Do not have an account?
Already have an account?

1. 2021-22 അസ്സെസ്മെൻറ് വർഷത്തിനായി ഐ ടി ആർ-2 ഫയൽ ചെയ്യാൻ യോഗ്യതയുള്ളവർ ആരെല്ലാമാണ്?
താഴെപ്പറയുന്ന വ്യക്തിഗത നികുതിദായകർ ക്കോ എച് യു എഫ്-കൾക്കോ ഐ ടി ആർ-2 ഫയൽ‌ ചെയ്യാൻ‌ കഴിയും:

  • ഐ ടി ആർ-1 (സഹജ്) ഫയൽ ചെയ്യാൻ യോഗ്യതയില്ലാത്തവർ
  • ബിസിനസ്സ് അല്ലെങ്കിൽ തൊഴിലിന്റെ ലാഭത്തിൽ നിന്നും നേട്ടത്തിൽ നിന്നും വരുമാനം ഉണ്ടായിരിക്കരുത്, കൂടാതെ ഇനിപ്പറയുന്ന രീതിയിൽ ബിസിനസ്സിന്റെയോ തൊഴിലിന്റെയോ ലാഭത്തിൽ നിന്നോ നേട്ടത്തിൽ നിന്നോ വരുമാനം ഉണ്ടായിരിക്കരുത്:
    • പലിശ
    • ശമ്പളം
    • ബോണസ്
    • ഒരു പങ്കാളിത്ത സ്ഥാപനത്തിൽ നിന്ന്, പ്രതിഫലം അല്ലെങ്കിൽ കമ്മീഷൻ, പേര് ഏതുമാവട്ടെ, സ്വീകരിച്ച/ലഭിക്കാനുള്ള വ്യക്തി
  • ജീവിതപങ്കാളി, പ്രായപൂർത്തിയാകാത്ത കുട്ടി തുടങ്ങി മറ്റൊരു വ്യക്തിയുടെ വരുമാനം സ്വന്തം വരുമാനവുമായി ചേർക്കാൻ കഴിയുന്ന വരുമാനമുള്ളവർ - ക്ലബ്ബ് ചെയ്യാനുള്ള വരുമാനം മുകളിൽ പറഞ്ഞ ഏതെങ്കിലും വിഭാഗങ്ങളിൽ പെടുന്നുവെങ്കിൽ.

2.2021-22 അസ്സെസ്മെൻറ് വർഷത്തിന് ഐ ടി ആർ -2 ഫയൽ ചെയ്യാൻ യോഗ്യതയില്ലാത്തവർ ആരെല്ലാമാണ്?
ബിസിനസ്സ് അല്ലെങ്കിൽ തൊഴിലിന്റെ ലാഭത്തിൽനിന്നും നേട്ടത്തിൽനിന്നും ഉള്ള വരുമാനം ആ വർഷത്തെ മൊത്തം വരുമാനത്തിൽ ഉൾപ്പെടുന്നതും കൂടാതെ താഴെ പറയുന്ന രീതിയിലുള്ള വരുമാനം ഉള്ളതുമായ വ്യക്തിഗത നികുതിദായകൻ അല്ലെങ്കിൽ എച് യു എഫ്-ന് ഐ ടി ആർ-2 ഫയൽ ചെയ്യാൻ കഴിയില്ല:

  • പലിശ
  • ശമ്പളം
  • ബോണസ്
  • നികുതിദായകന്, ഒരു പങ്കാളിത്തസ്ഥാപന ത്തിൽനിന്ന്, ഏത് പേരിലെങ്കിലുമാവട്ടെ, ലഭിച്ച അല്ലെങ്കിൽ ലഭിക്കാനുള്ള കമ്മീഷൻ അല്ലെങ്കിൽ പ്രതിഫലം,

3. മുൻവർഷങ്ങളെ അപേക്ഷിച്ച് ഐ ടി ആർ-2 ലെ മാറ്റങ്ങൾ എന്തൊക്കെയാണ്?
2021-22 അസ്സെസ്മെൻറ് വർഷത്തിലെ ഐ ടി ആർ-2 ൽ 115BAC വകുപ്പ് പ്രകാരം താങ്കൾക്ക് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ കഴിയും. 139(1) വകുപ്പുപ്രകാരം റിട്ടേൺ സമർപ്പിക്കുന്ന തീയതി വരെ മാത്രമേ 115 BAC വകുപ്പുപ്രകാരമുള്ള പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ ലഭ്യമാകൂ എന്നത് ദയവായി ശ്രദ്ധിക്കുക.

4. ഐ ടി ആർ-2 ഫയൽ ചെയ്യാൻ എന്‍റെ കൈവശം എന്തെല്ലാം രേഖകൾ ആവശ്യമാണ്?

  1. താങ്കൾക്ക് ശമ്പളവരുമാനം ഉണ്ടെങ്കിൽ, താങ്കളുടെ തൊഴിലുടമ നൽകിയ ഫോം 16 ആവശ്യമാണ്.
  2. സ്ഥിര നിക്ഷേപങ്ങളില്‍നിന്നോ സേവിംഗ് ബാങ്ക് അക്കൗണ്ടില്‍നിന്നോ ലാഭം നേടുകയും അതിൽനിന്ന് ടി ഡി എസ് കുറയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, താങ്കളുടെ കൈവശം ഡിഡക്ടർമാർ ഇഷ്യൂ ചെയ്ത ടി ഡി എസ് സർട്ടിഫിക്കറ്റുകൾ അതായത് ഫോം 16A ഉണ്ടായിരിയ്ക്കേണ്ടതുണ്ട്.
  3. ശമ്പളത്തിൽ നിന്നുള്ള ടി ഡി എസും ശമ്പളേതരവരുമാനത്തിൽനിന്നുള്ള ടി ഡി എസും പരിശോധിച്ചുറപ്പിക്കുന്നതിന് താങ്കൾക്ക് ഫോം 26AS ആവശ്യമാണ് ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് ഫോം 26AS ഡൗൺലോഡ് ചെയ്യാൻ കഴിയും.
  4. താങ്കൾ വാടകയ്‌ക്കെടുത്ത സ്ഥലത്താണ് താമസിക്കുന്നതെങ്കിൽ, എച്ച് ആര്‍ എ കണക്കാക്കുന്നതിന് വാടക അടച്ച രസീതുകൾ (താങ്കൾ അവ തൊഴിലുടമയ്ക്ക് സമർപ്പിച്ചിട്ടി ല്ലെങ്കിൽ) താങ്കളുടെ പക്കൽ ഉണ്ടായിരിയ്ക്കേണ്ടതാണ്.
  5. താങ്കൾക്ക് ഷെയറുകളിൽ എന്തെങ്കിലും മൂലധന നേട്ട ഇടപാടുകൾ ഉണ്ടെങ്കിൽ, മൂലധന നേട്ടം കണക്കാക്കുന്നതിന്, ഒരു വർഷത്തിൽ നടത്തിയ ഷെയറുകളുടെയോ സെക്യൂരിറ്റികളുടെയോ മൂലധന നേട്ട ഇടപാടുകളുടെ ഒരു സംഗ്രഹം അല്ലെങ്കിൽ ലാഭ / നഷ്ട സ്റ്റേറ്റ്മെന്റ് താങ്കളുടെ പക്കൽ ഉണ്ടായിരിയ്ക്കേണ്ടതാണ്..
  6. പലിശവരുമാനം കണക്കാക്കാൻ താങ്കളുടെ ബാങ്ക് പാസ്‌ബുക്ക്, സ്ഥിര നിക്ഷേപ രസീതുകൾ (FDR) എന്നിവ ആവശ്യമാണ്.
  7. വാടകയ്ക്ക് കൊടുത്ത താമസസ്ഥലത്തുനിന്ന് താങ്കൾക്ക് വാടക ലഭിച്ചിട്ടുണ്ടെങ്കിൽ, അത്തരം വരുമാനം കണക്കാക്കാൻ ലഭിച്ച വാടകയുടെ വിവരങ്ങൾ / ലോക്കൽ ടാക്സ് പേയ്മെന്റ് /കടമെടുത്ത മൂലധനത്തിന്മേ ലുള്ള പലിശ (എന്തെങ്കിലും ഉണ്ടെങ്കിൽ) എന്നിവയുടെ വിശദാംശങ്ങൾ ആവശ്യമാണ്.
  8. നിലവിലെ വർഷത്തിൽ ഉണ്ടായ ഏതെങ്കിലും നഷ്ടം ക്ലെയിം ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, നഷ്ടം കാണിക്കുന്ന പ്രസക്തമായ രേഖകൾ താങ്കളുടെ പക്കൽ ഉണ്ടായിരിയ്ക്കേണ്ടതാണ്.
  9. മുൻവർഷത്തെ നഷ്ടം ക്ലെയിം ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, മേൽപ്പറഞ്ഞ നഷ്ടം വ്യക്തമാക്കുന്ന മുൻവർഷത്തെ ഐ ടി ആർ-V യുടെ ഒരു പകർപ്പ് താങ്കളുടെ കൈയിൽ ഉണ്ടായിരിയ്ക്കേണ്ടതാണ്.
  10. ലൈഫ്, ആരോഗ്യ ഇൻഷുറൻസ് രസീതുകൾ, സംഭാവനാ രസീതുകൾ, വാടക രസീതുകൾ, ട്യൂഷൻ ഫീസിനുള്ള രസീതുകൾ മുതലായവ., താങ്കളുടെ ഫോം 16 ൽ പരിഗണിച്ചിട്ടില്ലെ ങ്കിൽ, നികുതി ലാഭിക്കുന്നതിനായി 80C, 80D, 80ജി, 80GG വകുപ്പ് പ്രകാരമുള്ള കിഴിവുകൾ ക്ലെയിം ചെയ്യുന്നതിന് താങ്കളുടെ പക്കൽ രേഖകളോ തെളിവുകളോ ഉണ്ടായിരിയ്ക്കേണ്ടതാണ്.

5. എൻ്റെ ഐ ടി ആർ ഫയൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഞാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം?
റിട്ടേൺ ഫയൽ ചെയ്യുന്നതിലും റീഫണ്ട് ലഭിക്കുന്നതിലും ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ, ഇനിപ്പറയുന്നവ ചെയ്തുവെന്ന് താങ്കൾ ഉറപ്പാക്കേണ്ടതാണ്:

  • ആധാർ-ഉം പാൻ-ഉം ലിങ്ക് ചെയ്തുവെന്ന് ഉറപ്പാക്കണം.
  • താങ്കൾ റീഫണ്ട് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് മുൻകൂട്ടി സാധൂകരിച്ചു (പ്രീവാലിഡേറ്റ് ചെയ്തു) എന്ന് ഉറപ്പാക്കണം.
  • ഫയൽ ചെയ്യുന്നതിനുമുമ്പ് ശരിയായ ഐ ടി ആർ തിരഞ്ഞെടുക്കുക; അല്ലാത്തപക്ഷം ഫയൽ ചെയ്ത റിട്ടേൺ വികലമായി കണക്കാക്കുന്നതാണ്. അങ്ങനെയെങ്കിൽ ശരിയായ ഫോം ഉപയോഗിച്ച് താങ്കൾ ഒരു പുതുക്കിയ ഐ ടി ആർ ഫയൽ ചെയ്യേണ്ടതുണ്ട്.
  • നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യുക.
  • താങ്കളുടെ റിട്ടേൺ വെരിഫൈ ചെയ്യുക - താങ്കളുടെ ഐ ടി ആർ വെരിഫൈ ചെയ്യുന്നതിനുള്ള എളുപ്പവഴിയാണ് ഇ-വെരിഫിക്കേഷൻ. (ശുപാർശ ചെയ്യുന്ന ഓപ്‌ഷൻ - ഇപ്പോൾ ഇ-വെരിഫൈ ചെയ്യുക ).

6. ഒരു എച് യു എഫ്-ന്/ഫേം-ന് 87A വകുപ്പുപ്രകാരമുള്ള റിബേറ്റ് ക്ലെയിം ചെയ്യാൻ കഴിയുമോ?

7. ഞാൻ പ്രവാസിയാണ്. 87A വകുപ്പുപ്രകാരം എനിക്ക് റിബേറ്റ് ക്ലെയിം ചെയ്യാൻ കഴിയുമോ?

8. എനിക്ക് രണ്ട് വീടുകൾ ഉണ്ട്. അതിലൊന്ന് ഞാൻ എല്ലാ ആഴ്ചയും സന്ദർശിക്കുന്ന ഒരു ഫാംഹൗസാണ്, മറ്റേത് എന്റെ താമസസ്ഥലം ആണ്. ഈ രണ്ട് വസതികളെയും സ്വയം താമസിക്കാനുള്ളവയായി കണക്കാക്കാമോ?
2019-20 അസ്സെസ്സ്മെന്റ് വർഷം വരെ, ഒരു താമസസ്ഥലം മാത്രമേ സ്വന്തം ആവശ്യത്തിനു ള്ളതായി ക്ലെയിം ചെയ്യാൻ കഴിയൂ, മറ്റേ താമസസ്ഥലത്തെ വാടകയ്ക്ക് കൊടുത്തതായി കണക്കാക്കും . 2020-21 അസ്സെസ്സ്മെന്റ് വർഷം മുതൽ, നിർദ്ദിഷ്ടവ്യവസ്ഥകൾ നിറവേറ്റുന്നുവെങ്കിൽ, രണ്ട് വീടുകളെയും താമസ ആവശ്യത്തിനായി സ്വയം കൈവശമുള്ള സ്വത്തായി കണക്കാക്കാൻ കഴിയുന്നതാണ്.

9. വർഷത്തിന്റെ ഒരു ഭാഗം സ്വന്തം ആവശ്യത്തിനായി കൈവശം വയ്ക്കുകയും ബാക്കിയുള്ള കാലം വാടകയ്ക്ക് കൊടുത്തതുമായ സ്വത്തിൽ നിന്നുള്ള വരുമാനത്തെ എങ്ങനെയാണ് കണക്കാക്കുക ?
ഈ സാഹചര്യത്തിൽ, ഭവന ആസ്തിയിൽ നിന്നുള്ള വരുമാനംഎന്ന ഹെഡിന് കീഴിൽ നികുതി ഈടാക്കാവുന്ന വരുമാനം കണക്കാക്കുന്നതി നായി, അത്തരം ഭവനം വർഷം മുഴുവൻ വാടകയ്ക്ക് കൊടുത്തതായി കണക്കാക്കുകയും അതിനനുസരിച്ചുള്ള വരുമാനം കണക്കാക്കുകയും ചെയ്യും. എന്നിരുന്നാലും, അത്തരമൊരു ആസ്തിയുടെ കാര്യത്തിൽ നികുതി നൽകേണ്ട വരുമാനം കണക്കാക്കുമ്പോൾ, വാടകയ്ക്കു കൊടുത്ത കാലയളവിലെ യഥാർത്ഥ വാടക മാത്രമേ പരിഗണിക്കുകയുള്ളൂ.

10. മൂലധന നേട്ടങ്ങൾ എന്നതിനു കീഴിൽ ഏതൊക്ക വരുമാനത്തിന്മേലാണ് നികുതി ഈടാക്കുന്നത്?
ഒരു വർഷത്തിൽ ഒരു മൂലധന ആസ്തി കൈമാറ്റം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ഏതെങ്കിലും ലാഭത്തിന്മേലോ നേട്ടത്തിന്മേലോ മൂലധന നേട്ടങ്ങൾ എന്ന ഹെഡിന് കീഴിൽ നികുതി ഈടാക്കുന്നു.

11. മൂലധന ആസ്തിയുടെ അർത്ഥമെന്താണ്?
ആദായനികുതി ആക്ട്‌, 1961 ലെ 2(14) വകുപ്പ് പ്രകാരമാണ് മൂലധന ആസ്തി നിർവചിച്ചിരിക്കുന്നത്
 

  • നികുതിദായകന്റെ ബിസിനസ്സുമായോ തൊഴിലുമായോ ബന്ധമുള്ളതാണെങ്കിലും അല്ലെങ്കിലും ഒരു നികുതിദായകന്റെ കൈവശമുള്ള ഏതെങ്കിലും തരത്തിലുള്ള സ്വത്ത്.
  • SEBI ആക്റ്റ്, 1992 പ്രകാരം (ചില ഒഴിവാക്കലുകൾക്ക് വിധേയമായി) ഉള്ള ചട്ടങ്ങൾക്കനുസൃതമായുള്ള സെക്യൂരിറ്റി കളിൽ നിക്ഷേപിച്ചിട്ടുള്ള FII-യുടെ കൈവശമുള്ള ഏതെങ്കിലും സെക്യൂരിറ്റികൾ.

12. ദീർഘകാല മൂലധന ആസ്തി എന്ന പദത്തിന്റെ അർത്ഥമെന്താണ്?

  • കൈമാറ്റം ചെയ്യുന്ന തീയതിക്ക് തൊട്ടുമുമ്പുള്ള 36 മാസത്തിൽ കൂടുതൽ കാലയളവിൽ കൈവശം വച്ചിരിക്കുന്ന ഏതൊരു മൂലധന ആസ്തിയും ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കപ്പെടു ന്നതാണ് എന്നിരുന്നാലും, ഇന്ത്യയിലെ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റുചെയ്തിരി ക്കുന്ന ഷെയറുകൾ (ഇക്വിറ്റി അല്ലെങ്കിൽ പ്രിഫെറെൻസ്) പോലുള്ള ചില ആസ്തികളുടെ കാര്യത്തിൽ, ഇക്വിറ്റി അടിസ്ഥാനമാക്കിയുള്ള മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റുകൾ, ഡിബഞ്ചറുകളും സർക്കാർ സെക്യൂരിറ്റികളും പോലുള്ള ലിസ്റ്റുചെയ്ത സെക്യൂരിറ്റികൾ, UTI യുടെ യൂണിറ്റുകൾ, സീറോ കൂപ്പൺ ബോണ്ടുകൾ, എന്നിവ കൈവശം വയ്ക്കുന്ന കാലയളവ് 36 മാസത്തിനുപകരം 12 മാസമായി ആണ് കണക്കാക്കുക.
  • ഒരു കമ്പനിയിലെ ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ കാര്യത്തിൽ പരിഗണിക്കേണ്ട ഹോൾഡിംഗ് കാലയളവ് 36 മാസങ്ങൾക്ക് പകരം 24 മാസങ്ങൾ ആണ്.
  • 2018-19 അസ്സെസ്സ്മെൻറ് വർഷം മുതൽ, സ്ഥാവരവസ്‌തുക്കൾ കൈവശം വയ്ക്കുന്ന കാലാവധി (ഭൂമിയോ കെട്ടിടമോ അല്ലെങ്കിൽ രണ്ടും കൂടിയോ) 36 മാസത്തിനുപകരം 24 മാസമായി ആണ് കണക്കാക്കുക.

13. ആദായനികുതി നിയമപ്രകാരം മൂലധന ആസ്തി കൈമാറ്റം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നേട്ടത്തിന്മേൽ മൂലധന നേട്ടങ്ങൾ എന്ന ഹെഡിന് കീഴിൽ നികുതി ചുമത്തുന്നു ആദായനികുതി നിയമപ്രകാരം കൈമാറ്റം എന്നാൽ എന്താണ്?
സാധാരണയായി, കൈമാറ്റം എന്നാൽ വില്പന എന്നാണ് അർത്ഥമാക്കുന്നത്, എന്നിരുന്നാലും, ആദായനികുതി ആക്ട്‌, 1961-ലെ സെക്ഷൻ 2 (47) അനുസരിച്ച്, ഒരു മൂലധന ആസ്തിയുമായി ബന്ധപ്പെട്ട്, കൈമാറ്റത്തിന്റെ നിര്‍വചനത്തിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു :

  • ആസ്തിയുടെ വിൽപ്പന, കൈമാറ്റം അല്ലെങ്കിൽ അവകാശം ഒഴിഞ്ഞു കൊടുക്കൽ;
  • ഒരു മൂലധന ആസ്തിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും അവകാശങ്ങൾ ഇല്ലാതാക്കൽ;
  • ഒരു ആസ്തിയുടെ നിർബന്ധിത ഏറ്റെടുക്കൽ;
  • മൂലധന ആസ്തിയെ സ്റ്റോക്ക്-ഇൻ-ട്രേഡ് ആയി പരിവർത്തനം ചെയ്യുക;
  • ഒരു സീറോ കൂപ്പൺ ബോണ്ടിന്റെ കാലാവധി പൂർത്തിയാവുക അല്ലെങ്കിൽ അതിന്റെ വില തിരിച്ചുവാങ്ങൽ;
  • 1882 ലെ സ്വത്ത് കൈമാറ്റ ചട്ടത്തിലെ വകുപ്പ് 53എ-ൽ പരാമർശിച്ചിരിക്കുന്ന പ്രകൃത ത്തിലുള്ള കരാറിന്റെ ഭാഗിക നിര്‍വഹണം എന്ന നിലയിൽ വാങ്ങുന്നയാൾക്ക് സ്ഥാവര വസ്‌തുക്കളുടെ കൈവശാവകാശത്തിനുള്ള അനുവാദം നൽകൽ;
  • സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റം നടപ്പിൽ വരുത്തുന്ന [അല്ലെങ്കിൽ അവ അനുഭവിയ്ക്കാൻ പ്രാപ്തമാക്കുന്ന] ഏത് ഇടപാടും; അഥവാ
  • ഒരു ആസ്തിയുടെ അല്ലെങ്കിൽ അതിലെ ഏതെങ്കിലും ഓഹരിയുടെ വിക്രയം അല്ലെങ്കിൽ ഏതെങ്കിലും ആസ്തിയിൽ ഓഹരി സ്വന്തമാക്കുക.

14. മൂലധനനഷ്ടം ക്യാരി ഫോർവേഡ് ചെയ്യുന്നതും സെറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആദായനികുതി നിയമപ്രകാരം രൂപപ്പെടുത്തിയ വ്യവസ്ഥകൾ എന്തൊക്കെയാണ്?

  • ഒരു വർഷത്തിൽ മൂലധനനേട്ടങ്ങൾ എന്ന ഹെഡിന് കീഴിൽ സംഭവിച്ച നഷ്ടം അതേ വർഷത്തിൽ ക്രമീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, പുനഃക്രമീകരിക്കാത്ത മൂലധന നഷ്ടം അടുത്ത വർഷത്തേക്ക് മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.
  • തുടർന്നുള്ള വർഷത്തിൽ (ങ്ങളിൽ), മൂലധന നേട്ടങ്ങൾക്ക് കീഴിൽ നികുതി ഈടാക്കാവുന്ന വരുമാനവുമായി മാത്രമേ അത്തരം നഷ്ടം ക്രമീകരിക്കാൻ കഴിയൂ, എന്നിരുന്നാലും, ദീർഘകാല മൂലധന നേട്ടങ്ങളുമായി മാത്രമേ ദീർഘകാല മൂലധന നഷ്ടം ക്രമീകരിക്കാൻ കഴിയൂ. ഹ്രസ്വകാല മൂലധനനഷ്ടം ദീർഘകാല മൂലധന നേട്ടങ്ങളുമായും ഹ്രസ്വകാല മൂലധന നേട്ടങ്ങളുമായും ക്രമീകരിക്കാം.
  • അത്തരം നഷ്ടം സംഭവിച്ച വർഷത്തിനു തൊട്ടു പിറകെ വരുന്ന അടുത്ത എട്ടു വർഷങ്ങളിലേയ്ക്ക് അത്തരം നഷ്ടം ക്യാരി ഫോർവേഡ് ചെയ്യാൻ കഴിയും.
  • അത്തരം നഷ്ടം ക്യാരി ഫോർവേഡ് ചെയ്യണമെങ്കിൽ, നഷ്ടം സംഭവിച്ച വർഷത്തെ വരുമാനത്തിന്റെ/നഷ്ടത്തിന്റെ റിട്ടേൺ, 139(1] വകുപ്പ് പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടി ട്ടുള്ള റിട്ടേൺ സമർപ്പിക്കാനുള്ള നിർദ്ദിഷ്ട തീയതിയ്ക്കു മുമ്പായി ഫയൽ ചെയ്യേണ്ടതാണ്.