഹരണപ്പെട്ടതിന് ശേഷം (സൃഷ്ടിച്ച് 30 ദിവസത്തിന് ശേഷം) അല്ലെങ്കിൽ എല്ലാ 10 സ്റ്റാറ്റിക് പാസ്‌വേഡുകളുടെയും ഉപയോഗത്തിന് ശേഷം മാത്രമേ സാധ്യമാകുകയുള്ളൂ.
6. എനിക്ക് ഇതിനകം ഒരു ഇ-ഫയലിംഗ് പാസ്‌വേഡ് ഉണ്ട്. എന്തുകൊണ്ട് എനിക്ക് ഒരു സ്റ്റാറ്റിക് പാസ്‌വേഡ് ആവശ്യമാണ്?
മെച്ചപ്പെട്ട സുരക്ഷയ്ക്കായി, ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിൽ രണ്ട്-ഘടക പ്രാമാണീകരണം ഉൾപ്പെടുന്നു. രണ്ട്-ഘടക പ്രാമാണീകരണം എന്നത് ഒരു അധിക സുരക്ഷാ പാളിയുള്ള ഒരു രീതിയാണ് (ഉപയോക്തൃനാമവും പാസ്‌വേഡും കൂടാതെ). നിങ്ങളുടെ ഇ-ഫയലിംഗ് ഉപയോക്തൃ ID-യും പാസ്‌വേഡും നൽകിയതിന് ശേഷമുള്ള രണ്ട്-ഘടക പ്രാമാണീകരണ രീതികളിൽ ഒന്നാണ് സ്റ്റാറ്റിക് പാസ്‌വേഡ്.
7. ഇ-ഫയലിംഗിനായുള്ള സ്റ്റാറ്റിക് പാസ്‌വേഡിൽ എന്താണ് അടങ്ങിയിരിക്കുന്നത്?
ഇ-ഫയലിംഗ് സ്റ്റാറ്റിക് പാസ്‌വേഡ് ക്രമരഹിതമായി ജനറേറ്റ് ചെയ്ത ഒരു സംഖ്യാ കോഡാണ്.
8. എൻ്റെ ഉപയോഗിക്കാത്ത സ്റ്റാറ്റിക് പാസ്‌വേഡുകളുടെ സ്റ്റാറ്റസ് ഞാൻ എങ്ങനെ അറിയും?
നിങ്ങളുടെ ഇ-ഫയലിംഗ് ഡാഷ്‌ബോർഡിൻ്റെ ഇടത് വശത്തെ മെനുവിൽ നിന്ന് "സ്റ്റാറ്റിക് പാസ്‌വേഡ്" ക്ലിക്ക് ചെയ്യുക. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ നിങ്ങൾ ഏതെങ്കിലും സ്റ്റാറ്റിക് പാസ്‌വേഡുകൾ സൃഷ്‌ടിച്ചിട്ടുണ്ടോയെന്നും നിങ്ങൾ എല്ലാ 10 സ്റ്റാറ്റിക് പാസ്‌വേഡുകളും ഉപയോഗിച്ചിട്ടുണ്ടോയെന്നും സിസ്റ്റം പരിശോധിക്കുന്നു നിങ്ങൾക്ക് ഉപയോഗിക്കാത്ത സ്റ്റാറ്റിക് പാസ്‌വേഡുകൾ ഉണ്ടെങ്കിൽ, 30-ൽ ശേഷിക്കുന്ന ദിവസങ്ങളിൽ നിങ്ങൾക്ക് എത്ര പാസ്‌വേഡുകൾ അവശേഷിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശം ദൃശ്യമാകുന്നു. "സ്റ്റാറ്റിക് പാസ്‌വേഡ് വീണ്ടും അയയ്‌ക്കുക" ക്ലിക്ക് ചെയ്യുക, നിങ്ങളുടെ ഇ-ഫയലിംഗ് രജിസ്റ്റർ ചെയ്ത ഇമെയിൽ ID-യിൽ ഉപയോഗിക്കാത്ത സ്റ്റാറ്റിക് പാസ്‌വേഡുകളുടെ ഒരു ലിസ്റ്റ് അടങ്ങിയ ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും.
9. ഞാൻ എവിടെയാണ് സ്റ്റാറ്റിക് പാസ്‌വേഡ് നൽകേണ്ടത്?
ഒരു സ്റ്റാറ്റിക് പാസ്‌വേഡ് ഉപയോഗിക്കുന്നതിന്, നിങ്ങൾ അവ മുമ്പ് സൃഷ്ടിച്ചിരിക്കണം. ഇനിപ്പറയുന്ന സന്ദർഭങ്ങളിൽ നിങ്ങൾ വീണ്ടും സ്റ്റാറ്റിക് പാസ്‌വേഡുകൾ സൃഷ്ടിക്കേണ്ടതുണ്ട്:
- നിങ്ങൾ മുമ്പ് സൃഷ്ടിച്ച എല്ലാ 10 പാസ്‌വേഡുകളും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ
- നിങ്ങൾ അവസാനമായി സ്റ്റാറ്റിക് പാസ്‌വേഡുകൾ സൃഷ്‌ടിച്ചതിന് ശേഷം 30 ദിവസം പിന്നിട്ടിട്ടുണ്ടെങ്കിൽ (നിങ്ങൾ 10 എണ്ണം ഉപയോഗിച്ചിട്ടില്ലെങ്കിലും)
സ്റ്റാറ്റിക് പാസ്‌വേഡുകൾ ഉപയോഗിക്കേണ്ടത് ഇപ്രകാരമാണ്:
- ഇ-ഫയലിംഗ് ഹോം പേജിലേക്ക് പോയി നിങ്ങളുടെ ഇ-ഫയലിംഗ് ഉപയോക്തൃ ID-യും പാസ്‌വേഡും നൽകുക.
- ഇത് നിങ്ങളാണെന്ന് സ്ഥിരീകരിക്കുക പേജിൽ, മറ്റൊരു രീതി പരീക്ഷിക്കുക ക്ലിക്ക് ചെയ്യുക.
- അടുത്ത പേജിൽ, സ്റ്റാറ്റിക് പാസ്‌വേഡ് ക്ലിക്ക് ചെയ്യുക, തുടർന്ന് തുടരുക ക്ലിക്ക് ചെയ്യുക.
- സ്റ്റാറ്റിക് പാസ്‌വേഡ് പേജിൽ, ടെക്‌സ്‌റ്റ് ബോക്‌സിൽ നിങ്ങളുടെ സാധുവായ സ്റ്റാറ്റിക് പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യുക.
10. ഒരു പ്രത്യേക സ്റ്റാറ്റിക് പാസ്‌വേഡ് മുമ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് എനിക്ക് എങ്ങനെ അറിയാൻ കഴിയും?
നിങ്ങൾ ഉപയോഗിച്ച പാസ്‌വേഡുകളുടെ ട്രാക്ക് നിങ്ങൾക്ക് സ്വമേധയാ സൂക്ഷിക്കാം അല്ലെങ്കിൽ നിങ്ങളുടെ ഡാഷ്‌ബോർഡ് > സ്റ്റാറ്റിക് പാസ്‌വേഡ് ടാബിൽ > സ്റ്റാറ്റിക് പാസ്‌വേഡ് വീണ്ടും അയയ്‌ക്കുക ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ-ഫയലിംഗ് രജിസ്റ്റർ ചെയ്ത ഇമെയിൽ ID-യിൽ ഉപയോഗിക്കാത്ത സ്റ്റാറ്റിക് പാസ്‌വേഡുകളുടെ ഒരു ലിസ്റ്റ് അടങ്ങിയ ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും.
11. സ്റ്റാറ്റിക് പാസ്‌വേഡുകൾ ഉപയോഗിക്കേണ്ടത് നിർബന്ധമാണോ?
ഇല്ല. നിങ്ങളുടെ ലോഗിൻ സുരക്ഷിതമാക്കാൻ ആധാർ OTP, EVC, നെറ്റ് ബാങ്കിംഗ്, DSC അല്ലെങ്കിൽ QR കോഡ് പോലുള്ള മറ്റ് മാർഗ്ഗങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ മൊബൈലിൽ OTP/EVC ലഭിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാവുന്ന മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി കുറവോ ഇല്ലാത്തതോ ആയ ഒരു പ്രദേശത്താണ് നിങ്ങളെങ്കിൽ സ്റ്റാറ്റിക് പാസ്‌വേഡ് സഹായകരമാണ്.